ആറ്റിങ്ങൽ കടുവയിൽ ഇടയാവണം ശ്രീ ഭുവനേശ്വരി ദേവീ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഇന്ന്  മുതൽ

ആറ്റിങ്ങൽ കടുവയിൽ ഇടയാവണം ശ്രീ ഭുവനേശ്വരി ദേവീ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഇന്ന് മുതൽ

ആറ്റിങ്ങൽ കടുവയിൽ ഇടയാവണം ശ്രീ ഭുവനേശ്വരി ദേവീ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഇന്ന് മുതൽ.

ഇന്ന് വൈകുന്നേരം 6 മണിക്ക് സംഗീതാ അർച്ചന, 5 നു വൈകുന്നേരം ആറുമണിക്ക് തിരുവാതിര, 6, 7 ന് വൈകുന്നേരം 6.30ന് സംഗീതാർച്ചന, എട്ടിന് വൈകുന്നേരം ആറുമണിക്ക് തിരുവാതിര, 10ന് വൈകുന്നേരം 5. 30ന് പൂജവെയ്പ്പ്, 11ന് വൈകുന്നേരം
6. 30 ന് പഞ്ചാരിമേളം, 12നു വൈകുന്നേരം 6 മണിക്ക് ആറ്റിങ്ങൽ കടുവയിൽ ശലഭം പ്ലേ സ്കൂൾ & മ്യൂസിക് സ്കൂൾ അവതരിപ്പിക്കുന്ന തിരുവാതിര, കൈകൊട്ടിക്കളി, ഡാൻസ് എന്നിവ ഉണ്ടായിരിക്കും. 13ന് രാവിലെ ഏഴുമണിക്ക് പൂജയെടുപ്പ്, തുടർന്ന് വിദ്യാരംഭവും നടക്കും.

അറിവിൻ്റെ ദേവതയ്ക്ക് അക്ഷരങ്ങളാൽ അർച്ചന ചെയ്ത് ആവണിഞ്ചേരി അമ്പലം

അറിവിൻ്റെ ദേവതയ്ക്ക് അക്ഷരങ്ങളാൽ അർച്ചന ചെയ്ത് ആവണിഞ്ചേരി അമ്പലം

അവനവഞ്ചേരി ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവം ഇന്ന് മുതൽ 13 വരെയാണ് സംഘടിപ്പിക്കുന്നത്. നവരാത്രി മഹോത്സവത്തിന് എല്ലാദിവസവും വൈകുന്നേരം 5.30 മുതൽ നവഭാവ ചാർത്ത് ദർശനം ഉണ്ടായിരിക്കുന്നതാണ്.

ഒക്ടോബർ 3, 4 ദിവസങ്ങളിൽ വൈകുന്നേരം 7 നു നാദസ്വര കച്ചേരി ഉണ്ടായിരിക്കും.

5നു വൈകുന്നേരം 7 .30 നു നൃത്തനൃത്യങ്ങൾ,
6 നു വൈകുന്നേരം തിരുവാതിര,
10 നു വൈകുന്നേരം പൂജവയ്‌പ്പ്,
11 നു വൈകുന്നേരം കീ ബോർഡ് സംഗീത പരിപാടി,
12 ന് വൈകുന്നേരം 7 നു നൃത്തവിസ്മയം,

ഒക്ടോബർ 13 നു രാവിലെ 7 മണി മുതൽ വിദ്യാരംഭം (ക്ഷേത്ര സന്നിധിയിൽ: റിട്ടയേർഡ് ഹെഡ്മിസ്സ്ട്രസ്സ് ലളിതാ ഭായി, മാമ്പഴക്കോണത്ത്: റിട്ടയേർഡ് പ്രൊഫസറും സാഹിത്യകാരനുമായ ഡോ. ഭാസി രാജ് എന്നിവർ ആദ്യാക്ഷരം കുറിയ്ക്കും.

8 നു പഞ്ചാരി മേളം അരങ്ങേറ്റവും നടക്കും.

