by Midhun HP News | May 10, 2022 | Entertainment, Informations & Vaccancy, Latest News, ജില്ലാ വാർത്ത
ന്യൂയോർക്ക്: പത്രപ്രവർത്തനത്തിനുള്ള ഏറ്റവും വലിയ പുരസ്കാരമായ പുലിറ്റ്‌സർ പുരസ്കാരം ഇന്ത്യക്കാരായ നാല് ഫോട്ടോഗ്രാഫർമാർക്ക്. താലിബാൻ ക്രൂരമായി കൊലപ്പെടുത്തിയ ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖി, സന്ന ഇർഷാദ് മാറ്റു, അദ്‌നാൻ അബിദി, അമിത് ദവെ എന്നിവർക്കാണ് ഫീച്ചർ ഫോട്ടോഗ്രാഫി വിഭാഗത്തിൽ പുരസ്കാരം. രണ്ടാം തവണയാണ് സിദ്ദിഖി അർഹനാകുന്നത്.

ഇന്ത്യയിലെ കോവിഡ് ദുരിതത്തിന്റെ നേർക്കാഴ്ച പകർത്തിയ ഫോട്ടോഗ്രാഫറാണ് ഡാനിഷ് സിദ്ദിഖി. ഇതിനാണ് ഇത്തവണത്തെ പുലിസ്റ്റർ പുരസ്കാരവും. റോഹിംഗ്യൻ അഭയാർത്ഥികളുടെ ദുരിതം ക്യാമറയിലാക്കിയ ഡാനിഷിന് 2018ൽ പുലിസ്റ്റർ പുരസ്കാരത്തിന് അർഹരായിരുന്നു.
റോയിട്ടേഴ്‌സിനുവേണ്ടി കാണ്ഡഹാറിൽ അഫ്ഗാൻ സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഡാനിഷ് കൊല്ലപ്പെടുന്നത്. യുക്രൈനിൽ ധൈര്യത്തോടെയും പ്രതിബദ്ധതയോടെയും യുദ്ധം റിപ്പോർട്ട് ചെയ്യുന്ന പത്രപ്രവർത്തകർക്ക് പ്രത്യേക പരാമർശമുണ്ട്. ഡാനിഷ് സിദ്ദിഖിക്കും അഡ്‌നാൻ അബിദിക്കും 2018-ലും പുരസ്കാരം ലഭിച്ചിരുന്നു.

by Midhun HP News | Apr 29, 2022 | Entertainment, Latest News, ജില്ലാ വാർത്ത
നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മാണവും ശിവറാംമണി എഡിറ്റിംഗും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം “ശുഭദിന” ത്തിന്റെ ആദ്യപോസ്റ്റർ പുറത്തിറങ്ങി. സൗത്തിന്ത്യൻ സ്റ്റാർ കീർത്തി സുരേഷ്, അജു വർഗ്ഗീസ്, വിഷ്ണു ഉണ്ണികൃഷ്ണൻ , റോഷൻമാത്യു, വിശാഖ് നായർ തുടങ്ങിയവരുടെ പേജുകളിലൂടെയായിരുന്നു റിലീസ്. സാധാരണക്കാരനായ ചെറുപ്പക്കാരൻ സിഥിന്റെ ജീവിതപ്രശ്നങ്ങളിലൂടെയുളെളാരു യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.
