by liji HP News | Jul 2, 2022 | Latest News, Tech News, കേരളം, ജില്ലാ വാർത്ത
മെസേജുകൾക്കുള്ള റിയാക്ഷനിൽ പുതിയ അപ്ഡേഷനുമായി വാട്സാപ്പ്. കൂടാതെ മെസെജ് ഡീലിറ്റ് ചെയ്യാനുള്ള സമയപരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. വാട്ട്‌സ്ആപ്പ് റിയാക്ഷൻ അപ്‌ഡേറ്റ് ചെയ്‌ത ബീറ്റ പതിപ്പ് ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയ്‌ക്കായി ഒരു കൂട്ടം ടെസ്റ്ററുകൾ പുറത്തിറക്കുന്നു. കീബോർഡിൽ ലഭ്യമായ ഏതെങ്കിലും ഇമോജി ഉപയോഗിച്ച് സന്ദേശങ്ങളോട് റിയാക്ട് ചെയ്യാൻ ഈ ഫീച്ചർ വാട്ട്‌സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കും. നിലവിൽ, രണ്ട് പ്ലാറ്റ്‌ഫോമുകളിലെയും ഉപയോക്താക്കൾക്ക് ആറ് റിയാക്ഷൻ ഓപ്ഷനുകൾ മാത്രമേ ലഭ്യമാകൂ. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമിൽ ഈ ഓപ്ഷന് നിലവിലുണ്ട്. കൂടാതെ ഡിസപ്പിയറിങ് മെസെജുകളും വാട്സാപ്പ് അവതരിപ്പിക്കുന്നുണ്ട്.

വാബ്ഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആൻഡ്രോയിഡ്, ഐഒഎസ് ടെസ്റ്റർമാർക്ക് നിലവിലെ ആറ് ഇമോജി ഓപ്ഷനുകളുടെ അവസാനം ഒരു ‘+’ ചിഹ്നം കാണാൻ കഴിയു. അത് ഉപയോഗിച്ച് കീബോർഡിൽ ലഭ്യമായ മറ്റേതെങ്കിലും ഇമോജി ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാം. മെറ്റാ ഉടമസ്ഥതയിലുള്ള മറ്റൊരു ആപ്പായ ഇൻസ്റ്റഗ്രാമിലെ നേരിട്ടുള്ള സന്ദേശങ്ങളിൽ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ഉപയോഗിക്കാനാകും.
അപ്‌ഡേറ്റ് ചെയ്‌ത വാട്ട്‌സ്ആപ്പ് സവിശേഷത ഇൻസ്റ്റാഗ്രാമിൽ പ്രവർത്തിക്കുന്നതുപോലെ തന്നെ പ്രവർത്തിക്കുന്നു. വാട്ട്‌സ്ആപ്പിലെ ഒരു ചാറ്റിൽ സ്പർശിച്ചും അമർത്തിപ്പിടിച്ചും ബീറ്റാ ടെസ്റ്റർമാർക്ക് സന്ദേശത്തോട് പ്രതികരിക്കാനാകും. അവർ റിയാക്ഷൻ ട്രേയിൽ ഒരു ‘+’ ഐക്കൺ കാണും. ഐക്കണിൽ ടാപ്പുചെയ്യുന്നത് ആൻഡ്രോയിഡിലെ റിയാക്ഷൻ കീബോർഡ് തുറക്കും.ഐഒഎസിനുള്ള വാട്ട്‌സ്ആപ്പ് ബീറ്റയുടെ കാര്യത്തിൽ, ഏത് ഇമോജിയും തിരഞ്ഞെടുക്കാൻ കഴിയുന്ന ഒരു വിഭാഗമുണ്ട്. രണ്ടു ദിവസവും 12 മണിക്കൂറുമാണ് വാട്സാപ്പ് മെസെജ് ഡീലിറ്റ് ചെയ്യുന്നതിനുള്ള പുതിയ സമയ പരിധി. മുമ്പത്തെ പരിധി ഒരു മണിക്കൂർ, എട്ട് മിനിറ്റ്, 16 സെക്കൻഡ് എന്നിങ്ങനെയായിരുന്നു.
by liji HP News | Jul 2, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: എകെജി സെന്റെർ ആക്രമണവുമായി ബന്ധപ്പെട്ട് എ കെ ജി സെന്റെറിന് കല്ലെറിയുമെന്ന് ഫെയ്സ്ബുകിൽ പോസ്റ്റിട്ടയാളെ ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം അന്തിയൂർ കോണം സ്വദേശിയെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കാട്ടായി കോണത്തെ വാടക വീട്ടിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. അതേസമയം പ്രതിയെ കണ്ടെത്താനാകാത്തത് പൊലീസിനെയും സിപിഎമ്മിനെയും വലിയ സമ്മർദ്ദത്തിലാക്കി.
എകെജി സെൻററിലേക്ക് സ്ഫോടക വസ്തുവെറിഞ്ഞ പ്രതി, സംഭവത്തിന് ശേഷം ലോ കോളേജ് ജംഗ്ഷൻ കഴിഞ്ഞ് മുന്നോട്ടേക്കാണ് പോയത്. പല സിസിടിവികളും പരിശോധിച്ചുവെങ്കിലും വണ്ടി നമ്പർ കൃത്യമായി ലഭിച്ചില്ലെന്ന് പൊലീസ് പറയുന്നു. സ്ഫോടക വസ്തു ഉപയോഗിക്കാൻ പ്രാവീണ്യമുള്ള ഒരാളാണ് അക്രമിയെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. മിനിറ്റുകള്‍ക്കുള്ളിൽ സ്ഫോടക വസ്തുവെറിഞ്ഞ ശേഷം മിന്നൽ വേഗത്തിൽ രക്ഷപ്പെട്ട വൃക്തിക്ക്, മുമ്പ് ക്രിമിനൽ പശ്ചാലത്തുമുണ്ടാകുമെന്നാണ് പൊലീസ് നിഗമനം.