ബാലയന്ത്രം

ബാലയന്ത്രം ധരിയ്ക്കുന്ന കുട്ടികൾക്ക് ബുദ്ധിശക്തിയും വിദ്യാവിജയവും ദീർഘായുസ്സും ലഭിയ്ക്കുന്നതാണ്. നവരാത്രി കാലത്ത് പ്രത്യേകം പൂജിച്ച ബാലയന്ത്രം (ഏലസ്സ്) ക്ഷേത്രത്തിൽ നിന്നും പേരും നാളും നൽകി മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

സാരസ്വതഘൃതം

9 ദിവസം സരസ്വതീ മണ്ഡപത്തിൽ പൂജിച്ച സാരസ്വതഘൃതം ക്ഷേത്രത്തിൽ നിന്നും മുൻകൂട്ടി ബുക്ക് ചെയ‌്ത് വാങ്ങാവുന്നതാണ്.

നവരാത്രി കാലത്ത് രാവിലെയും വൈകുന്നേരവും പ്രത്യേകം സജ്ജീകരിച്ച സരസ്വതീ മണ്ഡപത്തിൽ വിശേഷാൽ പൂജകളായ സരസ്വതി സൂക്താർച്ചന, വിദ്യാസൂക്താർച്ചന, മേധാദക്ഷിണാമൂർത്തി മന്ത്രാർച്ചന എന്നിവ നടത്താവുന്നതാണ്.

വിദ്യാരംഭത്തിന് പേരുകൾ മുൻകുട്ടി താഴെ കാണുന്ന നമ്പറിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. മൊബൈൽ നമ്പർ: 8304843698, 8086027328

അനധികൃത മദ്യവില്പന നടത്തിയവരെ ചിറയിൻകീഴ് എക്സ്സൈസ് റേഞ്ച് ഓഫീസർമാർ പിടികൂടി

അനധികൃത മദ്യവില്പന നടത്തിയവരെ ചിറയിൻകീഴ് എക്സ്സൈസ് റേഞ്ച് ഓഫീസർമാർ പിടികൂടി

ആറ്റിങ്ങൽ ചിറയിൻകീഴ് മേഖലയിൽ പ്രവർത്തിച്ച ഡ്രൈ ഡേ ബാറുകളാണ് ചിറയിൻകീഴ് എക്സെസിന്റെ സമയോചിതമായ നടപടിയിലൂടെ പൂട്ടിയത്. അനധികൃത മദ്യവില്പന നടത്തിയ അയിലം കൈപ്പറ്റിമുക്ക് കിഴക്കേവിള വീട്ടിൽ 57 വയസുള്ള സുധാകരൻ, നിലയ്ക്കാമുക്ക് പാറയടി സ്വദേശി 39 വയസുള്ള ഇർഷാദ് എന്നിവരെയാണ് ചിറയിൻകീഴ് എക്സ്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ദീപുകുട്ടനും പാർട്ടിയും ചേർന്ന് പിടികൂടിയത്.

ഇവരിൽ നിന്നും വില്പനയ്ക്കായി സൂക്ഷിച്ച 154 കുപ്പി വിദേശമദ്യവും മദ്യവില്പനയിൽ നിന്നും ലഭിച്ച 9600 രൂപയും കണ്ടെടുത്ത് കേസുകൾ രജിസ്റ്റർ ചെയ്തു. ഒക്ടോബർ 1,2 തീയതികളിൽ ബിവറേജസ്, ബാർ മുതലായവ അവധി ആയതിനാൽ ചില്ലറ വില്പന നടത്താനായി അതീവ രഹസ്യമായി വൻതോതിൽ മദ്യം വാങ്ങി ശേഖരിച്ചു വച്ചു, കൂടിയ വിലയ്ക്കു വില്പന നടത്തിവരവേയാണ് ഈ രണ്ടു പ്രതികളും എക്സ്സൈസ് പിടിയിൽ ആവുന്നത്.

പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാർട്ടിയിൽ ചിറയിൻകീഴ് എക്സ്സൈസ് റേഞ്ച് ഇൻസ്‌പെക്ടറെ കൂടാതെ അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ
(ഗ്രേഡ്) കെ.ഷിബുകുമാർ, കെ ആർ രാജേഷ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ദേവിപ്രസാദ്, സിവിൽ എക്സ്സൈസ് ഓഫീസർമാരായ വൈശാഖ്, അജാസ്, ശരത്ബാബു, വനിതാ സിവിൽ എക്സ്സൈസ് ഓഫീസർ സ്മിത, എക്സ്സൈസ് ഡ്രൈവർ ഉഫൈസ് ഖാൻ എന്നിവർ ഉണ്ടായിരുന്നു. അനധികൃത മദ്യം, മയക്ക് മരുന്നുവില്പനയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികൾ 9400069423 എന്ന എക്സ്സൈസ് ഇൻസ്‌പെക്ടറുടെ നമ്പറിൽ വിളിച്ചറിയിക്കാവുന്നതാണ്.

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. ഉടന്‍ തന്നെ 57,000 തൊടുമെന്ന് സൂചന നല്‍കി സ്വര്‍ണവില ഇന്നും ഉയര്‍ന്നു. 80 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,880 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചു. ഗ്രാമിന് പത്തുരൂപയാണ് ഉയര്‍ന്നത്. 7110 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ആറ്റിങ്ങൽ കടുവയിൽ ഇടയാവണം ശ്രീ ഭുവനേശ്വരി ദേവീ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഇന്ന്  മുതൽ

കട്ടയിൽ കോണം മഠത്തിൽ ശ്രീ ഭഗവതിക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഇന്ന് മുതൽ ഒക്ടോബർ 13 വരെ

കട്ടയിൽ കോണം മഠത്തിൽ ശ്രീ ഭഗവതിക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഇന്ന് മുതൽ ഒക്ടോബർ 13 വരെ നടക്കും.

വിജയദശമി ദിനത്തിൽ വൈകുന്നേരം 6 മണി മുതൽ ഭഗവതിയ്ക്ക് പൂമൂടൽ.

പൂമൂടലിന് ആവിശ്യമായ പൂക്കൾ കുട്ട ഒന്നിന് 500 രൂപ നിരക്കിൽ ക്ഷേത്രത്തിൽ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. വിജയദശമി ദിനത്തിൽ നടത്തുന്ന പൂമൂടൽ ചടങ്ങിൽ ഭക്തജനങ്ങൾക്ക് കുട്ടികളുടെ പേരിൽ പൂമൂടൽ വഴിപാടായി നടത്തുവാൻ സാധിക്കും.

ഒക്ടോബർ 11 ദുർഗ്ഗാഷ്ടമി ദിനത്തിൽ വൈകുന്നേരം 5.30 ന് പാൽപായസ പൊങ്കാല

പുസ്‌തക പൂജ

പൂജവയ്‌പിനോട് അനുബന്ധിച്ച് മഠത്തിൽ അമ്മയുടെ തിരുനടയിൽ പുസ്‌തകങ്ങൾ പൂജ വയ്ക്കുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ഒക്ടോബർ 10 വ്യാഴം വൈകുന്നേരം 4 മണിക്ക് മുമ്പായി പുസ്‌തകങ്ങൾ ക്ഷേത്രത്തിൽ എത്തിച്ച് ടോക്കൺ കൈപ്പറ്റേണ്ടതാണ്. വിജയദശമി ദിനത്തിൽ (2024 ഒക്ടോബർ 13) രാവിലെ 9 മണി മുതൽ രസീതുമായി വന്ന് പുസ്ത‌കം തിരികെ വാങ്ങേണ്ടുന്നതുമാണ്.

വിദ്യാരംഭം

വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് ഡോക്ടർ സി. ജി. ഉണ്ണികൃഷ്‌ണൻ അറിവിൻറെ ആദ്യക്ഷരം കുറിക്കുന്നു.

1. വിദ്യാരംഭം കുറിക്കുന്ന കുട്ടികളുടെ പേര് വിവരം വിജു, 9495132532 എന്ന നമ്പറിൽ അറിയിക്കേണ്ടതാണ്.

2. വിദ്യാരംഭം കുറിക്കുന്ന എല്ലാ കുഞ്ഞുങ്ങളും ചെറിയ നേരിയമുണ്ട് കരുതേണ്ടതാണ്.

