by Midhun HP News | Nov 2, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില് തിരുവനന്തപുരം കോര്പ്പറേഷന് പിടിക്കാന് മുന് എംഎല്എ കെ എസ് ശബരീനാഥനെ കളത്തില് ഇറക്കി പ്രചാരണം ശക്തമാക്കാന് കോണ്ഗ്രസ്. തെരഞ്ഞെടുപ്പില് കവടിയാര് വാര്ഡില് ശബരീനാഥനെ മത്സരിപ്പിക്കാനാണ് ഇന്നലെ ഡിസിസി ഓഫീസില് ചേര്ന്ന കോര് കമ്മിറ്റി യോഗത്തില് തീരുമാനമായത്. കോര്പ്പറേഷന് തെരഞ്ഞെടുപ്പില് കരുത്തുകാട്ടാന് മുതിര്ന്ന നേതാക്കളെ മത്സരിപ്പിക്കണമെന്ന എഐസിസിയുടെ നിര്ദേശത്തെ തുടര്ന്നാണ് ശബരീനാഥനെ ഉയര്ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടാന് കോണ്ഗ്രസില് ധാരണയായത്.
ശബരീനാഥിന്റെ വീട് സ്ഥിതി ചെയ്യുന്ന ശാസ്തമംഗലം വാര്ഡ് വനിതാ സംവരണമായതിനാലാണ് തൊട്ടടുത്ത വാര്ഡായ കവടിയാറില് മത്സരിക്കുന്നത്. തിരുവനന്തപുരം കോര്പ്പറേഷന്റെ ചുമതല മുതിര്ന്ന കോണ്ഗ്രസ് നേതാവ് കെ മുരളീധരനാണ്. കെപിസിസി ഭാരവാഹികളെയും കെഎസ്യു, യൂത്ത് കോണ്ഗ്രസ് ഭാരവാഹികളെയും മത്സരിപ്പിച്ച് കോര്പ്പറേഷന് പിടിക്കാന് എല്ലാവിധ ശ്രമവും നടത്താനാണ് കോണ്ഗ്രസില് ധാരണയായിരിക്കുന്നത്.
മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരം കോര്പ്പറേഷനില് പരമാവധി സീറ്റുകള് പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശബരിയെ പോലൊരു മുന് എംഎല്എയെ കോണ്ഗ്രസ് കളത്തിലിറക്കുന്നത്. ശബരിയെ മുന്നിര്ത്തിയുള്ള പ്രചാരണത്തിന് നഗരത്തിലെ യുവാക്കളെ അടക്കം ആകര്ഷിക്കാനാകും എന്നാണ് വിലയിരുത്തല്. കണ്ടുപഴകിയ മുഖങ്ങള്ക്കു പകരം പൊതു സ്വീകാര്യതയാണ് പാര്ട്ടി പ്രധാനമായും പരിഗണിച്ചത്. ശബരിയിലൂടെ വിദ്യാസമ്പന്നരുടെ അടക്കം വോട്ട് ആകര്ഷിക്കാം എന്നാണ് കണക്കുക്കൂട്ടല്.


