പ്രധാനമന്ത്രി കിസാൻ സമ്മാന നിധി; അപേക്ഷിക്കാം ഇനി ജൂൺ 30 വരെ

പ്രധാനമന്ത്രി കിസാൻ സമ്മാന നിധി; അപേക്ഷിക്കാം ഇനി ജൂൺ 30 വരെ

PMKISAN ( പ്രധാനമന്ത്രി കിസാൻ സമ്മാന നിധി) പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വ്യക്തികളും ജൂൺ 30 നുള്ളിൽ PMKISAN മസ്റ്ററിംഗ് സംവിധാനമായ EKYC PMKISAN പോർട്ടൽ മുഖേന ഓൺലൈൻ ആയി ചെയ്യേണ്ടതാണ്. ഇനിയും EKYC ചെയ്യാത്തവർ ഉടനെ തന്നെ ചെയ്യുക. EKYC ചെയ്യുന്നതിന് അക്ഷയ കേന്ദ്രങ്ങളെ സമീപിക്കാവുന്നതാണ്.

PMKISAN ( പ്രധാനമന്ത്രി കിസാൻ സമ്മാന നിധി) പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാവരും അവരുടെ സ്വന്തം കൃഷിഭൂമിയുടെ വിവരങ്ങൾ കൃഷിവകുപ്പിൻ്റെ AIMS പോർട്ടൽ മുഖേന PMKISAN LAND VERIFICATION എന്ന മെനുവിൽ കൂടി അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കേണ്ടതാണ്. PMKISAN LAND VERIFICATION ചെയ്യുന്നതിനും അക്ഷയ കേന്ദ്രങ്ങളെ സമീപിക്കാവുന്നതാണ്.

ഇതിനകം EKYC ചെയ്തു കഴിഞ്ഞവർ വീണ്ടും EKYC ചെയ്യേണ്ടതില്ല.

PMKISAN LAND VERIFICATION എല്ലാവരും ചെയ്യേണ്ടതാണ്. EKYC ചെയ്തവരും ചെയ്യാതവരും തമ്മിൽ വ്യത്യാസം ഇല്ല.

ആവിശ്യമായ രേഖകൾ

1. ആധാർ കാർഡ്
2. തന്നാണ്ട് നികുതി ചീട്ട്
3. ബാങ്ക് പാസ് ബുക്ക്
4. മൊബൈൽ ഫോൺ
5. റെജി. ഫീ

അവസാന തിയതി 30 / 06 / 2022 വരെ നീട്ടിയതായി പ്രിൻസിപ്പൽ അഗ്രികൾചറൽ ഓഫീസർ അറിയിച്ചു

അയിലം ഗവൺമെൻറ് ഹൈസ്കൂളിൽ താൽക്കാലിക ഒഴിവുകൾ

അയിലം ഗവൺമെൻറ് ഹൈസ്കൂളിൽ താൽക്കാലിക ഒഴിവുകൾ

ആറ്റിങ്ങൽ: അയിലം ഗവൺമെൻറ് ഹൈസ്കൂളിൽ എൽപിഎസ്ടി 10 മണി, എച്ച്എസ്ടി (ഹിന്ദി) 11മണി, എച്ച്എസ്ടി (മലയാളം) 12 മണി, എച്ച്എസ്ടി (ഫിസിക്കൽ സയൻസ്) 12.30 ന്, എഫ്ടിഎം 1 മണി എന്നീ താൽക്കാലിക ഒഴിവിലേക്ക് ഇൻറർവ്യൂ നടത്തുന്നു.

