by Midhun HP News | Jul 2, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം
കെഎസ്ആർടിസിയിൽ ജൂൺ മാസത്തെ ശമ്പള വിതരണത്തിനു വേണ്ടി സർക്കാർ സഹായം തേടി മാനേജ്മെന്റ്. കോടതി നിർദ്ദേശിച്ച പോലെ അഞ്ചാം തീയതിക്ക് മുമ്പ് ശമ്പള വിതരണം പൂർത്തിയാക്കാൻ 65 കോടി രൂപ സഹായം വേണമെന്ന് മാനേജ്മെൻ്റ് അറിയിച്ചു. മെയ് മാസത്തെ ശമ്പള വിതരണം ഇനിയും പൂർത്തിയായിട്ടില്ല. മെക്കാനിക്കുകളുടെ ശമ്പള വിതരണം ഇന്ന് പൂർത്തിയാക്കുമെന്ന് മാനേജ്മെൻ്റ് പ്രതിനിധികൾ അറിയിച്ചു.

മെക്കാനിക്ക് വിഭാഗത്തിൽ ഇനി ശമ്പളം നൽകാനുള്ളത് എറണാകുളം ജില്ലയിലെ ജീവനക്കാർക്ക് മാത്രമാണ്. അതേസമയം തൂപ്പുകാരടക്കമുള്ള കരാർ തൊഴിലാളികൾക്കും ഉന്നത ഉദ്യോഗസ്ഥർക്കും മെയ് മാസത്തെ ശമ്പളം ഇനിയും കിട്ടിയിട്ടില്ല. ഇതിനായി മൂന്ന് കോടി രൂപ കൂടി കണ്ടെത്തേണ്ടതുണ്ട്. ഇതിനിടെ കേരള ട്രാൻസ്പോർട് ഡെവലപ്മെന്റ് ഫിനാൻഷ്യൽ കോർപറേഷനിൽ നിന്ന് പത്ത് കോടി രൂപ വായ്പയെടുക്കാനുള്ള ശ്രമവും മാനേജ്മെന്റ് നടത്തുന്നുണ്ട്.
by liji HP News | Jul 2, 2022 | Latest News, കേരളം, ജില്ലാ വാർത്ത
രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് നിരോധനം വന്നതിന് പിന്നാലെ സിഗരറ്റ് കവറുകള്‍ മാറ്റാൻ തീരുമാനിച്ച് കമ്പനികള്‍. ടുബാക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ടിഐഐ) ആണ് ഇക്കാര്യം അറിയിച്ചത്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് നിരോധനമേര്‍പ്പെടുത്തണമെന്ന ആവശ്യം ഏറെക്കാലമായി നിലനില്‍ക്കുന്നുണ്ടായിരുന്നു. എന്നാലിത് പ്രാബല്യത്തില്‍ വന്നത് ഇപ്പോള്‍ മാത്രമാണ്. പ്ലാസ്റ്റിക് കോലുകള്‍, പാത്രങ്ങള്‍, പിവിസി ബാനറുകള്‍, പോളിസ്ട്രിന്‍ അലങ്കാരവസ്തുക്കള്‍ തുടങ്ങി പല ഉത്പന്നങ്ങള്‍ക്കും നിരോധനം വന്നിരുന്നു. ഇക്കൂട്ടത്തില്‍ സിഗരറ്റ് പാക്കറ്റുകളും ഉള്‍പ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് കവര്‍ മാറ്റാൻ കമ്പനികള്‍ തീരുമാനിച്ചിരിക്കുന്നത്. മണ്ണില്‍ അലിഞ്ഞ് പോകാൻ കഴിയുന്ന കവറാണ് ഇനി മുതല്‍ സിഗരറ്റ് പാക്കറ്റായി വരികയെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. ‘ടിഐഐ അംഗങ്ങളായിട്ടുള്ള കമ്പനികളെല്ലാം തന്നെ ഇതുവരെ പാക്കറ്റിനായി ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് ഉപേക്ഷിക്കുകയാണ്. ഇനി മുതല്‍ ബയോഡീഗ്രേയ്ഡബിള്‍ കവറായിരിക്കും ഉപയോഗിക്കുക. എല്ലാ സ്റ്റാന്‍ഡേര്‍ഡുകളും അനുസരിച്ചുള്ള പദാര്‍ത്ഥമായിരിക്കും ഇതിനായി ഉപയോഗിക്കുക’…- ടിഐഐ അറിയിച്ചു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ പിന്നീട് ഉപേക്ഷിക്കപ്പെടുമ്പോള്‍ അത് വലിയ തോതില്‍ പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കുകയും ഭാവിയില്‍ പ്രകൃതിക്കും മനുഷ്യജീവനും തന്നെ കാര്യമായ പ്രതിസന്ധിയാവുകയും ചെയ്യുമെന്നതിനാലാണ് ഇത് നിരോധിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നത്. എന്തായാലും ഇപ്പോഴീ തീരുമാനം നിലവില്‍ വന്നിരിക്കുകയാണ്. ഇനിയും ഇത്തരത്തിലുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ആരെങ്കിലും ഉപയോഗിച്ചാല്‍ അവര്‍ക്ക് പിഴ ചുമത്താനാണ് സര്‍ക്കാര്‍ തീരുമാനം. വ്യക്തികള്‍ക്കും വീടുകള്‍ക്കും 500 രൂപയും സ്ഥാപനങ്ങള്‍ക്കാണെങ്കില്‍ 5000 രൂപയുമാണ് പിഴയായി ചുമത്തുക. അതുപോലെ തന്നെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം 5 വര്‍ഷം തടവോ ഒരു ലക്ഷം രൂപ പിഴയോ വരെയും ശിക്ഷ ലഭിക്കാം.
by liji HP News | Jul 2, 2022 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ കോരാണി കുറക്കട കൈലാത്തുകോണം കുത്താങ്ങൽ വീട്ടിൽ ദാസന്റെ ഭാര്യ രാധ (72)നിര്യാതയായി.
മക്കൾ :മധു, തുളസി
മരുമക്കൾ:സുവർണ്ണ, വിജയലത
സഞ്ചയനം:വ്യാഴം (07.07)രാവിലെ 8.300 ന്.

