by Midhun HP News | Oct 4, 2024 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം: നാവായിക്കുളം മേഖലയിൽ വീണ്ടും അഞ്ജാത ജീവിയുടെ ആക്രമണം. ഡീസൻ്റ്മുക്ക് റിയാന കോട്ടേജിൽ റംസി ബഷീറിൻ്റെ ഉടമസ്ഥതയിലുള്ള കോഴി ഫാമിലാണ് അജ്ഞത ജീവിയുടെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി ഒന്നോടെയാണ് സംഭവം. ഫാമിൻ്റെ ഷീറ്റും ഗ്രില്ലും തകർത്ത അജ്ഞാത ജീവി അകത്ത് കടന്നു. രണ്ട് കൂടുകളിലായി ഉണ്ടായിരുന്ന 25 ഓളം കോഴികളെ കൊന്നൊടുക്കുകയും അതിൽ പകുതിയോളം കോഴികളെ ഭക്ഷിക്കുകയും ചെയ്തിരിക്കുകയാണ്.
മറ്റു കൂടുകളിൽ 50 ഓളം കോഴികൾ ഉണ്ടായിരുന്നെങ്കിലും ആ കൂടുകളിൽ അജ്ഞാത ജീവിക്ക് പ്രവേശിക്കാൻ കഴിയാത്തതിനാൽ സുരക്ഷിതരാണ്. മറ്റു കൂടുകളുടെ ഗ്രില്ല് തകർക്കുവാൻ കഴിയാത്തതിനാൽ മറ്റു കോഴികൾ രക്ഷപെട്ടു. ഇനിയും അജ്ഞാത ജീവിയുടെ ആക്രമണം ഉണ്ടാകുമോ എന്ന ഭീതിയിലാണ് കുടുംബം.
by Midhun HP News | Oct 4, 2024 | Latest News, ജില്ലാ വാർത്ത
തിരുവവന്തപുരം: എഡിജപി എംആര്‍ അജിത് കുമാറിനെ മാറ്റുന്നതിനായി മുഹൂര്‍ത്തം കുറിച്ചുവച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇക്കാര്യത്തില്‍ സിപിഐ നിലപാടാണ് പ്രധാനം. നിലപാടിന്റെ പക്ഷമാണ് ഇടതുപക്ഷം. അതിന്റെ പാര്‍ട്ടിയാണ് സിപിഐ. റിപ്പോര്‍ട്ട് വന്നുകഴിഞ്ഞാല്‍ അതിന്റെ വെളിച്ചത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ എന്താണോ ചെയ്യേണ്ടത് അതായിരിക്കും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യുകയെന്നും ബിനോയ് വിശ്വം പറഞ്ഞു.
എഡിജിപിയുടെ വിഷയത്തില്‍ സിപിഐക്കും എല്‍ഡിഎഫിനും നല്ല നിലപാടുണ്ട്. ക്രമസമാധാന ചുമതലയില്‍ നിന്ന് അജിത് കുമാറിനെ മാറ്റണമെന്നതാണ് സിപിഐ നിലപാട്. ല്‍ഡിഎഫിന്റെ ഭാഗമാണ് സിപിഐ. ആ സിപിഐക്ക് എല്‍ഡിഎഫിന്റെ നയങ്ങളെയും കാഴ്ചപ്പാടുകളെയും ഉയര്‍ത്തിപ്പിടിക്കാന്‍ അറിയാം. ഏത് വിഷയത്തിലും ഇടതുപക്ഷ പരിഹാരമല്ലാതെ മറ്റൊരു പരിഹാരവും സിപിഐക്കില്ല. ഇടതുപക്ഷ പരിഹാരം എന്നുപറയുന്നത് അത് എപ്പോഴും ന്യായത്തിന്റെയും നീതിയുടെയും ഭാഗത്തായിരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

by Midhun HP News | Oct 4, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: മാമം നാഷണൽ ഹൈവേയുടെ സൈഡ് റോഡ് കോൺക്രീറ്റ് ചെയ്യാൻ തീരുമായി. നിരന്തരമായി അപകടം നടക്കുന്ന മേഖലയാണിത്.ആറ്റിങ്ങൽ എംഎൽഎ ഒ.എസ് അംബിക, ചെയർപേഴ്സൺ അഡ്വ എസ് കുമാരി, വാർഡ് കൗൺസിലർ ഒ.പി ഷീജ, പൊതു പ്രവർത്തകൻ എസ് സതീഷ് കുമാർ എന്നിവർ നാഷണൽ ഹൈവേ സേഫ്റ്റി ഓഫീസറേയും ഉദ്യോഗസ്ഥരേയും വിളിച്ചു വരുത്തിയാണ് തീരുമാനം എടുപ്പിച്ചത്. നാളെ പണി ആരംഭിക്കാനും തീരുമാനിച്ചു.
ദേശീയപാതയുടെ ഇരുവശത്തുമായി ചെറുതും വലുതുമായ സ്ഥാപനങ്ങളും, ബാങ്കുകളും, ഓഡിറ്റോറിയവും, സിനിമാശാലകളും സ്ഥിതിചെയ്യുന്നു.
കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തെ തുടർന്ന് അഭിഭാഷകയുടെ ജീവൻ പൊലിഞ്ഞതും റോഡ് സുരക്ഷയിലുണ്ടായ വീഴ്ച്ചയായിരുന്നു.
by Midhun HP News | Oct 4, 2024 | Latest News, ജില്ലാ വാർത്ത
പ്രവാസി വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിച്ച സാഹിത്യ മത്സരത്തിൽ ആറ്റിങ്ങൽ കൊല്ലമ്പുഴ സ്വദേശിയായ സജിത് ലാൽ നന്ദനം കഥാവിഭാഗത്തിൽ ഒന്നാം സ്ഥാനവും കവിത വിഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കവിത വിഭാഗത്തിൽ രാജേശ്വരി പുതുക്കാട് ഒന്നാം സ്ഥാനത്തിന് അർഹയായി. കേരള സാഹിത്യ അക്കാഡമിയിൽ മോഹൻ പാലക്കാടിൻ്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനത്തിൽ കേരള റീജിയൻ പ്രസിഡൻ്റ് ഡോ ഋഷി പൽപു സമ്മാനദാനം നിർവ്വഹിച്ചു. രാജശ്രീ ഗോപിനാഥ് മേനോൻ, അഡ്വ.റഷീദ് ഊത്തക്കാടൻ, അഡ്വ. മിനി, നിഗാർ ബീഗം, സന്ധ്യ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
by Midhun HP News | Oct 4, 2024 | Latest News, ജില്ലാ വാർത്ത
ശ്രീ ശാർക്കരദേവീ ക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവവും വിദ്യാരംഭവും ഇന്ന് മുതൽ 13 വരെ നടക്കും. വിദ്യാരംഭം ഒക്ടോബർ 13 ന് വിജയദശമി ദിനത്തിൽ രാവിലെ 7 മണി മുതൽ നടക്കും. ശ്രീ ശാർക്കര മേൽശാന്തി കിഴക്കേ മഠം പ്രദീപ് കെ നമ്പൂതിരിയുടെ നേതൃത്വത്തിൽ പ്രശസ്തരായ ശാന്തിമാർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിയ്ക്കും.
by liji HP News | Oct 4, 2024 | Latest News, ജില്ലാ വാർത്ത
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, പാലക്കാട,് മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കിയിലും മലപ്പുറത്തും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പും പുറത്തുവന്നിട്ടുണ്ട്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Recent Comments