നാളെ സംസ്ഥാന വ്യാപക പഠിപ്പു മുടക്കിന് എസ്എഫ്‌ഐ ആഹ്വാനം

നാളെ സംസ്ഥാന വ്യാപക പഠിപ്പു മുടക്കിന് എസ്എഫ്‌ഐ ആഹ്വാനം

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാന വ്യാപകമായി നാളെ (വ്യാഴാഴ്ച) പഠിപ്പ് മുടക്കുമെന്ന് എസ്എഫ്‌ഐ. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേയ്ക്കും വിദ്യാര്‍ഥികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തും.

ഗവര്‍ണര്‍ സര്‍വകലാശാലകളെ തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് അറിയിച്ചു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 30 പ്രവര്‍ത്തകരെ പൊലീസ് റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്കുന്നതെന്ന് വിദ്യാര്‍ഥി സംഘടന അറിയിച്ചു. കഴിഞ്ഞ ദിവസം കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്തേയ്ക്ക് എസ്എഫ്‌ഐ മാര്‍ച്ച് നടത്തിയിരുന്നു.

മാമം, തക്ഷശില ലൈബ്രറി വായനാപഷാചരണ സമാപന ഉദ്ഘാടനം നടന്നു

മാമം, തക്ഷശില ലൈബ്രറി വായനാപഷാചരണ സമാപന ഉദ്ഘാടനം നടന്നു

മാമം, തക്ഷശില ലൈബ്രറി വായനാ പഷാചരണ സമാപന ഉത്ഘാടനവും ഐ വി ദാസ് അനുസ്മരണവും നടത്തി. തക്ഷശില ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് ജയകുമാർ അദ്ധ്യക്ഷനായി. കവിയും എഴുത്തുകാരനും ആയ രാധാകൃഷ്ണൻ കുന്നുംപുറം പരിപാടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി എക്സിക്യൂട്ടീവ് അംഗം ശ്രീജിത്ത് ആർ സ്വാഗതം പറഞ്ഞു. വനിതാ വേദി സെക്രട്ടറി സ്മിതാ വിക്രമൻ, ബാലവേദി സെക്രട്ടറി കുമാരി നന്ദിത എന്നിവർ ആശംസകൾ അർപ്പിച്ചു. ലൈബ്രറി എക്സിക്യൂട്ടീവ് അംഗം ബിന്ദുലിയോ കൃതജ്ഞത രേഖപ്പെടുത്തി.

ഹോട്ടലുടമയുടെ കൊലപാതകം; പ്രതികളായ ജീവനക്കാര്‍ പിടിയില്‍

ഹോട്ടലുടമയുടെ കൊലപാതകം; പ്രതികളായ ജീവനക്കാര്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. അടിമലത്തുറയില്‍ വച്ചാണ് ഇവരെ പിടികൂടിയത്. പിടികൂടുന്നതിനിടെ പ്രതികള്‍ പൊലീസിനെ ആക്രമിക്കുകയും ആക്രമണത്തില്‍ 4 പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പിടിയിലായ ഇരുവരും ഹോട്ടലിലെ ജീവനക്കാരാണ്. കൃത്യം നടത്തിയ ശേഷം ഇവര്‍ ഒളിവില്‍ പോയിരുന്നു

കോട്ടണ്‍ഹില്‍ സ്‌കൂളിനു സമീപത്തെ കേരള കഫേ ഹോട്ടല്‍ ഉടമ ജസ്റ്റിന്‍ രാജിനെ ആണ് ഇടപ്പഴിഞ്ഞിയില്‍ ഹോട്ടല്‍ ജീവനക്കാര്‍ താമസിക്കുന്ന വീടിന്റെ പുരയിടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പായ കൊണ്ടു മൂടിയ നിലയിലായിരുന്നു മൃതദേഹം.

ജസ്റ്റിന്‍ രാജ് ആണ് എല്ലാ ദിവസവും പുലര്‍ച്ചെ 5ന് ഹോട്ടല്‍ തുറക്കുന്നത്. 8 ജീവനക്കാരാണ് ഹോട്ടലിലുള്ളത്. ഇതില്‍ രണ്ടു പേര്‍ ഇന്നലെ ജോലിക്ക് എത്തിയില്ല. ഇവരെ തിരക്കി മാനേജരുടെ ഇരുചക്ര വാഹനത്തില്‍ ജസ്റ്റിന്‍രാജ് ഇടപ്പഴിഞ്ഞിയിലെ വാടക വീട്ടില്‍ പോയിരുന്നു. ഉച്ചവരെ കാണാത്തതിനാല്‍ ഹോട്ടലിലെ മറ്റു ജീവനക്കാര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനേജരുടെ വാഹനവും കാണാനില്ല. കൊലപാതകമെന്നാണ് സൂചന. മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ എം.സത്യനേശന്റെ മരുമകനാണ് ജസ്റ്റിന്‍ രാജ്.

