by Midhun HP News | Oct 6, 2025 | Latest News, ജില്ലാ വാർത്ത
ഡല്ഹി: ഉപയോക്തക്കള്ക്കായി പുതിയ ഫീച്ചര് അവതരിപ്പിച്ച് ബിഎസ്എന്എല്. നെറ്റ്വർക്ക് ഇല്ലെങ്കിലും വോയ്സ് കോളുകള് ചെയ്യാന് കഴിയുന്ന വോയ്സ് ഓവര് വൈ-ഫൈ സേവനമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
തെരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് ഈ സേവനം ലഭ്യമാകുക. സെല്ലുലാര് നെറ്റ്വര്ക്കിന് പകരം വൈ-ഫൈ കണക്ഷന് ഉപയോഗിച്ച് കോളുകള് ചെയ്യാന് ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഫീച്ചര്. സ്വകാര്യ ടെലികോം കമ്പനികളായ ജിയോ, എയര്ടെല്, വോഡഫോണ്-ഐഡിയ എന്നിവര് നേരത്തെ ഈ സേവനം അവതരിപ്പിച്ചിരുന്നു.


ബിഎസ്എന്എല് രാജ്യവ്യാപകമായി 4 ജി നെറ്റ്വര്ക്ക് വികസിപ്പിക്കുകയാണ്. ഇന്ത്യയിലുടനീളം 1 ലക്ഷത്തിലധികം മൊബൈല് ടവറുകള് സ്ഥാപിച്ചുകൊണ്ട് 4 ജി സേവനങ്ങള് വികസിപ്പിച്ചിരുന്നു. ബിഎസ്എന്എല്ലിന്റെ 25-ാം വാര്ഷികാഘോഷത്തിലെ മറ്റൊരു നാഴികക്കല്ലാണ് വോയ്ഫൈ സേവനം. ഒക്ടോബര് 2 ന് ടെലികമ്മ്യൂണിക്കേഷന്സ് വകുപ്പ് (ഡിഒടി) സെക്രട്ടറി നീരജ് മിത്തലാണ് ഈ സേവനം അവതരിപ്പിച്ചത്. ബിഎസ്എന്എല്ലിന്റെ ഡിജിറ്റല് വികാസത്തിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് പുതിയ പ്രഖ്യാപനങ്ങള്.
നിലവില്, സൗത്ത്, വെസ്റ്റ് സോണ് സര്ക്കിളുകളില് വോയ്സ് ഓവര് വൈ-ഫൈ VoWiFi സേവനം ലഭ്യമാണ്, ഉടന് മറ്റ് പ്രദേശങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാന് പദ്ധതിയിട്ടിട്ടുണ്ട്. നേരത്തെ തമിഴ്നാട്ടില് ഇസിം അവതരിപ്പിച്ചതിന് ശേഷം കമ്പനി മുംബൈയിലും 4ജി, ഇസിം സേവനങ്ങള് ആരംഭിച്ചു കഴിഞ്ഞു.
ബിഎസ്എന്എല് രാജ്യവ്യാപകമായി 4 ജി നെറ്റ്വര്ക്ക് വികസിപ്പിക്കുകയാണ്. ഇന്ത്യയിലുടനീളം 1 ലക്ഷത്തിലധികം മൊബൈല് ടവറുകള് സ്ഥാപിച്ചുകൊണ്ട് 4 ജി സേവനങ്ങള് വികസിപ്പിച്ചിരുന്നു. ബിഎസ്എന്എല്ലിന്റെ 25-ാം വാര്ഷികാഘോഷത്തിലെ മറ്റൊരു നാഴികക്കല്ലാണ് വോയ്ഫൈ സേവനം. ഒക്ടോബര് 2 ന് ടെലികമ്മ്യൂണിക്കേഷന്സ് വകുപ്പ് (ഡിഒടി) സെക്രട്ടറി നീരജ് മിത്തലാണ് ഈ സേവനം അവതരിപ്പിച്ചത്. ബിഎസ്എന്എല്ലിന്റെ ഡിജിറ്റല് വികാസത്തിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് പുതിയ പ്രഖ്യാപനങ്ങള്.
നിലവില്, സൗത്ത്, വെസ്റ്റ് സോണ് സര്ക്കിളുകളില് വോയ്സ് ഓവര് വൈ-ഫൈ VoWiFi സേവനം ലഭ്യമാണ്, ഉടന് മറ്റ് പ്രദേശങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാന് പദ്ധതിയിട്ടിട്ടുണ്ട്. നേരത്തെ തമിഴ്നാട്ടില് ഇസിം അവതരിപ്പിച്ചതിന് ശേഷം കമ്പനി മുംബൈയിലും 4ജി, ഇസിം സേവനങ്ങള് ആരംഭിച്ചു കഴിഞ്ഞു.