കഥാമുഹൂർത്തങ്ങൾക്ക് നർമ്മത്തിന്റെ വേറിട്ട പാതയൊരുക്കുന്ന ചിത്രം തീർത്തുമൊരു ഫാമിലി എന്റർടെയ്നറാണ്. മാച്ച് ബോക്സ്, നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ കരസ്ഥമാക്കിയ തി.മി.രം തുടങ്ങിയ ചിത്രങ്ങൾക്കു ശേഷമുള്ള ശിവറാം മണിയുടെ ചിത്രമാണ് ശുഭദിനം. ഗിരീഷ് നെയ്യാർ, ഇന്ദ്രൻസ്, ഹരീഷ് കണാരൻ, ജയകൃഷ്ണൻ, രചന നാരായണൻകുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിൾ, മാലാ പാർവ്വതി, അരുന്ധതി നായർ, ഇടവേള ബാബു, കോട്ടയം പ്രദീപ്, മീരാ നായർ , ജയന്തി, അരുൺകുമാർ, നെബീഷ് ബെൻസൺ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. ബാനർ – നെയ്യാർ ഫിലിംസ്, നിർമ്മാണം – ഗിരീഷ് നെയ്യാർ, എഡിറ്റിംഗ് , സംവിധാനം – ശിവറാംമണി, ഛായാഗ്രഹണം – സുനിൽപ്രേം എൽ എസ് , രചന -വി എസ് അരുൺകുമാർ , പ്രോജക്ട് ഡിസൈനർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – നാസിം റാണി, ഗാനരചന – ഗിരീഷ് നെയ്യാർ, സംഗീതം – അർജുൻ രാജ്കുമാർ , പ്രൊഡക്ഷൻ കൺട്രോളർ – രാജീവ് കുടപ്പനക്കുന്ന്, കല-ദീപു മുകുന്ദപുരം , ചമയം – മുരുകൻ കുണ്ടറ, കോസ്റ്റ്യൂംസ് – അജയ് എൽ കൃഷ്ണ, സൗണ്ട് മിക്സിംഗ് – അനൂപ് തിലക്, സൗണ്ട് ഡിസൈനർ – രാധാകൃഷ്ണൻ എസ് , ത്രിൽസ് – അഷ്റഫ് ഗുരുക്കൾ, ഡിസൈൻസ് – ജോണി ഫ്രെയിംസ്, സ്റ്റിൽസ് – മൃതുൽ വിശ്വനാഥ്, വിൻസി ലോപ്പസ്, ധനിൽകൃഷ്ണ, പി ആർ ഓ – അജയ് തുണ്ടത്തിൽ.

by Midhun HP News | Apr 28, 2022 | Entertainment, Latest News, ജില്ലാ വാർത്ത
ഇന്ത്യൻ ഫോട്ടോഗ്രാഫറായ ദേബ്ദത്ത ചക്രവർത്തി എടുത്ത ശ്രീനഗറിലെ ഖയ്യാം ചൗക്കിൽ നിന്നുള്ള കബാബ് ഗ്രിൽ ചെയ്യുന്ന ചിത്രം വേൾഡ് പിങ്കി ലേഡി ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ അവാർഡ് കരസ്ഥമാക്കി.
പുകയും കബാബിന്റെ ചുവപ്പ് നിറവും ചിത്രത്തെ കൂടുതൽ മനോഹരമാക്കിയെന്ന് പിങ്ക് ലേഡി ഫുഡ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ സ്ഥാപകയും ഡയറക്ടറുമായ കരോലിൻ കെനിയോൺ പറഞ്ഞു. കെബാബിയാന എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പുക നിറഞ്ഞ അന്തരീക്ഷത്തിൽ ഷെഫ് കബാബ് പാകം ചെയ്യുന്നത് ചിത്രത്തിൽ കാണാം.
ലോകമെമ്പാടുമുള്ള 60 രാജ്യങ്ങളിൽ നിന്നുള്ള എൻട്രികളുണ്ടായിരുന്നു. റസ്റ്റോറന്റ് ഉടമയും മാസ്റ്റർഷെഫും അന്തർദ്ദേശീയ പ്രശസ്ത ഷെഫുമായ മോണിക്ക ഗാലെറ്റി യൂട്യൂബിൽ തത്സമയം സംപ്രേക്ഷണം ചെയ്ത ചടങ്ങിൽ വിജയികളെ പ്രഖ്യാപിച്ചു. 2011-ലാണ് പിങ്ക് ലേഡി ഫുഡ് ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ ആരംഭിച്ചത്.

by Midhun HP News | Mar 19, 2022 | Entertainment, Latest News, കേരളം, ജില്ലാ വാർത്ത, സിനിമ
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ അതിഥിയായി നടി ഭാവന. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭാവന രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്നത്. പോരാട്ടത്തിന്റെ പ്രതീകമായ ഭാവനയെ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് പറഞ്ഞു. ഭാവന അതിഥിയായെത്തുന്ന വിവരം സംഘാടകര്‍ പുറത്തുവിട്ടിരുന്നില്ല. ഹര്‍ഷാരവങ്ങളോടെയാണ് ഭാവനയെ സിനിമപ്രേമികള്‍ സ്വീകരിച്ചത്. സംവിധായകനും ബോളിവുഡ് നവസിനിമയുടെ സാരഥിയുമായ അനുരാഗ് കശ്യപാണ് ചടങ്ങിലെ മുഖ്യാതിഥി.
നിശാഗന്ധി തിയേറ്ററില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് ചടങ്ങിന്റെ അധ്യക്ഷന്‍.
