തിരുവനന്തപുരം ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് 2024 സമാപിച്ചു

തിരുവനന്തപുരം ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് 2024 സമാപിച്ചു

നവംബർ 30, ഡിസംബർ 1 തീയതികളിലായി കേരളാ യൂണിവേഴ്സിറ്റി സെനറ്റ് ഹാൾ ബാസ്ക്കറ്റ് ബോൾ ഗ്രൗണ്ടിൽ നടന്ന തിരുവനന്തപുരം ജില്ലാ സബ് ജൂനിയർ, ജൂനിയർ, അണ്ടർ 21, സീനിയർ കരാട്ടെ ചാമ്പ്യൻഷിപ്പ് 2024-25 സമാപിച്ചു.

233 പോയിൻ്റ് നേടി ആറ്റിങ്ങൽ കരാട്ടെ ക്ലബ്ബ്ഓവറോൾ ചാമ്പ്യന്മാരായി. 121 പോയിൻ്റോടെ ജെകെഎൻഎസ്കെ പോത്തൻകോട് ഓവറോൾ രണ്ടാം സ്ഥാനവും 88 പോയിൻ്റോടെ യുണൈറ്റഡ് ഷിറ്റോറിയൂ കരാട്ടെ ഓവറോൾ_മൂന്നാം_സ്ഥാനവും 84 പോയിൻ്റോടെ #കിളിമാനൂർ_കരാട്ടെ_ക്ലബ്ബ് #ഓവറോൾ_നാലാം_സ്ഥാനവും നേടി.

ജില്ലാ സ്പോർട്സ് കൗൺസിൽ അംഗീകാരമുള്ള ജില്ലാ കരാട്ടെ അസോസിയേഷനായ സ്പോർട്സ് കരാട്ടെ അസോസിയേഷൻ ഓഫ് തിരുവനന്തപുരം (SKAT) ആണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. SKAT ഇൽ രജിസ്റ്റർ ചെയ്തിട്ടുള്ള അമ്പത് ക്ലബ്ബുകളിൽ നിന്ന് കൂടാതെ മറ്റ് കരാട്ടെ സ്കൂളുകളിൽ നിന്നും വ്യക്തിഗത രജിസ്ട്രേഷൻ വഴി പങ്കെടുത്തവർ ഉൾപ്പടെ എണ്ണൂറോളം പേർ മത്സരങ്ങളിൽ പങ്കെടുത്തു.

തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിൽ നിന്നുള്ള അമ്പതോളം ജഡ്ജ് – റഫറി മാരാണ് വിധി നിർണ്ണയം നടത്തിയത്. ശനിയാഴ്ച തിരുവനന്തപുരം കോർപ്പറേഷൻ മേയർ ശ്രീമതി ആര്യാരാജേന്ദ്രൻ ഉദ്ഘാടനം ചെയ്ത ചാമ്പ്യൻഷിപ്പിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് എസ് എസ് സുധീർ, ജില്ലാ ഒളിംപിക് അസോസിയേഷൻ സെക്രട്ടറി വിജു വർമ്മ തുടങ്ങിയവരും മുഖ്യാതിഥികളായി പങ്കെടുത്തു. വിൽസൻ ഫ്രാൻസിസ് ജില്ലാ സ്പോർട്സ് കൗൺസിൽ നിരീക്ഷകനായിരുന്നു.

വിജയികൾക്ക് കായിക ആനുകൂല്യങ്ങൾക്ക് അർഹത ലഭിക്കുന്ന സ്പോർട്സ് കൗൺസിൽ നിരീക്ഷകൻ്റെ ഒപ്പോടുകൂടിയ സർട്ടിഫിക്കറ്റ് ആണ് നൽകുന്നത്. കൂടാതെ ഈ ചാമ്പ്യൻഷിപ്പിലെ ഓരോ ഇനത്തിലെയും ഒന്നും രണ്ടും സ്ഥാനക്കാർ ജനുവരിയിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിക്കും.

കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്തു; കേസിന് പിന്നാലെ നടന്‍ മണികണ്ഠന് സസ്‌പെന്‍ഷന്‍

കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്തു; കേസിന് പിന്നാലെ നടന്‍ മണികണ്ഠന് സസ്‌പെന്‍ഷന്‍

പാലക്കാട്: കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്തതിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനും നടനുമായ കെ മണികണ്ഠനു സസ്‌പെന്‍ഷന്‍. ഒക്ടോബര്‍ 29 ന് ഒറ്റപ്പാലത്തെ വാടക വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് നടന്റെ പക്കല്‍ നിന്ന് കണക്കില്‍പ്പെടാത്ത 1.90 ലക്ഷം രൂപ പിടിച്ചെടുത്തത്ത്.

വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ കോഴിക്കോട്ടെ വിജിലന്‍സ് സ്‌പെഷല്‍ സെല്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയായിരുന്നു ഒക്ടോബര്‍ 29നു റെയ്ഡ് നടന്നത്. കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയും ഒറ്റപ്പാലം സബ് റീജിയനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസിലെ അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുമാണ് മണികണ്ഠന്‍.

തോന്നയ്ക്കൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ മരച്ചീനി വിളവെടുപ്പ് നടന്നു

തോന്നയ്ക്കൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ മരച്ചീനി വിളവെടുപ്പ് നടന്നു

തോന്നയ്ക്കൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ അടുക്കളത്തോട്ടത്തിൽ കൃഷി ചെയ്ത മരച്ചീനിയുടെ വിളവെടുപ്പ് നടന്നു. വിളവെടുപ്പ് പി ടി എ പ്രസിഡന്റ് ഇ നസീർ നിർവഹിച്ചു. വിളവെടുത്ത 15 കിലോഗ്രാം മരച്ചീനി സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് നൽകി. ഹെഡ്മാസ്റ്റർ സുജിത് എസ്, പി ടി എ അംഗം വിനയ് എം എസ്, യു പി എസ് ആർ ജി കൺവീനർ കല കരുണാകരൻ സീഡ്‌ കോഡിനേറ്റർമാരായ സൗമ്യ എസ്,ഷാബി മോൻ എസ് എൻ, എന്നിവർ പങ്കെടുത്തു.

‘മധു മുല്ലശ്ശേരിക്ക് ഏത് പാർഎ ട്ടിയിലേക്കും പോകാം, പുറത്താക്കിയത് കൂട്ടായി എടുത്ത തീരുമാനം’; വി ജോയ്

‘മധു മുല്ലശ്ശേരിക്ക് ഏത് പാർഎ ട്ടിയിലേക്കും പോകാം, പുറത്താക്കിയത് കൂട്ടായി എടുത്ത തീരുമാനം’; വി ജോയ്

സിപിഐഎം മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയെ പുറത്താക്കി സിപിഐഎം. പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയെന്ന് സിപിഐഎം. സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടേതാണ് നടപടി. മധു പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്ന് വി ജോയ്.

പൊതുജന മധ്യത്തിൽ അവഹേളിച്ചെന്നും ജില്ലാ സെക്രട്ടറിയുടെ വാർത്താകുറിപ്പിൽ പറയുന്നു.സാമ്പത്തിക ക്രമക്കേട് ആരോപണം ഉന്നയിച്ച മധു മുല്ലശേരിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ് പറഞ്ഞിരുന്നു. മധു മുല്ലശേരിക്ക് എതിരെ 70 പരാതികൾ ലഭിച്ചിട്ടുണ്ട്. പേരെടുത്ത് പാർട്ടി സഖാക്കൾ എഴുതിയ കത്തുകളാണ് ലഭിച്ചതെന്നും വി. ജോയ് പറഞ്ഞു.

അതേസമയം മധു മുല്ലശ്ശേരി ഇന്ന് ബിജെപിയിൽ ചേരും. ബിജെപി സംസ്ഥാന, ജില്ലാ നേതാക്കളുമായി മധു മുല്ലശേരി ചർച്ച നടത്തി. ഇന്ന് രാവിലെ 11 മണിക്ക് ബിജെപി സംസ്ഥാന നേതാക്കൾ, മധുവിന്റെ വീട്ടിലെത്തി പാർട്ടിയിലേക്ക് ക്ഷണിക്കും. പിന്നാലെ അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന. മധു മുല്ലശ്ശേരിയെ പൂർണമായും തള്ളി സിപിഐഎം നേതൃത്വം രംഗത്തെത്തിയിരുന്നു.