ചിത്രരചന മത്സരം.

മഠത്തിൽ അമ്മയുടെ നവരാത്രി ഉത്സവത്തിൻറെ ഭാഗമായി വിജയദശമി ദിനത്തിൽ രാവിലെ 8 മണിക്ക് നവരാത്രി മണ്ഡപത്തിൽ എൽപി, യൂപി, ഹൈസ്‌കൂൾ തലത്തിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചിരിക്കുന്നു.

ചിത്രരചന മത്സരത്തിൽ പങ്കെടുക്കുന്നവർ ചായങ്ങളും, ബ്രഷും, കളർ പെൻസിലുകളും കൊണ്ടുവരണം. വിജയികൾക്കുള്ള സമ്മാനങ്ങൾ വൈകുന്നേരം നവരാത്രി വേദിയിൽ വച്ച് നൽകുന്നതായിരിക്കും.

തിരുനടയിൽ അനുമോദനം

കഴിഞ്ഞ വർഷത്തിൽ എസ്.എസ്.എൽസി പരീക്ഷ വിജയിച്ച കുട്ടികൾക്കും, 2023-24 സർക്കാർ സർവീസിൽ പ്രവേശിച്ച എല്ലാ സുഹൃത്തുക്കൾക്കും പേരുവിവരം, രോഹിൺ
8893485876 എന്ന ഫോൺ നമ്പറിൽ അറിയിക്കേണ്ടതാണ്.

വിശേഷാൽ നവരാത്രി വിഭവങ്ങളോട് കൂടി മഹാനവമി ദിനത്തിൽ നവരാത്രി സദ്യ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാർത്താ സമ്മേളനത്തിൽ നിന്ന്

കേരളത്തിൻ്റെ തനതായ സാംസ്കാരിക അടയാളമാണ് തൃശൂർ പൂരം. മതസൗഹാർദ്ദവും സഹവർത്തിത്വവും വിളിച്ചോതുന്ന ഒരു അന്താരാഷ്ട്ര സാംസ്കാരിക പൈതൃക ഉത്സവമെന്ന നിലയിലാണ് രണ്ടു നൂറ്റാണ്ടിലേറെയായി ഈ നാട് തൃശൂർ പൂരം കൊണ്ടാടുന്നത്.

ഇത്തവണ പൂരവുമായി ബന്ധപ്പെട്ട് തുടക്കത്തിൽ തന്നെ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഒന്ന് എക്സിബിഷന്റെ ഘട്ടത്തിലായിരുന്നു. തറവാടകയുമായി ബന്ധപ്പെട്ട ഒരു പ്രശ്നമായിരുന്നു അത്. ആ ഘട്ടത്തിൽ ഇടപ്പെട്ട് പരിഹാരം ആവുകയും ചെയ്തു. തൃശ്ശൂർപൂരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ദേവസ്വങ്ങൾ എല്ലാം അതിൽ സന്തോഷം രേഖപ്പെടത്തുകയും ചെയ്തിട്ടുണ്ട്. അതിന്റെ തുടർച്ചയായി ആനകളുമായി ബന്ധപ്പെട്ട ഒരു പ്രശ്നം ഉയർന്നു വന്നു. അതും നല്ല രീതിയിൽ പരിഹരിക്കാനായി. എല്ലാ വിഭാഗം ജനങ്ങളും അണിചേരുന്ന, ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുന്ന പൂരം കേരളത്തിൻ്റെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്ന് എന്ന നിലയിൽ കുറ്റമറ്റ നിലയിൽ നടത്താൻ സർക്കാർ എല്ലാ തരത്തിലും തയാറെടുപ്പുകൾ നടത്തിയിരുന്നു.