അത്തരത്തിലുള്ള വ്യക്തികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുകയാണ്. സിപിഎം സംസ്ഥാന സമിതി ഓഫീസ് ആക്രമിച്ച് ഒരു ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാകത്ത് പൊലീസിന് മുന്നിൽ നാണക്കേടായി നിൽക്കുകയാണ്. അതേ സമയം എകെജി സെൻറിൽ സുരക്ഷ വീഴ്ചയുണ്ടായതിനെ കുറിച്ചും സിറ്റി പൊലീസ് കമ്മീഷണർ അന്വേഷിക്കുന്നുണ്ട്. എ.കെ.ജി സെൻറർ ആക്രമണക്കേസ് അന്വേഷിക്കുന്നതിനിടെയാണ് പഴയൊരു കേസ് പ്രത്യേക സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.
ബിജെപി സംസ്ഥാന കമ്മിറ്റി കുന്നുകുഴിയിൽ പ്രവർത്തിക്കുമ്പോള്‍ ബൈക്കിലെത്തിയ ഒരാള്‍ നാടൻ പടക്കെറിഞ്ഞിരുന്നു. മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതിയിലേക്ക് എത്തിയില്ല. സമാനമായ സാഹചര്യമാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നത്. ഈ കേസിലെ നടത്തിയിട്ടുള്ള അന്വേഷണവും തെളിവുകളും പരിശോധിക്കുന്നുണ്ട്. ബോധപൂർവ്വം സംഘർഷമുണ്ടാക്കാനുള്ള ശ്രമങ്ങളെയും പൊലീസ് തള്ളിക്കളയുന്നില്ല.
by liji HP News | Jul 2, 2022 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ആറ്റിങ്ങൽ ബ്രഹ്മാകുമാരീസിൽ സീനിയർ സിറ്റിസൺ യോഗ പ്രോഗ്രാം അവതരിപ്പിക്കുന്നു. 50 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഇതിലേക്ക് രജിസ്റ്റർ ചെയ്യാം. ഇത് തികച്ചും സൗജന്യമാണ്. ജൂലൈ 3 ഞായറാഴ്ച വൈകുന്നേരം 4 മുതൽ 5 വരെയാണ് സമയം. തുടർന്ന് എല്ലാ ഞായറാഴ്ചയും ഉണ്ടാകും.
പങ്കെടുക്കാൻ താത്പര്യമുള്ളവർ പേര് രെജിസ്റ്റർ ചെയ്യേണ്ട നമ്പർ
9497689338

