കെഎസ്ആര്‍ടിസി ജീവനക്കാര്‍ നാളെ പണിമുടക്കും, ഗണേഷ് കുമാറിനെ തള്ളി യൂണിയനുകള്‍

കെഎസ്ആര്‍ടിസി ജീവനക്കാര്‍ നാളെ പണിമുടക്കും, ഗണേഷ് കുമാറിനെ തള്ളി യൂണിയനുകള്‍

തിരുവനന്തപുരം: കെ എസ്ആര്‍ടിസി ജീവനക്കാര്‍ നാളെ നടക്കുന്ന ദേശീയ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ വാദം തള്ളി യൂണിയനുകള്‍. ദേശീയ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് കെഎസ്ആര്‍ടിസി-സിഐടിയു വിഭാഗം നേതാക്കള്‍ അറിയിച്ചു. സമരത്തിന് നോട്ടീസ് നല്‍കിയിട്ടില്ലെന്ന് മന്ത്രി പറയുന്നത് ശരിയല്ല. കഴിഞ്ഞ 25 ന് നോട്ടീസ് നല്‍കിയതാണെന്നും സിഐടിയു നേതാക്കള്‍ ചൂണ്ടിക്കാട്ടി.

പണിമുടക്ക് സംബന്ധിച്ച് മന്ത്രിക്ക് അല്ല നോട്ടീസ് നല്‍കേണ്ടത്. കെഎസ്ആര്‍ടിസി സിഎംഡിക്ക് നോട്ടീസ് നല്‍കിയിട്ടുള്ളതാണെന്നും സിഐടിയു അറിയിച്ചു. സിഐടിയു സംഘടനയില്‍പ്പെട്ട ജീവനക്കാര്‍ ജോലിക്ക് ഹാജരാകില്ല. ദീര്‍ഘദൂര അവശ്യ സര്‍വീസുകള്‍ ഒഴിച്ചുള്ള സര്‍വീസുകള്‍ ഒന്നും ഉണ്ടാകില്ലെന്നും സിഐടിയു വ്യക്തമാക്കി.

ട്രേഡ് യൂണിയനുകള്‍ സംയുക്തമായി നാളെ നടത്തുന്ന ദേശീയ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ഐഎന്‍ടിയുസിയും അറിയിച്ചു. ഇടതു തൊഴിലാളി സംഘടകള്‍ സംയുക്തമായും ഐഎന്‍ടിയുസി പ്രത്യേകവുമായുമാണ് പണിമുടക്കുന്നത്. ദേശീയ പണിമുടക്കിന്റെ ഭാഗമായി നാളെ കേരളം സ്തംഭിക്കുമെന്ന് തൊഴിലാളി സംഘടനകള്‍ അവകാശപ്പെട്ടു. ബി എംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

ദേശീയ പണിമുടക്ക് ദിനമായ നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ രാവിലെ വ്യക്തമാക്കിയിരുന്നു. നാളത്തെ ദേശീയ പണിമുടക്കിന് കെഎസ്ആര്‍ടിസി യൂണിയനുകള്‍ നോട്ടീസ് നല്‍കിയിട്ടില്ല. കെഎസ്ആര്‍ടിസി ജീവനക്കാര്‍ ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്നുമാണ് മന്ത്രി പറഞ്ഞത്.

കെഎസ്ആര്‍ടിസി പൊതുഗതാഗതമാണ്. അതുകൊണ്ടുതന്നെ തൊഴിലാളികള്‍ സമരം ഒഴിവാക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. സമരം ചെയ്യാന്‍ പറ്റുന്ന സാഹചര്യമല്ല കെഎസ്ആര്‍ടിസിക്ക് ഇപ്പോഴുള്ളത്. കഴിഞ്ഞ തവണ സമരം ചെയ്തപ്പോള്‍ ആറു ശതമാനം ജീവനക്കാര്‍ മാത്രമാണ് പങ്കെടുത്തത്. ബാക്കി 94 ശതമാനം ജീവനക്കാരും ജോലിക്ക് ഹാജരായി എന്നത് കെഎസ് ആര്‍ടിസിയുടെ മാറുന്ന സംസ്‌കാരത്തിന്റെ ഭാഗമാണ് എന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിൽ  വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പ്രഭാഷണം

കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പ്രഭാഷണം

ആറ്റിങ്ങൽ: ബഷീർ ഓര്‍മ ദിനത്തിന്റെ ഭാഗമായി കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു. റിട്ടയേർഡ് അധ്യാപകൻ പി.രാധാകൃഷ്ണൻ ബഷീർ കൃതികളെയും കഥാപാത്രങ്ങളെയും ബഷീറിന്റെ ജീവിതത്തെയും കുട്ടികൾക്ക് പരിചയപ്പെടുത്തി. സ്കൂൾ ഹെഡ്മാസ്റ്റർ സജികുമാർ .എസ് അധ്യക്ഷനായിരുന്നു. സീനിയർ അധ്യാപകൻ ജോയി.ജി, സ്റ്റാഫ് സെക്രട്ടറി ഷെറിൻ, സ്കൂൾ ലൈബ്രേറിയൻ സംഗീത എന്നിവർ സംസാരിച്ചു.

കടയ്ക്കാവൂരിൽ പ്ലസ്‌ വൺ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കടയ്ക്കാവൂരിൽ പ്ലസ്‌ വൺ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കടയ്ക്കാവൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കാവൂർ മാടൻനട നന്ദനത്തിൽ ശ്രീകുമാർ സോജ ദമ്പതികളുടെ മകൻ ശ്രീനന്ദ് ശ്രീകുമാർ (16) നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഏക മകനായിരുന്നു.

ഇന്ന് രാവിലെ ആറരയോടെ കിടപ്പ് മുറിയൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുക യായിരുന്നു. തുടർന്ന് ബന്ധുക്കൾ കടയ്ക്കാവൂർ പോലീസിൽ വിവരം അറിയിക്കുകയും പ്രാഥമിക പരിശോധനകൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയുമായിരുന്നു.

കഴിഞ്ഞ മൂന്ന് ദിവസമായി ശ്രീനന്ദ് സ്കൂളിൽ പോകാൻ താല്പര്യം കാട്ടിയിരുന്നില്ലെന്ന് വീട്ടുകാർ പറയുന്നു. തുടർന്ന് മാതാപിതാക്കൾ ഇന്ന് സ്കൂളിൽപോയി കാര്യങ്ങൾ
അന്വേഷിക്കുവാനിരിക്കെയാണ് സംഭവം. റാഗിങിന് ഇരയായിരുന്നുവെന്നു സംശയിക്കുന്നതായി ബന്ധുക്കൾ പറയുന്നു.

അഞ്ചുതെങ്ങ് സേക്രട്ട് ഹാർട്ട് സ്കൂളിലായിരുന്നു ശ്രീനന്ദ് എൽ.കെ.ജി മുതൽ പത്ത് വരെയുള്ള വിദ്യഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് അഞ്ചുതെങ്ങിലെ തന്നെ പ്രമുഖ പ്ലസ് ടു സ്കൂ‌ളിലാണ് പ്ലസ് വണ്ണിന് അഡിഷൻ ലഭിച്ച് വിദ്യാഭ്യാസം നടത്തിവന്നിരുന്നത്.

ഓർക്കുക…ആത്മഹത്യ ഒന്നിനും പരിഹാരമല്ല

വെട്ടൂർ ഗവ: എച്ച്എസ്എസിന് കമ്പ്യൂട്ടറുകൾ നൽകി

വെട്ടൂർ ഗവ: എച്ച്എസ്എസിന് കമ്പ്യൂട്ടറുകൾ നൽകി

മികവിന്റെ കേന്ദ്രമായ വെട്ടൂർ ഗവ: എച്ച്എസ്എസിന് സമ്മാനമായി വി ജോയി എംഎൽഎ കമ്പ്യൂട്ടറുകൾ നൽകി. സ്കൂളിൽ നടന്ന ചടങ്ങിൽ വെട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സുനിൽ ലാൽ, വൈസ് പ്രസിഡന്റ് നാസിമുദ്ദീൻ, സ്കൂൾ അധികൃതർ വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. ഇക്കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കാഴ്ചവച്ച വർക്കല താലൂക്കിലെ തീരദേശ മേഖലയിലെ സ്കൂളാണ് വെട്ടൂർ ഗവ:എച്ച്എസ്എസ് പഠനത്തോടൊപ്പം വിവിധ അക്കാദമിക പ്രവർത്തനങ്ങൾക്കും സ്കൂൾ പ്രിൻസിപ്പൽ, ഹെസ്മാസ്റ്റർ, പിടിഎ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ നടത്തി വരുന്നു.

