by Midhun HP News | Sep 17, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അവധി ദിവസങ്ങളോട് അനുബന്ധിച്ച് അധിക സ്‌പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി. 2025-ലെ മഹാനവമി, വിജയദശമി എന്നീ അവധിദിനങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കെഎസ്ആര്‍ടിസി അധിക സര്‍വ്വീസുകള്‍ നടത്തുന്നത്. ഈ മാസം 25 മുതല്‍ ഒക്ടോബര്‍ 14 വരെയാണ് പ്രത്യേക അധിക സര്‍വ്വീസുകള്‍.
കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബംഗളൂരു, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും സര്‍വീസകുള്‍ നടത്തും. ഇവ കൂടാതെ നിലവിലെ സ്‌കാനിയ, വോള്‍വോ, സ്വിഫ്റ്റ് ബസ്സുകള്‍ സര്‍വ്വീസിന് സജ്ജമാക്കി മുഴുവന്‍ ഇന്റര്‍സ്റ്റേറ്റ് സര്‍വ്വീസുകളും ഓപ്പറേറ്റ് ചെയ്യുന്നതാണ്.
സർവ്വീസുകളുടെ സമയക്രമം
ബെംഗളൂരു ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ (25.09.2025 മുതൽ 14.10.2025 വരെ)
1. 19.45 ബെംഗളൂരു – കോഴിക്കോട്(SF)
കുട്ട, മാനന്തവാടി വഴി
2. 20.15 ബെംഗളൂരു – കോഴിക്കോട്(SF)
കുട്ട, മാനന്തവാടി വഴി
3. 21.15 ബെംഗളൂരു – കോഴിക്കോട്(SF)
കുട്ട, മാനന്തവാടി വഴി
4. 23.15 ബെംഗളൂരു – കോഴിക്കോട്(SF)
കുട്ട, മാനന്തവാടി വഴി
5. 20.45 ബെംഗളൂരു – മലപ്പുറം(SF)
കുട്ട, മാനന്തവാടി വഴി
6. 19.15 ബെംഗളൂരു – തൃശ്ശൂർ(SF)
മൈസൂർ, കുട്ട വഴി
7. 18.30 ബെംഗളൂരു – എറണാകുളം(S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി
8. 19.30 ബെംഗളൂരു – എറണാകുളം(S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി
9. 17.00 ബെംഗളൂരു – അടൂർ(S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി
10. 17.30 ബെംഗളൂരു – കൊല്ലം(S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി
11. 18.20 ബെംഗളൂരു – കൊട്ടാരക്കര (S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി
12. 18.00 ബെംഗളൂരു – പുനലൂർ(S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി
13. 19.10 ബെംഗളൂരു – ചേർത്തല (S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി
14. 19.30 ബെംഗളൂരു – ഹരിപ്പാട്(S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി
15. 19.10 ബെംഗളൂരു – കോട്ടയം(S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി
16. 20.30 ബെംഗളൂരു – കണ്ണൂർ(SF)
ഇരിട്ടി, മട്ടന്നൂർ വഴി
17. 21.45 ബെംഗളൂരു – കണ്ണൂർ (SF)(S/Dlx.)
ഇരിട്ടി, മട്ടന്നൂർ വഴി
18. 22.00 ബെംഗളൂരു – പയ്യന്നൂർ(S/Dlx.)
ചെറുപുഴ വഴി
19. 21.40 ബെംഗളൂരു – കാഞ്ഞങ്ങാട്
ചെറുപുഴ വഴി
20. 19.30 ബെംഗളൂരു – തിരുവനന്തപുരം(S/DIx.)
നാഗർകോവിൽ വഴി
21. 18.30 ചെന്നൈ – തിരുവനന്തപുരം(S/DIx.)
നാഗർകോവിൽ വഴി
22. 19.30 ചെന്നൈ – എറണാകുളം(S/DIx.)
