by Midhun HP News | Sep 27, 2025 | Latest News, ജില്ലാ വാർത്ത
അയിലം പാലത്തിൽ നിന്നും ആന്മഹത്യക്ക് ശ്രമിച്ച യുവാവിനെ തന്ത്രപരമായി രക്ഷിച്ച ആറ്റിങ്ങൽ സബ് ഇൻസ്പക്റ്റർ ജിഷ്ണുവിനും അഡീഷണൽ സബ് ഇൻസ്പക്റ്റർ മുരളീധരൻ പിള്ളേയേയും അവനവഞ്ചേരി എൻ എസ് എസ് കരയോഗം ആദരിച്ചു. കരയോഗം പ്രസിഡന്റ് ജി ഭുവനചന്ദ്രൻ നായർ, സെക്രട്ടറി എസ് രാജീവ്, കമ്മിറ്റി അംഗങ്ങളായ റ്റി പ്രഭൻ, അനിൽ,മോഹനൻ, ഡിങ്കിരി അനിൽ എന്നിവർ പങ്കെടുത്തു.



by Midhun HP News | Sep 27, 2025 | Latest News, ജില്ലാ വാർത്ത
പ്രണയ നൈരാശ്യം മൂലം അയിലം പാലത്തിൽ കയറി നിന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ അവസരോചിതമായ ഇടപെടലുകൾ കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജിഷ്ണുവിനും അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മുരളീധരൻപിള്ളയ്ക്കും തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി സുദർശൻ കെ.എസ് ഐ പി എസ് ഉപഹാരം നൽകി ആദരിച്ചു.



by Midhun HP News | Sep 27, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിഷം കഴിച്ച് ജീവനൊടുക്കാൻ കമിതാക്കളുടെ ശ്രമം. പാറശാലയിലാണ് സംഭവം. ജ്യൂസിൽ വിഷം കലക്കി കുടിച്ചാണ് 23കാരനും 15കാരിയും ആത്മഹത്യയ്ക്കു ശ്രമിച്ചത്.ഇരുവരേയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലാമൂട്ടുക്കട സ്വദേശികളാണ് ഇരുവരും. എന്തു കാരണത്താലാണ് ജീവനൊടുക്കാൻ ശ്രമിച്ചത് എന്നതു വ്യക്തമല്ല.



by Midhun HP News | Sep 27, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഡോ. മാലതി ദാമോദരന് അന്തരിച്ചു. വാര്ധക്യസഹജമായ അസുഖങ്ങളെ തുടര്ന്ന് ചികിത്സയിലായിരുന്നു. 87 വയസായിരുന്നു കമ്യൂണിസ്റ്റ് നേതാവും മുന് മുഖ്യമന്ത്രിയുമായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകളാണ്.
ശാസ്തമംഗലം ലെയിനിലുള്ള വീട്ടില് പുലര്ച്ചെ മൂന്നരയോടെ ആയിരുന്നു അന്ത്യം. ഡോ. എഡി ദാമോദരന് ആണ് ഭര്ത്താവ്. മക്കള്: സുമംഗല, ഹരീഷ് ദാമോദരന്. ഇ എം രാധ, ഇ എം ശ്രീധരന്, ഇ എം ശശി എന്നിവര് സഹോദരങ്ങളാണ്.



by Midhun HP News | Sep 26, 2025 | Latest News, ജില്ലാ വാർത്ത
വയലാർ രാമവർമ്മയുടെ വേർപാടിന് 50 ആണ്ട് തികയുകയാണ്. മലയാള കവിത – ചലച്ചിത്ര ഗാന ശാഖയിൽ തന്റെ തൂലിക കൊണ്ട് കളഭം ചാർത്തിയ വയലാറിന് ആദരവർപ്പിച്ച് വെഞ്ഞാറമൂട് ജീവകല “ഇന്ദ്രധനുസ്സ്” എന്ന പേരിൽ വയലാർ ഗാനങ്ങൾ കോർത്തിണക്കി ഗാന സന്ധ്യ ഒരുക്കുന്നു.
നാളെ (സെപ്തം: 27 ശനിയാഴ്ച) മകം സ്കൂൾ ആഡിറ്റോറിയത്തിൽ വൈകിട്ട് 5 മണിക്ക് അഡ്വ.ഡി.കെ.മുരളി എം എൽ എ ഉദ്ഘാടനം ചെയ്യും. രമണി പി.നായർ (മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്), ജോൺ വി സാമുവൽ, മുഹാദ് വെമ്പായം (നാടകരചയിതാവ്) എന്നിവർ ആശംസകൾ നേരും.

