ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ കേരളം SK-29 ലോട്ടറി ഫലം പ്രഖ്യാപിച്ചു. RC 882048 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ RC 203625 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. RM 732569 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.in ല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.5,000/-

(Remaining all series)

RA 882048

RB 882048

RD 882048

RE 882048

RF 882048

RG 882048

RH 882048

RJ 882048

RK 882048

RL 882048

RM 882048

4th Prize Rs.5,000/-(Last four digits to be drawn 19 times)

0237 2186 2486 3429 3746 3982 4452 4477 4644 5197 5997 6439 7007 7422 7608 8519 9007 9820 9881

5th Prize Rs.2,000/-

(Last four digits to be drawn 6 times)

1261 1965 3132 3140 5780 8136

മൂന്നാറില്‍ സ്‌കൈ ഡൈനിങ്ങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി, ഒന്നര മണിക്കൂറിലേറെ രക്ഷാപ്രവര്‍ത്തനം

മൂന്നാറില്‍ സ്‌കൈ ഡൈനിങ്ങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി, ഒന്നര മണിക്കൂറിലേറെ രക്ഷാപ്രവര്‍ത്തനം

മൂന്നാര്‍: ഇടുക്കി മൂന്നാറിന് സമീപം സ്‌കൈ ഡൈനിങ്ങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി. ഇടുക്കി ആനച്ചാലിലെ വിനോദ സഞ്ചാര കേന്ദ്രത്തിലാണ് സംഭവം. സഞ്ചാരികള്‍ ഉള്‍പ്പെടെ 5 പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. മഹാരാഷ്ട്രയില്‍ നിന്നുള്ള വിനോദ സഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്.

120 അടിയോളം ഉയരമുള്ള ക്രെയിനിന് തകരാര്‍ സംഭവിച്ചതാണ് സഞ്ചാരികള്‍ കുടുങ്ങാനിടയായത്. ക്രെയിനിന്റെ ഫ്യൂസ് പോയതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ചതാണ് അപകട കാരണമെന്നാണ് വിവരം.

ഒന്നര മണിക്കൂറിലേറെയായി വിനോദ സഞ്ചാരികളും ജീവനക്കാരും കുടുങ്ങി കിടക്കുകയാണ്. ഇവരെ താഴെ ഇറക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. സാങ്കേതിക തകരാറുകള്‍ പരിഹരിച്ചാല്‍ മാത്രമേ ആളുകളെ ഇറക്കാനാവു.അടിമാലിയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അഡ്വഞ്ചര്‍ ടൂറിസത്തിന്റെ ഭാഗമായി ആകാശത്ത് ഉയര്‍ന്ന് പൊങ്ങി അവിടെ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനമാണ് സ്‌കൈ ഡൈനിങ്.

ലക്ഷത്തില്‍ നിന്നും കോടികളിലേക്ക്, കുതിപ്പ് തുടരുന്ന ‘എക്കോ’; സന്ദീപ് പ്രദീപ് ചിത്രം ആദ്യ വാരം നേടിയത് എത്ര?

ലക്ഷത്തില്‍ നിന്നും കോടികളിലേക്ക്, കുതിപ്പ് തുടരുന്ന ‘എക്കോ’; സന്ദീപ് പ്രദീപ് ചിത്രം ആദ്യ വാരം നേടിയത് എത്ര?

മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് സന്ദീപ് പ്രദീപ് നായകനായ എക്കോ. കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍-ബാഹുല്‍ രമേശ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമ മേക്കിങ് കൊണ്ടും കഥ പറച്ചില്‍ കൊണ്ടും വിസ്മയമായി മാറുകയാണ്. പടക്കളത്തിന് ശേഷം വീണ്ടും സന്ദീപ് പ്രദീപ് ഹിറ്റടിക്കുമ്പോള്‍ മലയാള സിനിമയുടെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളും ഉയരുകയാണ്.