കഴിഞ്ഞ വര്‍ഷം മാത്രം കുടിച്ച് തീര്‍ത്ത് 19 കോടി രൂപയുടെ മദ്യം, സംസ്ഥാന സര്‍ക്കാരിന് കിട്ടിയത് 14 കോടി നികുതി

കഴിഞ്ഞ വര്‍ഷം മാത്രം കുടിച്ച് തീര്‍ത്ത് 19 കോടി രൂപയുടെ മദ്യം, സംസ്ഥാന സര്‍ക്കാരിന് കിട്ടിയത് 14 കോടി നികുതി

കൊച്ചി: 2024-25 സാമ്പത്തികവര്‍ഷം സംസ്ഥാനത്ത് വിറ്റത് 19,561.85 കോടി രൂപയുടെ മദ്യം. ബിയറും വൈനുമടക്കമുള്ള മദ്യത്തിന്റെ കണക്കുകളാണിത്. ഇതേകാലയളവില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ സര്‍ക്കാരിന് മദ്യവില്‍പ്പനയുടെ നികുതിയിനത്തില്‍ നല്‍കിയത് 14,821.91 കോടി രൂപ.

ദേശീയ പണിമുടക്ക് തുടരുന്നു, കേരളത്തിലും ഡയസ്‌നോണ്‍, പരീക്ഷകള്‍ മാറ്റി
സംസ്ഥാനസര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍ 24.75 ലക്ഷം ലിറ്റര്‍ മദ്യം ഉത്പാദിപ്പിച്ചു. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന മദ്യത്തിനുപുറമേ 763.07 കോടി രൂപയുടെ മദ്യം പുറത്തുനിന്ന് വാങ്ങി.

രണ്ടാം പിണറായിസര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ 2025 മാര്‍ച്ച് 31 വരെ ബാര്‍ ലൈസന്‍സ് ഫീസിനത്തില്‍ ഖജനാവില്‍ ലഭിച്ചത് 1225.70 കോടി രൂപയാണ്. 35 ലക്ഷം രൂപയാണ് നിലവില്‍ ബാര്‍ ലൈസന്‍സ് ഫീസ്. എറണാകുളം ജില്ലയില്‍നിന്നാണ് ഏറ്റവുമധികം. 304.07 കോടി രൂപ. രണ്ടും മൂന്നും സ്ഥാനത്തുള്ള തൃശ്ശൂര്‍, തിരുവനന്തപുരം ജില്ലകളില്‍നിന്ന് യഥാക്രമം 156.15 കോടി രൂപയും 134.43 കോടി രൂപയും ലഭിച്ചു.

ബാര്‍ ലൈസന്‍സുള്ള 45 ക്ലബ്ബുകളും സംസ്ഥാനത്തുണ്ട്. ഇവയുടെ ഫീസിനത്തില്‍ 2021-22 മുതല്‍ 2024-25 വരെ ലഭിച്ചത് 41.85 കോടി രൂപയാണ്. 19 ഇന്ത്യന്‍നിര്‍മിത വിദേശമദ്യ നിര്‍മാണശാലകളാണ് സംസ്ഥാനത്തുള്ളത്. വിവരാവകാശപ്രവര്‍ത്തകനായ എം കെ ഹരിദാസ് നല്‍കിയ വിവരാവകാശ അപേക്ഷയിലുള്ള മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ്; സൗബിന്‍ സാഹിര്‍ അറസ്റ്റില്‍

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ്; സൗബിന്‍ സാഹിര്‍ അറസ്റ്റില്‍

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ സാഹിര്‍ അറസ്റ്റില്‍. ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. രണ്ടാം ദിനത്തിലെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് മരട് പൊലീസിന്റെ നടപടി. മൂന്ന് പേരെയും ജാമ്യത്തില്‍ വിട്ടയക്കും. ഹൈക്കോടതി നേരത്തെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

സൗബിന്‍ ഉള്‍പ്പടെയുള്ളവര്‍ കേസിന്റെ ഭാഗമായി മരട് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. സിനിമയുടെ ലാഭവിഹിതം നല്‍കാന്‍ താന്‍ തയ്യാറാണെന്നും അതിനായി താന്‍ പണം മാറ്റി വച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനെത്തിയ സൗബിന്‍ പ്രതികരിച്ചിരുന്നു.