by Midhun HP News | Oct 6, 2025 | Latest News, ജില്ലാ വാർത്ത
മലയാളികള്ക്ക് പ്രിയപ്പെട്ടവനാണ് ഉല്ലാസ് പന്തളം. മിമിക്രി വേദികളിലെ മിന്നും താരമാണ് ഉല്ലാസ്. ടെലിവിഷന് പരിപാടികളിലൂടെയാണ് അദ്ദേഹം മലയാളികളുടെ വീട്ടിലെ ഒരംഗമായി മാറുന്നത്. ഇന്നലെ ഉല്ലാസ് പന്തളത്തിന്റെ നിലവിലെ അവസ്ഥ കണ്ട മലയാളികളുടെ ഉള്ള് പിടഞ്ഞു കാണും. സ്ട്രോക്ക് വന്ന് ശരീരം ഭാഗികമായി തളര്ന്നു പോയ ഉല്ലാസ് പന്തളത്തിന്റെ അവസ്ഥ ആരേയും വേദനിപ്പിക്കുന്നതാണ്.
കഴിഞ്ഞ ദിവസം ഒരു ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് ഉല്ലാസ് എത്തിയപ്പോഴാണ് താരത്തിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് ലോകം അറിയുന്നത്. അവതാരകയായ ലക്ഷ്മി നക്ഷത്രയാണ് ഉല്ലാസിനെ പരിപാടിക്കെത്തിച്ചത്. കുടുംബത്തോടൊപ്പമാണ് ഉല്ലാസ് പരിപാടിക്കെത്തിയത്. പരിപാടിയില് നിന്നുള്ള വിഡിയോകളും ചിത്രങ്ങളും സോഷ്യല് മീഡിയയില് ചര്ച്ചയായി മാറിയതോടെയാണ് താരത്തിന്റെ അവസ്ഥയും ചര്ച്ചയാകുന്നത്.

ശരീരത്തിന്റെ ഒരു ഭാഗം തളര്ന്ന ഉല്ലാസ് വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെയാണ് നടക്കുന്നത്. തന്റെ അവസ്ഥയെക്കുറിച്ച് വളരെ അടുത്ത സുഹൃത്തുക്കള്ക്ക് മാത്രമേ അറിയുകയുള്ളൂവെന്നാണ് പരിപാടിയ്ക്കിടെ ഉല്ലാസ് പറഞ്ഞത്. ”ആര്ക്കും ഇക്കാര്യം അറിയുമായിരുന്നില്ല. ആര്ട്ടിസ്റ്റുകള്ക്ക് മാത്രമാണ് അറിയുന്നത്. പൂര്വ്വാധികം ശക്തിയോടെ തിരിച്ചുവരും” എന്നാണ് ഉല്ലാസ് പറഞ്ഞത്. പരിപാടിയില് ഉല്ലാസ് പാട്ടു പാടുകയും ചെയ്തിരുന്നു.
പിന്നാലെ ഉല്ലാസിന് ധനസഹായം നല്കിക്കൊണ്ട് ജ്വല്ലറി ഉടമ അദ്ദേഹത്തെ ചേര്ത്തുപിടിക്കുകയും ചെയ്തു. ഒരു ലക്ഷം രൂപയുടെ ചെക്കാണ് ജ്വല്ലറി ഉടമ താരത്തിന് കൈമാറിയത്. ഈ സമയത്ത് ഇത് വലിയൊരു തുകയാണെന്ന് ലക്ഷ്മി നക്ഷത്ര പറയുന്നുണ്ട്. ഈ വിഡിയോയും ഇപ്പോള് സോഷ്യല് മീഡിയയില് ചര്ച്ചയാവുകയാണ്. താരം പൂര്ണാരോഗ്യവാനായി തിരികെ വരുന്നതായി കാത്തിരിക്കുകയാണ് ആരാധകര്.