തുര്‍ക്കിയില്‍ ഐ.എസ് തീവ്രവാദികള്‍ നടത്തിയ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദിഷ് സംവിധായിക ലിസ ചലാന് സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം നല്‍കി മുഖ്യമന്ത്രി ആദരിക്കും. പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി, ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു എന്നിവരും ചടങ്ങില്‍ അതിഥികളായെത്തിയിട്ടുണ്ട്.

by Midhun HP News | Mar 17, 2022 | Entertainment, Latest News, കേരളം, ജില്ലാ വാർത്ത, സിനിമ
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കമാകും. വൈകിട്ട് 6.30ന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് മുഖ്യാതിഥിയാകും. ഐഎസിന്റെ ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട കുർദിഷ് സംവിധായിക ലിസ ചലാന് ചടങ്ങിൽ മുഖ്യമന്ത്രി സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് സമ്മാനിക്കും.
ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറിന് ഗായത്രി അശോകനും സൂരജ് സാത്തെയും ചേർന്ന് ഒരുക്കുന്ന ശ്രദ്ധാഞ്ജലിയോടെ ആണ് ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിക്കുന്നത്.ബംഗ്ലദേശിലെ സ്വകാര്യ മെഡിക്കൽ കോളജ് അധ്യാപികയായ രഹനയുടെ ജീവിത പോരാട്ടത്തിന്റെ കഥ പറയുന്ന ‘രഹന മറിയം നൂർ’ ആണ് ഉദ്ഘാടന ചിത്രം. ഓസ്കർ നോമിനേഷൻ, കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ആദ്യ ബംഗ്ലദേശി ചിത്രം എന്നീ ബഹുമതികൾ നേടിയ ഈ സിനിമയുടെ സംവിധായകൻ അബ്‍ദുള്ള മുഹമ്മദ് സാദാണ്. ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് ഇത്.
മേളയ്ക്കു നിറം പകരാൻ ടഗോർ തിയറ്ററിലും നിശാഗന്ധിയിലും വൈകുന്നേരം സാംസ്‌കാരിക പരിപാടികൾ അരങ്ങേറും.നാളെ ലതാ മങ്കേഷ്‌കറിനുള്ള ശ്രദ്ധാഞ്ജലിയായി പിന്നണി ഗായിക ഗായത്രി അശോകനും, അക്കോഡിയനിസ്റ്റ് സൂരജ് സാത്തെയും അവതരിപ്പിക്കുന്ന ഗാനാഞ്ജലിയോടെയാണ് സാംസ്കാരിക സന്ധ്യകൾക്കു തുടക്കം.19നു ടഗോർ തിയറ്ററിൽ ഷഹബാസ് അമന്റെ സംഗീത സദസ്സും 21നു ഗോത്രകലാമേളയും 23നു പുഷ്പവതിയുടെ കർണാടിക് ഫ്യൂഷനും 24നു നവനീത ചന്ദ്രിക എന്ന ഗാനാഞ്ജലിയും നടക്കും. 25നു നിശാഗന്ധിയിൽ മധുശ്രീ നാരായണൻ, രാജലക്ഷ്മി എന്നിവരുടെ ഫ്യൂഷൻ ഗാനസന്ധ്യയോടെ ആണ് സമാപനം.
ഐഎസിന്റെ ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട കുർദിഷ് സംവിധായിക ലിസ ചലാന്റെ ‘ലാംഗ്വേജ് ഓഫ് മൗണ്ടൻ’ ഉൾപ്പെടെ 38 വനിതകളുടെ ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. മത്സര വിഭാഗത്തിലെ പകുതി ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത് വനിതകളാണ്. വാർധക്യത്തിന്റെ ആകുലതകൾ തുറന്നു കാട്ടുന്ന 9 ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. നാടുവിട്ടു പോയ മകനെ കാത്തിരിക്കുന്ന വയോധിക പിതാവിന്റെ വേദനകളുടെ കഥപറയുന്ന കെ.എസ്.സേതുമാധവൻ ചിത്രം ‘മറുപക്കം’ മുതൽ ചൂതാട്ടക്കാരുടെ സംഘത്തിൽ നിന്നു മകനെ രക്ഷിക്കാനിറങ്ങുന്ന പിതാവിന്റെ വേദനകൾ പങ്കുവയ്ക്കുന്ന ജോർജിയൻ ചിത്രം ‘ബ്രൈറ്റൻ ഫോർത്ത്’ വരെ ഇതിൽ ഉൾപ്പെടുന്നു.
