55-ാം സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു; മികച്ച നടൻ മമ്മൂട്ടി

55-ാം സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു; മികച്ച നടൻ മമ്മൂട്ടി

തൃശൂർ: 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. മികച്ച നടനായി മമ്മൂട്ടിയെ തിരഞ്ഞെടുത്തു. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റി ആയുള്ള പ്രകടനത്തിനാണ് മമ്മൂട്ടിയ്ക്ക് പുരസ്കാരം ലഭിച്ചത്. മികച്ച നടിയായി ഷംല ഹംസയെയും മികച്ച ചിത്രമായി മഞ്ഞുമ്മൽ ബോയ്സും തിരഞ്ഞെടുത്തു. ജൂറി ചെയർമാൻ പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള ഏഴംഗ കമ്മിറ്റിയുടെ അവസാന ഘട്ട സ്ക്രീനിങ്ങ് കഴിഞ്ഞമാസം അവസാനത്തോടെ പൂർത്തിയായിരുന്നു.

അവാർഡ് പട്ടിക ഇങ്ങനെ:

രചനാ വിഭാ​ഗം

മികച്ച ചലച്ചിത്ര ​ഗ്രന്ഥം – പെൺപാട്ട് താരകൾ (രചയിതാവ് സി മീനാക്ഷി)

മികച്ച ചലച്ചിത്ര ലേഖനം – മറയുന്ന നാലുകെട്ടുകള്‍

പ്രത്യേക ജൂറി അവാർഡ്- പാരഡൈസ്

മികച്ച നവാ​ഗത സംവിധായകൻ- ഫാസിൽ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ)

മികച്ച വിഷ്വൽ എഫക്ട്സ്- അജയന്റെ രണ്ടാം മോഷണം

മികച്ച വസ്ത്രാലങ്കാരം- സമീറ സനീഷ് (രേഖാചിത്രം, ബൊ​ഗയ്ൻവില്ല)

മികച്ച മേക്കപ്പ് ആർട്ടിസ്റ്റ്- റോണക്സ് സേവ്യർ (ഭ്രമയു​ഗം)

മികച്ച നൃത്തസംവിധാനം- സുമേഷ് സുന്ദർ (ബൊഗെയ്ൻ വില്ല)

ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രം- പ്രേമലു

മികച്ച കലാസംവിധായകൻ- അജയൻ ചാലിശേരി (മഞ്ഞുമ്മൽ ബോയ്സ്)

മികച്ച കൊറിയോഗ്രഫി- സുമേഷ് സുന്ദര്‍, ജിഷ്ണുദാസ് എംവി (ബൊഗെയ്ന്‍വില്ല)

ഡബ്ബിങ് ആര്‍ട്ടിസ്റ്റ്- സയനോര ഫില്‍പ്പ് (ബറോസ്), ഭാസി വൈക്കം, രാജേഷ് ഒവി (ബറോസ്)

മികച്ച പിന്നണി ​ഗായിക – സെബ ടോമി (അംഅ)

മികച്ച പിന്നണി ​ഗായകൻ- കെഎസ് ഹരിശങ്കർ (എആർഎം)

മികച്ച പശ്ചാത്തല സംഗീതം : ക്രിസ്‌റ്റോ സേവ്യര്‍ (ഭ്രമയുഗം)

മികച്ച സം​ഗീത സംവിധായകൻ- സുഷിൻ ശ്യാം (മറിവകളേ പറയൂ, ഭൂലോകം)

സിങ്ക് സൗണ്ട് – അജയന്‍ അടാട്ട് (പണി)

കലാസംവിധാനം – അജയന്‍ ചാലുശ്ശേരി ( മഞ്ഞുമ്മല്‍ ബോയ്‌സ്)

മികച്ച ​ഗാനരചയിതാവ്- വേടൻ (വിയർപ്പ് തുന്നിയിട്ട കുപ്പായം)

മികച്ച തിരക്കഥ (അഡാപ്റ്റേഷൻ) – ലാജോ ജോസ്, അമൽ നീരദ്

മികച്ച തിരക്കഥാകൃത്ത്- ചിദംബരം

മികച്ച കഥാകൃത്ത്- പ്രസന്ന വിതാരംഗ (പാരഡൈസ്)

മികച്ച ഛായാ​ഗ്രഹകൻ- ഷൈജു ഖാലിദ് (മഞ്ഞുമ്മൽ ബോയ്സ്)

മികച്ച സ്വഭാവ നടി- ലിജോ മോൾ ജോസ് (നടന്ന സംഭവം)

മികച്ച സ്വഭാവ നടൻ- സൗബിൻ (മഞ്ഞുമ്മൽ ബോയ്സ്), സിദ്ധാർഥ് ഭരതൻ (ഭ്രമയു​ഗം)

