വിദ്യാർത്ഥിനിയ്ക്കു വിഷു കൈനീട്ടമായി ലാപ് ടോപ്പ്

വിദ്യാർത്ഥിനിയ്ക്കു വിഷു കൈനീട്ടമായി ലാപ് ടോപ്പ്

ചാത്തൻപറ ചുള്ളിയിൽക്കോണത്ത് ദിലികുമാറിന്റെ മകൾ വിദ്യയ്ക്ക് പഠനാവശ്യത്തിനായി സന്നദ്ധപ്രവർത്തകരുടെയും നാട്ടുകാരുടെയും കൂട്ടായ്മ്മ വാങ്ങി നൽകിയ ലാപ്ടോപ് എം എൽ എ ഒ എസ് അംബിക വിഷുദിനത്തിൽ വിദ്യയുടെ വസതിയിൽ എത്തി കൈമാറി. സിപിഐ (എം) ചാത്തൻപറ ബ്രാഞ്ച് സെക്രട്ടറി കെ എസ് ജീൻ, ജഹാൻഗീർഖാൻ, ഡി ആർ വിനുരാജ് തുടങ്ങിയവർ പങ്കെടുത്തു.

ആരൂർ ഗവ.എൽ. പി. എസ്സിൽ വർണ്ണക്കൂടാരം നിർമ്മാണ ഉദ്ഘാടനം നടന്നു

ആരൂർ ഗവ.എൽ. പി. എസ്സിൽ വർണ്ണക്കൂടാരം നിർമ്മാണ ഉദ്ഘാടനം നടന്നു

കിളിമാനൂർ: ആരൂർ ഗവ.എൽ. പി.എസിന് എസ്.എസ്.കെ.യുടെ ‘സ്റ്റാഴ്സ് പദ്ധതി’ പ്രകാരം പ്രീ – പ്രൈമറി ശാക്തീകരണത്തിനായി അനുവദിക്കപ്പെട്ട 10 ലക്ഷം രൂപയുടെ ‘വർണ്ണക്കൂടാര’ത്തിന്റെ’ നിർമ്മാണ ഉദ്ഘാടനം ആറ്റിങ്ങൽ എം.എൽ. എ ഒ.എസ് അംബിക നിർവഹിച്ചു.

കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോങ്ങനാട് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രഥമ അധ്യാപിക അമരീനാഥ് ആർ. ജി സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻകുമാർ, വൈസ് പ്രസിഡന്റ് കുമാരി കെ. ഗിരിജ, വാർഡ് മെമ്പർ എ. മുരളീധരൻ, പി.ടി.എ പ്രസിഡന്റ് ശാലു, എസ് .എസ്. ആർ ആർ അംഗം ശശിധരൻ, കിളിമാനൂർ ബി ആർ സി യിലെ സി.ആർ. സി സിമാരായ ഷീബ കെ,
ഡി. ദിവ്യാദാസ്, സ്റ്റാഫ് സെക്രട്ടറി മിനി. വി ആർ തുടങ്ങിയവർ പങ്കെടുത്തു.

അതിരപ്പിള്ളി കാട്ടാന ആക്രമണം; മരണകാരണം സ്ഥിരീകരിക്കേണ്ടതുണ്ട്; റിപ്പോര്‍ട്ട് തേടിയതായി വനം മന്ത്രി

അതിരപ്പിള്ളി കാട്ടാന ആക്രമണം; മരണകാരണം സ്ഥിരീകരിക്കേണ്ടതുണ്ട്; റിപ്പോര്‍ട്ട് തേടിയതായി വനം മന്ത്രി

തൃശ്ശൂര്‍ ജില്ലയിലെ അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മരണ കാരണം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു.