യോഗ്യരായ ഉദ്യോഗാർഥികൾ 03.06.2022 വെള്ളിയാഴ്ച സ്കൂളിൽ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയിൽ ആവശ്യമായ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം

എൻ്റെ കേരളം എൻ്റെ അഭിമാനം പ്രദർശന മേള ജൂൺ 2ന് അവസാനിക്കും

എൻ്റെ കേരളം എൻ്റെ അഭിമാനം പ്രദർശന മേള ജൂൺ 2ന് അവസാനിക്കും

സംസ്ഥാന സർക്കാരിൻ്റെ ഒന്നാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന എൻ്റെ കേരളം എൻ്റെ അഭിമാനം പ്രദർശന മേളയിൽ മോട്ടോർ വാഹന വകുപ്പിൻ്റെ പവലിയനിലേക്ക് സ്വാഗതം. പ്രകൃതി സൗഹൃദ വാഹനങ്ങളുടെ പ്രദർശനമാണ് പ്രധാന ആകർഷണം.രാജ്യത്ത് എത്തിച്ചതും കേരളത്തിൽ രജിസ്റ്റർ ചെയ്തതുമായ ആദ്യ ഹൗഡ്രജൻ ഫ്യുവൽ സെൽ കാർ പ്രദർശനത്തിനുണ്ട്.ഇറക്കുമതി ചെയ്ത ടൊയോട്ട നിർമ്മിച്ച മിറായി കാറാണ് മുഖ്യ ആകർഷണം. വരും തലമുറയ്ക്കായുള്ള പാരമ്പര്യേതര ഉർജ്ജ ശ്രോതസ്സുകൾ ഉപയോഗിക്കുന്ന മലിനീകരണ രഹിതമായ വാഹനങ്ങളാണ് പ്രദർശന വിഷയം.

രാജ്യത്തെ ആദ്യ ഇലക്ട്രിക് എൻഫോഴ്സ്മെൻ്റ് വാഹനവും, ചാർജിംഗ് കേന്ദ്രത്തിൽ കാത്ത് നിൽക്കാതെ ബാറ്ററി മാറ്റി വെച്ച് പോകാൻ സ്വാപ്പിംഗ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന വാഹനങ്ങളും പ്രദർശനത്തിനുണ്ട്.കൂടാതെ CNG, LNG, LPG വാഹനങ്ങളെക്കുറിച്ചും അറിയാം.
കൂടാതെ, മോട്ടോർ വാഹന വകുപ്പിൻ്റെ ഫെയ്സ് ലെസ്സ് / ഓൺലൈൻ സംവിധാനങ്ങളെക്കുറിച്ചും അറിയാം. വാഹനങ്ങളെക്കുറിച്ചും, വിവിധ തരം വാഹനങ്ങളുടെ നിയമപരമായ പേരും, കളർകോഡും ,വിവിധ തരം നമ്പർ പ്ലേറ്റുകളും പരിചയപ്പെടാം.
ഇതിന് പുറമേ, റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് വിവിധ തരംറോഡ് മാർക്കിങ്ങുകൾ, സൈൻ ബോർഡുകൾ, ട്രാഫിക്ക് ലൈറ്റ് മുലായവും പരിചയപ്പെടാം.

കൂടാതെ, വാഹനങ്ങളുടെ ചെറു രൂപങ്ങളും പ്രദർശനത്തിനായി ഒരുക്കിയിട്ടുണ്ട്.
റോഡ്‌ സുരക്ഷ വീഡിയോയുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. റോഡ് സുരക്ഷ അടിസ്ഥാനമാക്കി ക്വിസ് മൽസരം, മൈമ്, കിറ്റി മൻകി ഷോ, സെൽഫികോൺ ടെസ്റ്റ്, ഫ്ളാഷ് മോബ് പോലുള്ള വ്യത്യസ്ത ബോധവൽക്കരണ പരിപാടികളും ഉണ്ട്.
മൽസര വിജയികൾക്ക് ദിവസവും ഹെൽമറ്റ് സമ്മാനമായി നൽകുന്നുണ്ട്.
പൊത് ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ സേവനപാതയിലുള്ള മുന്നേറ്റവും സ്റ്റാളിൽ വിവരിച്ചിട്ടുണ്ട്.
വകുപ്പിൻ്റെ മീഡിയ സെല്ലിൻ്റെ സേവനവും പവലിയനിൽ ലഭ്യമാണ്. സാമൂഹിക സുരക്ഷക്കായുള്ള വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് സംവിധാനവും, സ്ത്രീകളുടേയും, കുട്ടികളുടേയും, യാത്രക്കാരുടേയും സുരക്ഷക്കായി പൊതു വാഹനങ്ങളിലുള്ള പാനിക് ബട്ടൺ സംവിധാനങ്ങളും പരിചയപ്പെടാം.
വകുപ്പിൻ്റെ ഇ ചലാൻ എൻഫോഴ്സ്മെൻ്റ് സംവിധാനങ്ങളും, കാമറ നിരീക്ഷണ സംവിധാനങ്ങളും പരിചയപ്പെടാം. വാഹനത്തിൻ്റെ രേഖകളുടെ കാലാവധി, മറ്റ് സംശയങ്ങൾ, പിഴ ലഭിച്ചിട്ടുണ്ടോ എന്നും അറിയാം. വകുപ്പിൻ്റെ എല്ലാ സേവനങ്ങളും പരിചയപ്പെടുന്നതോടൊപ്പം, സംശയങ്ങളും ദൂരീകരിക്കാം.

