ആറ്റിങ്ങൽ കടുവയിൽ വെള്ളൂർക്കോണം കാവിൽ ഭഗവതി ക്ഷേത്രത്തിലെ തിരുഃ ആറാട്ട് മഹോത്സവത്തിനു തുടക്കമായി

ആറ്റിങ്ങൽ കടുവയിൽ വെള്ളൂർക്കോണം കാവിൽ ഭഗവതി ക്ഷേത്രത്തിലെ തിരുഃ ആറാട്ട് മഹോത്സവത്തിനു തുടക്കമായി

ആറ്റിങ്ങൽ കടുവയിൽ വെള്ളൂർക്കോണം കാവിൽ ഭഗവതി ക്ഷേത്രത്തിലെ തിരുആറാട്ട് മഹോത്സവവും പ്രതിഷ്ഠാ വാർഷികവും ഏപ്രിൽ 2 മുതൽ 9 വരെ നടക്കും.

ഏപ്രിൽ 3ന് വൈകുന്നേരം 7 നു വിൽപ്പാട്ട്- കർണ്ണൻ, രാത്രി 8.30 മുതൽ നൃത്ത വിസ്മയം,

ഏപ്രിൽ 4ന് രാവിലെ 8.30നു സമൂഹ പൊങ്കാല, 9.30 മുതൽ കരോക്കെ ഗാനമേള,
രാത്രി 7നു മാമം പെരുമാമഠം ദേവാംഗന തിരുവാതിര സംഘം സമർപ്പിക്കുന്ന പരമ്പരാഗത തിരുവാതിരക്കളി, രാത്രി 8 മണി മുതൽ തിരുവാതിര, കൈകൊട്ടിക്കളി, ഡാൻസ് തുടങ്ങിയവയും ഉണ്ടായിരിക്കും.

ഏപ്രിൽ അഞ്ചിന് വൈകുന്നേരം 5.30ന് പുഷ്പാഞ്ജലി, രാത്രി എട്ടിന് നാടകം ചിത്തിര,

ഏപ്രിൽ ആറിന് രാവിലെ 9.30 നു ഉത്സവബലി ദർശനം, വൈകുന്നേരം 7 നു തിരുവാതിരക്കളി, രാത്രി 8 മുതൽ മേജർ സെറ്റ് കഥകളിയും നടക്കും.

ഏപ്രിൽ ഏഴിന് രാവിലെ 10ന് ആയില്യ പൂജ, വിശേഷങ്ങൾ നാഗരൂട്ട്, വൈകുന്നേരം ഏഴിന് തിരുവാതിരക്കളി, രാത്രി എട്ടിന് നൃത്തസംഗീത നാടകം- ശിവകാളി തെയ്യം.

ഏപ്രിൽ എട്ടിന് ഉച്ചയ്ക്ക് 11 മണിക്ക് അന്നദാന സദ്യ, രാത്രി 7. 15ന് നൃത്തനൃത്യങ്ങൾ തുടർന്ന് പള്ളിവേട്ട എഴുന്നുള്ളിപ്പ്.

ഏപ്രിൽ 9ന് രാവിലെ 11 മണിക്ക് അന്നദാന സദ്യ, വൈകുന്നേരം നാലിന് ആറാട്ട് ഘോഷയാത്ര തുടർന്ന് തൃക്കൊടിയിറക്കോടെ ഉത്സവം സമാപിക്കും.

കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; എം ജി ശ്രീകുമാറിന് 25,000 രൂപ പിഴ

കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; എം ജി ശ്രീകുമാറിന് 25,000 രൂപ പിഴ

കൊച്ചി: കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് പിന്നണി ​ഗായകൻ എം ജി ശ്രീകുമാറിനെതിരെ പിഴ ചുമത്തി. കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിനാണ് മുളവുകാട് പഞ്ചായത്ത് അധികൃതർ ​ഗായകന് 25,000 രൂപയുടെ പിഴ നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ചതോടെ കഴിഞ്ഞ ​ദിവസം എംജി ശ്രീകുമാർ പിഴ ഒടുക്കി.

