by Midhun HP News | Aug 22, 2024 | Latest News, ജില്ലാ വാർത്ത
കോട്ടയം: കഴിക്കുന്ന ബണ്ണിനുള്ളിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച യുവാക്കൾ പിടിയിൽ. ചങ്ങനാശേരി പുഴവാത് കൊട്ടാരച്ചിറ അമ്പാടി ബിജു (24), റെയിൽവേ സ്റ്റേഷൻ ഹൗസിങ് ബോർഡ് കോളനി തോപ്പിൽ താഴ്ചയിൽ ടി എസ് അഖിൽ (24) എന്നിവരാണു പിടിയിലായത്.
ന്നലെ രാവിലെ പെരുന്ന രാജേശ്വരി കോംപ്ലക്സ് ജംക്‌ഷനു സമീപമായിരുന്നു സംഭവം. ബണ്ണിനുള്ളിൽ 20.9 ഗ്രാം എംഡിഎംഎ പൊതികളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ചങ്ങനാശേരി പൊലീസും ചേർന്നാണ് യുവാക്കളെ പിടികൂടിയത്.
ബംഗളൂരുവിൽ നിന്നു ബസിലാണ് ഇവർ എംഡിഎംഎ കടത്തിക്കൊണ്ടുവന്നതെന്നു പൊലീസ് പറഞ്ഞു. എസ്ഐ സന്തോഷ്, എഎസ്ഐമാരായ രഞ്ജീവ് ദാസ്, കെ.എൻ.അംബിക, സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.

by Midhun HP News | Aug 22, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും വീടുവിട്ടിറങ്ങിയ പതിമൂന്നു വയസ്സുള്ള അസം ബാലികയെ രണ്ടു രാപകല്‍ നീണ്ട അന്വേഷണത്തിനുശേഷം ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തു കണ്ടെത്തി. കാണാതായി 37 മണിക്കൂറിന് ശേഷം താംബരം എക്‌സ്പ്രസ് ട്രെയിനില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
കുട്ടിയെ കാണാനില്ലെന്ന വാര്‍ത്തയറിഞ്ഞ് വിശാഖപട്ടണത്തെ മലയാളി സംഘടനാ പ്രതിനിധികള്‍ ട്രെയിനുകളില്‍ കയറി നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കണ്ടെത്തുമ്പോള്‍ ട്രെയിനിലെ ബെര്‍ത്തില്‍ ഉറങ്ങിയ നിലയിലായിരുന്നു. രാത്രി പത്ത് മണിയോടെ കുട്ടിയെ കണ്ടെത്തിയ സംഘം റെയില്‍വേ പൊലീസിനെ ഏല്‍പ്പിച്ചു. കുട്ടിയോട് വിഡിയോകോളില്‍ മാതാതാക്കള്‍ സംസാരിച്ചു.
കഴക്കുട്ടം എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം കുട്ടിയെ തിരിച്ചു കൊണ്ടുവാരാന്‍ പുറപ്പെട്ടു. സംഘം നാളെ കുട്ടിയുമായി തിരച്ചെത്തും. അനിയത്തിയുമായി വഴക്കിട്ടതിന് അമ്മ ശകാരിച്ചതിനു പിന്നാലെ, ചൊവ്വാഴ്ച രാവിലെയാണ് കുട്ടി വീട്ടില്‍നിന്നിറങ്ങിയത്. വസ്ത്രങ്ങളും ബാഗും 40 രൂപയും മാത്രമേ കയ്യിലുണ്ടായിരുന്നുള്ളൂ എന്നാണു വിവരം. കഴക്കൂട്ടം മുതല്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ വരെ പോയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്നുതന്നെ കണ്ടെത്തിയെങ്കിലും തുടര്‍ന്ന് എവിടേക്കു പോയെന്നറിയാതെ പൊലീസ് ആശയക്കുഴപ്പത്തിലായിരുന്നു.