ഡ്ഡ്രൈവിംഗ് ലൈസൻസ് സംബന്ധിച്ചുള്ള സേവനങ്ങൾക്കായി പ്രത്യേക സർവ്വീസ് സ്റ്റാളും ഒരുക്കിയിട്ടുണ്ട്. ഇതിനായി സർവ്വീസ് ഫീസ് ഇല്ലാതെ സൗജന്യമായി ഡോക്ടറുടെ സേവനവും ഒരുക്കിയിട്ടുണ്ട്.

വാഹനം ഉപയോഗിക്കുന്നവർക്ക് ഉപകാരപ്രദമായ ‘അറിഞ്ഞോടിക്കാം’ എന്ന വീഡിയോ സീരിസിൻ്റെ പ്രകാശനം പവലിയനിൽ ബഹു. ഗതാഗത മന്ത്രി ശ്രീ.ആൻറണി രാജു സർ പ്രകാശനം ചെയ്തു. കൊല്ലം ട്രാക്കിൻ്റേയും, ഫോഴ്സ് മോട്ടേഴ്സിൻ്റേയും സഹകരണത്തോടെ വിവിധ തരം റോഡ് മാർക്കിങ്ങുകൾ പരിചയപ്പെടുത്തുന്ന വീഡിയോയാണ് മോട്ടോർ വാഹന വകുപ്പിൻ്റെ മീഡിയ സെൽ പുറത്തിറക്കിയത്.ചടങ്ങിൽ ബഹു.ഗതാഗത കമ്മീഷണർ ശ്രീ.ശ്രീജിത്ത് IPS, അഡി. ട്രാൻസ്പോർട് കമ്മീഷണർ ശ്രീ.പ്രമോജ് ശങ്കർ IOFS, ഡെപ്യൂട്ടി ട്രാൻസ്പോർട് കമ്മീഷണർ ശ്രീ മനോജ്, തിരുവനന്തുരം ആർ.ടി.ഒ ശ്രി. ജോഷി, എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ ശ്രീ.ജി. സാജൻ മുതലായ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.തിരുവനന്തപുരം ആർ.ടി.ഒ എൻഫോഴ്സ്മെൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീ. രാംജി കെ.കരൻ സംവിധാനം ചെയ്ത വീഡിയോയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീമതി. ബ്രിന്ദ സനിൽ, പ്രമുക ആട്ടോ ബ്ലോഗറും വനിതാ റാലി താരവുമായ ശ്രീമതി ആതിരാ മുരളിയുമാണ് അവതാരകർ. മേയ് 27ആരംഭിച്ച ഈ പ്രദർശന മേള ജൂൺ 2ന് അവസാനിക്കും.

കോവിഡ് ലക്ഷണങ്ങളുള്ളവര്‍ സ്കൂളില്‍ പോകരുത് ; ആരോഗ്യവകുപ്പ് മുന്നറിയിപ്പ്.