തുടർന്ന് പിന്നണി ഗായകരായ മണക്കാട് ഗോപൻ, പ്രമീള ലീല, ഖാലിദ് തുടങ്ങി ഷാജു വെഞ്ഞാറമൂട്, അവനി എസ് എസ്, വിഭു വെഞ്ഞാറമൂട്, കിളിമാനൂർ ശിവപ്രസാദ്, ആശാ ഷാജി, പുഷ്കല ഹരീന്ദ്രൻ, സുഭാഷ് എന്നിവർ വയലാറിന്റെ 28 ഗാനങ്ങൾ ആലപിക്കുന്നു.


by Midhun HP News | Sep 26, 2025 | Latest News, ജില്ലാ വാർത്ത
മനസിനും ചുറ്റുപാടിനും ഒരു പോസിറ്റീവ് വൈബ് കിട്ടാൻ അഗർബത്തി മിക്ക വീടുകളിലും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവയുടെ പതിവ് ഉപയോഗം ശ്വാസകോശത്തിന് അത്ര പോസിറ്റീവ് ആയിരിക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അഗർബത്തികൾ കത്തുമ്പോൾ പുറത്തുവരുന്ന കാർബൺ മോണോക്സൈഡും മറ്റ് ഘടകങ്ങളും മുറികളിലെ വായുവിനെ മലിനമാകുന്നു.
സിഗരറ്റിന്റെ പുക പോലെ തന്നെ അപകടകാരിയാണ് അഗർബത്തികളിൽ നിന്ന് ഉയരുന്ന പുകയും. ഒരു സിഗരറ്റ് വലിക്കുമ്പോൾ ഉണ്ടാകുന്ന അതേ ദോഷഫലമാണ് ഒരു അഗർബത്തിയുടെ പുകയെന്ന് ശ്വാസകോശ രോഗ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അഗർബത്തികളിലെ പുക ഏറ്റവും കൂടുതൽ ബാധിക്കുന്നത് കുട്ടികളെയും പ്രായമായവരെയുമാണ്. പ്രത്യേകിച്ച് ആസ്തമയോ ദുർബല ശ്വാസ കോശമോ ഉള്ളവർക്ക്.
അടഞ്ഞ മുറികളിലും മറ്റും നിരന്തരമായി അഗർബത്തിയുടെ പുക ശ്വസിക്കുന്നത് ദീർഘകാല ശ്വാസകോശ പ്രശ്നങ്ങൾ ഉണ്ടാക്കും. ഇത് ബ്രോങ്കൈറ്റിസ്, ആസ്ത്മ, സിഒപിഡി തുടങ്ങി ചിലപ്പോൾ ശ്വാസ കോശ കാൻസറിന് തന്നെ കാരണമാകുമെന്നും വിദഗ്ധർ പറയുന്നു. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായാണ് കൂടുതലും അഗർബത്തികൾ ഉപയോഗിച്ച് വരുന്നത്.

ഇത്തരം സാഹചര്യങ്ങളിൽ ഇലക്ട്രിക് ദിയകളും, വിളക്കെണ്ണകളും ഉപയോഗിക്കുന്നതാണ് ഉത്തമം. ആരോഗ്യ പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിന് അഗർബത്തി ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നല്ലതു പോലെ വായു സഞ്ചാരം ഉള്ള മുറികളിൽ ഫാൻ ഓണാക്കി ജനാലകൾ തുറന്നിട്ട ശേഷം അഗർബത്തി കത്തിക്കുക.


Recent Comments