ചലച്ചിത്ര അവാർഡ് വിവാദത്തിൽ പ്രതികരിച്ച് ഇന്ദ്രൻസും മഞ്ജു പിള്ളയും

ചലച്ചിത്ര അവാർഡ് വിവാദത്തിൽ പ്രതികരിച്ച് ഇന്ദ്രൻസും മഞ്ജു പിള്ളയും

പത്തനംതിട്ട: ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ പരസ്യമായി പ്രതികരിച്ച് നടന്‍ ഇന്ദ്രന്‍സ് രംഗത്ത്. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല.’ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചു, ജൂറി സിനിമ കണ്ട് കാണില്ല. ഹൃദയം സിനിമയും മികച്ചതാണ്. അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോം. അവാര്‍ഡ് കിട്ടാത്തതിന് കാരണം നേരത്തേ കണ്ടുവച്ചിട്ടുണ്ടാകാം, വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. വിജയ്ബാബു നിരപരാധിയെന്ന് തെളിഞ്ഞാല്‍ ജൂറി തിരുത്തുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.നല്ലൊരു സിനിമ ജൂറി കാണാതെ പോയെന്നും അതിൽ തനിക്ക് വിഷമമുണ്ടെന്നും മഞ്ജു പിള്ളയും പ്രതികരിച്ചു. എന്തെങ്കിലും കാരണത്തിന്റെ പേരിലാണ് ആവാർഡിൽ ഹോമിനെ പരി​ഗണിക്കാത്തതെങ്കിൽ അത് ശരിയായ കാര്യമല്ലെന്നും മഞ്ജു പിള്ള പറഞ്ഞു. “നല്ലൊരു സിനിമ കാണാതെ പോയി, അത് എന്തെങ്കിലും കാരണത്തിന്റെ പുറത്താണെങ്കിൽ അത് ശരിയായില്ലെന്ന് മാത്രമേ എനിക്ക് പറയാനുള്ളു. സംവിധായകൻ ഏഴ് വർഷം നെഞ്ചിൽ കൊണ്ട് നടന്ന സിനിമയാണ് ഹോം. നല്ലൊരു സിനിമ കാണാതെ പോയതിലുള്ള വിഷമമുണ്ട്. ഹോം കണ്ടില്ലേ എന്നൊക്കെ തോന്നിപ്പോയി. പിന്നെ ജനങ്ങൾ തന്നൊരു സ്നേഹമുണ്ട് അവർ തന്ന സപ്പോർട്ടുണ്ട് അതുതന്നെയാണ് ഏറ്റവും വലുത്- മഞ്ജു പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു; മികച്ച നടി രേവതി, ബിജു മേനോനും ജോജുവും മികച്ച നടന്‍മാര്‍

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു; മികച്ച നടി രേവതി, ബിജു മേനോനും ജോജുവും മികച്ച നടന്‍മാര്‍

തിരുവനന്തപുരം: 2021 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായി ജോജു ജോര്‍ജിനെയും (മധുരം,നായാട്ട്) ബിജു മേനോനെയും (ആര്‍ക്കറിയാം) തിരഞ്ഞെടുത്തു. മികച്ച നടിയായി രേവതിയെയാണ് ജൂറി തെരഞ്ഞെടുത്തത്. ഭൂതകാലത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്. മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം ജിയോ ബേബിയുടെ ഫ്രീഡം ഫൈറ്റിന് ലഭിച്ചു. ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം ആര്‍ ഗോപാലകൃഷ്ണന്‍റെ നഷ്ടസ്വപ്നങ്ങള്‍ക്ക് ലഭിച്ചു.