ഇത്തവണ പൂരം ഏറ്റവും ഗംഭീരമായി തന്നെയാണ് ആരംഭിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഘട്ടമായിരുന്നു അത്. ആ സമയത്തും, ജനങ്ങൾ വൻതോതിൽ പൂര നഗരിയിലെത്തി ആഘോഷങ്ങളിൽ പങ്കുകൊണ്ടു. എന്നാൽ, അവസാന സമയത്ത്, ചില വിഷയങ്ങളുണ്ടായി. അതുമായി ബന്ധപ്പെട്ട് പുരം അലങ്കോലപ്പെടുത്താനുള്ള ചില ശ്രമങ്ങൾ ഉണ്ടായി എന്നത് സർക്കാർ ​ഗൗരവമായാണ് കണ്ടത്. അങ്ങനെയാണ് അതിനെക്കുറിച്ച് ഒരു അന്വേഷണം സമ​ഗ്രമായി നടക്കണമെന്ന് സർക്കാർ നിശ്ചയിക്കുകയും. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയെ ചുമലതപ്പെടുത്തുകയും ചെയ്തത്. ആ അന്വേഷണത്തിൻ്റെ റിപ്പോർട്ട് സെപ്തംബർ 23ന് സംസ്ഥാന പോലീസ് മേധാവി സർക്കാരിന് സമർപ്പിക്കുകയുണ്ടായി. ആ റിപ്പോർട്ട് സെപ്തംബർ 24 ന് എനിക്ക് ലഭിച്ചു.

പൊലീസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് സമഗ്രമാണെന്ന് കരുതാനാവില്ല. ഇവിടെ പലതരത്തിലുള്ള നിയന്ത്രണങ്ങൾ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തേണ്ടി വന്നിട്ടുണ്ട്. എക്സ്പ്ലോസീവ് ആക്ട്, പെസോ (PESO) റഗുലേഷനുകൾ, വിവിധ വകുപ്പുകൾ ഇക്കാര്യത്തിൽ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ, പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷൻറെ ശിപാർശകൾ, മറ്റു നിയമപരമായ നിബന്ധനകൾ, ബഹു. ഹൈക്കോടതി ഉത്തരവുകൾ എന്നിവ പ്രകാരമുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്.

പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വ്യക്തമാകുന്ന ഒരു കാര്യം വ്യക്തമായ ലക്ഷ്യത്തോടെ കേരളത്തിലെ സാമൂഹ്യ അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട് എന്നതാണ്. അങ്ങനെ സംശയിക്കാൻ ഉള്ള അനേകം കാര്യങ്ങൾ ഈ റിപ്പോർട്ടിൽ ഉണ്ട്. ഇക്കാര്യങ്ങൾ സർക്കാർ ഗൗരവമായാണ് കാണുന്നത്.

തെരഞ്ഞെടുപ്പ് ലക്ഷ്യം മുൻനിർത്തി അരങ്ങേറിയ ഒരു ആസൂത്രിത നീക്കത്തിന്റെ ഫലമായി നിയമപരമായി അനുവദിക്കാൻ സാധിക്കാത്ത ആവശ്യങ്ങൾ ബോധപൂർവ്വം ഉന്നയിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടിലെ ഒരു കണ്ടെത്തൽ. അതുൾപ്പെടെ അവിടെ നടന്നിട്ടുള്ള കുറ്റകൃത്യങ്ങൾ അന്വേഷിച്ച് കണ്ടുപിടിച്ച് ഭാവിയിൽ തൃശൂർ പൂരം ഭംഗിയായി നടത്താനുള്ള സംവിധാനം ഒരുക്കൽ അനിവാര്യമായ കാര്യമാണ്. നമ്മുടെ സാമൂഹ്യ അന്തരീക്ഷം തകർക്കാനുള്ള ഒരു കുത്സിത പ്രവൃത്തിയും അനുവദിക്കാനാവില്ല. ഇത് കേവലം ഒരു ആഘോഷവുമായോ ഉത്സവവുമായോ ബന്ധപ്പെട്ട പ്രശ്നമായി ചുരുക്കി കാണാനാവില്ല. കേരളീയ സമൂഹത്തെ ആകെ ബാധിക്കുന്ന വിഷയമാണ്. ആ നിലയിൽ തന്നെയാണ് സർക്കാർ ഇതിനെ കാണുന്നത്.

