by Midhun HP News | Aug 13, 2024 | Latest News, ജില്ലാ വാർത്ത
കൊച്ചി: സംസ്ഥാന സർക്കാരിൻ്റെ നേട്ടങ്ങൾ അഞ്ച് സംസ്ഥാനങ്ങളിലെ തീയറ്ററുകളിൽ പ്രദർശിപ്പിക്കാൻ 18 ലക്ഷം രൂപ അനുവദിച്ചു. കർണ്ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡൽഹി എന്നിവടങ്ങളിലെ തിയേറ്ററുകളിലാണ് കേരള സർക്കാറിന്‍റെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്നത്. നഗരകേന്ദ്രങ്ങളിലെ 100 തിയേറ്ററുകളിലാണ് ഒന്നരമിനുട്ടുള്ള വീഡിയോ പ്രദർശിപ്പിക്കുന്നത്. സെക്രട്ടറിമാർ ഉൾപ്പെടുന്ന വർക്കിംഗ് ഗ്രൂപ്പിന്‍റെ നിർദ്ദേശ പ്രകാരമാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നുണ്ട്. വീഡിയോ തയ്യാറാക്കാൻ ഏജൻസികളെ കണ്ടെത്തും. ചുരുങ്ങിയത് 28 ദിവസം വീഡിയോ പ്രദർശിപ്പിക്കാനാണ് തീരുമാനം. 18,19,843 രൂപയാണ് ഇതിനായി അനുവദിച്ചത്.
നവകേരള സദസ്സിന്‍റ പ്രചാരണത്തിന് ഹോര്‍ഡിംഗുകൾ വച്ച വകയിൽ 2.46 കോടി രൂപയും കഴിഞ്ഞദിവസം അനുവദിച്ചിരുന്നു. സംസ്ഥാനമാകെ 364 ഹോര്‍ഡിംഗുകളാണ് സ്ഥാപിച്ചിരുന്നത്. കലാജാഥ സംഘടിപ്പിച്ചതിന് 48 ലക്ഷം രൂപയും കെഎസ്ആർടിസി ബസ്സിലെ പ്രചാരണ പോസ്റ്റര്‍ പതിപ്പിച്ചതിന് 16.99 ലക്ഷം രൂപയും റെയിൽവെ ജിംഗിൾസിന് 41.21 ലക്ഷം രൂപയും ആയിരുന്നു ചെലവ്.

by Midhun HP News | Aug 13, 2024 | Latest News, ജില്ലാ വാർത്ത
കേരള യൂണിവേഴ്സിറ്റി ബിരുദാനന്തര ബിരുദത്തിൽ അഞ്ചുതെങ്ങ് സ്വദേശിനിക്ക് സംസ്ഥാന തലത്തിൽ നാലാം റാങ്ക്.
കേരള യൂണിവേഴ്സിറ്റി എക്കണോമിക്സ് ആൻഡ് ഡാറ്റ സയൻസിൽ ബിരുദാനന്തര ബിരുദത്തിൽ അഞ്ചുതെങ്ങ് കായിക്കര സ്വദേശിനിക്ക് സംസ്ഥാന തലത്തിൽ നാലാം റാങ്ക്. അഞ്ചുതെങ്ങ് കായിക്കര കാപാലിശ്വരം വലിയ പോളയ്ക്കലിൽ കുമാർ, മദിന ദമ്പതികളുടെ മകൾ രുദ്രാ കുമാറാണ് ഈ അഭിമാന നേട്ടത്തിന് അർഹയായായത്. സംസ്ഥാന തലത്തിലെ നാലാം റാങ്കിന് പുറമേ കോളേജ് തലത്തിൽ മൂന്നാം റാങ്കും രുദ്രാ കുമാറാണ് കരസ്ഥമാക്കിയിരിക്കുന്നത്. രുദ്രാ കുമാർ കൊല്ലം എസ്. എൻ വിമൻസ് കോളേജ് വിദ്യാർത്ഥിനിയാണ്.