by Midhun HP News | Jul 2, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം; തിരുവനന്തപുരം കല്ലമ്പലത്ത് ഒരു കുടുംബത്തിലെ അഞ്ചു പേർ വീടിനുള്ളിൽ മരിച്ച നിലയിൽ. ചാത്തൻപാറ സ്വദേശി മണിക്കുട്ടനേയും കുടുംബത്തേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മണിക്കുട്ടൻ, ഭാര്യ, രണ്ടു മക്കൾ, അമ്മയുടെ സഹോദരി എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് സംശയിക്കുന്നത്.
മണിക്കുട്ടൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. ബാക്കി എല്ലാവരും കട്ടിലിൽ മരിച്ചു കിടക്കുകയായിരുന്നു. വിഷം കഴിച്ചതാണെന്നാണ് നിഗമനം. കല്ലമ്പലത്ത് തട്ടുകട നടത്തുകയാണ് മണിക്കുട്ടൻ. കടബാധ്യതയാണ് കൂട്ടമരണത്തിന് കാരണമായത് എന്നാണ് സംശയിക്കുന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

by Midhun HP News | Jul 1, 2022 | Latest News, ജില്ലാ വാർത്ത
പെരുമാതുറ : കണിയാപുരം മുസ്ലിം ഹൈസ്കൂൾ നിന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച പെരുമാതുറ മേഖലയിലെ 37 വിദ്യാർത്ഥികളെ ഉപഹാരം നൽകി ആദരിച്ചു. സ്കൂൾ അധ്യാപകരും പി.ടി.എയും പെരുമാതുറ കൂട്ടായ്മയുടെയും സഹകരണത്തോടെ കൂട്ടായ്മ ഹാളിലാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്.

ചടങ്ങിൽ കണിയാപുരം മുസ്ലിം ഹൈസ്കൂൾ പി.ടി.എ പ്രസിഡൻ്റ് നിജാസ് അധ്യക്ഷത വഹിച്ചു. യുവ കവിയും അധ്യാപകനുമായി സിദ്ധീഖ് സുബൈർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസിട്രസ് സുജ പി.എൽ,പെരുമാതുറ കൂട്ടായ്മ പ്രസിഡൻ്റ് ഷാജഹാൻ, സ്റ്റാഫ് സെക്രട്ടറി അനസ്, കണിയാപുരം ഹരിത സ്പർശം ചെയർമാൻ ഷഹീർ ജീ അഹമ്മദ്, കൂട്ടായ്മ സെക്രട്ടറി നസീർ സിറാജുദ്ദീൻ, ഗാന്ധിയൻ ഉമർ, ഷാനവാസ്, സജൂ തങ്കച്ചി, മിനി ടീച്ചർ, മുജാബ് എ.ഐ, അനസ്, ഷഹീർ ബിൻ സലീം എന്നിവർ പങ്കെടുത്തു.
by Midhun HP News | Jul 1, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം; അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോട് അനുബന്ധിച്ച് കേരള സർക്കാരും, ജില്ലാ സാമൂഹ്യ നീതി വകുപ്പ്, ജില്ലാ ഭരണകൂടം, എന്നിവർ നടത്തിയ നശാമുക്ത് കൾച്ചറൾ ദിനത്തോട് അനുബന്ധിച്ച് സ്കൂൾ , കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ലഹരിവിരുദ്ധ കലാപരിപാടിയിൽ ആറ്റിങ്ങൽ സി.എസ്.ഐ.ഇ.എം.എച്ച്.എസ്. എസ് ജേതാക്കളായി . സംഘഗാനം, മൈം, പ്രസംഗം, ചിത്രരചന എന്നിവയിൽ ഒന്നാം സ്ഥാനവും, സിംഗിൽ സോങിൽ രണ്ടാം സ്ഥാനവും, പ്രസംഗം ഇംഗ്ലീഷിന് മൂന്നാം സ്ഥാനവും നേടി.
Tooltip Text
പ്രസംഗം മലയാളത്തിൽ സൂര്യനാരായണൻ, ചിത്ര രചനയിൽ ആദ്ര പ്രേം, എന്നിവർ ഒന്നാം സ്ഥാനവും, സിംഗിൽ സോങ്ങിൽ അഭിനവ് രണ്ടാം സ്ഥാനവും, പ്രസംഗം ഇംഗ്ലീഷിൽ കൃഷ്ണ എസ് മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ട്രോഫിയും, ക്യാഷ് അവാർഡും, സർട്ടിഫിക്കറ്റും സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ. ബിന്ദു വിതരണം ചെയ്തു.
ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ , ജില്ലാകളക്ടര്‍ ഡോ.നവ്ജ്യോത് ഖോസ മുഖ്യപ്രഭാഷണം നടത്തി. സബ് ജഡ്ജും ഡി.എല്‍.എസ്.എ സെക്രട്ടറിയുമായ വിദ്യാധരന്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസർ എം.ഷൈനി മോൾ , തുടങ്ങിയവർ പങ്കെടുത്തു.
Recent Comments