by Midhun HP News | Aug 15, 2024 | Latest News, ജില്ലാ വാർത്ത
ഇളമ്പ റൂറൽ കോ. ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷവും പായസ വിതരണവും നടന്നു. സൊസൈറ്റി പ്രസിഡന്റ് എം, ബിന്ദു, ഇളമ്പ ഉണ്ണികൃഷ്ണൻ, സന്തോഷ് കുമാർ, ശശിധരൻ നായർ, വിജയകുമാരി, സബീല ബീവി, സെക്രട്ടറി മഞ്ജു എന്നിവർ പങ്കെടുത്തു.
by Midhun HP News | Aug 15, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കടുവയിൽ വിനായക ജംഗ്ഷനിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീകണ്ഠൻ പതാക ഉയർത്തി.ഗോകുലൻ ,അനി, സുനി, സുനിൽ തുടങ്ങിയവർ നേതൃത്വം നൽകി.

by Midhun HP News | Aug 15, 2024 | Latest News, ജില്ലാ വാർത്ത
ആലംകോട് ജങ്ഷനിൽ കാറും ബസും കൂട്ടിയിടിച്ച് കാർ യാത്രികന് പരിക്ക്. കൊല്ലം സ്വദേശി സജിത്തിനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടര യോടെയായിരുന്നു സംഭവം. ഇദ്ദേഹത്തെയും ഒപ്പമുണ്ടായിരുന്ന ആളിനെയും ആറ്റിങ്ങൽ വലിയ കുന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിനു പൊട്ടലുണ്ടെന്നാണ് പ്രാഥമിക വിവരം.
കൊല്ലം ഭാഗത്ത് നിന്നും വന്ന ഇന്നോവ കാർ ആറ്റിങ്ങലിലേയ്ക് വരുകയായിരുന്ന എസ് ആർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. പോലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് അപകടത്തിൽ പെട്ട കാർ റോഡിൽ നിന്നും നീക്കം ചെയ്തു. അപകടത്തെ തുടർന്ന് ഏകദേശം ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
by Midhun HP News | Aug 15, 2024 | Latest News, ജില്ലാ വാർത്ത
ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നാളെ കേരളത്തിലെത്തും. ഹൈക്കോടതിയില്‍ നടക്കുന്ന ചടങ്ങിലും, കുമരകത്ത് കോമണ്‍ വെല്‍ത്ത് ലീഗല്‍ എഡ്യൂക്കേഷന്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പരിപാടിയിലും ചീഫ് ജസ്റ്റിസ് സംബന്ധിക്കും.കേരള ഹൈക്കോടതിയില്‍ പുതുതായി തയ്യാറാക്കിയ ഡിജിറ്റല്‍ ലൈബ്രറി, ഗവേഷണ കേന്ദ്രം, വിവിധ ഡിജിറ്റല്‍ കോടതികള്‍ തുടങ്ങിയവയുടെ ഉദ്ഘാടനം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിര്‍വഹിക്കും. ഹൈക്കോടതിയില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. ഇതാദ്യമായാണ് ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും ഒരു വേദിയിലെത്തുന്നത്.
ഏഴു വര്‍ഷത്തിന് ശേഷമാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കേരള ഹൈക്കോടതിയിലെത്തുന്നത്. ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്രയാണ് ഇതിനുമുമ്പ് കേരള ഹൈക്കോടതിയില്‍ എത്തിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. ഹൈക്കോടതി സുവര്‍ണ ജൂബിലി പരിപാടിയില്‍ പങ്കെടുക്കാനാണ് ജസ്റ്റിസ് ദീപക് മിശ്ര എത്തിയത്.
കേരള ഹൈക്കോടതിയുടെ പുതിയ ആർബിട്രേഷൻ സെന്റർ കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസ്, ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്, കേരള ഹൈക്കോടതി ജഡ്ജിമാരായ പി ബി സുരേഷ് കുമാർ, ഡി കെ സിങ്, ഹൈബി ഈഡൻ എംപി തുടങ്ങിയവർ പങ്കെടുക്കും.

by Midhun HP News | Aug 15, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്ത മഴയ്ക്ക് സാധ്യത. രണ്ടു ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കാനുള്ള സാഹര്യമാണ് ഉള്ളത്. ഇടിമിന്നൽ മുന്നറിയിപ്പുമുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിക്കുന്നു
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 18 വരെ കേരള തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

by Midhun HP News | Aug 15, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നാളെ പ്രഖ്യാപിക്കും. മമ്മൂട്ടി, പൃഥ്വിരാജ്, പാർവതി, ഉർവശി തുടങ്ങിയവർ അവാർഡിനായി കടുത്ത മത്സരത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചലചിത്ര പുരസ്കാരത്തിനുള്ള അന്തിമ റൗണ്ടിൽ കടുത്ത മത്സരമാണ്. ആടുജീവിതം, കാതൽ, 2018, ഫാലിമി തുടങ്ങി നാൽപതോളം ചിത്രങ്ങളാണ് അവസാന റൗണ്ടിലുള്ളത്.
മികച്ച നടനായി കാതൽ, കണ്ണൂർ സ്ക്വാഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ മമ്മൂട്ടിയും ആടുജീവിതത്തിലെ നജീബായ പൃഥ്വിരാജും തമ്മിലാണ് കടുത്ത മത്സരമെന്നാണ് സൂചന. അപ്രതീക്ഷിതമായി മറ്റാരെങ്കിലും മികച്ച നടനുള്ള പുരസ്കാരം നേടുമോയെന്നതും ആകാംക്ഷയുണർത്തുന്നു. കഴിഞ്ഞ വർഷം മമ്മൂട്ടിയായിരുന്നു മികച്ച നടൻ.
മികച്ച നടിക്കായും കടുത്ത പോരാട്ടമാണ്. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയമാണ് ഉർവ്വശി, പാർവതി തിരുവോത്ത് എന്നിവരെ മുന്നിട്ടു നിർത്തുന്നത്. നേര് എന്ന സിനിമയിൽ മികച്ച അഭിനയം കാഴ്ചവെച്ച അനശ്വര രാജൻ, ശേഷം മൈക്കിൽ ഫാത്തിമ എന്ന ചിത്രത്തിലൂടെ കല്യാണി പ്രിയദർശനും മത്സരത്തിനുണ്ട്.

Recent Comments