മികച്ച സംവിധായകൻ- ചിദംബരം (മഞ്ഞുമ്മൽ ബോയ്സ്)

മികച്ച രണ്ടാമത്തെ ചിത്രം – ഫെമിനിച്ചി ഫാത്തിമ

മികച്ച ചിത്രം- മഞ്ഞുമ്മൽ ബോയ്സ്

പ്രത്യേക ജൂറി പരാമർശം- ജ്യോതിർമയി, ദർശന രാജേന്ദ്രൻ

മികച്ച നടി- ഷംല ഹംസ

പ്രത്യേക ജൂറി പരാമർശം (അഭിനയം)- ടൊവിനോ

പ്രത്യേക ജൂറി പരാമർശം (അഭിനയം)- ആസിഫ് അലി(കിഷ്കിന്ധാ കാണ്ഡം)

മികച്ച നടൻ- മമ്മൂട്ടി

38 സിനിമകളാണ് അവസാനഘട്ടത്തിൽ മത്സരത്തിനുണ്ടായിരുന്നത്. മമ്മൂട്ടി, വിജയരാഘവന്‍, ആസിഫ് അലി എന്നിവരാണ് മികച്ച നടനായി മത്സരിച്ചത്. മികച്ച നടിമാരുടെ പുരസ്‌കാരത്തിനായി ദിവ്യപ്രഭ, കനി കുസൃതി, ഷംല ഹംസ എന്നിവരായിരുന്നു മത്സര രം​ഗത്തുണ്ടായിരുന്നത്.

അനശ്വര രാജന്‍, ജ്യോതിര്‍മയി, സുരഭി ലക്ഷ്മി തുടങ്ങിയവരും സാധ്യത പട്ടികയിലുണ്ടായിരുന്നു. നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ ചലചിത്ര പുരസ്‌കാര പ്രഖ്യാപനം നടത്തുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് പ്രഖ്യാപനം നീട്ടുകയായിരുന്നു. ജൂറി ചെയർമാന് പ്രകാശ് രാജിന്റെ അസൗകര്യം പരിഗണിച്ചാണ് അവാർഡ് പ്രഖ്യാപനം മാറ്റിയത്.

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

മലപ്പുറം: അര്‍ജന്റീന ടീം മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മലപ്പുറത്ത് നടന്ന കായിക വകുപ്പിന്റെ വിഷന്‍ സെമിനാറിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. രണ്ടുദിവസം മുന്‍പ് അര്‍ജന്റീന ടീമിന്റെ മെയില്‍ വന്നുവെന്നും മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്നും അതിന്റെ പ്രഖ്യാപനം അടുത്ത ദിവസം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

നവംബര്‍ മാസത്തില്‍ അര്‍ജന്റീന ടീമിനെ കൊണ്ടുവരാനായിരുന്നു പദ്ധതിയിട്ടത്. കൊച്ചിയിലെ സ്റ്റേഡിയത്തില്‍ കളി നടത്താനായിരുന്നു തീരുമനം. എന്നാല്‍ സ്‌റ്റേഡിയത്തിലെ ചില അസൗകര്യങ്ങള്‍ തടസ്സമായി. ഇപ്പോ അത് എല്ലാം പൂര്‍ത്തിയായെങ്കിലും സ്റ്റേഡിയത്തിനുള്ള അംഗീകാരം ലഭ്യമാകത്തതുകൊണ്ടാണ് കളി നവംബറില്‍ നടക്കാതെ പോയതെന്നും മന്ത്രി പറഞ്ഞു. ‘രണ്ടുദിവസം മുന്‍പ് അര്‍ജന്റീന ടീമിന്റെ മെയില്‍വന്നു. മാര്‍ച്ചില്‍ നിര്‍ബന്ധമായി വരുമെന്നും അടുത്ത ദിവസം തന്നെ അതിന്റെ അനൗണ്‍സ്‌മെന്റ് നടത്തുമെന്നും അവര്‍ അറിയിച്ചു’- മന്ത്രി പറഞ്ഞു.

മെസിയുടെ വരവ് രാഷ്ട്രീയമായി തര്‍ക്കത്തിനുള്ള വേദിയായിയല്ല സര്‍ക്കാര്‍ കണ്ടെതെന്നും കേരളത്തില്‍ പുതിയ കാലത്തിനനുസരിച്ച് കായിക മേഖലയെ അഭിവൃദ്ധിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായി സ്‌പോര്‍ട്‌സ് എക്കോണമി നടപ്പാക്കുന്ന സംസ്ഥാനം കേരളമാണ്. അതിന്റെ അടിസ്ഥാനത്തില്‍ കുടുതല്‍ വിദേശമത്സരങ്ങള്‍ സംഘടിപ്പിക്കാനും ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു.

