Election live:  തൃക്കാക്കര ബൈ ഇലക്ഷൻ; ലീഡ് നിലനിർത്തി ഉമാ തോമസ്

Election live: തൃക്കാക്കര ബൈ ഇലക്ഷൻ; ലീഡ് നിലനിർത്തി ഉമാ തോമസ്

കൊച്ചി: തൃക്കാക്കര UDF സ്ഥാനാർഥി ഉമാ തോമസ് മുന്നിൽ.

ആകെ വോട്ട് നില
UDF 70101    LDF 45801     NDA 12588

@ 12:16pm ഉമാ തോമസിൻറെ ലീഡ് 24300

@ 12:15pm ഉമാ തോമസിൻറെ ലീഡ് 25084

@ 12:14pm ഉമാ തോമസിൻറെ ലീഡ് 25000

@ 12:10pm ഉമാ തോമസിൻറെ ലീഡ് 24264

@ 12:05pm ഉമാ തോമസിൻറെ ലീഡ് 24115

@ 12:01pm ഉമാ തോമസിൻറെ ലീഡ് 23774

@ 12:00pm ഉമാ തോമസിൻറെ ലീഡ് 23474

@ 11:58am ഉമാ തോമസിൻറെ ലീഡ് 23418

@ 11:55am ഉമാ തോമസിൻറെ ലീഡ് 23413

@ 11:54am ഉമാ തോമസിൻറെ ലീഡ് 22914

@ 11:44am ഉമാ തോമസിൻറെ ലീഡ് 22501

@ 11:37am ഉമാ തോമസിൻറെ ലീഡ് 21000

@ 11:37am ഉമാ തോമസിൻറെ ലീഡ് 20637

@ 11:29am ഉമാ തോമസിൻറെ ലീഡ് 20615

@ 11:27am ഉമാ തോമസിൻറെ ലീഡ് 20503.

ഉമാ തോമസിൻറെ ലീഡ് 20050.

ഉമാ തോമസിൻറെ ലീഡ് 18308.

ഉമാ തോമസിൻറെ ലീഡ് 18272.

ഉമാ തോമസിൻറെ ലീഡ് 18116.

ഉമാ തോമസിൻറെ ലീഡ് 18004.

ഉമാ തോമസിൻറെ ലീഡ് 17852.

എട്ടാം റൗണ്ട് പൂർത്തിയായപ്പോൾ ഉമാ തോമസിൻറെ ലീഡ് 16313 .

ഉമാ തോമസിൻറെ ലീഡ് 16253.

ഉമാ തോമസിൻറെ ലീഡ് 15531.

ഉമാ തോമസിൻറെ ലീഡ് 15505.

ഉമാ തോമസിൻറെ ലീഡ് 12414.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് ലീഡ് ചെയ്യുന്നു. ആദ്യ റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോൾ കഴിഞ്ഞ തവണ പി.ടി. തോമസ് നേടിയതിനേക്കാൾ ലീഡ് ഉമാ തോമസ് നേടി. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതൽ ഉമാ തോമസ് ക്രമാനുഗതമായി ലീഡ് ഉയർത്തിക്കൊണ്ടിരിക്കുകയാണ്.

എറണാകുളം മഹാരാജാസ് കോളേജിലാണ് വോട്ടെണ്ണൽ. രാവിലെ 7.30-ന് സ്ഥാനാർഥികളുടെയും രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിൽ സ്ട്രോങ് റൂം തുറന്ന് വോട്ടിങ് യന്ത്രങ്ങൾ പുറത്തെടുത്തു. എട്ടുമണിയോടെ വോട്ടെണ്ണൽ തുടങ്ങി.

അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഹിന്ദി, യു.പി.എസ്. ടീച്ചർ, യു.പി. വിഭാഗം സംസ്കൃതം, എൽ.പി.എസ്. ടീച്ചർ എന്നിവയുടെ ഓരോ താൽക്കാലിക ഒഴിവുകൾ ഉണ്ട്. അഭിമുഖം ജൂൺ 3 വെള്ളി രാവിലെ 10 ന്.

ഫിസിക്കൽ എഡ്യുക്കേഷൻ, സംഗീതം അധ്യാപകരുടെ ഓരോ ഒഴിവുകളിലേക്കായി അഭിമുഖം ജൂൺ 3 വെള്ളി ഉച്ചയ്ക്ക് 2 മണിക്ക്.