by Midhun HP News | Aug 13, 2024 | Latest News, ജില്ലാ വാർത്ത
മാനവസേവ വാർഷികാഘോഷ പരിപാടികളുടെ ഭാഗമായുള്ള ജില്ലാതല ചിത്രരചനാ മത്സരം ഓഗസ്റ്റ് 14നു രാവിലെ 9.00 മണി മുതലും ജില്ലാതല ക്വിസ് മത്സരം ഉച്ചയ്ക്ക് 1.00 മണി മുതലും പൊയ്കമുക്ക് തിപ്പെട്ടിയിൽ ദേവിക്ഷേത്ര ഓഡിറ്റോറിയത്തിൽ നടത്തുന്നു. മത്സാരാർത്ഥികളായ വിദ്യാർത്ഥികളെ LP/UP/HS വിഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കുന്നു.
ചിത്രരചനാ
വിദ്യാർത്ഥികളുടെ ഐ.ഡി കാർഡ് സ്‌കൂളിൽ നിന്നുള്ള സാക്ഷ്യപത്രം എന്നിവ സഹിതം മത്സരം നിശ്ചയിച്ചിട്ടുള്ള സമയ ക്രമത്തിൽ അരമണിക്കൂർ മുമ്പായി ഹാജരാക്കി രജിസ്റ്റർ ചെയ്യേണ്ടതാണ്.
ക്വിസ് മത്സരം
ക്വിസ് മത്സരാർത്ഥികൾ ഐ.ഡി കാർഡ്/സ്‌കൂളിൽ നിന്നുള്ള സാക്ഷ്യപത്രം എന്നിവ സഹിതം അന്നേ ദിവസം 11.00 മണിക്ക് രജിസ്ട്രേഷൻ കൗണ്ടറിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. (ക്വിസ് പ്രോഗാമിൽ ഒരു ടീമിൽ രണ്ടുപേർ പങ്കെടുക്കേണ്ടതാണ്)
വിശദ വിവരങ്ങൾക്ക്: 9847350548 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
by Midhun HP News | Aug 13, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ അഷ്ടമി രോഹിണി മഹോത്സവം ഓഗസ്റ്റ് 26ന്. അന്നേ ദിവസം രാവിലെ 8 മണിയ്ക്ക് ലക്ഷാർച്ചന, 10.30 നു കഞ്ഞി സദ്യ, വൈകുന്നേരം 3 ന് ഉറി ഊരു ചുറ്റൽ, 4 മണിയ്ക്ക് കുട്ടികളുടെ ഉറിയടി, 6.15 നു ശോഭായാത്രാ സംഗമം, 7 നു നൃത്തനൃത്ത്യങ്ങൾ, 8.30 നു ലഘു ഭക്ഷണം, രാത്രി 12.30ന് തിരുഃജനനം തുടർന്ന് മാടൻ നടയിൽ ചിറപ്പും വിളക്കോടെ ആഘോഷ പരിപാടി സമാപിയ്ക്കും
by Midhun HP News | Aug 13, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി ബാലസംഘം മേലാറ്റിങ്ങൽ യൂണിറ്റ് സമ്മേളനം കവിയും സാഹിത്യകാരനുമായ ശശി മാവിൻമൂട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ.എം അമൽ അധ്യക്ഷത വഹിച്ചു. ഘോഷ് മേലാറ്റിങ്ങൽ, ശങ്കർ ഗോപിനാഥ്, പ്രഭാകരൻ എന്നിവർ സംസാരിച്ചു.
യൂണിറ്റ് സെക്രട്ടറി വി വസുദേവ് സ്വാഗതവും ബി സാരംഗ് നന്ദിയും പറഞ്ഞു. യൂണിറ്റ് പ്രസിഡന്റായി ജി ഗൗരിയേയും സെക്രട്ടറിയായി ബി സാരംഗിനേയും തെരഞ്ഞെടുത്തു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ വിതരണം ചെയ്തു. യൂണിറ്റ് അംഗങ്ങളുടെ കുടുംബങ്ങൾ ക്യൂ.ആർ കോഡിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനും സമ്മേളനം തീരുമാനിച്ചു.
by Midhun HP News | Aug 13, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങലിൽ വ്യാപക സാമ്പത്തിക തട്ടിപ്പ് കാരൻ പോലീസ് പിടിയിൽ. എ ബി ഫിനാൻസ് എന്ന പേരിൽ കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ നടത്തിവന്ന ഓഫീസിൻറെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ തിരുവനന്തപുരം കാട്ടാക്കട കുറിയക്കോട് പെരുങ്കുളം സ്നേഹാലയത്തിൽ 48 വയസ്സുള്ള അലക്സാണ്ടർ ബാലസ് ആണ് അറസ്റ്റിലായത്. ലോൺ തരപ്പെടുത്തി കൊടുക്കൽ, ജോലി വാഗ്ദാനം ചെയ്യൽ എന്നി വാഗ്ദാനങ്ങൾ നൽകി 100 – കണക്കിന് വ്യക്തികളിൽ നിന്നും വൻ തുകകൾ കൈക്കലാക്കി മുങ്ങുകയാണ് പതിവ്. കൂടാതെ നിരവധി വിവാഹങ്ങൾ നടത്തി വിവാഹതട്ടിപ്പ് നടത്തിയതായും പരാതി ഉയരുന്നു.
ഇത്തരത്തിൽ ഇക്കഴിഞ്ഞ ദിവസം ആറ്റിങ്ങൽ മുദായ്ക്കൽ, പൂവണത്തും മൂട് ജംഗ്ഷനിലെ സ്ഥാപനത്തിൽ നടത്തിവന്ന തട്ടിപ്പ് വിവരം ജനപ്രതിനിധികളായ പൂവണത്തും മൂട്ബിജു, പൂവണത്തുമൂട് മണികണ്ഠൻ എന്നിവർ ആറ്റിങ്ങൽ പോലീസിൽ വിവരം അറിയിക്കുകയും, എസ് എച്ച് ഒ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥാപന ഉടമ അലക്സാണ്ടർ ബാലസിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

Recent Comments