by Midhun HP News | Nov 7, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പിഎസ്സിയുടെയും കേന്ദ്രസര്ക്കാര് സ്ഥാപനമായ ശ്രീചിത്രയുടെയും വ്യാജ അഡൈ്വസ് മെമ്മോ ഉള്പ്പെടെ തയ്യാറാക്കി വമ്പന് നിയമന തട്ടിപ്പെന്ന് പരാതി. ഡോക്ടര്മാരും നഴ്സുമാരുംമുതല് അധ്യാപകരും വരെ തട്ടിപ്പിനിരായായിട്ടുണ്ട്. തട്ടിപ്പുകാര് തിരുവനന്തപുരം പിഎസ്സി ഓഫീസ് പരിസരത്തുനിന്ന് വരെ പണം വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്.
തട്ടിപ്പില്പ്പെട്ട് വ്യാജ നിയമന ഉത്തരവുമായി ഇവരില് ചിലര് ശ്രീചിത്രയില് സെപ്റ്റംബര് 12-ന് ജോലിയില് പ്രവേശിക്കാന് എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതാണെന്ന് മനസ്സിലാകുന്നത്.ശ്രീചിത്രയില് ‘പിഎസ്സി’യുടെ നിയമന ഉത്തരവുമായി അതേദിവസം അന്പതോളം പേരെത്തിയിരുന്നു. പരീക്ഷയുണ്ടാകുമെന്നും എന്നാല്, നേരിട്ട് വരേണ്ടന്നും രൂപസാമ്യമുള്ള ആളെക്കൊണ്ട് എഴുതിക്കുമെന്നുമാണ് തട്ടിപ്പുകാര് വിശ്വസിപ്പിച്ചിരുന്നത്. ഓഗസ്റ്റില് വാട്സാപ്പിലൂടെ റാങ്ക്ലിസ്റ്റ് അയച്ചുകൊടുത്തു. പിന്നാലെ പിഎസ്സിയുടെ വ്യാജ നിയമനശുപാര്ശയും എത്തി.
തിരുവനന്തപുരം: പിഎസ്സിയുടെയും കേന്ദ്രസര്ക്കാര് സ്ഥാപനമായ ശ്രീചിത്രയുടെയും വ്യാജ അഡൈ്വസ് മെമ്മോ ഉള്പ്പെടെ തയ്യാറാക്കി വമ്പന് നിയമന തട്ടിപ്പെന്ന് പരാതി. ഡോക്ടര്മാരും നഴ്സുമാരുംമുതല് അധ്യാപകരും വരെ തട്ടിപ്പിനിരായായിട്ടുണ്ട്. തട്ടിപ്പുകാര് തിരുവനന്തപുരം പിഎസ്സി ഓഫീസ് പരിസരത്തുനിന്ന് വരെ പണം വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്.
തട്ടിപ്പില്പ്പെട്ട് വ്യാജ നിയമന ഉത്തരവുമായി ഇവരില് ചിലര് ശ്രീചിത്രയില് സെപ്റ്റംബര് 12-ന് ജോലിയില് പ്രവേശിക്കാന് എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതാണെന്ന് മനസ്സിലാകുന്നത്.ശ്രീചിത്രയില് ‘പിഎസ്സി’യുടെ നിയമന ഉത്തരവുമായി അതേദിവസം അന്പതോളം പേരെത്തിയിരുന്നു. പരീക്ഷയുണ്ടാകുമെന്നും എന്നാല്, നേരിട്ട് വരേണ്ടന്നും രൂപസാമ്യമുള്ള ആളെക്കൊണ്ട് എഴുതിക്കുമെന്നുമാണ് തട്ടിപ്പുകാര് വിശ്വസിപ്പിച്ചിരുന്നത്. ഓഗസ്റ്റില് വാട്സാപ്പിലൂടെ റാങ്ക്ലിസ്റ്റ് അയച്ചുകൊടുത്തു. പിന്നാലെ പിഎസ്സിയുടെ വ്യാജ നിയമനശുപാര്ശയും എത്തി. പിഎസ്സി വഴി ജോലിനല്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ സംഭവത്തില് ബോണാമി സ്വദേശികളായ കുടുംബം വാഗമണ് പൊലീസില് ഒക്ടോബര് 24-ന് പരാതി നല്കിയിരുന്നു.


