സൗജന്യപ്രമേഹ, നേത്ര, അസ്ഥിരോഗ, ശ്വാസകോശ വിഭാഗ പരിശോധനക്യാമ്പ് നടത്തുന്നു

സൗജന്യപ്രമേഹ, നേത്ര, അസ്ഥിരോഗ, ശ്വാസകോശ വിഭാഗ പരിശോധനക്യാമ്പ് നടത്തുന്നു

കേരളാ വാപാരി വ്യവസായി ഏകോപന സമിതി (KVVES) അവനവൻചേരി യൂണിറ്റും ശ്രീനേത്ര കണ്ണാശുപത്രി ടി വി എമും വലിയകുന്ന് ഠൗൺ മെഡിക്കൽ സെന്ററും സംയുക്തമായി സൗജന്യപ്രമേഹ, നേത്ര, അസ്ഥിരോഗ, ശ്വാസകോശ വിഭാഗ പരിശോധനക്യാമ്പ് നടത്തുന്നു. 2026 ആഗസ്റ്റ് 9 ഞായറാഴ്‌ച 10am to 2pm വരെ ആറ്റിങ്ങൽ, അവനവഞ്ചേരി, മദ്രസ ഹാലാണ് ക്യാമ്പ് നടത്തുന്നത്.

ക്യാമ്പിന് നേത്വത്വം നൽകുന്നത് പ്രസിദ്ധ പ്രമേഹരോഗവിദഗ്ദ്ധൻ ഡോ. സബീർ എ റഷീദ്

സവിശേഷതകൾ…

പ്രമേഹരോഗ ബോധവത്‌കരണ ക്ലാസ്സ്

Diet Counciling

Neuropathy test (ഞരമ്പുകളുടെ ബലക്ഷയം)

Docters consultation

ECG (coupon), BP, Sugar, Cholesterol, Creatine

ക്യാമ്പിൽ പങ്കെടുക്കുന്ന വിദഗ്ദ്ധ ഡോക്ടർസ്

Dr. Sabeer A Rasheed (Diabetologist)

Dr. Reeza (Pulmonologist)

Dr. Rahul (Orthopedic)

Eye Specialist

ക്യാമ്പിൽ പങ്കെടുക്കുന്ന വിദഗ്ദ്ധ ഡോക്ടർസ്…

Dr. Sabeer A Rasheed (Diabetologist)

Dr. Reeza (Pulmonologist)

Dr. Rahul (Orthopedic)

Eye Specialist

ആറ്റിങ്ങൽ സർഗ്ഗ ആർട്സ് & സ്പോർട്സ് സെൻ്ററിന്റെ ആഭിമുഖ്യത്തിൽ പ്രശ്നോത്തരി സംഘടിപ്പിക്കുന്നു

ആറ്റിങ്ങൽ സർഗ്ഗ ആർട്സ് & സ്പോർട്സ് സെൻ്ററിന്റെ ആഭിമുഖ്യത്തിൽ പ്രശ്നോത്തരി സംഘടിപ്പിക്കുന്നു

ആറ്റിങ്ങൽ സർഗ്ഗ ആർട്സ് & സ്പോർട്സ് സെൻ്ററിന്റെ ആഭിമുഖ്യത്തിൽ രാമായണകൃതിയെ ആസ്‌പദമാക്കി പ്രശ്നോത്തരി സംഘടിപ്പിക്കുന്നു. 2026 ആഗസ്റ്റ് 9 ഞായറാഴ്ച രാവിലെ 11:30 ന് ആറ്റിങ്ങൽ ഠൗൺ യു.പി.എസ്സിൽ വച്ചാണ് പ്രശ്നോത്തരി നടത്തുന്നത്. പ്രശ്നോത്തരിയിൽ പ്രായം 7-12 വയസ്സ്, പ്രായം 13-18 വരെ, പ്രായം 18 ന് മുകളിലുള്ള മുതിർന്നവർ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലാണ് മത്സരം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക

പ്രസിഡന്റ്, സർഗ്ഗ (8907146877)

സെക്രട്ടറി, സർഗ്ഗ (9846171092)

മുതലപ്പൊഴി അപകടത്തിൽ കാണാതായ ഷിജിനു വേണ്ടി തെരച്ചിൽ തുടരുന്നു

മുതലപ്പൊഴി അപകടത്തിൽ കാണാതായ ഷിജിനു വേണ്ടി തെരച്ചിൽ തുടരുന്നു

കടയ്ക്കാവൂർ: മുതലപ്പൊഴി അപകടത്തിൽ കാണാതായ രണ്ടാമനായുള്ള തിരച്ചിൽ തുടർന്നെങ്കിലും അപകടം സംഭവിച്ച് അഞ്ചു ദിവസ മാകുമ്പോഴും ഷിജിനെ (32) നെ കണ്ടെത്താനായിട്ടില്ല. അഞ്ചുതെങ്ങ് കൊച്ചുമേത്തൻ കടവ് സ്വദേശി ഷിജിനായുള്ള തിരച്ചിൽ ഇന്നും രാവിലെമുതൽ ആരംഭിച്ചിരുന്നു. മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലും സാമാന്തര തിരച്ചിലുകൾ നടന്നുവരികയാണ്.

