കേരളാ പൊലീസില്‍ കമ്മ്യുണിറ്റി പൊലീസ് വിഭാഗത്തില്‍ എഎസ്ഐ സുൽഫത്ത് അന്തരിച്ചു

കേരളാ പൊലീസില്‍ കമ്മ്യുണിറ്റി പൊലീസ് വിഭാഗത്തില്‍ എഎസ്ഐ സുൽഫത്ത് അന്തരിച്ചു

ഭരതന്നൂര്‍ ധര്‍ഭവിള കളിയില്‍ വീട്ടില്‍ സുല്‍ഫത്ത്(51) അന്തരിച്ചു. കേരളാ പൊലീസില്‍ കമ്മ്യുണിറ്റി പൊലീസ് വിഭാഗത്തില്‍ എഎസ്ഐ ആയിരുന്നു. മികച്ച സേവനത്തിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍, ബാഡ്ജ് എന്നിവ ലഭിച്ചിട്ടുണ്ട്. ഹജ്ജ് വോളണ്ടിയറായും പ്രവര്‍ത്തിച്ചു. സ്റ്റുഡന്റസ് പൊലീസ് കേഡറ്റുകള്‍ക്കും പെണ്‍കുട്ടികള്‍ക്ക് സെല്‍ഫ് ഡിഫന്‍സിലുമുള്ള പരിശീലനങ്ങള്‍ക്കും നേതൃത്വം നൽകിയിട്ടുണ്ട്. ജോലി സംബന്ധമായി തിരുവനന്തപുരത്തായിരുന്നു താമസിച്ചിരുന്നത്. ആര്‍സിസിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു മരണം.

വെളളിയാഴ്ച ഉച്ചയോടെ നാട്ടിലെത്തിച്ച മൃതദേഹം താജ് എല്‍പി. സ്‌കൂളിലും കുടുംബ വീട്ടിലും പൊതു ദര്‍ശനത്തിന് വച്ചു. സിറ്റി പൊലീസ് കമ്മിഷണര്‍ തോംസണ്‍ ജോസ്, പാങ്ങോട് എസ്എച്ച്ഒ. ജെ. ജിനേഷ്, എസ്‌ഐ. വിജിത്.കെ.നായര്‍ എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്ക്കാരം. പിതാവ് അബ്ദുല്‍ഹമീദ്, മാതാവ് നുസൈഫാ ബീവി. മക്കള്‍. അമന്‍ അബ്ദുളള.(കെ ഫോണ്‍), അമന്‍ യാസീന്‍ (മെഡിക്കല്‍ വിദ്യാര്‍ഥി) സഹോദരങ്ങള്‍. ബെനസീര്‍, ഷൈമ, ഷൈജ.

മാനേജറെ തല്ലിയെന്ന പരാതി; ഉണ്ണി മുകുന്ദന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

മാനേജറെ തല്ലിയെന്ന പരാതി; ഉണ്ണി മുകുന്ദന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

മാനേജരെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന്‍റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി ഇന്നു വീണ്ടും പരിഗണിക്കും. നടന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പൊലീസ് ഇന്ന് നിലപാടറിയിക്കും. മാനേജരുടെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ ഇന്‍ഫോപാര്‍ക്ക് പോലീസ് കേസെടുത്തിരുന്നു. ഇതേത്തുടർന്നാണ് നടൻ കഴിഞ്ഞദിവസം മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നും തനിക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്നും തന്റെ പേര് ദുരുപയോഗം ചെയ്തതിനെ തുടർന്ന് ജോലിയിൽനിന്ന് പിരിച്ചുവിട്ടതിലെ പ്രതികാരമാണ് പരാതിക്ക്‌ പിന്നിലെന്നുമാണ് ഹർജിയിൽ ഉണ്ണി മുകുന്ദന്‍റെ വാദം.

ഉണ്ണി മുകുന്ദൻ തന്നെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് ചങ്ങനാശ്ശേരി സ്വദേശി വിപിൻ കുമാർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിൻ്റെ ഒന്നാം നിലയിലുള്ള ആളൊഴിഞ്ഞ പാർക്കിംഗ് സ്ഥലത്തേക്ക് തന്നെ വിളിച്ചു വരുത്തി യാതൊരു പ്രകോപനവും കൂടാതെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തുവെന്നാണ് പരാതി. കൂടാതെ തൻ്റെ മുഖത്തിരുന്ന വിലയേറിയ കൂളിംഗ് ഗ്ലാസ്സ് എടുത്ത് വലിച്ചെറിഞ്ഞ് ഉടച്ചുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു.ഉണ്ണി മുകുന്ദൻ ശത്രുത പുലർത്തുന്ന മറ്റൊരു നടൻ തനിക്ക് സമ്മാനമായി നൽകിയതായിരുന്നു കൂളിംഗ് ഗ്ലാസ് . ഉണ്ണി മുകുന്ദൻ്റെ ഒടുവിൽ ഇറങ്ങിയ സിനിമയായ ഗെറ്റ് സെറ്റ് ബേബി പരാജയപ്പെട്ട സാഹചര്യത്തിൽ മറ്റൊരു സിനിമയെ പുകഴ്ത്തി സേഷ്യൽ മീഡിയ പോസ്റ്റ് ഇട്ടതാണ് നടനെ പ്രകോപിച്ചത് എന്നാണ് പരാതിയിൽ പറയുന്നത്.