കൊച്ചി കായലിലേക്ക് മുളവുകാട് പഞ്ചായത്തിലെ വീട്ടിൽ നിന്ന് മാലിന്യപ്പൊതി വീഴുന്നത് ഒരു വിനോദ സഞ്ചാരി മൊബൈൽ ഫോണിൽ പകർത്തി മന്ത്രി എം ബി രാജേഷിനെ ടാഗ് ചെയ്ത് വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. വിഡിയോ ദൃശ്യവും ദിവസവും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതർ നടപടിയെടുക്കുകയായിരുന്നു.

എം ജി ശ്രീകുമാറിന്റെ വീട്ടിൽ നിന്നാണ് മാലിന്യം വലിച്ചെറിയുന്നതെന്നു വിഡിയോയിൽ വ്യക്തമാണെങ്കിലും ആരാണെന്നു തിരിച്ചറിയാനാവില്ല. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനുള്ള 94467 00800 എന്ന സർക്കാരിന്റെ വാട്സാപ് നമ്പറിലേക്ക് തെളിവു സഹിതം പരാതി നൽകിയാൽ നടപടി ഉണ്ടാകുമെന്നു മന്ത്രി മറുപടി നൽകി.

പിന്നാലെ ഇങ്ങനെ പരാതി ചെന്നതോടെ തദ്ദേശ വകുപ്പിലെ കൺട്രോൾ റൂമിന്റെ നിർദേശപ്രകാരം അന്നു തന്നെ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിച്ചു. തുടർന്നു പഞ്ചായത്ത് രാജ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പു പ്രകാരം പിഴ നോട്ടീസ് നൽകുകയായിരുന്നു. ഇക്കാര്യം പിന്നീട് പരാതിക്കാരനെ മന്ത്രി തന്നെ സമൂഹമാധ്യമം വഴി അറിയിച്ചു. പിഴ അടച്ചു കഴിയുമ്പോൾ ഈ വിവരം തെളിവു സഹിതം നൽകിയ ആൾക്ക് പാരിതോഷികം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരത്ത് 56 വാർഡുകളിൽ ഇന്നും നാളെയും കുടിവെള്ളം മുടങ്ങും

തിരുവനന്തപുരത്ത് 56 വാർഡുകളിൽ ഇന്നും നാളെയും കുടിവെള്ളം മുടങ്ങും

തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരസഭയിലെ 56 വാർഡുകളിൽ ഇന്നും നാളെയും കുടിവെള്ളം മുടങ്ങും. കരമനയിലെ ട്രാൻസ്മിഷൻ മെയിനിന്റെ അലൈൻമെന്റ് മാറ്റിയിടുന്നത് ഉൾപ്പെടെയുള്ള പ്രവൃത്തികൾ നടക്കുന്നതിലാണ് ജലവിതരണം മുടങ്ങുന്നത്. സ്വകാര്യ ടാങ്കറുകള്‍ വഴി ജലലഭ്യത ഉറപ്പുവരുത്തുന്നതിന് നടപടികള്‍ സ്വീകരിച്ചതായി കോര്‍പറേഷന്‍ അറിയിച്ചു.

ജല അതോറിറ്റിയുടെ അരുവിക്കര പ്ലാന്റിൽ നിന്ന് ഐരാണിമുട്ടത്തേക്ക് പോകുന്ന പൈപ്പിലെ വാൽവ് മാറ്റുന്നതും, തിരുവനന്തപുരം – നാഗര്‍കോവില്‍ റെയില്‍വേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ട്രാന്‍സ് മിഷന്‍ മെയിനിന്‍റെ അലൈന്‍മെന്‍റ് മാറ്റിയിടുന്നതുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ കാരണമാണ് ജലവിതരണം മുടങ്ങുന്നത്. ജലക്ഷാമം നേരിടുന്നവർക്ക് കോര്‍പറേഷനിലെ കോള്‍ സെന്‍ററില്‍ വിളിക്കാം. സുജന സുലഭത്തില്‍ വിളിച്ച് ടാങ്കര്‍ ബുക്ക് ചെയ്യാനും സംവിധാനം ഉണ്ടായിരിക്കുമെന്ന് കോര്‍പറേഷന്‍ സെക്രട്ടറി അറിയിച്ചു.