എക്കോയില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന നിഗൂഢതകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ആദ്യ ദിവസം 80 ലക്ഷം നേടിയ സിനിമയ്ക്ക് തുടര്‍ന്നുള്ള ദിവസങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇതോടെ കളക്ഷനില്‍ വലിയ കുതിപ്പാണ് ചിത്രം കാഴ്ചവച്ചത്. 80 ലക്ഷത്തില്‍ നിന്നും കോടികളേക്കാണ് പിന്നീടുള്ള ദിവസങ്ങളിലുള്ള എക്കോയുടെ സഞ്ചാരം.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം എക്കോ ഇതിനോടകം ഇന്ത്യയില്‍ നിന്ന് മാത്രമായി 11.66 കോടിയാണ് നേടിയിരിക്കുന്നത്. ആഗോള മാര്‍ക്കറ്റിലെ സിനിമയുടെ കളക്ഷന്‍ 20.5 കോടിയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ആദ്യ ആഴ്ച പിന്നിടുമ്പോഴേക്കും വന്‍ വിജയമായി മാറിയിരിക്കുകയാണ് എക്കോ. ബുക്ക് മൈ ഷോയിലെ എക്കോയുടെ ബുക്കിങും ശക്തമായി മുന്നോട്ട് പോകുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം ബുക്ക് ചെയ്യപ്പെട്ടത് 44040 ടിക്കറ്റുകളാണ്.

നവംബര്‍ 21 നാണ് എക്കോ തിയേറ്ററിലെത്തിയത്. ദിന്‍ജിത്തിന്റേയും ബാഹുലിന്റേയും ആനിമല്‍ ട്രയോളജിയിലെ മൂന്നാം ഭാഗമാണ് എക്കോ. കിഷ്‌കിന്ധാ കാണ്ഡവും കേരള ക്രൈം ഫയല്‍സ് സീസണ്‍ 2വുമാണ് മറ്റ് രണ്ട് ഭാഗങ്ങള്‍. കിഷ്‌കിന്ധ കാണ്ഡത്തില്‍ ഒപ്പമുണ്ടായിരുന്ന മുജീബ് മജീദ് തന്നെയാണ് എക്കോയുടേയും സംഗീതം. മുജീബിന്റെ സംഗീതം എക്കോയുടെ ആത്മാവാണ്. സന്ദീപ് പ്രദീപിനൊപ്പം ബിയാനാ മോമിന്‍, നരേന്‍, വിനീത്, സൗരഭ് സച്ച് ദേവ, ബിനു പപ്പു, അശോകന്‍ തുടങ്ങിയവരും എക്കോയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ബാലരാമപുരം – വിഴിഞ്ഞം ഭൂഗർഭ റെയിൽ പദ്ധതി വൈകുന്നു

ബാലരാമപുരം – വിഴിഞ്ഞം ഭൂഗർഭ റെയിൽ പദ്ധതി വൈകുന്നു

തിരുവനന്തപുരം: ബാലരാമപുരം – വിഴിഞ്ഞം ഭൂഗർഭ റെയിൽ പദ്ധതി വൈകുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ ശമ്പളവും കെട്ടിട വാടകയുമുൾപ്പെടെ 4 കോടി രൂപ കുടിശിക ആവശ്യപ്പെട്ട് പദ്ധതി നിർവഹണ ഏജൻസിയായ കൊങ്കൺ റെയിൽവേ വിഴിഞ്ഞം തുറമുഖ കമ്പനിക്കു (വിസിൽ) കത്ത് നൽകി. പദ്ധതിയുടെ കരാർ നടപടികൾക്കുണ്ടായിരുന്ന തടസ്സങ്ങൾ നീക്കിയെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും ഭൂമി ഇതുവരെ ലഭ്യമാക്കിയിട്ടില്ല. 193 കോടി രൂപ റവന്യു വകുപ്പിന്റെ കൈവശമുണ്ടെങ്കിലും പദ്ധതി തുടങ്ങേണ്ട ബാലരാമപുരം മേഖലയിൽ ഇതുവരെ ഭൂമി കൈമാറുകയോ നഷ്ടപരിഹാരം നൽകുകയോ ചെയ്തിട്ടില്ല.