മികച്ച സംവിധായകന്‍- ദിലീഷ് പോത്തന്‍

മികച്ച രണ്ടാമത്തെ ചിത്രം- ചവിട്ട്, നിഷിദ്ദോ

മികച്ച നടൻ-ബിജു മേനോൻ, ജോജു ജോർജ്ജ്

മികച്ച നടി- രേവതി

സ്വഭാവ നടി- ഉണ്ണിമായ

മികച്ച വിഷ്വല് എഫ്ക്ട്- മിന്നല്‍ മുരളി( ആന്‍ഡ്രൂസ്)

മികച്ച ചലച്ചിത്ര ഗ്രന്ഥം- ചമയം (പട്ടണം റഷീദ്)

നവാഗത സംവിധായകന്‍ – കൃഷ്ണേന്ദു കലേഷ്

മികച്ച ജനപ്രിയ ചിത്രം- ഹൃദയം

നൃത്ത സംവിധാനം- അരുൾ രാജ്

ഡബ്ബിംഗ് ആർട്ടിസ്റ്റ്- ദേവി എസ്

വസ്ത്രാലങ്കാരം – മെൽവി ജെ (മിന്നൽ മുരളി)

മേക്കപ്പ് അപ്പ് – രഞ്ജിത് അമ്പാടി – (ആർക്കറിയാം)

ശബ്ദമിശ്രണം – ജസ്റ്റിൻ ജോസ് (മിന്നൽ മുരളി)

സിങ്ക് സൗണ്ട്- അരുൺ അശോക്, സോനു കെ പി

കലാ സംവിധായകൻ- എവി ഗേകുൽദാസ്

പിന്നണി ഗായിക- സിതാര കൃഷ്ണ കുമാർ

സംഗീത സംവിധയാകൻ – ഹിഷാം അബ്ദുൽ വഹാബ് (ഹൃദയം)

ഗാനരചന – ബി കെ ഹരിനാരായണൻ

തിരക്കഥ- ശ്യാംപുഷ്കർ

മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള 142 ചിത്രങ്ങളാണ് ജൂറി പരിഗണിച്ചത്. ചുരുക്ക പട്ടികയില്‍ എത്തിയത് 29 ചിത്രങ്ങളാണ്. രണ്ട് സിനിമകള്‍ ജൂറി വീണ്ടും വിളിച്ചുവരുത്തി കണ്ടു. മികച്ച നടൻ-നടി അടക്കം പ്രധാന വിഭാഗങ്ങളിൽ കടുത്ത മത്സരമാണ് ഇത്തവണ നടന്നത്.

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ പ്രൈസ് ഓഫ് പോലീസിന് തിരി തെളിഞ്ഞു: കലാഭവൻ ഷാജോൺ , രാഹുൽ മാധവ് , മിയ, സ്വാസിക എന്നിവർ താരനിരയിൽ

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ പ്രൈസ് ഓഫ് പോലീസിന് തിരി തെളിഞ്ഞു: കലാഭവൻ ഷാജോൺ , രാഹുൽ മാധവ് , മിയ, സ്വാസിക എന്നിവർ താരനിരയിൽ