by Midhun HP News | Oct 6, 2025 | Latest News, ജില്ലാ വാർത്ത
മകനെ ട്യൂഷൻ സെന്ററിൽ എത്തിക്കാൻ കാറിൽ പോവുകയായിരുന്ന മാതാവ് വാഹനാപകടത്തിൽ ദാരുണമായി മരണപ്പെട്ടു. ദേശീയപാതയിൽ കടുവയിൽ തോട്ടയ്ക്കാട് പാലത്തിന് സമീപം ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. രാവിലെ 6 മണിയോടെ നടന്ന അപകടത്തിൽ കടുവയിൽ പള്ളിക്ക് സമീപം എസ്.എസ് കൽപ്പേരിയിൽ അനീഷിന്റെ ഭാര്യ മീന (41)യാണ് മരണപ്പെട്ടത്.
മീനയാണ് കാർ ഓടിച്ചിരുന്നത്. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ മകൻ അഭിമന്യൂവിനെ
ട്യൂഷൻ സെന്ററിൽ എത്തിക്കാൻ പോകുന്ന വഴിയാണ് കാർ അപകടത്തിൽപ്പെട്ടത്. കൊല്ലം ഭാഗത്ത് നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ തോട്ടയ്ക്കാട് പാലത്തിന് സമീപം റോഡിൽ നിന്നും വലത് വശത്തേക്ക് തിരിയവെ അതേ ദിശയിൽ പിന്നാലെ വരികയായിരുന്ന തമിഴ്നാട് രജിസ്ടേഷൻ ഡെലിവറി വാൻ കാറിന്റെ വലത് വശത്ത് ഇടിക്കുകയായിരുന്നു.
അപടകത്തിൽ ഗുരുതരമായി പരിക്കേറ്റ മീനയെ നാട്ടുകാർ ഉടൻ തന്നെ സമീപത്തുള്ള സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും പരിക്കുകൾ ഗുരുതരമായതിനാൽ പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളജിലേക്ക് മാറ്റി. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. മകൻ അഭിമന്യു നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു.
ഇവർക്ക് 9 വയസുള്ള ഒരു മകൾ കൂടിയുണ്ട്. പാരിപ്പള്ളി ഗവ: മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നല്കും. കല്ലമ്പലം പോലീസ് കേസെടുത്തു.



by Midhun HP News | Oct 6, 2025 | Latest News, ജില്ലാ വാർത്ത
പത്തനംതിട്ട: ശബരിമലയിലെ ദ്വാരപ്പാലക ശില്പ്പങ്ങളിലേത് സ്വര്ണം തന്നെയെന്ന് സമ്മതിച്ച് ദേവസ്വം ഉദ്യോഗസ്ഥരുടെ മൊഴി. 2019ലെ ദേവസ്വം ഉത്തരവില് ചെമ്പു പാളി എന്ന് രേഖപ്പെടുത്തിയത് അബദ്ധമാണെന്ന വിചിത്ര വിശദീകരണവും അന്നത്തെ ഉദ്യോഗസ്ഥര് ദേവസ്വം വിജിലന്സിന് നല്കിയതായും റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നു.
യഥാര്ഥ ചെമ്പ് പാളിയില് നേരിയ അളവിലാണ് സ്വര്ണം പൊതിഞ്ഞിരുന്നത്. അതുകൊണ്ടാണ് ചെമ്പു പാളി എന്ന് രേഖപ്പെടുത്തിയതെന്നാണ് 2019ലെ എക്സിക്യൂട്ടീവ് ഓഫീസര് ഉള്പ്പെടെയുള്ള ജീവനക്കാര് മൊഴി നല്കിയത്. വിവാദ സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റിക്ക് കൈമാറിയത് 1999ല് വിജയ് മല്യ സ്വര്ണത്തില് പൊതിഞ്ഞ ചെമ്പ് പാളി തന്നെയാണെന്നും ഉദ്യോഗസ്ഥര് സമ്മതിച്ചു.


