by Midhun HP News | May 31, 2025 | Latest News, ജില്ലാ വാർത്ത
വാർഡ് 14 ചിറ്റാറ്റിൻകരയിൽ പത്താം ക്ലാസിൽ ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികളായ ഫർസാന, ശ്രാവൺ എസ് എസ്, അനൂപ് അനിൽകുമാർ, ശ്രീജിത്ത്, അഞ്ജന, ആര്യൻ, ജാനകി എൻ ആർ എന്നിവരെയും എക്സ് മിൽട്രിക്കാരായ ഓണർ വി ക്യാപ്റ്റൻ മുരളീധരൻ നായർ, സൈഫുദ്ദീൻ അവിൽദാറിനെയും ആദരിച്ചു. ഒപ്പം ഒരു മെഡിക്കൽ ക്യാമ്പും കുട്ടികൾക്ക് പുസ്തക വിതരണവും നടത്തി. ചടങ്ങിൽ മധുരം വിതരണം ചെയ്തു.
ആറ്റിങ്ങൽ വാർഡ് മെമ്പര്മാരായ സന്തോഷ്, ജീവൻ ലാൽ, ആറ്റിങ്ങൽ മണ്ഡലം ബിജെപി വൈസ് പ്രസിഡൻറ് ശിവദാസൻ, പതിനാലാം വാർഡിലെ കമ്മറ്റി മെമ്പർമാർ, ഈസ്റ്റ് മേഖലാ പ്രസിഡൻറ് വിജയകുമാർ, ഈസ്റ്റ് മേഖല ജനറൽ സെക്രട്ടറി ദീപു എന്നിവരുടെ അധ്യക്ഷതയിൽ ചിറ്റാറ്റിൻകര ആയിരവല്ലി ക്ഷേത്രത്തിൻറെ സമീപത്തു വച്ചാണ് പരിപാടി സംഘടിപ്പിച്ചത് .



by Midhun HP News | May 31, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും. കേരളത്തിലെ എല്ലാ ജില്ലകളിലും അതിശക്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള – കർണാടക തീരങ്ങളിൽ ഇന്ന് മുതൽ നാളെ വരെയും, ലക്ഷദ്വീപ് തീരത്ത് ജൂൺ മൂന്ന് വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള – കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
by Midhun HP News | May 31, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടര്‍ തീരുമാനിച്ച് സര്‍ക്കാര്‍. പുതിയ വിദ്യാഭ്യാസ കലണ്ടര്‍ (education calendar) അനുസരിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് ഹൈസ്‌കൂളുകളില്‍ അര മണിക്കൂര്‍ പ്രവൃത്തി സമയം കൂടും. രാവിലെയും വൈകീട്ടുമായി 15 മിനിറ്റ് വീതമാണ് കൂട്ടുക. ഇതോടെ പുതിയ പ്രവൃത്തി സമയം രാവിലെ 9.45 മുതല്‍ വൈകീട്ട് 4.15 വരെയാകും.
ഒപ്പം തുടര്‍ച്ചയായി ആറു പ്രവൃത്തി ദിനങ്ങള്‍ വരാത്ത വിധം 7 ശനിയാഴ്ചകളില്‍ കൂടി ക്ലാസ് ഉണ്ടാകും. ആകെ 205 പ്രവൃത്തി ദിവസങ്ങളാണ് ഉണ്ടാവുക. യുപി ക്ലാസുകളില്‍ തുടര്‍ച്ചയായി 6 പ്രവൃത്തി ദിനങ്ങള്‍ വരാത്ത വിധം 2 ശനിയാഴ്ചകള്‍ കൂടി ഉള്‍പ്പെടുത്തി 200 പ്രവൃത്തി ദിനമാക്കി. എല്‍പി ക്ലാസുകളില്‍ പൊതുഅവധികളും ശനിയാഴ്ചകളും ഒഴികെയുള്ള 198 പ്രവൃത്തി ദിനമാണുള്ളത്.