തൻ്റെ ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെട്ടതോടെ നടൻ അണിയറ പ്രവർത്തകരുമായി അകൽച്ചയിലാണെന്നും പരാതിക്കാരൻ പറഞ്ഞു. ഇതിനിടെയാണ് ടൊവിനൊ ചിത്രമായ നരിവേട്ടയെ പ്രശംസിച്ച് താൻ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത്. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് അസഭ്യം പറഞ്ഞ് മർദ്ദിക്കാനുള്ള കാരണം എന്നും പരാതിയിൽ പറയുന്നു. പരാതിക്കാരൻ്റെ വിശദമായ മൊഴി ഇൻഫോ പാർക്ക് പൊലീസ് രേഖപ്പെടുത്തി. പൊലീസിന് പുറമെ സിനിമ സംഘടനയായ ഫെഫ്കയിലും മാനേജർ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ 6 വർഷമായി ഉണ്ണി മുകുന്ദൻ്റെ മാനേജരായി പ്രവർത്തിച്ചുവരുകയാണ് പരാതിക്കാരൻ.

പേരൂര്‍ക്കടയില്‍ ദലിത് സ്ത്രീയെ വ്യാജ കേസില്‍ കുടുക്കി ഉപദ്രവിച്ച സംഭവം; എസ്എച്ച്ഒയെ സ്ഥലംമാറ്റി

പേരൂര്‍ക്കടയില്‍ ദലിത് സ്ത്രീയെ വ്യാജ കേസില്‍ കുടുക്കി ഉപദ്രവിച്ച സംഭവം; എസ്എച്ച്ഒയെ സ്ഥലംമാറ്റി

തിരുവനന്തപുരം: ദളിത് സ്ത്രീയെ വ്യാജ കേസില്‍ കുടുക്കി ഉപദ്രവിച്ച സംഭവത്തില്‍ എസ്എച്ച്ഒയെ സ്ഥലംമാറ്റി. ആര്‍. ശിവകുമാറിനെ കോഴിക്കോട് മാവൂര്‍ സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. പൊതുസ്ഥലം മാറ്റത്തിനൊപ്പമാണ് മാറ്റം.

യുവതി ജോലിക്ക് നിന്നിരുന്ന വീട്ടില്‍നിന്ന് സ്വര്‍ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ യുവതിയെ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് എസ്‌ഐ ഉള്‍പ്പടെയുള്ളവര്‍ ക്രൂരമായി പെരുമാറുകയായിരുന്നു. കൂടാതെ യുവതിയെ ഒരു ദിവസം സ്റ്റേഷനില്‍ പട്ടിണിക്കിടുകയും ചെയ്തു. കുടിക്കാന്‍ വെള്ളം പോലും നല്‍കിയില്ലെന്നും യുവതി പറഞ്ഞിരുന്നു. കള്ളന്മാരെ പോലെ നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയെന്നും താന്‍ മോഷണം നടത്തിയിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ബിന്ദു പറഞ്ഞിരുന്നു.

ഗവ. എച്ച് എസ് അവനവഞ്ചേരിയിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സ്കൂൾ ക്യാമ്പ്  സംഘടിപ്പിച്ചു

ഗവ. എച്ച് എസ് അവനവഞ്ചേരിയിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു

ഗവൺമെന്റ് എച്ച് എസ് അവനവഞ്ചേരിയിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സ്കൂൾ ക്യാമ്പ് (ക്യാമറ പരിശീലനം) മെയ് 29 വ്യാഴാഴ്ച നടന്നു. പിടിഎ പ്രസിഡന്റ് ജിബി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗവൺമെന്റ് വിഎച്ച്എസ് എസ് ഞെക്കാട് സ്കൂളിലെ അനീഷ് കുമാർ ക്ലാസുകൾ കൈകാര്യം ചെയ്തു.

കെ എസ് ഇ ബി അറിയിപ്പ്

കെ എസ് ഇ ബി അറിയിപ്പ്

ആറ്റിങ്ങൽ ഇലക്ട്രിക്കൽ ഡിവിഷന് കീഴിലെ നാച്ചുറൽ കലാമിറ്റിയുമായി ബന്ധപ്പെട്ട പരാതികൾ, വിവരങ്ങൾ സ്വീകരിക്കുന്നതിലേക്കായി ആറ്റിങ്ങൽ ഡിവിഷൻ ഓഫീസിൽ കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ടെന്നു ആറ്റിങ്ങൽ ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

ബന്ധപ്പെടേണ്ട നമ്പർ 9446801912

ബാബുരാജ് (58) (റിട്ട.അധ്യാപകൻ) അന്തരിച്ചു

ബാബുരാജ് (58) (റിട്ട.അധ്യാപകൻ) അന്തരിച്ചു

ആറ്റിങ്ങൽ രവിവർമ്മ ലെയിനിൽ (പാളയംകുന്ന് കടവിൻകട ശിവശൈലം) പരേതരായ പ്രഭാകരൻ നായരുടെയും (പീപ്പിൾസ്) ശാരദ അമ്മയുടെയും മൂത്ത മകനായ ബാബുരാജ് (58) (റിട്ട.അധ്യാപകൻ)അന്തരിച്ചു.

ഭാര്യ: ശ്രീജ. പി (ആർ ആർ വി എച്ച് എസ് -കിളിമാനൂർ)
മക്കൾ : അഭിഷേക്. ബി. എസ്, ശ്രീ ലക്ഷ്മി ബി. എസ്