ആയുര്‍വേദ, ഹോമിയോ, സിദ്ധ ബിരുദം: നീറ്റ് ഫലം നാളെ വരെ സമര്‍പ്പിക്കാം

ആയുര്‍വേദ, ഹോമിയോ, സിദ്ധ ബിരുദം: നീറ്റ് ഫലം നാളെ വരെ സമര്‍പ്പിക്കാം

തിരുവനന്തപുരം: ആയുര്‍വേദ, ഹോമിയോ, സിദ്ധ, യുനാനി ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവര്‍ക്ക് നാളെ വരെ നീറ്റ് ഫലം സമര്‍പ്പിക്കാം. ഫലം സമര്‍പ്പിക്കാന്‍ നാളെ രാവിലെ 11 വരെയാണ് വെബ്‌സൈറ്റില്‍ സൗകര്യം ഉണ്ടാകുക. അപേക്ഷയോടൊപ്പം സമര്‍പ്പിച്ച ഫോട്ടോ, ഒപ്പ്, നേറ്റിവിറ്റി, പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ്, നാഷണാലിറ്റി എന്നിവയില്‍ ന്യൂനതകള്‍ ഉള്ള പക്ഷം അവ പരിഹരിക്കുന്നതിനും അപേക്ഷാ ഫീസ് അടയ്ക്കാനുണ്ടെങ്കില്‍ അതിനും സൗകര്യമുണ്ടായിരിക്കും. വിശദവിവരങ്ങള്‍ക്ക് www.cee.kerala.gov.in സന്ദര്‍ശിക്കുക.

കോവിഡ് വാക്‌സിന്‍ യുവാക്കളിലെ മരണനിരക്ക് കൂട്ടിയോ?; സര്‍ക്കാര്‍ കണക്കുകള്‍ ഇങ്ങനെ

കോവിഡ് വാക്‌സിന്‍ യുവാക്കളിലെ മരണനിരക്ക് കൂട്ടിയോ?; സര്‍ക്കാര്‍ കണക്കുകള്‍ ഇങ്ങനെ

തിരുവനന്തപുരം: കോവിഡ് 19 വാക്‌സിനേഷന്‍ യുവാക്കള്‍ക്കിടയില്‍ മരണനിരക്ക് വര്‍ധിക്കുന്നതിന് കാരണമാകുന്നു എന്ന പ്രചാരണം തെറ്റെന്നു തെളിയിച്ച് സര്‍ക്കാര്‍ കണക്കുകള്‍. 2019 നും 2023 നും ഇടയില്‍ 35-44 പ്രായ പരിധിയിലുള്ള യുവാക്കളുടെ ഇടയില്‍ മരണനിരക്കില്‍ കാര്യമായ മാറ്റമൊന്നും ഇല്ലെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ പ്രായപരിധിയിലെ മരണനിരക്ക് താരതമ്യേന സ്ഥിരത പുലര്‍ത്തുകയാണ്. 2019ല്‍ 3.30 ശതമാനമാണ് മരണനിരക്ക്. ഇത് കോവിഡിന് മുന്‍പുള്ള കാലമാണ്. വാക്‌സിനേഷന്‍ എടുത്തതിന് ശേഷമുള്ള 2022, 2023 വര്‍ഷങ്ങളില്‍ ഇത് യഥാക്രമം 3.13 ശതമാനം, 3.23 ശതമാനം എന്നിങ്ങനെയാണ്. 2020ലും 2021ലും മരണനിരക്ക് 3.29 ശതമാനവും 3.23 ശതമാനവുമാണ്.

