കിഴുവിലം ജി.വി. ആർ. എം. യു.പി സ്കൂളിൽ വായന മാസാചരണം ഉദ്ഘാടനം ചെയ്തു

കിഴുവിലം ജി.വി. ആർ. എം. യു.പി സ്കൂളിൽ വായന മാസാചരണം ഉദ്ഘാടനം ചെയ്തു

കിഴുവിലം ജി.വി. ആർ. എം. യു.പി സ്കൂളിൽ വായന മാസാചരണവും വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്ഘാടനവും പ്രശസ്ത കവയത്രി ഷിബി നിലാമുറ്റം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ശ്യാം കൃഷ്ണ അധ്യക്ഷനായ ചടങ്ങിൽ പ്രഥമാധ്യാപിക ഐ. പി. ശ്രീജ സ്വാഗതം ആശംസിച്ചു.

ഇതിനോട് അനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം പുസ്തക പ്രദർശനം ആസ്വാദനക്കുറിപ്പ് അവതരണം വായനാദിന പ്രതിജ്ഞ എന്നിവ നടത്തപ്പെട്ടു. കവയത്രി ഷിബി നിലാമുറ്റം മഴ, കടൽ, അമ്മ പോയതിൽ പിന്നെ..എന്നീ കവിത കൊണ്ട് സദസ്സ് ധന്യമാക്കി വിദ്യാരംഗം കൺവീനർ ശ്രീശേഖർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ബി.യു. മനോജ് കൃതജ്ഞത രേഖപ്പെടുത്തി.

ജഗതിയെ ചേര്‍ത്തുപിടിച്ച് പിണറായി; അപ്രതീക്ഷിത കൂടിക്കാഴ്ച വിമാനത്തില്‍ വച്ച്

ജഗതിയെ ചേര്‍ത്തുപിടിച്ച് പിണറായി; അപ്രതീക്ഷിത കൂടിക്കാഴ്ച വിമാനത്തില്‍ വച്ച്

തിരുവനന്തപുരം: മലയാളത്തിന്റെ അതുല്യ നടന്‍ ജഗതി ശ്രീകുമാറുള്ള അപ്രതീക്ഷിത കൂടിക്കാഴ്ച പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലാണ് ജഗതിയെ കണ്ടുമുട്ടിയതിന്റെ ചിത്രം മുഖ്യമന്ത്രി പങ്കുവച്ചത്. വിമാന യാത്രയ്ക്കിടെ ആയിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.

”ഇന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ മലയാളത്തിന്റെ അതുല്യനടന്‍ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടി. സുഖവിവരങ്ങള്‍ അന്വേഷിച്ചു.” എന്ന കുറിപ്പിനൊപ്പമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോട്ടോ പങ്കുവച്ചത്.

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലപ്പുറത്ത് വച്ചുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ജഗതി ശ്രീകുമാര്‍ അടുത്തിടെയാണ് പൊതുവേദികളില്‍ ഉള്‍പ്പെടെ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. ചില സിനിമകളിലും അദ്ദേഹം അടുത്തിടെ വീണ്ടും വേഷമിട്ടിരുന്നു. എങ്കിലും പൂര്‍ണ പൂര്‍ണാരോഗ്യം വീണ്ടെടുത്തിട്ടില്ല.

കപ്പൽ ദുരന്തം: മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്രസർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കുനാമെന്ന ആവശ്യവുമായി സി.ഐ.റ്റി.യു

കപ്പൽ ദുരന്തം: മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്രസർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കുനാമെന്ന ആവശ്യവുമായി സി.ഐ.റ്റി.യു

കപ്പൽ ദുരന്തങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്രസർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കുനാമെന്ന ആവശ്യവുമായി സി.ഐ.റ്റി.യു മത്സ്യത്തൊഴിലാളി യൂണിയൻ പോസ്റ്റ്‌ ഓഫീസ് ഉപരോധം സംഘടിപ്പിച്ചു.

അറബിക്കടലിൽ കേരള തീരത്ത് ഉണ്ടായ കപ്പൽ അപകടം മത്സ്യമേഖയെ വളരെ ദോഷകരമായി ബാധിച്ചിട്ടുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്ര സർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മത്സ്യത്തൊഴിലാളി യൂണിയൻ സി.ഐ.റ്റി.യു ആറ്റിങ്ങൾ ഏര്യാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് പോസ്റ്റാഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്.

പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം ഫെഡറേഷൻ സംസ്ഥാന ട്രഷറർ സി. പയസ് നിർവഹിച്ചു. യൂണിയൻ ഏര്യാ പ്രസിഡൻ്റ് തോപ്പിൽ നജീബ് അദ്ധ്യക്ഷനായി. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി ആർ. ജറാൾഡ്, സി.പി.ഐ(എം) ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രവീൺ ചന്ദ്ര, യൂണിയൻ ഏര്യാ സെക്രട്ടറി ജസ്റ്റിൻ ആൽബി, ജോസഫിൻ മാർട്ടിൻ, ജോസ് ചാർളി എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

ചായമൻസയുടെ ആദ്യ പ്രദർശനം അടയമൺ യു പി എസിൽ  നടന്നു

ചായമൻസയുടെ ആദ്യ പ്രദർശനം അടയമൺ യു പി എസിൽ നടന്നു

ആറ്റിങ്ങൽ: ചായമൻസ അത്ഭുതങ്ങളുടെ മായൻ എന്ന ഡോക്യുമെൻ്ററിയുടെ ആദ്യ പ്രദർശനം നടന്നു. ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അടയമൺ യു പി എസിൽ വച്ചാണ് പ്രദർശനം സംഘടിപ്പിച്ചത്. പ്രഥമാധ്യാപിക ഗീത എസ് നായർ പ്രദർശനത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.