കലാഭവൻ ഷാജോണിന്റെ പോലീസ് വേഷങ്ങളുടെ കൂട്ടത്തിലേക്ക് ശക്തമായ മറ്റൊരു കഥാപാത്രം കൂടി. സത്യസന്ധനും സമർത്ഥനുമായ ഡി വൈ എസ് പി മാണി ഡേവിസ്. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ജോണറിലുള്ള “പ്രൈസ് ഓഫ് പോലീസി “ലാണ് ഷാജോണിന്റെ പുതിയ പോലീസ് വേഷം. എ ബി എസ് സിനിമാസിന്റെ ബാനറിൽ അനീഷ് ശ്രീധരൻ നിർമ്മാണവും രാഹുൽ കല്യാൺ രചനയും ഉണ്ണി മാധവ് സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം “പ്രൈസ് ഓഫ് പോലീസി ” ന്റെ പൂജ കൊച്ചിയിൽ നടന്നു. അമ്മയുടെ ആസ്ഥാനമന്ദിരത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത സംവിധായകൻ ജോഷി ആദ്യതിരി തെളിച്ചു. കലാഭവൻ ഷാജോണിനു പുറമെ മിയ, രാഹുൽ മാധവ് , റിയാസ്ഖാൻ , തലൈവാസൽ വിജയ്, സ്വാസിക, മറീന മൈക്കിൾ , വൃദ്ധി വിശാൽ , സൂരജ് സൺ, ജസീല പർവീൺ, വി കെ ബൈജു , കോട്ടയം രമേഷ് , അരിസ്റ്റോ സുരേഷ്, നാസർ ലത്തീഫ്, ഷഫീഖ് റഹ്മാൻ , ബിജു പപ്പൻ , പ്രിയാമേനോൻ , സാബു പ്രൗദീൻ, മുൻഷി മധു , റോജിൻ തോമസ് എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രഹണം – ഷമിർ ജിബ്രാൻ , ലൈൻ പ്രൊഡ്യൂസർ – അരുൺ വിക്രമൻ , സംഗീതം, പശ്ചാത്തല സംഗീതം – റോണി റാഫേൽ , പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ , എഡിറ്റിംഗ് – അനന്തു എസ് വിജയ്, ഗാനരചന – ബി കെ ഹരിനാരായണൻ , പ്രെറ്റി റോണി , ആലാപനം – കെ എസ് . ഹരിശങ്കർ , നിത്യാ മാമ്മൻ , അനാമിക, കൊറിയോഗ്രാഫി – കുമാർശാന്തി മാസ്റ്റർ, കല- അർക്കൻ എസ് കർമ്മ, ചമയം – പ്രദീപ് വിതുര, കോസ്‌റ്റ്യും – ഇന്ദ്രൻസ് ജയൻ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ജിനി സുധാകരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – രാജേഷ് എം സുന്ദരം, അസ്സോസിയേറ്റ് ഡയറക്ടർ – അരുൺ ഉടുമ്പൻചോല , അസിസ്റ്റന്റ് ഡയറക്‌ടേഴ്സ് – അനീഷ് കെ തങ്കപ്പൻ , സുജിത്ത് സുദർശൻ , പ്രൊഡക്ഷൻ മാനേജേഴ്സ് – പ്രസാദ് മുണ്ടേല, ഗോപൻ ശാസ്തമംഗലം, ഡിസൈൻസ് – പ്രമേഷ് പ്രഭാകർ , സ്റ്റിൽസ് – അജി മസ്കറ്റ്, പി ആർ ഓ – അജയ് തുണ്ടത്തിൽ . ജൂൺ 29-ന് ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷൻസ് തിരുവനന്തപുരം, ബാംഗ്ളൂർ, ചെന്നൈ എന്നിവിടങ്ങളാണ്.

സൈക്കോ ഹൊറർ ത്രില്ലർ ചിത്രം ” ഹണിമൂൺ ട്രിപ്പ് ” ചിത്രീകരണം പുരോഗമിക്കുന്നു

സൈക്കോ ഹൊറർ ത്രില്ലർ ചിത്രം ” ഹണിമൂൺ ട്രിപ്പ് ” ചിത്രീകരണം പുരോഗമിക്കുന്നു

മാതാ ഫിലിംസിന്റെ ബാനറിൽ എ വിജയൻ നിർമ്മാണവും കെ സത്യദാസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രം ” ഹണിമൂൺ ട്രിപ്പ് ” ചിത്രീകരണം പുരോഗമിക്കുന്നു. ഹണിമൂൺ യാത്രയ്ക്കായി വരുണിനും ജാൻസിക്കുമൊപ്പം അവരുടെ കസിൻസും കൂടുന്നു. ഉല്ലാസജനകമായ യാത്രാമദ്ധ്യേ ഭക്ഷണം കഴിക്കാനായി അവർ ഒരു കാനനപാതയിൽ പ്രവേശിക്കുന്നു. കസിൻസിലൊരാൾ കാനനഭംഗി ആസ്വദിക്കുകയും ഒപ്പം അതിന്റെ വീഡിയോ പകർത്തുന്നതിനുമിടയിൽ സംഭവിക്കുന്ന ഉദ്വേഗവും ഭീതിജനകവുമായ മുഹൂർത്തങ്ങളിലൂടെ ചിത്രത്തിന്റെ കഥ മുന്നോട്ടു നീങ്ങുന്നു. സാധാരണ ഹൊറർ ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്ഥമായ പാറ്റേണിലാണ് ഇതിലെ വിഷ്വൽസൊരുക്കിയിരിക്കുന്നത്. ആർട്ടിസ്റ്റുകളും ടെക്നീഷ്യൻസും ഒരുപോലെ റിസ്ക് അഭിമുഖീകരിച്ചാണ് ചിത്രത്തിലെ പല ഹൊറർ രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. ഇന്ദ്രൻസ് നായകനായ “റെഡ് സിഗ്നൽ ” എന്ന ചിത്രത്തിനു ശേഷമുള്ള കെ സത്യദാസിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് ഹണിമൂൺ ട്രിപ്പ് ജീൻ വി ആന്റോ , അക്ഷയ, ദേവിക, വിസ്മയ , ലിജോ ജോസഫ് , തൈയ്ക്കാട് ചന്ദ്രൻ , ഷിന്റോ ജോസഫ് , സജി കരുക്കാവിൽ , സതീഷ്കുമാർ എന്നിവർ അഭിനയിക്കുന്നു. ബാനർ – മാതാ ഫിലിംസ്, നിർമ്മാണം – എ വിജയൻ , കഥ, തിരക്കഥ, സംഭാഷണം , സംവിധാനം – കെ സത്യദാസ് , ഛായാഗ്രഹണം -ബിജുലാൽ പോത്തൻകോട്, എഡിറ്റിംഗ് – സുനു എസ് നാവായിക്കുളം, അസ്സോസിയേറ്റ് ഡയറക്ടർ – വി കെ സാബു , പ്രൊഡക്ഷൻ കൺട്രോളർ – ചന്ദ്രദാസ് , കല-ഭാവന രാധാകൃഷ്ണൻ , ചമയം – നിയാസ് സിറാജുദ്ദീൻ, കോസ്റ്റ്യും – എ കെ ലാൽ , ഗാനരചന – രാജേഷ് അറപ്പുര, അജിത്ത്, സംഗീതം – ഗോപൻ സാഗരി, ആലാപനം – ജോസ് സാഗർ, ഗായത്രി ജ്യോതിഷ്, ആക്ഷൻ -രാഹുൽ പ്രകാശ്, സംവിധാനസഹായി – വിനോദ് ബി ഐ, പശ്ചാത്തലസംഗീതം – ജെമിൽ മാത്യു, ഡിസൈൻസ് – ശാലിനി ഷിജി, സ്റ്റിൽസ് – സുനിൽ മോഹൻ ,കിരൺ , ലൊക്കേഷൻ മാനേജർ – ചന്ദ്രശേഖരൻ പശുവെണ്ണറ , പി ആർ ഓ – അജയ് തുണ്ടത്തിൽ .