കോവിഡ് ലക്ഷണങ്ങളുള്ളവര്‍ സ്കൂളില്‍ പോകരുത് ; ആരോഗ്യവകുപ്പ് മുന്നറിയിപ്പ്.

തിരുവനന്തപുരം: സംസ്ഥാനം ഇപ്പോഴും പൂര്‍ണ്ണ തോതില്‍ കോവിഡില്‍ നിന്നും മുക്തമല്ലാത്ത സാഹചര്യത്തില്‍ രോഗലക്ഷണങ്ങളുള്ളവര്‍ ആരും തന്നെ സ്കൂളില്‍ പോകരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. പനി, ചുമ, ജലദോഷം, മൂക്കൊലിപ്പ്, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരോ കോവിഡ് ബാധിച്ച ആരെങ്കിലും വീട്ടിലുള്ളവരോ ഒരു കാരണവശാലും സ്കൂളില്‍ പോകരുത്. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അനദ്ധ്യാപകരും മാസ്ക് നിര്‍ബന്ധമായും ധരിക്കണം.

എന്തെങ്കിലും ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ തൊട്ടടുത്ത ആരോഗ്യ പ്രവര്‍ത്തകരുമായോ ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പറുകളിലോ, ഇ-സഞ്ജീവനിയുമായോ ബന്ധപ്പെടേണ്ടതാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

നനഞ്ഞതോ കേടായതോ ആയ മാസ്ക് ധരിക്കരുത്. യാത്രകളിലും സ്കൂളിലും ആരും മാസ്ക് താഴ്ത്തി സംസാരിക്കുകയും അരുത്. കൈകള്‍ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവ സ്പര്‍ശിക്കാന്‍ പാടില്ല. അദ്ധ്യാപകരും ജീവനക്കാരും 12 വയസിന് മുകളിലുള്ള എല്ലാ വിദ്യാര്‍ത്ഥികളും വാക്സിൻ എടുത്തിരിക്കണം. വെള്ളിയാഴ്ചകളില്‍ ഡ്രൈ ഡേ ആചരിക്കണം. പാഴ്വസ്തുക്കളും ആഹാര അവശിഷ്ടങ്ങളും വലിച്ചെറിയരുത്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ കൊടുത്തു വിടുക. ശൗചാലയത്തില്‍ പോയതിന് ശേഷം കൈകള്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച്‌ വൃത്തിയാക്കുക. വീട്ടിലെത്തിയ ശേഷം കൈകള്‍ സോപ്പിട്ട് കഴുകണം. എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ വീട്ടിലെ പ്രായമായവരോടും അസുഖബാധിതരോടും അടുത്ത് ഇടപഴകരുതെന്നും ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദ്ദേശം മുന്നോട്ടു വച്ചിട്ടുണ്ട്.

നാലാം ക്ലാസ് വിദ്യാർഥിക്ക് പാമ്പ്  കടിയേറ്റു

നാലാം ക്ലാസ് വിദ്യാർഥിക്ക് പാമ്പ് കടിയേറ്റു

തൃശൂർ: വടക്കാഞ്ചേരി ഗവ.ബോയ്സ് എൽപി സ്കൂളിലെ വിദ്യാർഥിക്കു പാമ്പു കടിയേറ്റു. നാലാം ക്ലാസ് വിദ്യാർഥിയും കുമരനെല്ലൂർ സ്വദേശിയുമായ ആദേശിന് (9) ആണ് അണലിയുടെ കടിയേറ്റത്. കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ സ്കൂൾ വളപ്പിൽവച്ചാണ് ആദേശിനു പാമ്പുകടിയേറ്റത്.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. തീരമേഖലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. ഇത് പ്രകാരം 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ആണ് ഇന്ന് യെല്ലോ അലർട്ട് അറിയിപ്പുള്ളത്.

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് അറിയിപ്പുണ്ട്. ജൂൺ 1 മുതൽ ജൂൺ 5 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിനൊപ്പം ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.