പരാതിക്കാരന് പണം മുഴുവന്‍ നല്‍കിയിരുന്നെന്നും എന്നാല്‍ ലാഭവിഹിതം നല്‍കിയിരുന്നില്ലെന്നും അതിനായി പണം മാറ്റി വെച്ചിരുന്നെന്നും സൗബിന്‍ പറഞ്ഞു. അത് നല്‍കാനിരിക്കുന്നതിനിടയിലാണ് തനിക്കെതിരായി പരാതിക്കാരന്‍ കേസ് കൊടുത്തതെന്നും നടന്‍ പറഞ്ഞു.കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണം തുടരാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ലാഭവിഹിതം നല്‍കിയില്ലെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. സിനിമയുടെ നിര്‍മാണത്തിനായി പലഘട്ടങ്ങളിലായി ഏഴുകോടി രൂപ കൈയില്‍നിന്ന് വാങ്ങിയെന്നും ലാഭവിഹിതം നല്‍കാതെ വിശ്വാസ വഞ്ചന കാണിച്ചുവെന്നുമാണ് പരാതി.

അതേസമയം ഇയാള്‍ വാഗ്ദാനം നല്‍കിയ പണം കൃത്യസമയത്ത് നല്‍കിയില്ലെന്ന് നിര്‍മാതാക്കള്‍ ആരോപിക്കുന്നു. ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുടങ്ങിയെന്നും അത് വലിയ നഷ്ടത്തിന് കാരണമായെന്നും നിര്‍മാതാക്കള്‍ ആരോപിക്കുന്നു.

ഒന്നും മനഃപൂര്‍വം ചെയ്തതല്ല’; വിന്‍സിയോട് പരസ്യമായി ക്ഷമ ചോദിച്ച് ഷൈന്‍

ഒന്നും മനഃപൂര്‍വം ചെയ്തതല്ല’; വിന്‍സിയോട് പരസ്യമായി ക്ഷമ ചോദിച്ച് ഷൈന്‍

ഷൂട്ടിങ് ലൊക്കേഷനില്‍ ലഹരി ഉപയോഗിച്ച് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നടി വിന്‍സി അലോഷ്യസിനോട് പരസ്യമായി ക്ഷമ ചോദിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ. സൂത്രവാക്യം സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ ഇരുവരും മാധ്യമങ്ങളെ കണ്ടപ്പോഴാണ് സംഭവം. ഞങ്ങള്‍ തമ്മില്‍ പ്രശ്നങ്ങളില്ലെന്നും പരസ്പരം പറഞ്ഞ് തീര്‍ത്തെന്നും ഇരുവരും പറഞ്ഞു.

ആളുകളെ എന്റര്‍ടൈന്‍ ചെയ്യാനായി ഫണ്‍ തീരിയിലുള്ള സംസാരങ്ങള്‍ ചിലപ്പോള്‍ മറ്റുള്ളവരെ ഹേര്‍ട്ട് ചെയ്യുന്നത് പലപ്പോഴും അറിയാറില്ലെന്നും എല്ലാവരും ഒരേ പോലെയല്ല കാണുന്നതും മനസിലാക്കുന്നതെന്നും ഷൈന്‍ പറഞ്ഞു. പിന്നാലെ വിന്‍സിയോട് മാപ്പ് പറഞ്ഞു. താന്‍ ആരാധിച്ച വ്യക്തിയില്‍ നിന്ന് അപ്രതീക്ഷിതമായ അനുഭവം ഉണ്ടായതുകൊണ്ടാണ് പരാതിയുമായി എത്തിയതെന്നും ഷൈനിന്റെ കുടുംബത്തെ വേദനപ്പെടുത്തിയതില്‍ ദുഃഖമുണ്ടെന്നും വിന്‍സിയും പറഞ്ഞു.

സൂത്രവാക്യം സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു വിന്‍സിയുടെ പരാതി. എന്നാല്‍ സിനിമയ്ക്ക് പുറത്തേയ്ക്ക് ഇത് കൊണ്ടുപോകുന്നില്ലെന്നും വിന്‍സി അന്ന് പറഞ്ഞിരുന്നു. വിവാദങ്ങള്‍ക്കു ശേഷം ആദ്യമായാണ് ഷൈനും വിന്‍സിയും ഒരുമിച്ച് വേദി പങ്കിടുന്നത്. മനപൂര്‍വമായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു ഷൈനിന്റെ തുറന്നുപറച്ചില്‍.