കെ. മണികണ്ഠൻ നായർ വിരമിച്ചു

കെ. മണികണ്ഠൻ നായർ വിരമിച്ചു

അവനവഞ്ചേരി: ഗവ.ഹൈസ്കൂളിനെ കേരളത്തിലെ ആദ്യ സമ്പൂർണ്ണ നീന്തൽ സാക്ഷരതാ വിദ്യാലയമായി മാറ്റിയ കായികാധ്യാപകർ കാൽ നൂറ്റാണ്ട് കാലത്തെ സേവനം പൂർത്തിയാക്കി വിരമിച്ചു. 1987 മുതൽ ഖോ-ഖോ റഫറിയായി പ്രവർത്തിച്ചു വരുന്ന അദ്ദേഹം ഖോ-ഖോ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഏഴംഗ റഫറീസ് ബോർഡിലെ ആദ്യ മലയാളി സാന്നിധ്യവും, അന്താരാഷ്ട്ര റഫറി പാനൽ അംഗവുമാണ്. കായിക വിദ്യാഭ്യാസത്തിൽ കേരള ചരിത്രത്തിൽ ആദ്യമായി ഡിസ്റ്റിംങ്ഷനോടെ ഒന്നാം റാങ്ക് കരസ്ഥമാക്കി പി.എസ്.സി. നടത്തിയ രണ്ട് കായികാധ്യാപക തസ്തികാ പരീക്ഷകളിൽ രണ്ടിലും ഒന്നാം റാങ്ക് നേടുകയും ചെയ്തിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ വേങ്ങരയിൽ തുടങ്ങി തിരുവനന്തപുരം ജില്ലയിൽ കവലയൂർ, കൂന്തള്ളൂർ സ്കൂളുകളിൽ സേവനമനുഷ്ഠിച്ചാണ് അവനവഞ്ചേരി ഗവ. ഹൈ സ്കൂളിൽ എത്തിച്ചേർന്നത്. നിരവധി തവണ ഉപജില്ലാ സ്പോർട്സ് ആന്റ് ഗെയിംസ് സെക്രട്ടറി, തിരുവനന്തപുരം റവന്യൂ ജില്ലാ സെക്രട്ടറി പദവി വഹിച്ച് കായിക മേളാസംഘാടനത്തിൽ മികവു തെളിയിച്ചിട്ടുണ്ട്. കോൺഗ്രസ് അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ. യുടെ വിവിധ തലങ്ങളിൽ ഭാരവാഹിയായിരുന്നു. കൃഷ്ണപിള്ള – കമലമ്മയമ്മ ദമ്പതികളുടെ മകനായി തോന്നയ്ക്കലിലാണ് ജനനം. ഭാര്യ: ആശാ നായർ ആർ.എസ്. മക്കൾ: എം. ഇന്ദ്രജിത്ത്, എം വിശ്വജിത്ത് .

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

വർക്കല: ചെമ്മരുതി വട്ടപ്ലാമൂട് കോളനിയിലെ പുത്തൻവീട്ടിൽ 36 കാരനായ ദിൽ കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദിൽ കുമാറിന്റെ വീടിന് സമീപത്തെ ഊറ്റുകുഴി വയലിന്റെ കരയിലെ തോട്ടിൽ നിന്നും ഇന്ന് രാവിലെ 7.30 യോടെ യാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതോടെ അയിരൂർ പോലീസ് സ്ഥലത്തെത്തി ഇൻകോസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമാർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു . ഇയാൾ തോട് മുറിച്ചു കടക്കവേ കാൽ വഴുതി വീണാതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം കമിഴ്ന്നു വീണ് ചെളിയിൽ പൂണ്ട നിലയിൽ ആയിരുന്നു.ഭാര്യ ബിന്ദു മക്കൾ ഋതു (5) , ദയ (7 )ബബിത( 9).

എൽപിജി പാചകവാതക സിലിണ്ടറിന് 134 രൂപ കുറച്ചു

എൽപിജി പാചകവാതക സിലിണ്ടറിന് 134 രൂപ കുറച്ചു

കൊച്ചി: വാണിജ്യാവശ്യത്തിനുള്ള എൽപിജി പാചകവാതക സിലിണ്ടറിന് (19 കിലോഗ്രാം) 134 രൂപ കുറച്ചു. ഇതോടെ കൊച്ചിയിൽ വില 2223.50 രൂപയായി. ഗാർഹിക സിലിണ്ടർ നിരക്കിൽ മാറ്റമില്ല. വാണിജ്യസിലിണ്ടറിന് മേയ് ഒന്നിന് 103 രൂപയും ഏപ്രിൽ ഒന്നിന് 256 രൂപയും മാർച്ചിൽ 106 രൂപയും കൂട്ടിയിരുന്നു. വിമാനങ്ങൾക്കുള്ള ഏവിയേഷൻ ഇന്ധനത്തിന്റെ വിലയിൽ 1.3% കുറവുവരുത്തി. 10 തവണയായുള്ള നിരക്ക് വർധനയ്ക്കു ശേഷമാണ് വില കുറയുന്നത്.

മദ്യപാനത്തിനിടെ വാക്കേറ്റം, ഒടുവിൽ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു

മദ്യപാനത്തിനിടെ വാക്കേറ്റം, ഒടുവിൽ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു

തിരുവനന്തപുരം: വഴയില ഇരട്ടകൊലപാതക കേസിലെ പ്രതി വിഷ്ണുരൂപ് എന്ന മണിച്ചനെ (34) ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത് മദ്യപാന സദസിൽ പാടിയ പാട്ടിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്. സംഭവുമായി ബന്ധപ്പെട്ട് പ്രതികളായ ദീപക് ലാൽ, അരുൺ ജി.രാജീവ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ നേരത്തെ ക്രിമിനൽ കേസുകളിൽ പ്രതികളല്ലെന്നു പൊലീസ് പറഞ്ഞു. അരുൺ ക്ഷേത്രത്തിലെ പൂജാരിയാണ്.

വഴയില ആറാംകല്ലിലെ സ്വകാര്യ ലോഡ്ജിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. 31–ാം തീയതി മുതൽ മണിച്ചനും സുഹൃത്തുക്കളും മുറിയെടുത്ത് മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടെ പാട്ടുപാടിയത് മണിച്ചന് ഇഷ്ടമായില്ല. തുടർന്ന് വാക്കേറ്റമായി. പ്രതികളെ ആറുമാസം മുൻപ് മണിച്ചൻ മർദിച്ചിരുന്നു. ഇതിന്റെയെല്ലാം വാശിയിൽ അടിപിടിയുണ്ടാകുകയും കൊലപാതകത്തിൽ കലാശിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ മണിച്ചനേയും ഹരിയേയും ആക്രമിച്ച ശേഷം പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു.

പ്രതികളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. റൂറൽ എസ്പി സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഗുണ്ടാപകയല്ല കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. വിഷ്ണുരൂപിന്റെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.