തിരുവനന്തപുരത്തും പാലക്കാടും ആധിപത്യം ഉറപ്പിച്ച് ബിജെപി, ഷൊര്‍ണൂരും തൃപ്പൂണിത്തുറയിലും മുന്നില്‍

തിരുവനന്തപുരത്തും പാലക്കാടും ആധിപത്യം ഉറപ്പിച്ച് ബിജെപി, ഷൊര്‍ണൂരും തൃപ്പൂണിത്തുറയിലും മുന്നില്‍

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് ലീഡ് നിലകളില്‍ ഇടം പിടിച്ച് എന്‍ഡിഎ. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ അസാധാരണമാം വിധത്തിലാണ് സംസ്ഥാനത്ത് ബിജെപി നയിക്കുന്ന എന്‍ഡിഎ ലീഡ് നിലകളില്‍ സാന്നിധ്യം അറിയിക്കുന്നത്. കോര്‍പറേഷനുകള്‍, നഗര സഭകള്‍, പഞ്ചായത്തുകള്‍ എന്നിവയിലെല്ലാം ബിജെപി വ്യക്തമായ ഇടം നേടുന്ന നിലയിലാണ് തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകള്‍.

ബിജെപി വലിയ മുന്നേറ്റം പ്രതീക്ഷിച്ച തിരുവനന്തപുരത്ത് വോട്ടണെണ്ണല്‍ അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ എന്‍ഡിഎ ഒന്നാം സ്ഥാനത്ത് എത്തി. എട്ടുമണിക്ക് തുടങ്ങിയ വോട്ടണ്ണെല്‍ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ നൂറ് സീറ്റുകളുള്ള കോര്‍പറേഷന്‍ എന്‍ഡിഎ മുന്നേറ്റം രണ്ടക്കം പിന്നിട്ടിരുന്നു.

പാലക്കാട് ജില്ലയിലെ രണ്ട് നഗരസഭകളിലും ബിജെപി മുന്നേറ്റം നേടി. ബിജെപി ഭരിക്കുന്ന പാലക്കാട് എന്‍ഡിഎ മുന്നേറ്റം നിലനിര്‍ത്തിയപ്പോള്‍ ഷൊറണൂര്‍ നഗരസഭയിലും ആദ്യഘട്ടത്തില്‍ ബിജെപി ലീഡ് നേടി. കോഴിക്കോട് കോര്‍പറേഷനിലെ നാല് സീറ്റുകള്‍ ഉള്‍പ്പെടെ ഗ്രാമ പഞ്ചായത്തുകളില്‍ 16 വാര്‍ഡുകളിലും നഗര സഭകളില്‍ 22 ഡിവിഷനുകളിലും ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി വിജയം നേടി.

വോട്ടണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ സംസ്ഥാനത്തെ 16 പഞ്ചായത്തുകളിലും, രണ്ട് ബ്ലോക്ക് പഞ്ചായത്തുകള്‍, നാല് മുന്‍സിപാലിറ്റികള്‍ എന്നിവിടങ്ങിലും എന്‍ഡിഎ ലീഡ് ചെയ്യുന്നുണ്ട്. എറണാകുളത്ത് തൃപ്പൂണിത്തുറ, ആലപ്പുഴയിലെ ചെങ്ങന്നൂര്‍, നഗരസഭകളിലും എന്‍ഡിഎ ലീഡ് ചെയ്യുന്നു. പഞ്ചായത്തുകളില്‍ യുഡിഎഫ് 42 വാര്‍ഡുകളിലും, നഗര സഭകളില്‍ 178 ഡിവിഷനുകളിലും ഒരു കോര്‍പറേഷന്‍ ഡിവിഷനിനും വിജയം നേടി. എല്‍ഡിഎഫ് ഗ്രാമ പഞ്ചായത്ത് -28, നഗരസഭ 125. മറ്റുള്ളവര്‍- ഗ്രാമ പഞ്ചായത്ത് 8, മുന്‍സിപാലിറ്റി 29 എന്നിങ്ങനെയാണ് കണക്കുകള്‍.

തദ്ദേശതെരഞ്ഞെടുപ്പ്; 12ആം വാർഡ് മനോമോഹന വിലാസം സ്വതന്ത്ര സ്ഥാനാർഥി താഹ വിജയിച്ചു

തദ്ദേശതെരഞ്ഞെടുപ്പ്; 12ആം വാർഡ് മനോമോഹന വിലാസം സ്വതന്ത്ര സ്ഥാനാർഥി താഹ വിജയിച്ചു

12ആം വാർഡ് മനോമോഹന വിലാസം സ്വതന്ത്ര സ്ഥാനാർഥി താഹ വിജയിച്ചു.എൽ ഡി എഫ് സ്ഥാനാർത്ഥി അവനവഞ്ചേരി രാജു പരാജയപ്പെട്ടു.

തദ്ദേശതെരഞ്ഞെടുപ്പ്; കൊല്ലം കോർപ്പറേഷനിൽ ആദ്യ ലീഡ് എൽ ഡി എഫിന്

തദ്ദേശതെരഞ്ഞെടുപ്പ്; കൊല്ലം കോർപ്പറേഷനിൽ ആദ്യ ലീഡ് എൽ ഡി എഫിന്

കൊല്ലം കോർപ്പറേഷനിൽ ആദ്യ ലീഡ് എൽ ഡി എഫിന്
കൊല്ലം കോർപ്പറേഷനിൽ ആദ്യ ലീഡ് എൽ ഡി എഫിന്. എൽ ഡി എഫ് 5 സീറ്റിൽ ലീഡ് ചെയ്യുന്നു. മൂന്ന് സീറ്റിൽ യുഡിഎഫ് ലീഡ് ചെയ്യുന്നു. ജില്ലാ പഞ്ചായത്തിലും എൽ ഡി എഫ് ലീഡ് ചെയ്യുന്നു. 4 ഇടങ്ങളിൽ എൽ ഡി എഫ്, 1 ഇടത്ത് യു ഡി എഫ് എന്നിങ്ങനെയാണ് ലീഡ‍് നില. പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്

സംസ്ഥാനത്ത് ഇന്ന് മദ്യവിൽപ്പനയില്ല

സംസ്ഥാനത്ത് ഇന്ന് മദ്യവിൽപ്പനയില്ല

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനമായ ഇന്ന് സംസ്ഥാനത്ത് മദ്യവിൽപ്പനയില്ല. ബാറുകൾ, ബവ്കോ, കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റുകൾ എന്നിവ ഇന്നു പ്രവർത്തിക്കില്ല.

വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാന വ്യാപകമായി സമ്പൂർണ മദ്യ നിരോധനം ബാധകമായിരിക്കും. ഹോട്ടലുകളിലും ഭക്ഷണശാലകളിലും മദ്യമോ മദ്യസമാനമായ ലഹരിവസ്തുക്കളോ വോട്ടെടുപ്പ് കേന്ദ്രങ്ങൾക്കു സമീപത്തുവച്ചു വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യാനോ പാടില്ല.

സംസ്ഥാനത്തെ മദ്യ വിൽപ്പനശാലകൾ, മദ്യം വിളമ്പുന്ന ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, ക്ലബുകൾ എന്നിവ അടച്ചിടണം. മദ്യ നിരോധനമില്ലാത്ത പ്രദേശങ്ങളിൽ നിന്ന് നിരോധനം ഉള്ള ഇടത്തേക്ക് മദ്യം എത്തുന്നത് തടയാൻ എക്‌സൈസ് അധികൃതർ ശ്രദ്ധിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.