വിദ്യാഭ്യാസ ചട്ടം അനുസരിച്ച് എല്‍പി ക്ലാസുകളില്‍ പ്രതിവര്‍ഷം 800 മണിക്കൂര്‍ ക്ലാസാണ് നിര്‍ദേശിക്കുന്നത്. അതിന് ഈ പ്രവൃത്തി ദിനങ്ങള്‍ മതിയാകും. ഹൈസ്‌കൂളുകളില്‍ 1200 മണിക്കൂര്‍ പഠന സമയം നിര്‍ദേശിക്കുന്ന സാഹചര്യത്തിലാണ് 7 അധിക പ്രവൃത്തി ദിവസങ്ങള്‍ക്കൊപ്പം ദിവസവും അര മണിക്കൂര്‍ കൂട്ടുന്നത്.മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസ ഗുണനിലവാര വര്‍ധന മേല്‍നോട്ട സമിതിയുടെ (ക്യുഐപി) യോഗത്തിലാണ് തീരുമാനം.
by Midhun HP News | May 29, 2025 | Latest News, ജില്ലാ വാർത്ത, മരണം
കുടവൂർ, മുറിഞ്ഞപാലം, നന്ദനത്തിൽ ബി ഭാനുവിക്രമൻ നായർ (88) (റിട്ട. അധ്യാപകൻ, ആറ്റിങ്ങൽ ബോയ്സ് ജി എച്ച് എസ് എസ്) അന്തരിച്ചു.
ഭാര്യ: കുമാരി ഗിരിജ കെ. ജി
മകൾ: റീന റാണി (അധ്യാപിക, ജി വി ആർ എം യു പി സ്കൂൾ, കിഴുവിലം)
മരുമകൻ: ചന്ദ്രശേഖരൻ നായർ കെ (റിട്ട. ഡി ജി എം, കേരള ബാങ്ക്)
by Midhun HP News | May 29, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കുടുംബ സമേതം താമസിക്കുന്ന വീടിൻ്റെ ഭിത്തിയിലും ബാത്ത് റൂമിലുമടക്കം രഹസ്യ അറകളുണ്ടാക്കി വൻതോതിൽ കഞ്ചാവ്, മയക്കുമരുന്ന് മൊത്തക്കച്ചവടം നടത്തിയയാൾ അറസ്റ്റിൽ. ചാക്ക ഐ.ടി.ഐക്കു സമീപം താമസിക്കുന്ന അനീഫ് ഖാനെയാണ് (42) എക്‌സൈസ് എൻഫോഴ്സ്‌മെന്റ് സ്ക്വാഡും എക്‌സൈസ് ഐബിയും ചേർന്ന് പിടികൂടിയത്.
13കിലോ കഞ്ചാവും എംഡിഎംഎയും ഇവ തൂക്കാനുപയോഗിക്കുന്ന ത്രാസുകൾ, മയക്കുമരുന്ന് നിറയ്ക്കാനുപയോഗിക്കുന്ന ചെറിയ പ്ലാസ്റ്റിക്ക് പായ്ക്കറ്റുകൾ എന്നിവ പിടിച്ചെടുത്തു. മൂന്നുനില വീടിന്റെ രണ്ടാം നിലയിലാണ് രണ്ട് രഹസ്യ അറകൾ നിർമ്മിച്ചിരുന്നത്. രണ്ടാം നിലയിലെ ചുമരിന്റെ മുകളിൽ തടി പാനൽ ചെയ്തിട്ടുണ്ട്. വിശദമായ പരിശോധനയ്ക്കിടയിലാണ് ഈ പാനലുകൾക്കിടയിൽ ഒരു സ്ക്രൂ എക്‌സൈസ് സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.