by liji HP News | Jul 2, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ജൂൺ മാസത്തെ ശമ്പള വിതരണത്തിനായി സർക്കാർ സഹായം തേടി മാനേജ്മെന്റ്. കോടതി നിർദ്ദേശിച്ച പോലെ അഞ്ചാം തീയതിക്ക് മുമ്പ് ശമ്പള വിതരണം പൂർത്തിയാക്കാൻ 65 കോടി രൂപ സഹായം വേണമെന്ന് മാനേജ്മെൻ്റ് അറിയിച്ചു. മെയ് മാസത്തെ ശമ്പള വിതരണം ഇനിയും പൂർത്തിയായിട്ടില്ല. മെക്കാനിക്കുകളുടെ ശമ്പള വിതരണം ഇന്ന് പൂർത്തിയാക്കുമെന്ന് മാനേജ്മെൻ്റ് പ്രതിനിധികൾ അറിയിച്ചു.

മെക്കാനിക്ക് വിഭാഗത്തിൽ ഇനി ശമ്പളം നൽകാനുള്ളത് എറണാകുളം ജില്ലയിലെ ജീവനക്കാർക്ക് മാത്രമാണ്. അതേസമയം തൂപ്പുകാരടക്കമുള്ള കരാർ തൊഴിലാളികൾക്കും ഉന്നത ഉദ്യോഗസ്ഥർക്കും മെയ് മാസത്തെ ശമ്പളം ഇനിയും കിട്ടിയിട്ടില്ല. ഇതിനായി മൂന്ന് കോടി രൂപ കൂടി കണ്ടെത്തേണ്ടതുണ്ട്. ഇതിനിടെ കേരള ട്രാൻസ്പോർട് ഡെവലപ്മെന്റ് ഫിനാൻഷ്യൽ കോർപറേഷനിൽ നിന്ന് പത്ത് കോടി രൂപ വായ്പയെടുക്കാനുള്ള ശ്രമവും മാനേജ്മെന്റ് നടത്തുന്നുണ്ട്.
by liji HP News | Jul 2, 2022 | Latest News, ജില്ലാ വാർത്ത
പുരവൂർ ഗവ. എസ്.വി യു പി എസിൽ ആറ്റിങ്ങൽ ഫയർ & റെസ്ക്യു സ്റ്റേഷന്റെ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ദുരന്ത നിവാരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ആഫീസർ രാജേന്ദ്രൻ നായർ ഫയർ & റെസ്ക്യു ഓഫീസർ അഷ്റഫ് ഡിഫൻസ് അംഗങ്ങളായ സന്ധ്യ, സൗമ്യ എന്നിവർ ക്ലാസ് നയിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ ആശ സി SMC ചെയർമാൻ ഷാബു വി എസ് MPTA പ്രസിഡണ്ട് ജയലക്ഷ്മി ഹെഡ്മിസ്ട്രസ് ബിന്ദു കെ.ബി സീനിയർ അസിസ്റ്റന്റ് സുൽഫത്ത് ബീവി എന്നിവർ സംസാരിച്ചു.




by liji HP News | Jul 2, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: പീഡനക്കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് ഇരയായ യുവനടി സുപ്രീംകോടതിയെ സമീപിച്ചു. കർശന ഉപാധികളോടെ വിജയ് ബാബുവിന് കോടതി ജാമ്യം അനുവദിക്കുകയും പിന്നീട് ഇയാളുമായി പൊലീസ് പരാതിയിൽ പറയപ്പെടുന്ന ഹോട്ടലുകളിലെത്തി തെളിവെടുപ്പ് നടത്തുകയും ചെയ്യുന്നതിനിടെയാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവനടി സുപ്രീംകോടതിയെ സമീപിക്കുന്നത്.

Recent Comments