by Midhun HP News | Nov 2, 2025 | Latest News, കായികം, ജില്ലാ വാർത്ത
ഹൊബാര്ട്ട്: ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് ഓസ്ട്രേലിയയിലെ ഹൊബാര്ട്ടില് നടക്കും. രണ്ടാം മത്സരത്തില് തോല്വി വഴങ്ങിയ ഇന്ത്യ മൂന്നാം മത്സരത്തില് ജയത്തോടെ തിരിച്ചുവരാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ മത്സരത്തിലെ മോശം ബാറ്റിങ് പ്രകടനമാണ് ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്നത്.
അഭിഷേക് ശര്മയെ മാറ്റിനിര്ത്തിയാല് ശുഭ്മാന് ഗില്, സൂര്യകുമാര് യാദവ്, സഞ്ജു സാംസണ്, തിലക് വര്മ, ശിവം ദുബെ എല്ലാവരും നിരാശപ്പെടുത്തിയിരുന്നു. രണ്ടാം മത്സരത്തില് ജോഷ് ഹേസല്വുഡിന്റെ ബൗണ്സിനും സ്വിങ്ങുമാണ് ഇന്ത്യന് ബാറ്റിങ് നിരയെ തകര്ത്തത്.
സഞ്ജു രണ്ട് റണ്സ് മാത്രമെടുത്ത് പുറത്തായപ്പോള് ഓപ്പണറായി ഇറങ്ങിയ വൈസ് ക്യാപ്റ്റന് ശുഭ്മാന് ഗില്ലിനും തിളങ്ങാനായില്ല. ക്യാപ്റ്റന് സൂര്യകമാര് യാവിന്റെ ബാറ്റിങ് ഫോമും ഇന്ത്യക്ക് വെല്ലുവിളിയാണ്.
ടീമില് ഇന്ത്യ ഇന്ന് അഴിച്ചുപണി നടത്തിയേക്കുമെന്നാണ് കരുതുന്നത്. ബൗളിങ് നിരയില് കുല്ദീപ് യാദവിന് പരം അര്ഷ്ദീപ് സിങ്ങിന് പ്ലേയിങ് ഇലവനില് അവസരം ലഭിച്ചേക്കും. മധ്യനിരയില് ശിവം ദുബെക്ക് പകരം നിതീഷ് കുമാര് റെഡ്ഡിയോ വാഷിങ്ടണ് സുന്ദറോ പ്ലേയിങ് ഇലവനിലെത്താനുള്ള സാധ്യതയുമുണ്ട്. അര്ഷ്ദീപ് കളിച്ചാല് വാഷിങ്ടണ് സുന്ദറാകും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തുക എന്നാണ് സൂചന.


ഓസീസ് ടീമിലും ഇന്ന് മാറ്റങ്ങളുണ്ടാകും. രണ്ടാം മത്സരത്തില് ഇന്ത്യയെ വിറപ്പിച്ച ജോഷ് ഹേസല്വുഡ് ആഷസ് തയാറെടുപ്പുകള്ക്കായി പോകുന്നതിനാല് പരമ്പരയിലെ ഇനിയുള്ള മത്സരങ്ങളില് കളിക്കില്ലെന്നത് ഇന്ത്യക്ക് ആശ്വാസകരമാണ്. ഷോണ് ആബട്ടായിരിക്കും പകരം ഓസീസ് പ്ലേയിംഗ് ഇലവനിലെത്തുക. പരിക്കില്നിന്ന് മുക്തനായ ഗ്ലെന് മാക്സ്വെല്ലും ഇന്ന് ഓസീസ് പ്ലേയിങ് ഇലവനില് തിരിച്ചെത്തിയേക്കും.
by Midhun HP News | Nov 1, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം മുക്കോലയ്ക്കൽ സെൻറ് തോമസ് സെൻട്രൽ സ്കൂളിൻ്റെ ഈ വർഷത്തെ 69-ാമത് കേരളപ്പിറവി ദിനാഘോഷ പരിപാടികൾ വിപുലമായ രീതിയിൽ സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ചു.

സ്കൂൾ പ്രിൻസിപ്പാൾ വർഗ്ഗീസ് സാമുവൽ ഭദ്രദീപം കൊളുത്തി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് വൈസ് പ്രിൻസിപ്പാൾ ഡിസീല സൂസൻ കെ, ഹെഡ്മിസ്ട്രസ് പ്രിയാ വിൽസൻ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് റീനാ കുര്യൻ, പ്രോഗ്രാം കൺവീനറായ ഷീജ ജി.എസ്, സ്കൂൾ ഹെഡ് ബോയ് ജെഫ്രി റെഹാൻ മാത്യു, ഹെഡ് ഗേൾ ഋതുപർണ ആർ .നായർ എന്നിവർ ദീപം തെളിയിച്ചു.
കേരളപ്പിറവി സന്ദേശം പ്രിൻസിപ്പാളും നന്ദി പ്രകാശനം വൈസ് പ്രിൻസിപ്പാളും നിർവ്വഹിച്ചു. കുട്ടികളുടെ നിറപ്പകിട്ടാർന്ന പരിപാടികൾ ചടങ്ങിന് മോടി കൂട്ടി. ഓരോ പരിപാടികളും കേരളത്തിൻ്റെയും മലയാള ഭാഷയുടേയും മഹിമ വിളിച്ചോതുന്നതായിരുന്നു. സ്കൂൾ ബാൻഡ് ‘തിളക്കം’ ൻ്റെ നാടൻ പാട്ടുകൾ ശ്രദ്ധേയമായി.