by Midhun HP News | Nov 7, 2025 | Latest News, ജില്ലാ വാർത്ത
പ്രൊഫഷണൽ ചാപ്റ്റർ കൊല്ലം നടത്തിയ കോമേഴ്സ് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആറ്റിങ്ങൽ ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ. +2 കോമേഴ്സ് വിദ്യാർത്ഥികളായ മുഹമ്മദ് മുസാമിലിനും കൈലാസ് പി വിനുവിനും സമ്മാനത്തുകയായ 30,000 രൂപയുടെ ചെക്കും സ്കൂളിനുള്ള ട്രോഫിയും കൊല്ലം ACP പ്രദിപ് സമ്മാനിച്ചു. 136 സ്കൂളുകളിൽ നിന്ന് പങ്കെടുത്തു ടീമുകളെ പിന്തള്ളിയാണ് ഇവർ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.


by Midhun HP News | Nov 7, 2025 | Latest News, ജില്ലാ വാർത്ത, സിനിമ
പാൻ ഇന്ത്യൻ സ്റ്റാർ എന്ന് വാക്കിന്റെ ഉപയോഗം വർധിക്കുന്നതിന് മുൻപേ ആ സ്ഥാനത്തേക്ക്, കാലങ്ങൾക്ക് മുൻപേ എത്തിയ നടൻ. ടെക്നോളജി വികസിക്കാത്ത കാലത്ത് തമിഴ് സിനിമകളിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച ഒരു ഫിലിം മേക്കർ. ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തെ പണ്ടേ നമുക്ക് കാട്ടി തന്ന തിരക്കഥാകൃത്ത്. എത്ര പറഞ്ഞാലും തീരാത്ത അത്ര വിശേഷണങ്ങൾ നമുക്ക് ചാർത്തി നൽകാവാകുന്ന ഇന്ത്യൻ സിനിമയുടെ ഇതിഹാസ താരം കമൽഹാസൻ.
ആറാം വയസിൽ കളത്തൂർ കണ്ണമ്മ എന്ന ചിത്രത്തിലൂടെയാണ് കമൽഹാസൻ ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്. ഈ സിനിമയിലെ അഭിനയത്തിലൂടെ മികച്ച ബാലനടനുള്ള ദേശീയ അവാർഡും നേടി നടൻ നേടി. കമൽഹാസന്റെ അരങ്ങേറ്റം തന്നെ ഹിസ്റ്റോറിക്കലാണെന്ന് ചുരുക്കം. അവിടെന്ന് അങ്ങോട്ട് പലവിധ റോളുകളിലൂടെ അദ്ദേഹം നമുക്ക് മുന്നിലേക്ക് എത്തി. കലാമൂല്യള്ള സിനിമകൾ കൊമേഷ്യൽ പടങ്ങൾ അങ്ങനെ വ്യത്യസ്തമായ ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച അദ്ദേഹം തന്റെ സിനിമാ യാത്ര തുടർന്നു.ആ കരിയറിൽ ഉടനീളം ധാരാളം അവാർഡുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. മികച്ച നടനുള്ള 4 ദേശീയ അവാർഡുകൾ, 11 സംസ്ഥാന പുരസ്കാരങ്ങൾ. 20 ഫിലിം ഫെയര് അവാർഡുകൾ. സിനിമയിലെ സംഭാവനകള്ക്ക് കലൈമാമണി, പത്മശ്രീ, പദ്മഭൂഷണ് തുടങ്ങി എണ്ണമറ്റ പുരസ്ക്കാരങ്ങള്, കൂടാതെ 2016ല് ഫ്രഞ്ച് സര്ക്കാര് ഷെവലിയര് ബഹുമതി നല്കി നൽകി അദ്ദേഹത്തെ ആദരിച്ചു. ബാലതാരത്തിൽ നിന്ന് സകലകലാവല്ലഭനിലേക്കും അവിടെ നിന്ന് ആണ്ടവരിലേക്കും പിന്നെ ഉലകനായകനിലേക്കും എത്തിയ കമൽഹാസന്റെ അത്യുജ്ജലമായ കരിയർ എന്നും സിനിമാ ലോകത്തിൽ എക്കാലവും ഒരു ഇൻസ്പറേഷനാണ്.
സിനിമ വെറും വിനോദം മാത്രമല്ലെന്നും, അത് ജീവിതത്തെ, സമൂഹത്തെ, നമ്മുടെ മനസ്സുകളെ സ്പർശിക്കേണ്ട ഒന്നാണെന്ന് തന്റെ സിനിമകളിലൂടെ കമൽ ഹാസൻ നമ്മെ പഠിപ്പിക്കുന്നുണ്ട്. ഹേ റാം, വീരുമാണ്ടി, തേവർ മകൻ, വിക്രം, നായകൻ, മഹാനദി, ആളവന്താൻ അങ്ങനെ എണ്ണം പറഞ്ഞ സിനിമകൾ. അതിൽ ഹേ റാം കാലത്തിന് മുൻപേ സഞ്ചരിച്ച ഒരു കലാസൃഷ്ടിയാണ്.