ഇക്കാര്യത്തിൽ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന തുടർനടപടികൾ ഇന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

1. തൃശൂർ പൂരം അലങ്കോലമാക്കാൻ നടന്ന ശ്രമവുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോർട്ടിൽ വെളിപ്പെടുന്ന കുറ്റകൃത്യങ്ങളെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കാൻ സംസ്ഥാന ക്രൈം ബ്രാഞ്ച് മേധാവിയായ എഡിജിപി എച്ച് വെങ്കിടേഷ് ഐപിഎസിൻ്റെ നേതൃത്വത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തും.

2. പൂരവുമായി ബന്ധപ്പെട്ട ചുമതലകൾ നൽകിയിരുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അക്കാര്യങ്ങൾ അന്വേഷിക്കുന്നതിന് ഇൻ്റലിജൻസ് എഡിജിപി മനോജ് എബ്രഹാം ഐപിഎസിനെ ചുമതലപ്പെടുത്തി.

3. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി സംസ്ഥാന പോലീസ് മേധാവി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതേക്കുറിച്ച് പരിശോധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ സംസ്ഥാന പോലീസ് മേധാവിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി.

രണ്ടു നൂറ്റാണ്ടുകാലത്തെ ചരിത്രത്തിനിടയിൽ തൃശൂർ പൂരം ചുരുക്കേണ്ടിവന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. അത് പ്രകൃതി ദുരന്തങ്ങളുടെയും മറ്റ് പ്രയാസകരമായ അവസ്ഥകളുടെയും ഫലമായിട്ടാണ്. 1930ൽ കടുത്ത മഴയെ തുടർന്ന് മുഴുവൻ ആനകളേയും എഴുന്നെള്ളിച്ചില്ല എന്നാണ് പറയുന്നത്. 1939ൽ രണ്ടാം ലോകമഹായുദ്ധം തുടങ്ങിയപ്പോൾ ചടങ്ങുമാത്രമായി നടത്തി. 1948ൽ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തെ, വധത്തെ തുടർന്ന് ചടങ്ങുമാത്രമാണുണ്ടായത്. ഇത്തവണ ദുരന്തമോ അതുപോലുള്ള മറ്റേതെങ്കിലും ദുരവസ്ഥയോ അല്ല ഉണ്ടായത്. മറിച്ച് ചില പ്രത്യേക രീതിയോടെയുള്ള ഇടപെടലിലൂടെ പൂരാഘോഷങ്ങൾക്ക് അലങ്കോലം ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടായത്. അത് ആവർത്തിക്കാതിരിക്കാനുള്ള കർശന നടപടികളിലേക്ക് കടക്കുകയെന്നതാണ് ഉദ്ദേശിക്കുന്നത്.

വയനാട്

വയനാട് ദുരന്തത്തിൽ സംസ്ഥാനത്തിന് വന്ന നഷ്ടങ്ങൾ വളരെ വലുതാണ്. ഇക്കാര്യത്തിൽ ഫലപ്രദമായ സഹായം കേന്ദ്ര സർക്കാരിൽ നിന്ന് ലഭ്യമാകും എന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ ഇതുവരെ അത്തരമൊരു സഹായം നൽകുന്ന നില ഉണ്ടായിട്ടില്ല. ഈ വർഷത്തെ സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ കേന്ദ്ര വിഹിതം കൂടാതെ 219.2 കോടി രൂപ ആണ് അടിയന്തിര ദുരിതാശ്വാസ സഹായം ആയി അഭ്യർത്ഥിച്ചത്. ഈ വർഷം സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ ലഭിക്കേണ്ട കേന്ദ്ര വിഹിതം ആയ 291.2 കോടി രൂപയുടെ ആദ്യ ഗഡു ആയ 145.6 കോടി രൂപ അനുവദിച്ചിരുന്നു. രണ്ടാം ഗഡു ആയ 145.6 കോടി രൂപ അഡ്വാൻസ് ആയി ഇപ്പോൾ അനുവദിച്ചതായാണ് ഒക്ടോബർ ഒന്നിലെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ വാർത്താകുറിപ്പിൽ നിന്നും മനസിലാക്കുന്നത്. ഇത് സാധാരണ നടപടിക്രമം മാത്രമാണ്. ദുരന്തത്തിൻ്റെ ഭാഗമായി ലഭിക്കുന്ന പ്രത്യേക ധനസഹായം അല്ല. വയനാട് ദുരന്ത ഘട്ടത്തിലും തുടർന്നും സംസ്ഥാനത്തിന് സഹായം നൽകാമെന്ന വാഗ്ദാനം ഉണ്ടായിരുന്നു. എന്നാൽ പ്രത്യേക സഹായം ഇതുവരെ ലഭ്യമായിട്ടില്ല. അർഹമായ സഹായം എത്രയും വേഗം ലഭ്യമാക്കണമെന്ന് കേന്ദ്രത്തിനോട് ആവശ്യപ്പെടാനും ഈ വിഷയം കേന്ദ്രത്തിൻറെ ശ്രദ്ധയിൽപ്പെടുത്താനും മന്ത്രി സഭായോഗം തീരുമാനിച്ചു.