റെയിൽ പാതയ്ക്കായുള്ള ഭൂമിയിൽ ഔട്ടർ റിങ് റോഡ് അലൈൻമെന്റ് കടന്നു പോകുന്നതിനാൽ അത് ഒഴിവാക്കി ബാക്കി ഏറ്റെടുക്കാമെന്ന് തീരുമാനിച്ചെങ്കിലും തുടർ നടപടി ഇഴയുകയാണ്. പാതയുടെ ഡിപിആർ 2022ൽ കൊങ്കൺ റെയിൽവേ പൂർത്തിയാക്കിയിരുന്നു. കേരളത്തിന്റെ വീഴ്ച മൂലമാണു ഇതുവരെ പണിയൊന്നും ചെയ്യാനില്ലാതെ കൊങ്കൺ റെയിൽവേ കെട്ടിടവാടകയും ഉദ്യോഗസ്ഥർക്കു ശമ്പളവും നൽകി വരുന്നത്. 10.76 കിലോമീറ്ററാണ് വിഴിഞ്ഞം – ബാലരാമപുരം റെയിൽപാത.

വിഴിഞ്ഞം പാതയ്ക്കും നേമം– നെയ്യാറ്റിൻകര റെയിൽ പാത ഇരട്ടിപ്പിക്കലിനും 2022 ഓഗസ്റ്റിലും നവംബറിലുമായി ചെറിയ ഇടവേളയിലാണ് ഭൂമിയേറ്റെടുക്കാനുള്ള 2 വിജ്ഞാപനം പുറപ്പെടുവിച്ചത്. പാത ഇരട്ടിപ്പിക്കലിൽ പണി തുടങ്ങിയിട്ടും വിഴിഞ്ഞം പാതയ്ക്കായി ഉടമകളിൽ നിന്ന് ഭൂമിയുടെ രേഖകൾ പോലും ശേഖരിച്ചിട്ടില്ലെന്നു വിഴിഞ്ഞം റെയിൽ കണക്ടിവിറ്റി ആക്‌ഷൻ കൗൺസിൽ കൺവീനർ ആർ.ജി.അശോക് കുമാർ പറഞ്ഞു. കലകട്റേറ്റിൽ പ്രവർത്തിക്കുന്ന ലാൻഡ് അക്വിസിഷൻ യൂണിറ്റ് അടിയന്തരമായി നേമത്തേക്കു മാറ്റണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.

ശ്രീലങ്കയെ വിറപ്പിച്ച് ‘ഡിറ്റ് വാ’ ചുഴലിക്കാറ്റ്;  ഇന്ത്യയുടെ സഹായം തേടി ലങ്കൻ സർക്കാർ

ശ്രീലങ്കയെ വിറപ്പിച്ച് ‘ഡിറ്റ് വാ’ ചുഴലിക്കാറ്റ്; ഇന്ത്യയുടെ സഹായം തേടി ലങ്കൻ സർക്കാർ

കൊളംബോ: ശ്രീലങ്കയെ കണ്ണീരിലാഴ്ത്തി കനത്ത നാശം വിതയ്ക്കുന്ന ‘ഡിറ്റ് വാ’ ചുഴലിക്കാറ്റിനെ നേരിടാൻ ഇന്ത്യയുടെ സഹായം തേടി ലങ്കൻ സർക്കാർ. രക്ഷാദൗത്യത്തിനായി ഇന്ത്യൻ യുദ്ധക്കപ്പൽ ഐ എൻ എസ് വിക്രാന്തിന്‍റെയടക്കം സഹായം ലങ്കൻ സർക്കാർ തേടി. ‘ഡിറ്റ് വാ’ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ റെക്കോഡ് മഴയാണ് അനുഭവപ്പെടുന്നത്.