സേലം, കോയമ്പത്തൂർ വഴി
കേരളത്തിൽ നിന്നുള്ള അധിക സർവ്വീസുകൾ
24.09.2025 മുതൽ 13.10.2025 വരെ
1. 20.15 കോഴിക്കോട് – ബെംഗളൂരു (SF)
മാനന്തവാടി, കുട്ട വഴി
2. 21.45 കോഴിക്കോട് – ബെംഗളൂരു (SF)
മാനന്തവാടി, കുട്ട വഴി
3. 22.15 കോഴിക്കോട് – ബെംഗളൂരു (SF)
മാനന്തവാടി, കുട്ട വഴി
4. 22.30 കോഴിക്കോട് – ബെംഗളൂരു (SF)
മാനന്തവാടി, കുട്ട വഴി
5. 20.00 മലപ്പുറം – ബെംഗളൂരു (SF)
മാനന്തവാടി, കുട്ട വഴി
6. 21.15 തൃശ്ശൂർ – ബെംഗളൂരു (S/Dlx.)
കോയമ്പത്തൂർ, സേലം വഴി
7. 19.00 എറണാകുളം – ബെംഗളൂരു (S/Dlx.)
കോയമ്പത്തൂർ, സേലം വഴി
8. 19.30 എറണാകുളം – ബെംഗളൂരു (S/Dlx.)
കോയമ്പത്തൂർ, സേലം വഴി
9. 17.30 അടൂർ – ബെംഗളൂരു (S/Dlx.)
കോയമ്പത്തൂർ, സേലം വഴി
11. 15.10 പുനലൂർ – ബെംഗളൂരു (S/Dlx.)
കോയമ്പത്തൂർ, സേലം വഴി
10. 18.00 കൊല്ലം – ബെംഗളൂരു (S/Dlx.)
കോയമ്പത്തൂർ, സേലം വഴി
12. 17.20 കൊട്ടാരക്കര – ബെംഗളൂരു (S/Dlx.)
കോയമ്പത്തൂർ, സേലം വഴി
13. 17.30 ചേർത്തല – ബെംഗളൂരു (S/Dlx.)
കോയമ്പത്തൂർ, സേലം വഴി
14. 17.40 ഹരിപ്പാട് – ബെംഗളൂരു (S/Dlx.)
കോയമ്പത്തൂർ, സേലം വഴി
15. 18.10 കോട്ടയം – ബെംഗളൂരു (S/Dlx.)
കോയമ്പത്തൂർ, സേലം വഴി
16. 20.10 കണ്ണൂർ – ബെംഗളൂരു (SF)
മട്ടന്നൂർ, ഇരിട്ടി വഴി
17. 21.40 കണ്ണൂർ – ബെംഗളൂരു (SF)
ഇരിട്ടി, കൂട്ടുപുഴ വഴി
18. 20.15 പയ്യന്നൂർ – ബെംഗളൂരു (S/Dlx.)
ചെറുപുഴ, മൈസൂർ വഴി
19. 18.40 കാഞ്ഞങ്ങാട് – ബെംഗളൂരു (S/Dlx.)
ചെറുപുഴ, മൈസൂർ വഴി
20. 18.00 തിരുവനന്തപുരം – ബെംഗളൂരു (S/Dlx.)
നാഗർകോവിൽ, മധുര വഴി
21. 18.30 തിരുവനന്തപുരം – ചെന്നൈ(S/Dlx.)
നാഗർകോവിൽ വഴി
22. 19.30 എറണാകുളം – ചെന്നൈ (S/Dlx.)
കോയമ്പത്തൂർ, സേലം വഴി
യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുന്നതാണെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു. കെ.എസ്.ആർ.ടി.സി ബസുകളുടെ ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റ് വഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പിലൂടെയും സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
by Midhun HP News | Sep 17, 2025 | Latest News, ജില്ലാ വാർത്ത, മരണം
കീഴാറ്റിങ്ങൽ കുളപ്പാടം വട്ടങ്ങാട്ട് വീട്ടിൽ കെഎസ്ആർടിസി റിട്ട:ജീവനക്കാരൻ തങ്കപ്പൻപിള്ള (79) അന്തരിച്ചു.