വാഴച്ചാല്‍ ഉന്നതിയിലെ സതീഷ്, അംബിക എന്നിവര്‍ കഴിഞ്ഞ മൂന്ന് ദിവസമായി കാട്ടിനകത്തു കുടില്‍ കെട്ടി തേന്‍ ശേഖരിച്ചു വരികയാരുന്നു. രണ്ടു പേരെയും കാണാനില്ലെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് വനം സ്റ്റാഫ് സ്ഥലത്തെത്തി പരിശോധിച്ചതില്‍, സംശയാസ്പദമായ സാഹചര്യത്തില്‍ സതീശന്റെ മൃതദേഹം കണ്ടെത്തി. അംബികയുടെ ശരീരം പൊലീസ് എത്തി പുഴയില്‍ നിന്നും കണ്ടെത്തിയതായും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും മരണകാരണം സ്ഥീരീകരിക്കേണ്ടതുണ്ടെന്നും പോസ്റ്റുമോര്‍ട്ടത്തിനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും മന്ത്രി പറഞ്ഞു/

തോട്ടവാരം എൻ.എസ്.എസ് കരയോഗത്തിൽ ലഹരി വിരുദ്ധ പ്രചാരണ ദിനം ആചരിച്ചു

തോട്ടവാരം എൻ.എസ്.എസ് കരയോഗത്തിൽ ലഹരി വിരുദ്ധ പ്രചാരണ ദിനം ആചരിച്ചു

ആറ്റിങ്ങൽ : തോട്ടവാരം 1381-ാം എൻ.എസ്.എസ് കരയോഗത്തിൽ ലഹരി വിരുദ്ധ പ്രചാരണ ദിനം ആചരിച്ചു. കരയോഗം പ്രസിഡന്റ് എസ്.ശശിധരൻ നായർ അധ്യക്ഷത വഹിച്ചു. യോഗം ഡോ.ഷീജാ കുമാരി (റിട്ട. ഡയറ്റ് പ്രിൻസിപ്പൽ) ഉദ്ഘാടനം ചെയ്തു.

സമൂഹത്തിൽ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന മയക്കുമരുന്ന് ഉപയോഗത്തിൻ്റെ ദൂഷ്യ വശങ്ങളെക്കുറിച്ചും അതിനെ നേരിടേണ്ടതിൻ്റെ ആവശ്യകതയേയും കുറിച്ച് കുട്ടികളിലും രക്ഷാകർത്താക്കളിലും അവബോധം നടത്തുവാൻ സന്നദ്ധ സംഘടനകൾ മുന്നോട്ടുവരണമെന്നഭ്യർത്ഥിച്ചു. ഡോ.രമാദേവി (റിട്ട. അസിസ്റ്റന്റ്റ് പ്രൊഫസർ, എം.ജി കോളേജ്, തിരുവനന്തപുരം) മുഖ്യ പ്രഭാഷണം നടത്തി. കരയോഗം സെക്രട്ടറി സജിത് പ്രസാദ്, സുമാരാജൻ, സിന്ധു സുനിൽ, തുളസീധരൻ പിള്ള, അജിത് പ്രസാദ്, ബീന സി.എം, സുമാ രാമചന്ദ്രൻ, വിജയകുമാർ, പ്രസിഡന്റ്റ് എസ്. ശശിധരൻ നായർ
തുടങ്ങിയവർ പങ്കെടുത്തു.

ദേശീയ അഗ്നിശമന സേനാ ദിനം ആറ്റിങ്ങൽ അഗ്നിരക്ഷാനിലയത്തിൽ സമുചിതമായി ആചരിച്ചു

ദേശീയ അഗ്നിശമന സേനാ ദിനം ആറ്റിങ്ങൽ അഗ്നിരക്ഷാനിലയത്തിൽ സമുചിതമായി ആചരിച്ചു

ദേശീയ അഗ്നിശമന സേനാ ദിനം ആറ്റിങ്ങൽ അഗ്നിരക്ഷാനിലയത്തിൽ സമുചിതമായി ആചരിച്ചു. സ്റ്റേഷൻ ഓഫീസർ അഖിൽ എസ്സ് ബി അഗ്നിശമന സേന പതാക ഉയർത്തി.
തുടർന്ന് ജീവനക്കാർ അണിനിരന്ന് അനുസ്മരണ പരേഡ് നടത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ ജീവൻ ബലിയർപ്പിക്കേണ്ടി വന്ന ധീരരും ആത്മ സമർപ്പണവും ഉള്ള അഗ്നിശമന സേനാനികളെ ഈ അവസരത്തിൽ അനുസ്മരിച്ചു.