by Midhun HP News | Nov 1, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ നിയോജകമണ്ഡലത്തിലെ 15 പട്ടയങ്ങൾ ചിറയിൻകീഴ് താലൂക്ക് കോൺഫറൻസ് നടന്ന യോഗത്തിൽ വച്ച് എംഎൽഎ ഒ.എസ്.അംബിക വിതരണം ചെയ്തു. പുളിമാത്ത് വില്ലേജിലെ എട്ടു കുടുംബങ്ങൾക്കും, കിളിമാനൂർ വില്ലേജിലെ മൂന്ന്, വർക്കല താലൂക്കിലെ ചെറുന്നിയൂർ വില്ലേജിലെ മൂന്ന്, ഒറ്റൂർ വില്ലേജിലെ ഒന്ന് എന്നിങ്ങനെ പട്ടയങ്ങളാണ് വിതരണം ചെയ്യത്.
അതി ദരിദ്ര വിഭാഗത്തിൽപ്പെട്ട ആറ്റിങ്ങൽ വില്ലേജിലെ 8 ഗുണഭോക്താക്കളുടെയും വക്കം വില്ലേജിലെ രണ്ടു ഗുണഭോക്താക്കളുടെയും പട്ടയം ഇന്നലെ നടന്ന ജില്ലാതല പട്ടയ വിതരണമേളയിൽ നൽകിയിരുന്നു. നഗരസഭാ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ്. കുമാരി അധ്യക്ഷത വഹിച്ച യോഗത്തിൽ ചിറയിൻകീഴ് തഹസിൽദാർ സജി സ്വാഗതവും വർക്കല ഡെപ്യൂട്ടി തഹസിൽദാർ ആർ എസ് സജി നന്ദിയും അറിയിച്ചു. ചിറയിൻകീഴ് താലൂക്ക് എൽ.ആർ തഹസിൽദാർ അജയൻ റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.


by Midhun HP News | Nov 1, 2025 | Latest News, ജില്ലാ വാർത്ത
കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണവും, ഉമ്മൻചാണ്ടിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണവും നടന്നു.
കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ആർഎസ് പ്രശാന്ത് നേതൃത്വം നൽകി. ഡിസിസി ജനറൽ സെക്രട്ടറി പി ഉണ്ണികൃഷ്ണൻ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. യുഡിഎഫ് ചെയർമാൻ ടിപി അംബിരാജ തുടങ്ങി കോൺഗ്രസ്,യൂത്ത് കോൺഗ്രസ് നേതാക്കന്മാർ പങ്കെടുത്തു.


by Midhun HP News | Nov 1, 2025 | Latest News, ജില്ലാ വാർത്ത
തൃശൂര്: ഗുരുവായൂര് ക്ഷേത്രത്തില് 113 കിലോ മൈസൂര് ചന്ദനം കൊണ്ട് തുലാഭാരം നടത്തി. തിരുപ്പൂര് സ്വദേശിയായ വ്യവസായിയുടെ വകയായിരുന്നു തുലാഭാരം. ഇതിന്റെ തുകയായ 11,30,000 രൂപയാണ് വ്യവസായി ഗുരുവായൂര് ദേവസ്വത്തിലടച്ചത്. ചന്ദനം കിലോയ്ക്ക് 10,000 രൂപയാണ് നിരക്ക്.തുക കൂടുതലായതിനാല് ചന്ദനം കൊണ്ടുള്ള തുലാഭാരം അപൂര്വ്വമാണ്.


Recent Comments