വാക്‌സിന്‍ പാര്‍ശ്വഫലങ്ങള്‍ കാരണമാണ് യുവാക്കളില്‍ ഹൃദയാഘാതം ഉണ്ടാവുന്നതെന്ന് പഠനങ്ങളിലൊന്നും തെളിയിച്ചിട്ടില്ല. മരണ നിരക്കു സംബന്ധിച്ച സര്‍ക്കാര്‍ കണക്കുകളും ഈ പ്രായപരിധിയിലുള്ളവരുടെ മരണത്തെ വാക്സിനേഷനുമായി ബന്ധിപ്പിക്കാനാവില്ലെന്നാണ് വ്യക്തമാക്കുന്നത്.

സംസ്ഥാനത്ത് അകാലമരണങ്ങളെക്കുറിച്ച് കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ലെങ്കിലും ലഭ്യമായ മരണനിരക്ക് കണക്കുകള്‍ വാക്‌സിനുകള്‍ സുരക്ഷിതമാണെന്ന ആരോഗ്യ വിദഗ്ധരുടെ അവകാശവാദത്തെ പിന്തുണയ്ക്കുന്നു. കേരളത്തില്‍ 18-44 പ്രായപരിധിയിലുള്ള 1,29,45,396 പേരാണ് കോവിഡ് -19 വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. 1,08,60,254 പേര്‍ വാക്‌സിന്റെ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്.

അടുത്തിടെ പ്രത്യേകിച്ച് ജോലി സമയത്തോ വ്യായാമ വേളയിലോ വ്യക്തമായ കാരണമില്ലാതെ യുവാക്കള്‍ക്ക് മരണം സംഭവിക്കുന്നത് ഏറെ ചര്‍ച്ചകള്‍ക്കു വഴിവച്ചിരുന്നു. കോവിഡ് വാക്സിനാണ് ഇതിനു കാരണം എന്നായിരുന്നു പലരും അവകാശപ്പെട്ടത്.

‘ഏതെങ്കിലും ചെറുപ്പക്കാരന്‍ മരിച്ചാല്‍ വാക്‌സിന്‍ കാരണമാണെന്ന നിഗമനത്തില്‍ എത്തുന്ന പ്രവണതയാണ് കണ്ടുവരുന്നത്. വാക്‌സിനുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ നിലനില്‍ക്കുമെന്ന് കരുതുന്നതും തെറ്റാണ്. വാക്‌സിനേഷന്‍ യുവാക്കളില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നതിന് തെളിവുകളുണ്ട്. എന്നാല്‍ ഈ കേസുകള്‍ വളരെ അപൂര്‍വമാണ്. മരണനിരക്ക് അത് പ്രതിഫലിപ്പിക്കുന്നു’- ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ എപ്പിഡെമിയോളജിസ്റ്റും എമറിറ്റസ് പ്രൊഫസറുമായ ഡോ. വി രാമന്‍കുട്ടി പറഞ്ഞു.

ലഭ്യമായ ഏറ്റവും സുരക്ഷിതമായ വാക്സിനുകളില്‍ ഒന്നാണ് കോവിഷീല്‍ഡ് എന്ന് കോവിഡ്, വയോജന വാക്സിനേഷനെ കുറിച്ച് സംസ്ഥാനത്തിന് ഉപദേശം നല്‍കുന്ന വിദഗ്ധ സമിതിയുടെ തലവനും ആരോഗ്യ വിദഗ്ധനുമായ ഡോ. ബി ഇക്ബാല്‍ സ്ഥിരീകരിക്കുന്നു.

‘ഈ പ്രായപരിധിയിലുള്ള ആളുകള്‍ മരിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. സാംക്രമികേതര രോഗങ്ങളും സാംക്രമിക രോഗങ്ങളും മൂലം മരണ ഭീഷണി നിലനില്‍ക്കുന്നുണ്ട്. വളരെക്കാലം മുമ്പ് പുറത്തിറക്കിയ വാക്‌സിനുകള്‍ക്ക് പകരം പ്രമേഹ നിയന്ത്രണം, പൊണ്ണത്തടി, കോവിഡിന് ശേഷമുള്ള പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ച് ആളുകള്‍ ചര്‍ച്ച ചെയ്യണം’- ഡോ. ബി ഇക്ബാല്‍ പറഞ്ഞു.