ചൊവ്വാഴ്ച കന്യാകുമാരിക്കുള്ള ഐലന്‍ഡ് എക്‌സ്പ്രസില്‍ കുട്ടിയുണ്ടായിരുന്നുവെന്ന് എതിര്‍സീറ്റിലിരുന്ന യാത്രക്കാരി ഇന്നലെ പുലര്‍ച്ചെ 3.15നു പൊലീസിനെ അറിയിച്ചതാണ് വഴിത്തിരിവായത്. കുട്ടി ട്രെയിനിലിരിക്കുന്ന ഫോട്ടോയും ഇവര്‍ എടുത്തിരുന്നു.
കന്യാകുമാരിയില്‍നിന്നു കുട്ടി ഇന്നലെ രാവിലെ ചെന്നൈ എഗ്മൂറില്‍ ട്രെയിനിറങ്ങിയെന്നു തമിഴ്‌നാട് പൊലീസ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കേരള പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വൈകിട്ട് അവിടേക്കു പുറപ്പെട്ടിരുന്നു. ഇതിനിടെ, എഗ്മൂറില്‍നിന്നു കുട്ടി ലോക്കല്‍ ട്രെയിനില്‍ താംബരത്തേക്കു പോയി. അവിടെനിന്നു ബംഗാളിലെ സാന്ദ്രഗച്ചിയിലേക്കുള്ള അന്ത്യോദയ എക്‌സ്പ്രസില്‍ കയറി. ട്രെയിന്‍ വിശാഖപട്ടണത്ത് എത്തിയപ്പോഴാണ് മലയാളി സംഘടനാപ്രവര്‍ത്തകര്‍ കുട്ടിയെ കണ്ടെത്തിയത്പി
by Midhun HP News | Aug 22, 2024 | Latest News, ജില്ലാ വാർത്ത
സി പി ഐ ചിറയിൻകീഴ് ഈഞ്ചയ്ക്കൽ ബ്രാഞ്ച് കമ്മിറ്റി ഈഞ്ചക്കലിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ അനുമോദന ചടങ്ങിൽ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും ഫുൾ A + കരസ്ഥമാക്കിയ വിദ്യാർത്ഥിനിയെ ആദരിച്ചു. ചിറയിൻകീഴ് എം.എൽ.എ. വി.ശശി, വി എ ശിവരഞ്ജിനിയ്കാണ് സ്നേഹദരവ് നൽകിയത്. ബ്രാഞ്ച് സെക്രട്ടറി ഡി.ശശികുമാർ, കളിയിൽ പുര.രാധാകൃഷൻനായർ, വിനോദ് കോട്ടപ്പുറം, ജയ.ഷൈനു, ഷറഫുദ്ധീൻ, കണ്ണൻ, ശോഭനൻ, ജയൻ, ധനുഷ്, പ്രസാദ്, ശിശിര എന്നിവർ പങ്കെടുത്തു.
by Midhun HP News | Aug 21, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ലോകായുക്തയായി ജസ്റ്റിസ് എന്‍ അനില്‍കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ സന്നിഹിതനായിരുന്നു.
മന്ത്രിമാരായ പി രാജീവ്, കെഎന്‍ ബാലഗോപാല്‍, വിഎന്‍ വാസവന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ചീഫ് സെക്രട്ടറി ഡോ. വി വേണു, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 1983ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്ത അദ്ദേഹം തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ അംഗമായിരുന്നു. എറണാകുളത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പദവി വഹിച്ച അദ്ദേഹം എറണാകുളം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് & സെഷന്‍സ് ജഡ്ജിയായും കേരള ഹൈക്കോടതി രജിസ്ട്രാറായി സേവനമനുഷ്ഠിച്ചു. തിരുവനന്തപുരം കിളിമാനൂർ സ്വദേശിയായ അദ്ദേഹം. ലോകായുക്ത സിറിയക് ജോസഫ് മാർച്ചിൽ വിരമിച്ച ഒഴിവിലാണ് നിയമനം.