ഈ അക്കാദമിക വർഷം വർക്കല സബ് ജില്ലയിലെ വിവിധ അധ്യാപകർക്കായി കേരള സർവകലാശാല മുൻ പ്രൊ. വൈസ് ചാൻസിലർ ഡോ: പ്രഭാഷിന്റെ നേതൃത്വത്തിൽ ശില്പശാല നടത്തിയിരുന്നു. കൂടാതെ കേന്ദ്ര സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ: ഗോപകുമാർ കുട്ടികളുമായി സംവദിച്ചിരുന്നു.

കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പ്രഭാഷണം

കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പ്രഭാഷണം

ആറ്റിങ്ങൽ: ബഷീർ ഓര്‍മ ദിനത്തിന്റെ ഭാഗമായി കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു. റിട്ടയേർഡ് അധ്യാപകൻ പി.രാധാകൃഷ്ണൻ ബഷീർ കൃതികളെയും കഥാപാത്രങ്ങളെയും ബഷീറിന്റെ ജീവിതത്തെയും കുട്ടികൾക്ക് പരിചയപ്പെടുത്തി. സ്കൂൾ ഹെഡ്മാസ്റ്റർ സജികുമാർ .എസ് അധ്യക്ഷനായിരുന്നു. സീനിയർ അധ്യാപകൻ ജോയി.ജി, സ്റ്റാഫ് സെക്രട്ടറി ഷെറിൻ, സ്കൂൾ ലൈബ്രേറിയൻ സംഗീത എന്നിവർ സംസാരിച്ചു.

നാളെ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും; ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍

നാളെ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും; ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍

തിരുവനന്തപുരം : ദേശീയ പണിമുടക്ക് ദിനമായ നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. നാളത്തെ ദേശീയ പണിമുടക്കിന് കെഎസ്ആര്‍ടിസി യൂണിയനുകള്‍ നോട്ടീസ് നല്‍കിയിട്ടില്ല. കെഎസ്ആര്‍ടിസി ജീവനക്കാര്‍ ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആര്‍ടിസി പൊതുഗതാഗതമാണ്. അതുകൊണ്ടുതന്നെ തൊഴിലാളികള്‍ സമരം ഒഴിവാക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. സമരം ചെയ്യാന്‍ പറ്റുന്ന സാഹചര്യമല്ല കെഎസ്ആര്‍ടിസിക്ക് ഇപ്പോഴുള്ളത്. കഴിഞ്ഞ തവണ സമരം ചെയ്തപ്പോള്‍ ആറു ശതമാനം ജീവനക്കാര്‍ മാത്രമാണ് പങ്കെടുത്തത്. ബാക്കി 94 ശതമാനം ജീവനക്കാരും ജോലിക്ക് ഹാജരായി എന്നത് കെഎസ് ആര്‍ടിസിയുടെ മാറുന്ന സംസ്‌കാരത്തിന്റെ ഭാഗമാണ് എന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ നിലവില്‍ സന്തുഷ്ടരാണ്. ജീവനക്കാരുടെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് മുന്നോട്ടുപോകുന്നുവെന്നും ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ വ്യക്തമാക്കി. എന്നാല്‍ സമരത്തില്‍ പങ്കെടുക്കുമെന്നും, നോട്ടീസ് കെഎസ്ആര്‍ടിസി സിഎംഡിക്ക് നേരത്തെ തന്നെ നല്‍കിയതാണെന്നുമാണ് കെഎസ്ആര്‍ടിസി-സിഐടിയു വിഭാഗം നേതാക്കള്‍ പറയുന്നത്. ദേശീയ പണിമുടക്കിന്റെ ഭാഗമാകുമെന്ന് ഐഎന്‍ടിയുസിയും പറയുന്നു.

അതിനിടെ സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം പൂര്‍ണമാണ്. ബസുകള്‍ പണിമുടക്കിയതോടെ സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളില്‍ ജനങ്ങള്‍ വലഞ്ഞു. സ്വകാര്യ ബസുടമകളുമായി ഇന്നലെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുന്നത്. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുക,അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.