ഭാര്യ: സരസ്വതി അമ്മ
മക്കൾ: ദിനേശ്, ദിലീഷ് (യു എസ്), ദീപ്തി (അധ്യാപിക ബിസിവി സ്കൂൾ നെടുമങ്ങാട്), ദീപക്
മരുമക്കൾ: സുകന്യ (പിഡബ്ല്യുഡി), എൽ സൗമ്യാരാജൻ (യു എസ്), അരുൺ (ടാക്സ് പ്രാക്ടീഷണർ), കൃപ വിനോദ്
സഞ്ചയനം: ശനിയാഴ്ച 8.30ന്
by Midhun HP News | Sep 17, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ വിദ്യാർത്ഥികളും അധ്യാപകരും കൈകോർത്തപ്പോൾ പിറന്നത് നാൽപ്പതിനം സസ്യങ്ങളുള്ള ജൈവവൈവിധ്യ തുരുത്ത്.
ഹരിത കേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിയിൽ മികച്ച മാതൃക തീർത്ത് ആറ്റിങ്ങൽ ഗവൺമെൻറ് മോഡൽ ബോയ്സ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ. സ്കൂൾ വളപ്പിൽ തരിശായിക്കിടന്ന സ്ഥലത്ത് നിർമ്മിച്ച ‘നിറവ്’ എന്ന് പേരിട്ട പച്ചത്തുരുത്തിനാണ്, കാര്യക്ഷമവും മാതൃകാപരവുമായ നടത്തിപ്പിന് മുഖ്യമന്ത്രിയുടെ പച്ചത്തുരുത്ത് ജില്ലാതല പുരസ്കാരവും ഒന്നാം സ്ഥാനവും ലഭിച്ചത്.

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പ്രാദേശിക പ്രതിരോധ മാതൃകകൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹരിത കേരളം മിഷൻ പച്ചത്തുരുത്ത് ക്യാമ്പയിൻ വിഭാവനം ചെയ്തത്. ഈ ലക്ഷ്യം നെഞ്ചേറ്റി, സ്കൂളിലെ ഏഴ് സെൻറ് തരിശുഭൂമിയിലാണ് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായി മനോഹരമായ ജൈവവൈവിധ്യ ഉദ്യാനം പിറന്നത്. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ സാങ്കേതിക സഹായവും ഹരിത കേരളം മിഷന്റെ നേതൃത്വവും ഈ ഉദ്യമത്തിന് കരുത്തേകി.
വംശനാശഭീഷണി നേരിടുന്ന സസ്യങ്ങൾ ഉൾപ്പെടെ നാൽപ്പതോളം ഇനം സസ്യങ്ങളാണ് ഈ ഹരിത തുരുത്തിലുള്ളത്. ഫലവൃക്ഷങ്ങൾ, ഔഷധസസ്യങ്ങൾ, കുറ്റിച്ചെടികൾ, വള്ളിച്ചെടികൾ എന്നിവയാൽ സമ്പന്നമായ ‘നിറവ്’, പട്ടണത്തിന് നടുവിലൊരു ജൈവവൈവിധ്യ കലവറയായി മാറിക്കഴിഞ്ഞു. പച്ചത്തുരുത്തിന്റെ നിർമ്മാണത്തിൽ ഒതുങ്ങാതെ, അതിന്റെ കൃത്യമായ പരിപാലനവും സംരക്ഷണവും വിദ്യാർത്ഥികളും അധ്യാപകരും ചേർന്നാണ് പൂർണ്ണമായി നിർവഹിക്കുന്നത്.
നഗരമധ്യത്തിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പങ്കാളിത്തത്തോടെ ഒരു ഹരിത മാതൃക സൃഷ്ടിക്കാൻ കഴിഞ്ഞത് മറ്റു സ്ഥാപനങ്ങൾക്കും പ്രചോദനമാവുകയാണ്. ഈ മാതൃകാപരമായ ഉദ്യമമാണ് ഗവൺമെൻറ് മോഡൽ വി & എച്ച് എസ് എസ് ആറ്റിങ്ങലിനെ ഒന്നാം സ്ഥാനത്തിനും മുഖ്യമന്ത്രിയുടെ ജില്ലാതല പുരസ്കാരത്തിനും അർഹമാക്കിയത്.