തുടർന്ന് അഗ്നിശമന വരാഘോഷങ്ങളുടെ തുടക്കമായി അഗ്നിശമന വാഹനങ്ങളും അലങ്കരിച്ചു. ആറ്റിങ്ങൽ മൂന്ന് മുക്ക് മുതൽ ആലംകോട് വരെ റോഡ്ഷോ നടത്തി.
ഏപ്രിൽ 20 വരെ ജനങ്ങളിൽ അഗ്നിസുരക്ഷ അവബോധം സൃഷ്ടിക്കുന്നതിനു വേണ്ടി മോക്ക് ഡ്രിൽ ബോധവൽക്കരണ ക്ലാസുകൾ ഡെമോ എന്നിവ സംഘടിപ്പിക്കും എന്ന് നിലയത്തിലെ സ്റ്റേഷൻ ഓഫീസർ അറിയിച്ചു.

ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ട്; എന്‍സിഇആര്‍ടി തീരുമാനം പുന:പരിശോധിക്കണം: വി ശിവന്‍കുട്ടി

ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ട്; എന്‍സിഇആര്‍ടി തീരുമാനം പുന:പരിശോധിക്കണം: വി ശിവന്‍കുട്ടി

തിരുവനന്തപുരം: ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ട് കൊണ്ട് വരാനുള്ള എന്‍സിഇആര്‍ടി തീരുമാനം പുന:പരിശോധിക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ടുകള്‍ നല്‍കാനുള്ള തീരുമാനം ഗുരുതരമായ യുക്തിരാഹിത്യമാണെന്ന് മന്ത്രി പറഞ്ഞു.

‘ഇത് നമ്മുടെ ദേശത്തിന്റെ ഭാഷാ വൈവിധ്യത്തെ അട്ടിമറിക്കുന്ന സാംസ്‌കാരിക അടിച്ചേല്‍പ്പിക്കലിന്റെ ഉദാഹരണമാണ്. എന്‍സിഇആര്‍ടിയുടെ ഈ തീരുമാനം ഫെഡറല്‍ തത്വങ്ങള്‍ക്കും ഭരണഘടനാ മൂല്യങ്ങള്‍ക്കും എതിരെയുള്ള നടപടിയാണ്. പതിറ്റാണ്ടുകളായി ഭാഷാ വൈവിധ്യത്തെ മാനിച്ചും കുട്ടികളുടെ മനസ്സില്‍ സംവേദനപരമായ സമീപനം വളര്‍ത്താനും ഉപയോഗിച്ചിരുന്ന ഇംഗ്ലീഷ് തലക്കെട്ടുകള്‍ മാറ്റി, മൃദംഗ്, സന്തൂര്‍ പോലുള്ള ഹിന്ദി തലക്കെട്ടുകളിലേയ്ക്ക് വഴിമാറ്റിയത് തീര്‍ത്തും ശരിയല്ല. കേരളം, ഹിന്ദി സംസാരിക്കാത്ത മറ്റ് സംസ്ഥാനങ്ങളെപ്പോലെ തന്നെ, ഭാഷാ വൈവിധ്യത്തെ സംരക്ഷിക്കാനും പ്രാദേശിക സാംസ്‌കാരിക സ്വാതന്ത്ര്യത്തിന് മുന്‍തൂക്കം നല്‍കാനും പ്രതിജ്ഞാബദ്ധമാണെന്ന്’ മന്ത്രി വ്യക്തമാക്കി.

പാഠപുസ്തകത്തിലെ തലക്കെട്ടുകള്‍ വെറും പേരല്ല. അവ കുട്ടികളുടെ തിരിച്ചറിവിനെയും ഭാവനയെയും രൂപപ്പെടുത്തുന്നു. ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് തലക്കെട്ടുകള്‍ അര്‍ഹമാണ്. എന്‍സിഇആര്‍ടി ഈ തീരുമാനം പുനപരിശോധിക്കുകയും പിന്‍വലിക്കുകയും ചെയ്യണമെന്നും എല്ലാ സംസ്ഥാനങ്ങളും ഇത്തരം അടിച്ചേല്‍പ്പിക്കലുകള്‍ക്ക് എതിരായി ഒരുമിക്കണമെന്നും മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു.