by Midhun HP News | Jun 7, 2024 | Latest News, ജില്ലാ വാർത്ത
പരിസ്ഥിതി സംരക്ഷണത്തിന് രാജ്യത്തിന് മാതൃകയായി സായിഗ്രാമം. സായി ഗ്രാമത്തിൽ ഒരുലക്ഷം മരങ്ങൾ നട്ട് വളർത്തി വൻ മരമായി മാറി. വനവൽക്കരണ പദ്ധതിയുടെ ഭാഗമായി 10000 മുളമരങ്ങൾ നട്ടുവളർത്തി. 2024 ലോക പരിസ്ഥിതി ദിനം സായി ഗ്രാമത്തിൽ മരങ്ങൾ നട്ട് സായി ഗ്രാമം എക്സിക്യൂട്ടീവ് ഡയറക്ടർ കെ എൻ ആനന്ദ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രകൃതി സംരക്ഷണത്തിന് മരങ്ങളുടെ ആവശ്യകതയെ കുറിച്ച് അനന്തകുമാർ വിദ്യാർത്ഥികളോട് സംവദിക്കുകയും ചെയ്തു.
by liji HP News | Jun 7, 2024 | Latest News, Uncategorized, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഡയറ്റ് സ്കൂളിൽ ജൂനിയർ ഹിന്ദി വിഭാഗത്തിൽ ഒരു ഒഴിവ് ഉണ്ട് . ഈ ഒഴിവിലേയ്ക് അധ്യാപകനെ ദിവസ വേതനടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അഭിമുഖം
12 -06 24 നു രാവിലെ 9 .30 ഡയറ്റ് ഓഫീസിൽ വച്ച് നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അന്നേ ദിവസം അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാക്കേണ്ടതാണ്.
by liji HP News | Jun 7, 2024 | Latest News, ജില്ലാ വാർത്ത, മരണം
ആലംകോട്: മേലാറ്റിങ്ങൽ വൃന്ദാവനം വീട്ടിൽ സുരേഷ് (74) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് വൃന്ദാവനം വീട്ടുവളപ്പിൽ നടക്കും.
ഭാര്യ: പരേതയായ ഷീല.
മക്കൾ: സൂര്യ, സൂരജ്.
by liji HP News | Jun 7, 2024 | Latest News, ജില്ലാ വാർത്ത
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ ഉൾപ്പെടെ ആറ്റിങ്ങൽ നഗരസഭയിലെ മുഴുവൻ വാർഡുകളിലെയും വേട്ടർ പട്ടിക സംക്ഷിപ്ത പുതുക്കൽ ആരംഭിച്ചു.
കരട് വോട്ടർ പട്ടിക 06/06/2024 ന് പ്രസിദ്ധീകരിച്ചു. മുനിസിപ്പൽ ഓഫീസ്, താലൂക് ഓഫീസ്, വില്ലേജ് ഓഫീസുകൾ എന്നിവിടങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത് പരിശോധനയ്ക്ക് ലഭ്യമാണ്.
1. 2024 ജൂൺ 6 മുതൽ 21 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം ഉണ്ട്.
2. sec.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്.
3. 1.01.2024 ന് 18 വയസ് തികഞ്ഞവർക്ക് വോട്ടേട്സ് ലിസ്റ്റിൽ പേര് ചേർക്കാൻ അപേക്ഷിക്കാവുന്നതാണ്.
4. ഇതോടൊപ്പം ഉൾകുറിപ്പിലെ തിരുത്തൽ, പോളിംഗ് സ്റ്റേഷൻ മാറ്റം എന്നിവയ്ക്കും അപേക്ഷിക്കാവുന്നതാണ്.
5. ആക്ഷേപങ്ങളും അപേക്ഷകളും നാൽകാനുള്ള അവസാന തീയതി – 21/06/2024
6. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കൽ – 1/07/2024
by liji HP News | Jun 7, 2024 | Latest News, ജില്ലാ വാർത്ത
ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഗ്രീൻ വേംസ് ഇക്കോ സൊല്യൂഷൻസ്, ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ, എന്നിവരുടെ നേതൃത്വത്തിൽ കിളിമാനൂർ ബ്ലോക്ക് പരിധിയിലെ 8,9,10 ക്ലാസുകളിലെ കുട്ടികൾക്കായി ചിത്ര രചന മത്സരവും ഹരിതകർമ്മ സേനയെ ആദരിക്കലും കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി മുരളി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിന് വൈസ് പ്രസിഡന്റ് അഡ്വ ശ്രീജ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ആർ പി പ്രവീൺ പി സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രെട്ടറി ബിനിൽ എസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കിളിമാനൂർ ബ്ലോക്കിലെ എട്ടു പഞ്ചായത്തുകളിലെ പതിനഞ്ചു ഹൈസ്കൂളുകളിൽ നിന്നായി നാൽപതു കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.
കിളിമാനൂർ, നഗരൂർ, പഴയ കുന്നുമ്മൽ, കരവാരം, നാവായിക്കുളം, പുളിമാത്ത്, മടവൂർ, പള്ളിക്കൽ എന്നീ എട്ടു പഞ്ചായത്തുകളിലെ ഹരിത കർമ്മ സേന കൺസോർഷ്യത്തിനു വേണ്ടി സെക്രട്ടറി പ്രസിഡന്റ് എന്നിവരെ വൃക്ഷത്തെകളും മൊമെന്റോയും നൽകി ആദരിച്ചു. കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനവും പഞ്ചായത്ത് ഹാളിൽ നടന്നു. ഗ്രീൻ വേംസ് പ്രോജക്ട് കോഡിനേറ്റർ വി പ്രതീഷ് ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി. പരിപാടിയിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ പ്രവർത്തകർ അദ്ധ്യാപകർ, രക്ഷിതാക്കൾ, തുടങ്ങി നൂറോളം പേർ പങ്കെടുത്തു.

by liji HP News | Jun 7, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കേരള സർകലാശാലയിൽ നിന്നും ബി എ മലയാളം & മാസ്സ് കമ്മ്യൂണിക്കേഷനിൽ ഒന്നാം റാങ്ക് നേടി പൂജ ആർ. തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലെ വിദ്യാർത്ഥിനിയാണ്. ആറ്റിങ്ങൽ ആലംകോട് കലാഭവനിൽ വി വിനോദിന്റെയും രേണുകയുടെയും മകളാണ് പൂജ.

Recent Comments