വയനാട് ഉരുൾപൊട്ടലിനെത്തുടർന്ന് ഇരു മാതാപിതാക്കളെയും നഷ്ടപ്പെട്ട 6 കുട്ടികൾക്ക് 10 ലക്ഷം രൂപ വീതവും, മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ നഷ്ടപ്പെട്ട 8 കുട്ടികൾക്ക് 5 ലക്ഷം രൂപ വീതവും നൽകുന്നതിന് ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. വനിതാ ശിശുവികസന വകുപ്പാണ് ഇത് നൽകുക.

മേപ്പാടി ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി ഏറ്റവും അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുള്ള മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റിലും, കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ എൽസ്റ്റോൺ എസ്റ്റേറ്റിലും മോഡൽ ടൗൺഷിപ്പ് നിർമ്മിക്കുവാനാണ് മന്ത്രിസഭായോഗം കണ്ടിട്ടുള്ളത്.

ടൗൺഷിപ്പ് നിർമ്മിക്കുവാൻ ഏറ്റവും അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുള്ള ഈ സ്ഥലങ്ങൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ അഡ്വക്കേറ്റ് ജനറലിൻ്റെ അടക്കം വിദഗ്ധോപദേശം തേടിയിരുന്നു. വേഗം തന്നെ സ്ഥലം കിട്ടുക എന്നത് വളരെ പ്രധാനമാണ്. അതിൻ്റെയൊക്കെ ഭാഗമായി ഇപ്പോൾ കണ്ടിട്ടുള്ളത്, ദുരന്ത നിവാരണ നിയമം 2005 പ്രകാരം പൊസഷൻ ഏറ്റെടുക്കുന്നതിനാണ് മന്ത്രിസഭായോഗം അനുമതി നൽകിയത്. അങ്ങനയാകുമ്പോൾ സ്ഥലം ലഭ്യമാകുന്നതിന് വലിയ കാലതാമസം ഉണ്ടാവുകയില്ല.

ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ ഒന്നാം ഘട്ടമായി പുനരധിവസിപ്പിക്കും. വാസയോഗ്യമല്ലാതായി തീർന്ന സ്ഥലങ്ങളിൽ ഉൾപ്പെടുന്ന മറ്റ് കുടുംബങ്ങളെ രണ്ടാം ഘട്ടമായും പുനരധിവസിപ്പിക്കും.

പുനരധിവാസ പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിൽ ഉൾപ്പെടുന്ന ഗുണഭോക്താക്കളുടെ കരട് പട്ടിക വയനാട് ജില്ലാ കളക്ടർ പ്രസിദ്ധീകരിക്കും. പട്ടിക അന്തിമമാക്കുന്നത് സംബന്ധിച്ച് വിശദമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ റവന്യൂ വകുപ്പിനെ ചുമതലപെടുത്തി.

വയനാട് ദുരന്തത്തിൽ മുഴുവൻ കുടുംബാംഗങ്ങളെയും പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി നൽകും.

ഇതോടൊപ്പം ഷിരൂരിൽ മണ്ണിടിച്ചലിൽ മരണപ്പെട്ട കോഴിക്കോട് സ്വദേശി അർജുൻ്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നൽകുന്നതിനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.