കെ എസ് അഭിലാഷ് സ്വാഗതം പറഞ്ഞു. വി എൽ അനൂപ് അധ്യക്ഷത വഹിച്ചു.
ഗാന്ധി ദർശൻ കൺവീനർ പ്രിയ, വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ ബി ഐ പ്രിയ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

എഴുത്തുകാരനും സംവിധായകനും ആയിരുന്ന സുനിൽ കൊടുവഴന്നൂരിൻ്റെ ആശയത്തിന് കവയിത്രി ബിന്ദു നന്ദനയാണ് സ്ക്രിപ്റ്റു തയ്യാറാക്കി ഡോക്യുമെൻ്ററി സംവിധാനം ചെയ്തിരിക്കുന്നത്. ഗ്രീൻ ആപ്പിൾ ക്രിയേഷൻസിൻ്റെ ബാനറിൽ അക്ഷയനിധി, ബൈജു എസ് നായർ എന്നിവർ ചേർന്നാണ് ഡോക്യുമെൻ്ററി നിർമ്മിച്ചിരിക്കുന്നത്.

എരുവ അനൂപ് എഡിറ്റിംഗ്, സങ്കേതിക സഹായം ആര്യൻ എസ് ബി നായർ, നിർമ്മാണ നിർവ്വഹണം ബി മുരളീധരൻ നായർ എന്നിവരാണ്. ആയുഷ് നാഷണൽ ഹെൽത്ത് മിഷൻ മുൻ മെഡിക്കൽ ഓഫീസർ ഡോ. ഡി .ചന്ദ്രകുമാർ, കെ എസ് ആർ ടി സി യിൽ കൺട്രോളിംഗ് ഇൻസ്പെക്ടറായിരുന്ന ബി. സാബു, ഡി പി ഐ മുൻ സീനിയർ സൂപ്രണ്ട് ആയ ബി. കുമുദം, വിദ്യാർഥിനി ഋതുനന്ദ ആർ .എസ് എന്നിവർ ഡോക്യുമെൻ്ററിയുടെ ഭാഗമാകുന്നു. സാഹിത്യകാരൻ ഡോ.ജോർജ് ഓണക്കൂർ ആണ് ഡോക്യുമെൻ്ററിയുടെ സി ഡി പ്രകാശനം നിർവഹിച്ചത്.

വി. അനി (54) (സി.പി.ഐ.എം വട്ടവിള ബ്രാഞ്ച് മുൻ സെക്രട്ടറി) അന്തരിച്ചു

വി. അനി (54) (സി.പി.ഐ.എം വട്ടവിള ബ്രാഞ്ച് മുൻ സെക്രട്ടറി) അന്തരിച്ചു

ആറ്റിങ്ങൽ: വട്ടവിള വാസുദേവ വിലാസത്തിൽ (വി.ജി.ആർ.എ :231) വി അനി (54) (സി.പി.ഐ.എം വട്ടവിള ബ്രാഞ്ച് മുൻ സെക്രട്ടറി) അന്തരിച്ചു.

ഭാര്യ: ഷീജ എസ്.
മക്കൾ: അനിജ എ.എസ്, അഖില എ.എസ്, അനീഷ് എ.എസ്.
മരുമക്കൾ: സജിത്ത് റ്റി ( എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, കോഴിക്കോട്), പ്രിയാൻ ചന്ദ്രൻ (കേരള യൂണിവേഴ്സിറ്റി).

ഒരു കോടിയുടെ ഭാ​ഗ്യശാലി ആര്?, സുവർണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഭാ​ഗ്യശാലി ആര്?, സുവർണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ വെള്ളിയാഴ്ചകളിലും നറുക്കെടുക്കുന്ന സുവർണ കേരളം ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. തൃശൂരിൽ വിറ്റ RP 181790 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ ആറ്റിങ്ങലിൽ വിറ്റ RR 738250 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. പാലക്കാട് വിറ്റ RZ 235226 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ.

ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ടിക്കറ്റ് വില 50 രൂപയാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

consolation Prize Rs.5,000/-

RN 181790

RO 181790

RR 181790

RS 181790

RT 181790

RU 181790

RV 181790

RW 181790

RX 181790

RY 181790

RZ 181790

4th Prize Rs.5,000/-

0192 1849 2260 2348 2370 2704 3344 4278 4549 6235 6559 6610 7213 7349 8057 8466 8626 8765 9048 9310

5th Prize Rs.2,000/-

0852 3011 3398 6067 6123 8972

6th Prize Rs.1,000/-

0035 0254 0741 0779 1296 1476 1556 2046 2364 2398 2474 2493 2575 4109 4516 4693 4897 4912 5104 5436 6040 6593 6652 6931 7348 7424 7525 7540 7670 8244

7th Prize Rs.500/-

0033 0251 0380 0597 0651 0720 0893 0947 0949 0955 1099 1199 1393 1537 1936 1956 2003 2436 2489 2562 2758 2813 2833 2929 3053 3058 3077 4072 4140 4182 4209 4366 4400 4608 4669 4670 4701 4716 4858 5018 5165 5514 5832 5857 6044 6092 6780 6851 7013 7144 7308 7351 7396 7428 7455 7520 7625 7676 7800 7817 7836 7871 7885 8097 8230 8345 8374 8622 8814 8968 9370 9559 9667 9701 9727 9971

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.