ഇതിനിടെ, അടിയന്തരമായി മുങ്ങൽ വിദഗ്ധരുടെ സേവനം ലഭ്യമാക്കണമെന്ന വിശ്യവുമായി ബന്ധുക്കൾ രംഗത്ത് വന്നു. പുലിമുട്ടിലെ കല്ലുകൾക്കിടയിൽ മൃതദേഹം കുടുങ്ങിക്കിടക്കാൻ സാധ്യതയുണ്ടെന്ന് കുടുംബം സംശയിക്കുന്നു.

സർക്കാർ അനുമതി നൽകിയാൽ മുങ്ങൽ വിദഗ്ധരായ മത്സ്യതൊഴിലാളികൾ തിരച്ചിലിന് തയ്യാറാണെന്നും കുടുംബം പറയുന്നു. വെള്ളിയാഴ്ച്ച രാത്രി 9 മണിയോടെ മുതലപ്പൊഴിയിൽ ശക്തമായ തിരയിൽപ്പെട്ട് അഞ്ചുതെങ്ങ് സ്വദേശി ജോസിൻ്റെ ഉടമസ്ഥതയിലുള്ള ക്യാരിയർ വള്ളം മറിഞ്ഞ് അഞ്ചുതെങ്ങ് സ്വദേശികളായ ഷിജിൻ (32), ഫ്രീമോൻ (26) എന്നിവരെ കാണാതാകുകയായിരുന്നു. ഫ്രീ മോന്റെ (28)മൃതദേഹം കണ്ടെത്തിയിരുന്നു.ക്യാപ്ഷൻ: അപകടത്തിൽ കാണാതായ ഷിജിൻ.

ബസ് ഡ്രൈവറുടെ ഒഴിവ്

ബസ് ഡ്രൈവറുടെ ഒഴിവ്

ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ബസ് ഡ്രൈവർ പോസ്റ്റിന്റെ താൽക്കാലികമായ ഒരു ഒഴിവുണ്ട്. യോഗ്യതയുള്ളവർ അഭിമുഖത്തിനായി അസ്സൽ സർട്ടിഫിക്കറ്റുകളുമായി 2026 ഓഗസ്റ്റ് 5 ബുധനാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ ഹാജരാകേണ്ടതാണ്.

കൊച്ചുകൃഷ്‌ണപിള്ള സ്മാരക പുരസ്കാര വിതരണം നടന്നു

കൊച്ചുകൃഷ്‌ണപിള്ള സ്മാരക പുരസ്കാര വിതരണം നടന്നു

ആറ്റിങ്ങൽ: പ്രവാസി ക്ഷേമനിധി മുൻ ബോർഡംഗവും കൈരളി ടി.വി. മുൻ കോ-ഓർഡിനേറ്ററും പൊതുപ്രവർത്തകനുമായിരുന്ന ആർ. കൊച്ചുകൃഷ്‌ണപിള്ളയുടെ സ്മരണാർഥം കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ എഡ്യൂക്കേഷൻ എക്സലൻ്റ് പുരസ്‌കാരവും സമ്മാനത്തുകയും എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ.പ്ലസ് നേടിയ അനിജ . ഡി .എൽ, അശ്വിൻ .വി . പ്രകാശ് എന്നീ വിദ്യാർഥികൾക്ക് അയിലം ഗവ: എച്ച്.എസിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തു.

സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബത്തിലെ സമർഥരായ വിദ്യാർഥികളെ കണ്ടെത്തിയാണ് കഴിഞ്ഞ മൂന്ന് വർഷമായി പ്രസ്തുത പുരസ്കാരം നല്കി വരുന്നത്.

കൊച്ചു കൃഷ്‌ണപിള്ളയുടെ ഭാര്യ സുശീലഅമ്മയിൽ നിന്ന് വിദ്യാർഥികൾ പുരസ്കാരം ഏറ്റുവാങ്ങി. പി.ടി .എ പ്രസിഡൻ്റ് സജിൻ ഷാജഹാൻ, വൈസ് പ്രസിഡൻ്റ് സുകന്യ സ്കൂൾ എച്ച് .എം . രജനി ഉണ്ണിത്താൻ, അധ്യാപകരായ സുധീഷ്, രാജേന്ദ്രൻ തുടങ്ങിവരും കൊച്ചു കൃഷ്‌ണപിള്ളയുടെ മക്കളായ സ്വാതി കൃഷ്‌ണൻ, സുനിൽ കൃഷ്ണൻ മറ്റ് കുടുംബാംഗങ്ങളായ അനിഷ്, അവ്‌നി, മാധവ് കൃഷ്‌ണൻ എന്നിവരും പങ്കെടുത്തു.

എൽഡിഎഫ് ഒറ്റൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു

എൽഡിഎഫ് ഒറ്റൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം വെട്ടിക്കുറച്ച യുഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നടപടിക്കെതിരെ എൽഡിഎഫ് ഒറ്റൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ജനപ്രതിനിധികളുടെയും ബഹുജനങ്ങളുടെയും പ്രതിഷേധ ധർണ ആറ്റിങ്ങൽ എം. എൽ.എ ഒ.എസ്.അംബിക ഉദ്ഘാടനം ചെയ്തു.

ഏരിയ കമ്മിറ്റി അംഗം കെ പി മനീഷ് , ഗിരീഷ്ലാൽ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജി.ജയചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബി സുധർമ്മിണി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലിജ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ബീന, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.