by Midhun HP News | Aug 21, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ സർഗ്ഗ ആർട്സ് & സ്പോർട്സ് സെൻ്ററിൻ്റേയും കട്ടിയാട് വി.എസ് മർമ്മ ചികിത്സാ കളരി സംഘത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ കളരി ഗുരുക്കൾ ഷിജി.വി.എസ്സിൻ്റെ അധ്യാപനത്തിൻ കീഴിൽ കേരളത്തിൻ്റെ തനത് ആയോധനകലയായ കളരിപ്പയറ്റിൽ പരിശീലനം നടത്തിവരുന്ന വിദ്യാർത്ഥികളുടെ കച്ചകെട്ടൽ ചടങ്ങ് ആഗസ്റ്റ് 23 വെള്ളിയാഴ്‌ച വൈകുന്നേരം 4 മണിക്ക് ആറ്റിങ്ങൽ വീരളം ദ്വാരകാ ആഡിറ്റോറിയത്തിൽവച്ചു നടക്കുന്നു.
ജി.ഗോപകുമാർ (എസ്.എച്ച്.ഒ, ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ) ഉദ്ഘാടനം നിർവഹിക്കും.
സർഗ്ഗ പ്രസിഡന്റ്റ് എസ്.ശശിധരൻ നായർ അധ്യക്ഷനാകും. ഷിജി വി.എസ് (കളരി ഗുരുക്കൾ), സീതാലക്ഷ്മി (സുപ്രസിദ്ധ സിനിമാതാരം), ബിനു ജി.എസ് (വാർഡ് കൗൺസിലർ, ആറ്റിങ്ങൽ നഗരസഭ) തുടങ്ങിയവർ പങ്കെടുക്കും.
ജില്ലാതല ക്വിസ് മത്സരങ്ങളിൽ മികവ് തെളിയിച്ച കൃപ ബി.എസ്നെ യോഗത്തിൽ ആദരിക്കുകയും ചെയ്യും.
തിങ്കൾ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 4 മണിമുതൽ നടക്കുന്ന കളരിപ്പയറ്റ് പരിശീലനത്തിലേയ്ക്കുള്ള പ്രവേശനം തുടരുന്നു.
വിശദവിരങ്ങൾക്ക്: 9846171092, 9895286306 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
by Midhun HP News | Aug 21, 2024 | Latest News, ജില്ലാ വാർത്ത
കേരള പവർ വർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രതിനിധിസമ്മേളനവും സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പും വൈദ്യുതി നിയമങ്ങളെക്കുറിച്ചും ട്രേഡ് യൂണിയൻ നിയമങ്ങളെ കുറിച്ചും പഠന ക്ലാസും ശില്പശാലയും സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് വേളി യൂത്ത് ഹോസ്റ്റലിൽ നടന്ന രണ്ടു ദിവസത്തെ സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് ആർ.ചന്ദ്രശേഖരൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ജില്ലാ പ്രസിഡൻറ് വി. ആർ. പ്രതാപൻ ഉദ്ഘാടനം ചെയ്തു.
പഠന ക്ലാസ്സുകൾക്ക് സംസ്ഥാന ജനറൽ സെക്രട്ടറി വി. ജെ. ജോസഫ്, സംസ്ഥാന സെക്രട്ടറി പ്രതീപ്നെയ്യാറ്റിൻകര എന്നിവർ നേതൃത്വം നൽകി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ടി. വി. സുരേഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എസ്.ടി.യു. സംസ്ഥാന സമിതി അംഗം എം.ഷാജഹാൻ ആശംസകൾ അർപ്പിച്ചു. സംസ്ഥാന ട്രഷറർ എസ്.എൻ.നുസുറ സ്വാഗതവും ജി.ഫ്രാൻസിസ് സേവ്യയർ കൃതജ്ഞതയും പറഞ്ഞു.
ആർ. ചന്ദ്രശേഖരൻ (പ്രസിഡൻ്റ്), അലി അറയ്ക്കപ്പടി (വർക്കിംഗ് പ്രസിഡൻ്റ്), വി.ജെ.ജോസഫ് (ജനറൽ സെക്രട്ടറി), ആർ.എസ്.വിനോദ് മണി (അസിസ്റ്റൻ്റ് സെക്രട്ടറി), എസ്. താജുദ്ദീൻ (ട്രഷറർ) എന്നിവരുൾപ്പെടെ 30 അംഗ സംസ്ഥാന കമ്മിറ്റിയും യോഗം തിരഞ്ഞെടുത്തു.

Recent Comments