ആറ്റിങ്ങല്‍ നഗരസഭാ പരിധിയില്‍ പന്നി ശല്യം രൂക്ഷം

ആറ്റിങ്ങല്‍ നഗരസഭാ പരിധിയില്‍ പന്നി ശല്യം രൂക്ഷം

ആറ്റിങ്ങല്‍ നഗരസഭാ പരിധിയില്‍ പന്നി ശല്യം രൂക്ഷമാണ്. അവനവഞ്ചേരി ക്ഷേത്രത്തിന് നടയിൽ ബാർബർ ഷോപ്പ് നടത്തുന്ന ആൾക്ക് പന്നി ആക്രമണത്തിൽ പരിക്കേറ്റു
പന്നി ശല്യം നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ.

കിഴുവിലം ഗ്രാമ പഞ്ചായത്തിലെ സി പി ഐ എം വാർഡ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നടന്നു

കിഴുവിലം ഗ്രാമ പഞ്ചായത്തിലെ സി പി ഐ എം വാർഡ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നടന്നു

കിഴുവിലം ഗ്രാമ പഞ്ചായത്തിലെ സി പി ഐ എം അരികത്തുവാർ വാർഡ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി യേറ്റു അംഗം ആർ രാമു നിർവഹിച്ചു.

ഏരിയ കമ്മിറ്റി അംഗങ്ങളായ വേണുഗോപാലൻ നായർ. ചന്ദ്രൻ.എസ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ കെ. ബാബു, വാർഡ് സെക്രട്ടറി മാരായ ഷാജി.എസ് , അഡ്വ ദിലീപ് .വി. എൽ, ശ്രീകുമാർ, ബൂത്ത്‌ സെക്രട്ടറിമാരായ ഷമീർ, ബിജുകുമാർ, സുരേഷ് കുമാർ, സബീർ, ഷബീർ, ബാബു ഷാജി, ഷിനാസ്, ശ്രീകണ്ഠൻ നായർ അനൂപ്, ജയപ്രകാശ് എന്നിവർ പങ്കെടുത്തു.

തലയിൽ അടക്കം 20 മുറിവുകളുണ്ട്; മെഡിക്കൽ കോളേജിലെ ചികിത്സയിൽ തൃപ്തരല്ല: ശ്രീക്കുട്ടിയുടെ അമ്മ

തലയിൽ അടക്കം 20 മുറിവുകളുണ്ട്; മെഡിക്കൽ കോളേജിലെ ചികിത്സയിൽ തൃപ്തരല്ല: ശ്രീക്കുട്ടിയുടെ അമ്മ

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിനെതിരെ ആരോപണവുമായി ട്രെയിനില്‍ നിന്നും മധ്യവയസ്കൻ തള്ളിയിട്ടതിനെ തുടർന്ന് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ശ്രീക്കുട്ടിയുടെ അമ്മ പ്രിയദര്‍ശിനി. മെഡിക്കല്‍ കോളേജിന്റെ ചികിത്സ തൃപ്തികരമല്ലെന്ന് പ്രിയദര്‍ശിനി മാധ്യമങ്ങളോട് പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ എത്തിച്ചു എന്നറിഞ്ഞപ്പോൾ തന്നെ പേടിയായെന്നും പ്രിയദര്‍ശിനി പറഞ്ഞു. മകളുടെ നില അതീവഗുരുതരമാണെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.

മിനിമാരത്തോൺ സംഘടിപ്പിക്കുന്നു

മിനിമാരത്തോൺ സംഘടിപ്പിക്കുന്നു

ആറ്റിങ്ങൽ: സൺസ്റ്റാർ ക്രിക്കറ്റ് ക്ലബ്ബ് സിൽവർ ജൂബിലി ആഘോഷങ്ങളുടെയും ആൾ കേരള ഫ്ലെഡ് ലൈറ്റ് ക്രിക്കറ്റ് ടൂർണമെൻ്റിൻ്റെയും പ്രചാരണാർത്ഥം മിനി മാരത്തോൺ സംഘടിപ്പിക്കുന്നു. നവംബർ 6ന് രാവിലെ 7ന് ചിറയിൻകീഴ് ശാർക്കര നിന്നും ആരംഭിച്ച് ആറ്റിങ്ങൽ കച്ചേരി നടയിൽ സമാപിക്കും.

8 കിലോമീറ്റർ ദൈർഘ്യമുള്ള മിനി മാരത്തോൺ വി.ജോയ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യും. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് 5000, 3000, 2000 എന്ന നിരക്കിൽ ക്യാഷ് പ്രൈസും ആദ്യം ഫിനിഷ് ചെയ്യുന്ന 50 പേർക്ക് മെഡലുകൾ നൽകി അനുമോദിക്കും. എൻട്രി ഫീസ് ഇല്ല. പങ്കെടുക്കുവാൻ താൽപര്യമുള്ളവർ 7593995056, 8907254177 നമ്പരിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടത് ആണ്.