എല്ലാ നദികളിലും ജലനിരപ്പ് ഉയർന്നതോടെ മഹാ ദുരന്തത്തെയാണ് രാജ്യം മുന്നിൽ കാണുന്നത്. 50 ലധികം മരണം ഇതിനകം സംഭവിച്ചെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നിരവധി പേരെ കാണാതായിട്ടുണ്ട്. ലങ്കൻ സർക്കാർ സഹായം തേടി ഇന്ത്യൻ ഹൈക്കമ്മീഷന് കത്ത് നൽകിയതിനു പിന്നാലെ രക്ഷാദൗത്യത്തിന്‍റെ ഭാഗമാകാമെന്ന് ഇന്ത്യ അറിയിച്ചു.

ഐഎൻഎസ് വിക്രാന്ത് അടക്കം ഇന്ത്യ വിട്ടുനൽകിയിട്ടുണ്ട്. നിലവിൽ ഐഎൻഎസ് വിക്രാന്ത് ലങ്കൻ തീരത്ത് നങ്കൂരമിട്ടിരിക്കുകയാണ്. കൊളംബോയിലേക്കുള്ള വിമാന സർവീസ് തിരുവനന്തപുരത്തേക്കോ കൊച്ചിയിലേക്കോ തിരിച്ചുവിടാനും ലങ്കൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ഡിറ്റ് വാ ചുഴലിക്കാറ്റിൻ്റെ സ്വാധീനത്താൽ തമിഴ്നാട്ടിലും ശക്തമായ മഴയാണ് ലഭിക്കുന്നത്. 4 ജില്ലകളിൽ റെഡ് അലർട്ടും 6 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. തമിഴ്നാട് – ആന്ധ്രാ – പുതുച്ചേരി തീരങ്ങളിൽ അതിജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

‘കടുവയുടെ കരണം നോക്കി ധര്‍മേന്ദ്ര ഒറ്റയടി; സെറ്റ് നിശ്ചലം!’; പേടിച്ച് രജനികാന്ത് ആരോടും പറയാതെ മുങ്ങി!

‘കടുവയുടെ കരണം നോക്കി ധര്‍മേന്ദ്ര ഒറ്റയടി; സെറ്റ് നിശ്ചലം!’; പേടിച്ച് രജനികാന്ത് ആരോടും പറയാതെ മുങ്ങി!

ഇന്ത്യന്‍ സിനിമയുടെ ഇതിഹാസം ധര്‍മേന്ദ്ര കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ വേര്‍പാടിന്റെ വേദനയിലാണ് സിനിമാ ലോകം ഇപ്പോഴും. ധര്‍മേന്ദ്രയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് താരങ്ങളും ആരാധകരുമെല്ലാം. ബോളിവുഡില്‍ നിന്ന് മാത്രമല്ല തെന്നിന്ത്യന്‍ താരങ്ങളും ധര്‍മേന്ദ്രയുമായി ബന്ധപ്പെട്ട ഓര്‍മകള്‍ പങ്കുവെക്കുന്നുണ്ട്. ഇതിനിടെ രസകരമായൊരു ഓര്‍മ പങ്കുവെക്കുകയാണ് നടി രാധിക ശരത്കുമാര്‍.

ധര്‍മേന്ദ്ര പണ്ടൊരു കടുവയുടെ കരണത്തടിച്ച ഓര്‍മയാണ് രാധിക ശരത്കുമാര്‍ പറയുന്നത്. ഇരുവരും ഒരേ സ്റ്റുഡിയോയില്‍ വ്യത്യസ്തമായ സിനിമകളില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ നടന്നൊരു സംഭവമാണ് രാധിക ഓര്‍ക്കുന്നത്. രാധികയ്‌ക്കൊപ്പം രജനികാന്തും ചിത്രത്തിലുണ്ടായിരുന്നു. ആ വാക്കുകളിലേക്ക്:

”രജനികാന്തിനൊപ്പം വാഹിനി സ്റ്റുഡിയോയില്‍ ഷൂട്ടിങ് നടക്കുമ്പോഴാണ് അദ്ദേഹത്തെ കാണാന്‍ സാധിച്ചത്. അദ്ദേഹം തൊട്ടടുത്ത സെറ്റിലുണ്ടായിരുന്നു. ഞങ്ങളൊരു ഫൈറ്റ് സീനായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. എന്നെ ഒരു മരത്തില്‍ കെട്ടിയിട്ടിരിക്കുകയാണ്. രജനികാന്ത് ഒരു കടുവയുമായി ആ സമയം മല്ലിടണം. അന്ന് വിഎഫ്എക്‌സ് ഉണ്ടായിരുന്നില്ല. അതിനാല്‍ യഥാര്‍ത്ഥ കടുവയുമായിട്ടാണ് രജനികാന്തിന് ഫൈറ്റ് ചെയ്യേണ്ടിയിരുന്നത്. ആ കടുവ പക്ഷെ മെരുങ്ങുന്നുണ്ടായിരുന്നില്ല. വളരെ കഷ്ടപ്പെട്ടാണ് രജനികാന്ത് ഷോട്ട് എടുത്തിരുന്നത്.

സെറ്റാകെ ടെന്‍ഷനടിച്ച് നില്‍ക്കുമ്പോള്‍ അവിടേക്ക് നല്ല ഉയരമുള്ള, സ്വതസിദ്ധമായ കരിസ്മയുള്ള ധര്‍മേന്ദ്ര കടന്നു വന്നു. അദ്ദേഹം രജനികാന്തിനെ അഭിവാദ്യം ചെയ്തു. ശേഷം കടുവയെ ഒന്ന് നോക്കി. പെട്ടെന്ന് കടുവയുടെ കരണം നോക്കി ഒരൊറ്റയടി വച്ചു കൊടുത്തു. തന്റെ വലിയ കൈ കൊണ്ട് നല്ല ശക്തിയിലാണ് അദ്ദേഹം അടിച്ചത്. കടുവ പെട്ടെന്ന് പൂച്ചയായി. ഞങ്ങള്‍ക്ക് ആര്‍ക്കും അപ്പോള്‍ ഒന്നും മിണ്ടാന്‍ പോലും പറ്റിയില്ല.

കുറച്ച് കഴിഞ്ഞതും രജനികാന്ത് സെറ്റില്‍ നിന്നും പോയി. ഞങ്ങള്‍ കരുതിയത് അദ്ദേഹം വാനിറ്റി വാനിലുണ്ടാകും എന്നാണ്. എന്നാല്‍ പിന്നീട് നിര്‍മാതാവിന് അദ്ദേഹത്തിന്റെ ഫോണ്‍ കോള്‍ വന്നു. ആ മനുഷ്യന്‍ കടുവയുടെ കരണത്താണ് അടിച്ചിരിക്കുന്നത്. അദ്ദേഹം അതും കഴിഞ്ഞ് തിരിച്ച് സെറ്റിലേക്ക് പോകും. ഞാനാണ് കടുവയുടെ കൂടെ ഷൂട്ട് ചെയ്യേണ്ടത്. കടുവയൊന്ന് തണുത്തിട്ട് വരാം എന്നാണ് രജനികാന്ത് പറഞ്ഞത്.”

നവംബര്‍ 24നാണ് ധര്‍മേന്ദ്ര മരണപ്പെടുന്നത്. 89 വയസായിരുന്നു. പോയ മാസം ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചിരുന്നു. പത്ത് ദിവസത്തിലധികത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടിലേക്ക് മടക്കിയയക്കുകയായിരുന്നു. ധര്‍മേന്ദ്രയെ അവസാനമായി കാണാന്‍ അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങി ബോളിവുഡിലെ പ്രമുഖരെല്ലാം എത്തിയിരുന്നു.