ഇന്ത്യാ വിഭജനത്തിന്റെയും വർഗ്ഗീയലഹളകളുടെയും ഗാന്ധിവധത്തിന്റെയും മറ്റും പശ്ചാത്തലത്തിൽ ഒരുങ്ങിയ ഹേ റാം, ആർഎസ്എസ് എങ്ങനെയാണ് രാജ്യത്ത് വർഗീയ വിഷത്തിന്റെ വിത്തുകൾ പാകിയത് എന്ന് പറഞ്ഞുവെയ്ക്കുന്നുണ്ട്. തീവ്ര ഹിന്ദുത്വ ഇരുണ്ട വശങ്ങൾ തുറന്ന് കാണിച്ച ഈ സിനിമ ഇറങ്ങിയത് 2000ത്തിലാണ് എന്നതാണ് ഏറെ ശ്രദ്ധേയമാകുന്നത്. സിനിമയുടെ കഥാപശ്ചാത്തലം മാത്രമേ പഴയത് ആകുന്നുള്ളൂ. അതിൽ പറയുന്ന രാഷ്ട്രീയം ഇന്നും നമ്മുടെ ഇന്ത്യായുടെ രാഷ്ട്രീയ കാലാവസ്ഥയിൽ പ്രസക്തമാണ്.
തന്റെ നിലപാടുകൾ വിളിച്ച് പറയാൻ ഒരുകാലത്തും കമൽഹാസൻ മടി കാണിച്ചിട്ടില്ല. മനുഷ്യത്വം, കമ്മ്യൂണിസം, ഗാന്ധിസം, നിരീശ്വരവാദം തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ തിരക്കഥകളിൽ നിറഞ്ഞ് നിന്നിരുന്നു. അനീതിക്കെതിരെ എല്ലാ കാലത്തും ഉയരുന്ന ശബ്ദമായി കമൽ ഹാസൻ മാറിയിട്ടുണ്ട്. ഏത് കഥാപാത്രവും അങ്ങേയറ്റം പെർഫെക്ഷനോടെ പ്രേക്ഷരിലേക്ക് എത്തിക്കുന്ന ഒരു ബഹുമുഖ പ്രതിഭയാണ് ആ നാട്ട്യവൈഭവം ഇന്ത്യൻ സിനിമ ഇനിയുമേറെ കാണാൻ ഇരിക്കുന്നതേയുള്ളൂ.


by Midhun HP News | Nov 7, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വര്ക്കലയില് സഹയാത്രികന് ട്രെയിനില് നിന്ന് തള്ളിയിട്ട ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. നിലവില് തീവ്രപരിചരണ വിഭാഗത്തില് വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയില് തുടരുകയാണ് ശ്രീക്കുട്ടി. വീഴ്ചയുടെ ആഘാതത്തില് തലച്ചോറില് ആക്സോണല് ഇന്ജ്വറിയുണ്ടായെന്നാണ് ഡോക്ടര്മാര് വിലയിരുത്തുന്നത്. അതിനാല് സാധാരണ നിലയിലേക്കെത്താന് സമയം വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. എന്നാല് അബോധാവസ്ഥയില് എത്രനാള് തുടരുമെന്നും വ്യക്തമല്ല. അതേസമയം എല്ലുകള്ക്ക് വലിയ പൊട്ടലോ നെഞ്ചിലും വയറ്റിലും സാരമായ പ്രശ്നങ്ങളില്ലെന്നും ഡോക്ടര്മാര് പറയുന്നു.
അതേസമയം സഹയാത്രികന് തള്ളിയിട്ട ശ്രീക്കുട്ടിയുടെ സുഹൃത്തിനെ രക്ഷിച്ചയാളെ പൊലീസ് കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇയാള് തന്നെയാണ് പ്രതിയായ സുരേഷിനെ കീഴ്പ്പെടുത്തുകയും പിന്നീട് റെയില്വെ പൊലീസിന് കൈമാറുകയും ചെയ്തത്. ഇയാളുടെ മൊഴി കേസില് നിര്ണായകമാണ്.പെണ്കുട്ടികളെ രക്ഷിച്ച ഇയാളുടെ ഫോട്ടോയും റെയില്വെ പൊലീസ് പുറത്ത് വിട്ടിരുന്നു. പെണ്കുട്ടികളെ അക്രമിക്കുന്നത് നേരിട്ട് കണ്ടയാള് കൂടിയാണ് ഇയാളെന്നതും കേസില് നിര്ണായകമാണ്.


by Midhun HP News | Nov 7, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വര്ക്കലയില് യുവതിയെ ട്രെയിനില് നിന്നും പുറത്തേക്ക് തള്ളിയിട്ട സംഭവത്തിന് പിന്നാലെ സുരക്ഷ ഉറപ്പിക്കാന് നടപടികളുമായി കേരള പൊലീസ്. ട്രെയിന് യാത്രയ്ക്കിടെ അപകടങ്ങള്, മോഷണം, തുടങ്ങിയ അടിയന്തര സാഹചര്യങ്ങളില് 112 എന്ന നമ്പറിലേക്ക് ബന്ധപ്പെടണമെന്നാണ് നിര്ദേശം. ഉടന് പൊലീസ് സഹായം ലഭ്യമാകും.
സുരക്ഷിതമല്ലെന്ന തോന്നലുണ്ടാകുന്ന സാഹചര്യങ്ങളില് വാട്സ്ആപ്പ് മുഖേനയും വിവരം പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കാം. ഇതിനായി 94 97 93 58 59 എന്ന നമ്പര് ഉപയോഗിക്കാം. വാട്സാപ്പ് മുഖേന ഫോട്ടോ, വീഡിയോ എന്നിവയും ടെക്സ്റ്റ് മെസേജായും വിവരങ്ങള് അറിയിക്കാം. 9846 200 100, 9846 200 150, 9846 200 180, നമ്പറുകളിലും പൊലീസ് സേവനങ്ങള് ലഭ്യമാകും
അതിനിടെ, സംസ്ഥാനത്തെ റെയില്വേ സ്റ്റേഷനുകളിലെ സുരക്ഷ ഉറപ്പിക്കുന്നതിനായി റെയില്വെ പൊലീസും നടപടികള് ആരംഭിച്ചു. ‘ഓപ്പറേഷന് രക്ഷിത’ എന്നപേരില് വ്യാഴാഴ്ച മുതല് പരിശോധനകള് കര്ശനമാക്കി. റെയില്വേ സ്റ്റേഷനുകളിലും പരിസരങ്ങളിലും ട്രെയിനുകള്ക്കുള്ളിലും ആല്ക്കോമീറ്റര് ഉപയോഗിച്ചുള്ള പ്രത്യേക പരിശോധനകളാണ് നടത്തുക. മദ്യപിച്ച് റെയില്വേ പ്ലാറ്റ്ഫോമുകളിലും ട്രെയിനുകളിലും പ്രവേശിക്കുന്നവര്ക്കെതിരെ കര്ശന നിയമ നടപടികള് സ്വീകരിക്കുമെന്ന് റെയില്വേ പൊലീസ് സൂപ്രണ്ട് ഷഹന്ഷാ ഐപിഎസ് അറിയിച്ചു.


by Midhun HP News | Nov 7, 2025 | Latest News, ജില്ലാ വാർത്ത
കണിയാപുരം റെയിൽവേ സ്റ്റേഷന് സമീപം രഹന(42),മംഗലപുരം മുരുക്കുംപുഴ കോഴിമട ക്ഷേത്രത്തിന് സമീപം ജയസൂര്യ (41)എന്നിവരെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
കഴക്കൂട്ടം സ്വദേശികളായ നാലു പേരിൽ നിന്നും പൊലൂഷൻ കൺട്രോൾ ബോർഡിലോ അതല്ലെങ്കിൽ തത്തുല്യമായ മറ്റു സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിലോ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിലാണ് യുവതികൾ അറസ്റ്റിലായത്.
ജോലി കിട്ടാതെ ആയപ്പോൾ യു കെ യിൽ ജോലിയ്ക്കായി വിസ നൽകാം എന്നു പറഞ്ഞു യുവതിയെ കബളിപ്പിച്ചു പണം തട്ടി. പല ഘട്ടങ്ങളിലായാണ് 25 ലക്ഷം രൂപ തട്ടിയെടുത്തത്.അറസ്റ്റിലായ രഹന ബൈക്ക് റൈഡിങ്ങിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ശ്രദ്ധേയമായ ആളാണ്.കന്യാകുമാരി മുതൽ കാശ്മീര് വരെ ബൈക്ക് റൈഡിങ് നടത്തിയ ആളാണ് അറസ്റ്റിലായ രഹ്ന.തിരുവനന്തപുരത്തെ വിവിധ സ്റ്റേഷനുകളിൽ അറസ്റ്റിലായവർക്കെതിരെ സമാനമായ കേസുകൾ ഉണ്ടെന്നും പ്രതിയായ ജയസൂര്യ ജയിൽവാസം കഴിഞ്ഞ് അടുത്ത ദിവസമാണ് പുറത്തിറങ്ങിയത്.


Recent Comments