by Midhun HP News | Sep 21, 2025 | Latest News, ജില്ലാ വാർത്ത
ഡി വൈ എഫ് ഐ ഇളമ്പ പാലം യൂണിറ്റ് അമീബിക് മസ്തിഷ്ക്ക ജ്വരം പ്രതിരോധ ക്യാമ്പയിൻ നടത്തി. 100 വീടുകളിലാണ് ക്യാമ്പയിൻ നടത്തിയത്. സി പി എം മുദാക്കൽ മേഖല സെക്രട്ടറി ദിനേശ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

സി പി ഐ എം ബ്രാഞ്ച് സെക്രട്ടറി, ഡി വൈ എഫ് ഐ ഇളമ്പ പാലം യൂണിറ്റ് സെക്രട്ടറി അനന്ദു, ഡി വൈ എഫ് ഐ ഇളമ്പ പാലം യൂണിറ്റ് പ്രസിഡന്റ് ആദർശ് തുടങ്ങിയവർ നേതൃത്വം നൽകി.


by Midhun HP News | Sep 21, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പാലോട് കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. പാലോട് ഇടിഞ്ഞാര്‍ സ്വദേശി ജിതേന്ദ്രനെയാണ് കാട്ടാന ആക്രമിച്ചത്. രാവിലെ വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേയ്ക്ക് സ്‌കൂട്ടറില്‍ പോകുമ്പോഴാണ് സംഭവം നടന്നത്.

രാവിലെ 6.45 ഓടേയാണ് സംഭവം. കാട്ടാന റോഡ് മുറിച്ചു കടക്കുമ്പോഴാണ് ജിതേന്ദ്രന്‍ ആ വഴി വന്നത്. കാട്ടാന ജിതേന്ദ്രന് നേരെ തിരിയുകയായിരുന്നു. കാട്ടാന സ്‌കൂട്ടര്‍ ചവിട്ടിമറിച്ചിട്ടു. കാട്ടാന ആക്രമണത്തില്‍ ജിതേന്ദ്രന് വാരിയെല്ലിന് പൊട്ടലുണ്ട്. ആദ്യം പാലോടുള്ള ആശുപത്രിയിലാണ് എത്തിച്ചത്. ഓക്‌സിജന്‍ ലെവല്‍ കുറഞ്ഞതിനെ തുടര്‍ന്ന് ജിതേന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ജിതേന്ദ്രന്‍ കൊല്ലത്ത് ആണ് ജോലി ചെയ്യുന്നത്. വീട്ടില്‍ വന്ന് തിരികെ പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ജിതേന്ദ്രൻ അപകടനില തരണം ചെയ്തയായി മെഡിക്കൽ കോളജ് ആശുപത്രി അറിയിച്ചു.

വല്ലപ്പോഴും കാട്ടാന ഇറങ്ങുന്ന പ്രദേശമാണിത്. എന്നാല്‍ ആദ്യമായാണ് പ്രദേശത്ത് ജനവാസമേഖലയില്‍ ഇറങ്ങി കാട്ടാന ആളുകളെ ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.

by Midhun HP News | Sep 20, 2025 | Latest News, ജില്ലാ വാർത്ത
മൂന്നാറിൽ സിനിമ ചിത്രീകരണത്തിനിടെ ജീപ്പ് മറിഞ്ഞ് അപകടം; നടൻ ജോജു ജോർജ് ഉൾപ്പെടെയുള്ളവർക്ക് പരുക്ക്.

by Midhun HP News | Sep 20, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: കൊല്ലമ്പുഴ തോട്ടവാരം ഇടത്തറ വീട്ടിൽ എ രത്നം (73) അന്തരിച്ചു.
ഭർത്താവ്: മഹാലിംഗം ആചാരി.
മക്കൾ: ആർ ശാന്തി, എം കുമാർ, ആർ കലൈമതി (കല).
മരുമക്കൾ: വി ഹരികുമാർ, കെ പൊന്നപ്പൻ.
സഞ്ചയനം: ഞായറാഴ്ച രാവിലെ 9മണിക്ക്
by Midhun HP News | Sep 20, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം മോഹൻലാലിന്. 2023ലെ പുരസ്ക്കാരമാണ് നടന് ലഭിച്ചിരിക്കുന്നത്. തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമാ യാത്രയാണ് മോഹന്‍ലാലിന്‍റേതെന്നാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിശേഷിപ്പിച്ചിരിക്കുന്നത്. 2025 സെപ്തംബർ 23 ന് നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ വെച്ച് മോഹന്‍ലാലിന് അവാർഡ് സമ്മാനിക്കും. 2004ൽ അടൂർ ഗോപാലകൃഷ്ണന് ശേഷം ആദ്യമായാണ് മോഹൻലാലിന് ഈ പുരസ്കാരം കിട്ടുന്നത്.



by Midhun HP News | Sep 20, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കാട്ടാക്കട കുന്നത്തുകാൽ ചാവടിയിൽ തെങ്ങ് വീണ് അപകടം. കാപ്പി കുടിച്ച് വിശ്രമിച്ചിരുന്ന 2 തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകളുടെ തലയിലേക്കാണ് തെങ്ങ് കടപുഴകി വീണത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ചാവടി സ്വദേശികളായ ചന്ദ്രിക, വസന്ദ എന്നിവരാണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന 5 തൊഴിലാളികൾക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇവരെ കാരക്കോണം മെഡിക്കൽ കോളജിലേക്ക് മാറ്റി. സ്നേഹലത (54), ഉഷ (59) എന്നിവർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. അപകടം നടക്കുന്ന സമയത്ത് തൊഴിലാളികളിൽ പലരും ചിതറി ഓടുകയുണ്ടായി. ഇവർക്കും പരുക്കുകൾ പറ്റിയിട്ടുണ്ട്. ഏകദേശം 48 തൊഴിലാളികൾ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. കനാൽ വൃത്തിയാകുന്നതിനായിട്ടാണ് തൊഴിലാളികൾ എത്തിയത്. തെങ്ങിന് ഏറെ കാലപ്പഴക്കം ഉള്ളതായിട്ടാണ് വിവരം. പാറശ്ശാല ഫയർഫോഴ്സും വെള്ളറട പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Recent Comments