by Midhun HP News | Aug 8, 2026 | Latest News, ജില്ലാ വാർത്ത
കേരളസർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡി യുടെ നിയന്ത്രണത്തിലുള്ള ആറ്റിങ്ങൽ എഞ്ചിനീയറിംഗ് കോളേജിൽ ബി ടെക് ലാറ്ററൽ എൻട്രി ക്വാട്ടയിൽ വിവിധ ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 11.08.2026-ൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ളവർ അന്നേ ദിവസം ഉച്ചയ്ക്ക് 1.00 അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 9895262333, 9446700417, 9847528128 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.


by Midhun HP News | Aug 7, 2026 | Latest News, ജില്ലാ വാർത്ത
വിഴിഞ്ഞം – നാവായ്ക്കുളം ഗ്രീൻഫീൽഡ് ഹൈവേ ഔട്ടർ റിംഗ് റോഡ് പദ്ധതിയുടെ വികസനത്തിനായി പുതുക്കിയ വിശദമായ പദ്ധതി റിപ്പോർട്ട് (DPR) തയ്യാറാക്കിയിട്ടുണ്ടെന്നു റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്ഗരി ലോകസഭയിൽ അടൂർ പ്രകാശ് എം. പി യുടെ ചോദ്യത്തിനു മറുപടി നൽകി.
ദേശീയപാത 66 (NH 66) വീതികൂട്ടൽ പദ്ധതി നടപ്പിലാക്കിയതിലെ പരിചയസമ്പത്ത് മുൻനിർത്തി, കുന്നുകൾ ഇടിച്ചുനിരത്തുന്നത് പരമാവധി കുറയ്ക്കുന്നതിനായി ടണലുകളും വയാഡക്റ്റുകളും (Viaducts) ഉൾപ്പെടുത്തി DPR പുനഃപരിശോധിച്ചിട്ടുണ്ട്. പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ എൻവയോൺമെന്റ് അപ്രൈസൽ കമ്മിറ്റി 2026 ജൂലൈ 15-16 തീയതികളിൽ ചേർന്ന യോഗത്തിൽ വിഷയം പരിഗണിക്കുകയും, ചില വിവരങ്ങൾ കൂടി ലഭ്യമാകേണ്ടതിനാൽ നിർദ്ദേശം മാറ്റിവെക്കുകയുമാണ് (deferred) ചെയ്തത്.
ദേശീയപാതയ്ക്ക് (NH) വേണ്ടിയുള്ള ഭൂമി 1956-ലെ നാഷണൽ ഹൈവേ ആക്ട് പ്രകാരമാണ്
ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കൽ, പുനരധിവാസം, പുനരധിവാസ നിയമം (RFCTLARR Act, 2013) എന്നിവയിലെ ബാധകമായ വ്യവസ്ഥകൾ അനുസരിച്ചാണ് നഷ്ടപരിഹാരം നിർണ്ണയിക്കുന്നത്. പദ്ധതിക്ക് യോഗ്യതയുള്ള അതോറിറ്റി (Competent Authority) അംഗീകാരം നൽകിയ ശേഷമായിരിക്കും തുക വിതരണം ചെയ്യുന്നതെന്നും മന്ത്രി മറുപടി നൽകി.


by Midhun HP News | Aug 6, 2026 | Latest News, ജില്ലാ വാർത്ത
ആയൂരിലെ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തിയ പ്രതി തൃശ്ശൂരിൽ പിടിയിലായി. ഇന്നലെ തൃശൂർ വലപ്പാട് സ്റ്റേഷൻ പൊലീസാണ് പിടികൂടിയത്.
ആയുരിലെ മോഷണവുമായി ബന്ധപ്പെട്ട് ചടയമംഗലം എസ് ഐ പ്രജീഷ് കുമാറിന്റെ നേതൃത്വത്തിൽ വ്യാപകമായ അന്വേഷണം നടത്തി വരുന്നതിനിടയിലാണ് പ്രതി തൃശ്ശൂരിൽ പിടിയിലാകുന്നത്.
തൃശ്ശൂരിലെ ഒരു കവർച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇയാളെ തൃശൂർ പോലീസ് പിടികൂടുന്നത്. തൃശ്ശൂർ പോലീസ് റിമാൻഡ് ചെയ്യുന്ന പ്രതിയെ പിന്നീട് ചടയമംഗലം പോലീസ് കസ്റ്റഡിയിൽ വാങ്ങി ആയൂരിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. കഴിഞ്ഞ ദിവസം ആയൂരിലെ വ്യാപാരി വ്യവസായി നേതാക്കൾ കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നൽകിയിരുന്നു.