ആർ.സി.സിക്ക് ഒരു കോടിയുടെ ഉപകരണങ്ങൾ നൽകി എൽ.ഐ.സി ഫൗണ്ടേഷൻ

ആർ.സി.സിക്ക് ഒരു കോടിയുടെ ഉപകരണങ്ങൾ നൽകി എൽ.ഐ.സി ഫൗണ്ടേഷൻ

തിരുവനന്തപുരം: തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലേക്ക് ഒരു കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ നൽകി എൽ.ഐ.സി ഗോൾഡൻ ജൂബിലി ഫൗണ്ടേഷൻ. ഒ ടി ലൈറ്റ്, ഡീഫെബ്രിലൈറ്റേർ,ഡ്രിപ്പ് മോണിറ്റർ തുടങ്ങിയ ഉപകരണങ്ങളാണ് നൽകിയത്. ആർ.സി.സിയിൽ നടന്ന ചടങ്ങിൽ എൽ.ഐ.സി സോണൽ മാനേജർ ജി. വെങ്കിട്ടരമണൻ, എക്സിക്യുട്ടീവ് ഡയറക്ടർ എസ്. കൃഷ്ണകുമാർ എന്നിവർ ഉപകരണങ്ങൾ ആർ സിസിക്ക് കൈമാറി. ആർ സി സി അ‍ഡീഷണൽ ഡയറക്ടർ ഡോ. സജീദ് എ, മെഡിക്കൽ സൂപ്രണ്ട് ഡോ. ലിജീഷ് എ എൽ, എൽ.ഐ.സി തിരുവനന്തപുരം ഡിവിഷൻ സീനിയർ ഡിവിഷണൽ മാനേജർഎസ്. പ്രേംകുമാർ, മാർക്കറ്റി​ഗ് മാനേജർ ഹരിപ്രസാദ് സി വി, സെയിൽസ് മാനേജർ സുജയ് കെ എസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ആനന്ദകുട്ടൻ നായർ കെ (70) നിര്യാതനായി

ആനന്ദകുട്ടൻ നായർ കെ (70) നിര്യാതനായി

തോന്നക്കൽ പാട്ടത്തിൻ കര പള്ളിക്കൽ വീറ്റിൽ ആനന്ദകുട്ടൻ നായർ കെ (70) (Rtd. സീനിയർ സൂപ്രണ്ട് മിലിട്ടറി എഞ്ചിനീയറിംഗ് സർവ്വിസ്) നിര്യാതനായി.
ഭാര്യ: ഗീത കുമാരി എ
മക്കൾ: അരുൺ എ. ജി, വരുൺ എ. ജി
മരുമകൾ: ഗ്രീഷ്മ

കെ.എസ്.ടി.എ ആറ്റിങ്ങൽ സബ്ജില്ല യാത്രയയപ്പ് യോഗം സംഘടിപ്പിച്ചു

കെ.എസ്.ടി.എ ആറ്റിങ്ങൽ സബ്ജില്ല യാത്രയയപ്പ് യോഗം സംഘടിപ്പിച്ചു

കെ.എസ്.ടി.എ ആറ്റിങ്ങൽ സബ്ജില്ല യാത്രയയപ്പ് യോഗം സി.പി.ഐ.എം ആറ്റിങ്ങൽ ഏര്യാ സെക്രട്ടറി എം പ്രദീപ് ആറ്റിങ്ങൽ ടൗൺ യു.പി.എസിൽ ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡന്റ് എം മഹേഷ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി എ.നജീബ്, ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇൻ ചാർജ് എസ് സതീഷ് കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി ജവാദ്, മുൻ ട്രഷറർ ബി.എസ് ഹരിലാൽ, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എം ബാബു, എച്ച് അരുൺ,റ്റി.പി രഞ്ജുഷ, സബ് ജില്ലാ സെക്രട്ടറി എസ് നിഹാസ്,റിട്ടയേർഡ് ഹെഡ്മാസ്റ്റർമാർ, അധ്യാപകർ എന്നിവർ പങ്കെടുത്തു.കെ.എസ്.ടി.എ തണ്ണീർ പന്തലിന്റെ ഉദ്ഘാടനവും ഏര്യാ സെക്രട്ടറി നിർവഹിച്ചു.