by Midhun HP News | Sep 17, 2025 | Latest News, കായികം, ജില്ലാ വാർത്ത
അബുദാബി: ഏഷ്യ കപ്പ് ഗ്രൂപ് ബി മത്സരത്തില്‍ അഫ്ഗാനിസ്താനെ എട്ട് റണ്‍സിന് തകര്‍ത്ത് സൂപ്പര്‍ ഫോര്‍ പ്രതീക്ഷ നിലനിര്‍ത്തി ബംഗ്ലാദേശ്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ അഫ്ഗാന്‍ 146 റണ്‍സിന് ഓള്‍ഔട്ടായി.
ഓപ്പണര്‍ റഹ്മാനുല്ല ഗുര്‍ബാസാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. 31 പന്തില്‍ രണ്ടു വീതം സിക്‌സും ഫോറുമടക്കം 35 റണ്‍സെടുത്തു. അസ്മത്തുല്ല ഒമര്‍സായി (16 പന്തില്‍ 30), റാഷിദ് ഖാന്‍ (11 പന്തില്‍ 20) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. മറ്റുള്ളവര്‍ക്കൊന്നും തിളങ്ങാനായില്ല.
ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാന്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. നസും അഹ്മദ്, റിഷാദ് ഹുസൈന്‍, തസ്‌കിന്‍ അഹ്മദ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. 31 പന്തില്‍ 52 റണ്‍സടിച്ച ഓപണര്‍ തന്‍സിദ് ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. മൂന്ന് സിക്സും നാല് ഫോറമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. സയിഫ് ഹസന്‍ 28 പന്തില്‍ നിന്ന് 30 റണ്‍സെടുത്തു. ഏഴാം ഓവറിലാണ് ഈ സഖ്യം തകര്‍ന്നത്. 28 പന്തില്‍ 30 റണ്‍സ് നേടിയ സൈഫിനെ റാഷിദ് ഖാന്‍ ബൗള്‍ഡാക്കുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 63. ക്യാപ്റ്റന്‍ ലിറ്റന്‍ ദാസിനെ (9) നൂര്‍ അഹ്മദ് വിക്കറ്റിന് മുന്നില്‍ കുടുക്കി. തന്‍സിദും തൗഹീദ് ഹൃദോയിയും ചേര്‍ന്ന് സ്‌കോര്‍ ചലിപ്പിച്ചു. പിന്നാലെ തന്‍സിദിനെ ഇബ്രാഹിം സദ്‌റാന്റെ കൈകളിലെത്തിച്ചു നൂര്‍. ഷമീം ഹുസൈനെ (11) അഫ്ഗാന്‍ നായകന്‍ റാഷിദ് ഖാന്‍ 16ാം എല്‍.ബി.ഡബ്ല്യൂവില്‍ മടക്കിയപ്പോള്‍ നാലിന് 121. അവസാന ഓവറുകളില്‍ സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്ന ഹൃദോയിയെ അസ്മത്തുല്ല ഉമര്‍സായി മടക്കി. തൗഹിദ് ഹൃദോയ് 20 പന്തില്‍ നിന്ന് 26 റണ്‍സ് നേടി. ജാകര്‍ അലിയും 13 പന്തില്‍ 12, നൂറുല്‍ ഹസനും (ആറ് പന്തില്‍ 12, എന്നിവരാണ് ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയത്.
ഗ്രൂപ്പ് ബിയില്‍ മൂന്ന് കളികളില്‍ നിന്ന് നാലു പോയന്റുമായി ബംഗ്ലാദേശ് രണ്ടാം സ്ഥാനത്താണ്. തോല്‍വിയോടെ അഫ്ഗാന് ശ്രീലങ്കയ്ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരം നിര്‍ണായകമായി. ലങ്കയ്ക്കെതിരേ ജയിച്ചാല്‍ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ അഫ്ഗാന് സൂപ്പര്‍ ഫോറിലേക്ക് മുന്നേറാം. തോറ്റാല്‍ ബംഗ്ലാദേശ് സൂപ്പര്‍ ഫോറിലെത്തും.
Recent Comments