by Midhun HP News | Aug 6, 2026 | Latest News, ജില്ലാ വാർത്ത
പാലക്കാട്: സർക്കാർ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെ നഴ്‌സിനെ പാമ്പ് കടിച്ചു. പാലക്കാട് ചാലിശേരിയിലാണ് കഴിഞ്ഞ ദിവസമാണ് സംഭവം. ചാവക്കാട് സ്വദേശിനി മിസിരിയയ്ക്കാണ് അണലിയുടെ കടിയേറ്റത്.
എസ്റ്റേറ്റ്പടിയില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ ആരോഗ്യകേന്ദ്രത്തില്‍ വച്ച് ഡ്യൂട്ടിക്കിടെയാണ് നഴ്സിന് വിഷപ്പാമ്പിന്റെ കടിയേറ്റത്. ഗുരുതരാവസ്ഥയിലായ ഇവരെ കുന്നംകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവില്‍ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. നൂറുകണക്കിന് രോഗികൾ ദിവസവും ചികിത്സ തേടിയെത്തുന്ന ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം.


by Midhun HP News | Aug 6, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തിലെ കള്ളുഷാപ്പുകളിൽ ഭക്ഷ്യസുരക്ഷ ലൈസന്‍സ് കര്‍ശനമാക്കി എക്‌സൈസ്. എക്സൈസ് കമ്മിഷണറാണ് ഇത് സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്. ലൈസന്‍സ് ഇല്ലാതെ ഭക്ഷണം വിളമ്പുന്ന ഷാപ്പുകള്‍ക്കെതിരെ കടുത്ത നടപടിയെടുക്കും.

നടപടിയെടുക്കാതെ കണ്ണടക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ശിക്ഷാനടപടിയുണ്ടാകും. കോട്ടയത്തും ആലപ്പുഴ എറണാകുളം അടക്കമുള്ള വിവിധ ജില്ലകളില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഓപ്പറേഷന്‍ ശുദ്ധിയുടെ ഭാഗമായി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

by Midhun HP News | Aug 6, 2026 | Latest News, ജില്ലാ വാർത്ത
പ്രളയം മൂലം കെടുതി അനുഭവിക്കുന്ന പത്തനംതിട്ടയിലെ ക്യാമ്പുകളിൽ കഴിയുന്നവർക്ക് കൈത്താങ്ങായി തിരുവനന്തപുരം ജില്ലയിലെ എസ്എഫ്ഐ.
ജില്ലയിലെ വിവിധ ക്യാമ്പസുകളിൽ നിന്നും വിദ്യാർഥികൾ ശേഖരിച്ച് എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് കൈമാറിയ ഭക്ഷ്യധാന്യങ്ങൾ സാനിറ്ററി നപ്കിൻ, മെഡിസിൻസ് ഉൾപ്പെടെയുള്ള സാധനങ്ങൾ ജില്ലാ പ്രസിഡന്റ് വിജയവിമൽ, സെക്രട്ടറി എം എ നന്ദൻ എന്നിവരുടെ നേതൃത്വത്തിൽ തിരുവല്ലയിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചു നൽകി. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് അമൽ കെ എസ്, സഞ്ജയ്സുരേഷ്, കേരള സർവ കലാശാല യൂണിയൻ ജനറൽ സെക്രട്ടറി അർജുൻ, നികുഞ്ജൻ, ആദർശ് എന്നിവർ നേതൃത്വം നൽകി.


Recent Comments