മേളയുടെ ഡെലിഗേറ്റ് സെൽ മുൻ സ്‌പീക്കർ എം.വിജയകുമാർ ഉദ്ഘാടനം ചെയ്തു. നടൻ സൈജുകുറുപ്പ് ആദ്യ പാസും ഡെലിഗേറ്റ് കിറ്റും ഏറ്റുവാങ്ങി. ടഗോർ തിയറ്ററിലെ ഡെലിഗേറ്റ് സെല്ലിൽ പാസ് വിതരണത്തിനായി 12 കൗണ്ടറുകളാണ് ഉള്ളത്. ഓൺലൈൻ റിസർവേഷൻ നാളെ ആരംഭിക്കും. www.iffk.in ൽ ലോഗിൻ ചെയ്‌തോ പ്ലേസ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്യുന്ന ഐഎഫ്എഫ്കെ ആപ്പ് വഴിയോ പ്രതിനിധികൾക്ക് ചിത്രങ്ങൾ റിസർവ് ചെയ്യാം. 24 മണിക്കൂറിനു മുൻപ് ബുക്കുചെയ്യണം.

by Midhun HP News | Feb 19, 2022 | Entertainment, Latest News, സിനിമ
സ്ത്രീ സുരക്ഷ ചർച്ച ചെയ്യുന്ന ഷോർട് ഫിലിം രക്തം റിലീസ് ചെയ്തു. സിനിമാതാരം അനുശ്രീ, ദിനേശ് പണിക്കർ, വി കെ ബൈജു, രാജേഷ് ഹെബ്ബാർ പ്രൊഡ്യൂസർ ബാദുഷ, സായി ശ്വേതാ ടീച്ചർ, ഡയറക്ടർമാരായ രാമസിംഹൻ അബൂബക്കർ, രവി വഴയിൽ എന്നിവരുടെ ഫേസ്ബുക്ക് പേജ് വഴി യൂട്യൂബ് ലിങ്ക് റിലീസ് ചെയ്യുകയായിരുന്നു . സ്ത്രീകളും കുട്ടികളും സമൂഹത്തിൽ നേരിടുന്ന പ്രതിസന്ധികളും, ജോലിസ്ഥലങ്ങളിലും യാത്രകളിലും സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങളും മയക്ക് മരുന്നിന് അടിമയായി ഇന്നത്തെ യുവ തലമുറ സ്വയം നശിക്കുന്നതുമൊക്കെയാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മെട്രോ കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ സുദർശനൻ രചനയും സംവിധാനവും നിർവഹിച്ച ഹ്രസ്വ ചിത്രമാണ് ‘രക്തം’. പച്ചകുതിര വ്ലോഗ്സുമായി സഹകരിച്ച് കെ എം ഇസ്മായിൽ നിർമ്മിച്ച ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ്, ചീഫ് അസോസിയേഷൻ, പോസ്റ്റർ ഡിസൈനിങ് എന്നിവ നിർവഹിച്ചത് ശരൺ ഇൻഡോ കേര. ബാക്ക്ഗ്രൗണ്ട് മ്യൂസിക് ബാലു ബി എം സ്റ്റുഡിയോ, ക്യാമറ അസോസിയേറ്റ് അജയ് കൃഷ്ണൻ, പ്രൊഡക്ഷൻ മാനേജർ അജിത്, സന്തോഷ് ശ്രീധർ, അസോസിയേറ്റ് ഡയറക്ടർ അനീഷ് കുമാർ, സാഗർ ഭാരതീയം, പ്രൊഡക്ഷൻ കൺട്രോളർ ഫോക്ക്, മേക്കപ്പ് സൈമൺ, ഡിജിറ്റൽ മാർക്കറ്റിംഗ് ടൈറ്റിൽ ഡിസൈൻ ടെർസോക്കോ ഫിലംസ്. ഉദയൻ കൊക്കോട്, ദിലീപ് സ്വദേശി, അരുണ, സന്തോഷ് ശിവദാസ്, ഫോക്ക്, ആദിത്യൻ, സിനി മോൾ, അവന്തിക പാർവതി, മൂസിനാ, സുജാ സൈമൺ, പുഷ്പ, സ്മിനേഷ്, എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
ഇന്നത്തെ ദൈനംദിന ജീവിതത്തിൽ സ്ത്രീകളും കുട്ടികളും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക പ്രേശ്നങ്ങളാണ് ഈ ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.
https://youtu.be/G-n5yAK1edk
Recent Comments