അതിനിടെ സ്വര്ണപ്പാളി വിവാദത്തില് ഉണ്ണികൃഷ്ണന് പോറ്റിക്ക് ദേവസ്വം വിജിലന്സ് ക്ലീന്ചിറ്റ് നല്കിയേക്കില്ല. ദേവസ്വം ഉദ്യോഗസ്ഥരുടെ നടപടിയും സംശയാസ്ദപദമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ശബരിമലയില് നിന്ന് കിട്ടിയത് ചെമ്പു പാളി എന്നായിരുന്നു ഉണ്ണികൃഷ്ണന് പോറ്റിയുടെ മൊഴി. ഇത് നുണയെന്ന് പറയുന്ന അന്വേഷണ സംഘം ഉണ്ണികൃഷ്ണന് പോറ്റിക്ക് കൈമാറിയത് സ്വര്ണത്തില് പൊതിഞ്ഞ ചെമ്പു പാളി എന്ന് സ്ഥിരീകരിക്കുന്ന തെളിവുകള് ഉണ്ടെന്ന് വിലയിരുത്തി.
അതുകൊണ്ട് തന്നെ യഥാര്ഥ പാളി ഉണ്ണികൃഷ്ണന് പോറ്റി എന്തു ചെയ്തെന്നും തിരികെ കൊണ്ടുവന്നത് യഥാര്ഥ പാളിയാണോ എന്നതില് വ്യക്തതയില്ലെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. ചെമ്പു പാളി എന്ന് രേഖപ്പെടുത്തിയതില് ദേവസ്വം ഉദ്യോഗസ്ഥര് നല്കിയ മൊഴിയും വിജിലന്സ് സംഘം പൂര്ണമായി വിശ്വസിച്ചിട്ടില്ല. ഇക്കാര്യങ്ങളെല്ലാം ഉള്പ്പെടുന്ന അന്വേഷണ റിപ്പോര്ട്ട് ഈയാഴ്ച തന്നെ കോടതിയില് സമര്പ്പിച്ചേക്കും.

by Midhun HP News | Oct 6, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിവാദങ്ങൾക്കിടെ നിയമസഭാ സമ്മേളനം ഇന്ന് നടക്കും. ശബരിമല സ്വർണപ്പാളി വിവാദമുൾപ്പെടെയുള്ള വിഷയങ്ങൾ സർക്കാരിനെതിരെ ഇന്ന് പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. സ്വർണം കാണാതായതിന്റെ ഉത്തരവാദിത്വത്തിൽ നിന്നു സർക്കാരിനും ദേവസ്വം ബോർഡിനും ഒഴിഞ്ഞു മാറാനാകില്ലെന്നാണ് പ്രതിപക്ഷ നിലപാട്.
സ്വർണം കാണാതായതിൽ സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. നേരത്തെ പ്രശ്നം അടിയന്തര പ്രമേയ നോട്ടീസായി വന്നപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ ചർച്ച അനുവദിച്ചിരുന്നില്ല.
സർവകലാശാല നിയമഭേദഗതി ബില്ലും ഡിജിറ്റൽ സർവകലാശാല ഭേദഗതി ബില്ലും ഇന്ന് സഭയിലെത്തും. ഡിജിറ്റൽ വിസി നിയമനത്തിൽ ചാൻസലറെ ഒഴിവാക്കി അഞ്ചംഗ സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ളതാണ് ബിൽ. രണ്ട് മാസത്തിലൊരിക്കൽ സിൻഡിക്കേറ്റ് യോഗം ചേരണമെന്ന വ്യവസ്ഥയുള്ളതാണ് സർവകലാശാല നിയമഭേദഗതി ബിൽ. മുൻപ് രാഷ്ട്രപതി തിരിച്ചയച്ച മലയാളം ഭാഷാ ബിൽ പുതുക്കി ഇന്ന് അവതരിപ്പിക്കും.



by Midhun HP News | Oct 5, 2025 | Latest News, ജില്ലാ വാർത്ത
അയിലം ഗവൺമെന്റ് എച്ച് എസിൽ എൽ പി എസ് ടി തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ പോസ്റ്റ് ചെയ്യുന്നതിനുള്ള ഇന്റർവ്യൂ 7- 10- 2025 ചൊവ്വാഴ്ച 10 മണിക്ക് സ്കൂളിൽ വച്ച് നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റ് സഹിതം ഹാജരാക്കുക.



Recent Comments