കുട്ടികളുടെ സുരക്ഷിതത്ത്വം പ്രമേയമാക്കി ആദിയും അമ്മുവും പൂർത്തിയായി

കുട്ടികളുടെ സുരക്ഷിതത്ത്വം പ്രമേയമാക്കി ആദിയും അമ്മുവും പൂർത്തിയായി

അഖിൽ ഫിലിംസിന്റെ ബാനറിൽ സജി മംഗലത്ത് നിർമ്മാണവും വിൽസൺ തോമസ്, സജി മംഗലത്ത് എന്നിവർ ചേർന്ന് സംവിധാനവും നിർവ്വഹിക്കുന്ന “ആദിയും അമ്മുവും ” പൂർത്തിയായി. സയൻസ് ഫിക്ഷൻ കഥാപാത്രങ്ങളെ കണ്ട് അത്തരം കഥാപാത്രങ്ങളോട് ആരാധന തോന്നി അവരെ തേടിപ്പോകുന്ന കുട്ടികളും അവർ ചെന്നുപ്പെടുന്ന പ്രശ്നങ്ങളുമൊക്കെ യാണ് ചിത്രം ചർച്ച ചെയ്യുന്നത്. കുട്ടികളുടെ സുരക്ഷിതത്ത്വമാണ് ഇതിവൃത്തം. പള്ളിമൺ സിദ്ധാർത്ഥ സ്കൂളിലെ ഇരുന്നൂറോളം കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും കുട്ടികൾക്കായുള്ള ഈ ചിത്രത്തിൽ വേഷമിടുന്നു. ജാസി ഗിഫ്റ്റിനും കെ കെ നിഷാദിനുമൊപ്പം ചിത്രത്തിലെ ഗാനങ്ങൾ പാടിയിരിക്കുന്നതും സ്കൂളിലെ കുട്ടികൾ തന്നെയാണ്. ആദി, ആവ്നി, ദേവനന്ദ, ജാഫർ ഇടുക്കി, മധുപാൽ, ശിവജി ഗുരുവായൂർ , ബാലാജി ശർമ്മ, കുണ്ടറ ജോണി, സജി സുരേന്ദ്രൻ , എസ് പി മഹേഷ്, അജിത്കുമാർ , അഞ്ജലി നായർ , ഷൈനി കെ അമ്പാടി, ബിന്ദു തോമസ്, ഗീതാഞ്ജലി എന്നിവർ അഭിനയിക്കുന്നു.
ബാനർ – അഖിൽ ഫിലിംസ്
നിർമ്മാണം -സജി മംഗലത്ത്
സംവിധാനം – വിൽസൺ തോമസ് സജി മംഗലത്ത് കഥ, തിരക്കഥ, ഗാനരചന – വിൽസൺ തോമസ് ഛായാഗ്രഹണം – അരുൺ ഗോപിനാഥ്
എഡിറ്റിംഗ് – മുകേഷ് ജി മുരളി
പ്രൊഡക്ഷൻ ഡിസൈനർ – അജിത്കുമാർ
ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – രതീഷ് ഓച്ചിറ ഋഷിസൂര്യൻ പോറ്റി
അസ്സോസിയേറ്റ് ഡയറക്ടർ – എസ് പി മഹേഷ്
സംഗീതം – ആന്റോ ഫ്രാൻസിസ്
ആലാപനം – ജാസി ഗിഫ്റ്റ്,കെ കെ നിഷാദ്
കല- ജീമോൻ മൂലമറ്റം
ചമയം -ഇർഫാൻ
കോസ്‌റ്റ്യും – തമ്പി ആര്യനാട്
കോറിയോഗ്രാഫി – വിനു മാസ്റ്റർ
പശ്ചാത്തല സംഗീതം – വിശ്വജിത്ത്
അസിസ്റ്റന്റ് ഡയറക്ടേഴ്സ് – ചന്തു കല്യാണി അനീഷ് കല്ലേലി
ക്രിയേറ്റീവ് ഹെഡ് – സുരേഷ് സിദ്ധാർത്ഥ
വിഷ്വൽ എഫക്ട്സ് – മഹേഷ് കേശവ്
ഫിനാൻസ് മാനേജർ – ബിജു തോമസ്
സ്റ്റിൽസ് – സുനിൽ കളർലാന്റ്
പി ആർ ഓ – അജയ് തുണ്ടത്തിൽ.
കൊല്ലവും പരിസര പ്രദേശങ്ങളുമായിരുന്നു ലൊക്കേഷൻ .

ഡോക്യൂമെന്ററി പ്രകാശനം ചെയ്തു

ഡോക്യൂമെന്ററി പ്രകാശനം ചെയ്തു

വക്കം അബ്ദുള്ള മുതലാളി -കാലത്തിനു മുൻപേ നടന്ന പഥികൻ ഡോക്യൂമെന്ററി പ്രകാശനം തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ അടൂർ പ്രകാശ് എം പി നിർവഹിച്ചു. ഈ ഡോക്യൂമെന്ററിയുടെ സംവിധായകൻ ഏ.കെ. നൗഷാദ്, അബ്ദുൽ കലാം, ശ്രീഹരി ആറ്റിങ്ങൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഈ ഡോക്യൂമെന്ററിയുടെ നിർമാണവും സഹ സംവിധാനവും നിർവഹിച്ചത് നിസാം നിസ മീഡിയ ഹബ്‌ ആണ്.