ഇത് ഇളക്കിയപ്പോൾ പാനൽ അനങ്ങുന്നത് കണ്ട് തള്ളിനോക്കിയപ്പോഴാണ് അകത്ത് അറ കണ്ടത്. ഇതേ നിലയിലെ വാഷ്‌ബേയ്സിന്റെ താഴെയുള്ള ഷെൽഫിന് പിന്നിലായിരുന്നു രണ്ടാമത്തെ അറ. പരിശോധിച്ചപ്പോൾ ഷെൽഫ് പൂർണമായി ഇളകി പുറത്തേക്ക് വന്നു.അകത്തേക്ക് ഒരാൾക്ക് കുനിഞ്ഞ് കയറാവുന്ന ഒരു വാതിലുണ്ടായിരുന്നു. ഇതുവഴി കടന്നാൽ ഒരു മുറിയുടെ വിസ്തൃതിയുള്ള വലിയൊരു അറയായിരുന്നു. ഏകദേശം ആയിരം കിലോയോളം കഞ്ചാവ് രഹസ്യമായി സൂക്ഷിക്കാവുന്ന തരത്തിലുള്ളതാണ് അറകൾ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. നേരത്തെയും കഞ്ചാവും മയക്കുമരുന്നുമായി ഇയാൾ അറസ്റ്റിലായിട്ടുണ്ട്.
by Midhun HP News | May 29, 2025 | Latest News, ജില്ലാ വാർത്ത
കണിയാപുരം പള്ളിനട കലാനികേതൻ സാംസ്കാരിക സമിതിയുടെയും, കണിയാപുരം പള്ളിനട റസിഡൻസ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരിക്കെതിരെയുള്ള തുറന്ന പോരാട്ടത്തിന്റെ ഭാഗമായി നടത്തിയ ജാഗ്രതാ സദസ്സിൽ ലഹരി വിൽപ്പനക്കാരെ നേരിൽ കണ്ട് ബോധവൽക്കരണം നടത്തുവാൻ തീരുമാനിച്ചു. പ്രസ്തുത സമ്മേളനത്തിൽ വച്ച് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത മാർക്ക് നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങും നടന്നു.
പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങി പുരസ്കാരം സ്വീകരിക്കുവാൻ എത്തിയ എല്ലുപൊടിയുന്ന അസുഖമുള്ള ജാസിം ഖാൻ എന്ന കുട്ടിക്ക് പരസഹായം കൂടാതെ ഇരിക്കാനോ മറ്റൊരു കാര്യം ചെയ്യുവാനോ പറ്റുന്നതല്ല. ജാസിംഖാന്റെ ഉപരിപഠനത്തിനുള്ള ചെലവ് കലാനികേതൻ സാംസ്കാരിക സമിതി ഏറ്റെടുത്തതായി ചെയർമാൻ എം.എ. ലത്തീഫ് അറിയിച്ചു.
ചടങ്ങിന് ചെയർമാൻ എം.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. കെ. മുഹമ്മദ് ഷാഫി ഐപിഎസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കഠിനംകുളം എസ്.എച്ച്.ഒ സജു. വി,പഞ്ചായത്ത് മെമ്പർ ശ്രീചന്ദ്.എസ്, കലാനികേതൻ സെക്രട്ടറി ടി.നാസർ, മാധ്യമപ്രവർത്തകൻ ജി.സുരേഷ്, കണിയാപുരം മുസ്ലിം ഹൈസ്കൂൾ അധ്യാപകൻ സരിൻ.എസ്.എസ്, സമിതി ഭാരവാഹികളായ സഞ്ജു നബിൽ, നിസാം കടവിളാകം, ഇസഹാക്ക്,അസീം ജാവ കോട്ടെജ്, നുജൂം, ഷജീർ ജന്മിമുക്ക്, തൻസീർ, ഷാജഹാൻ, സമദ്, നൈസാം, മുജീബ് തുടങ്ങിയവർ സംസാരിച്ചു.
Recent Comments