by Midhun HP News | Oct 4, 2025 | Latest News, ദേശീയ വാർത്ത
ബംഗളൂരു: ദസറ, ദീപാവലി ഉത്സവകാലത്തോടനുബന്ധിച്ച് ബംഗളൂരു- കൊല്ലം റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. ഇന്ന്, 11, 18 തീയതികളിൽ വൈകീട്ട് 3 മണിക്ക് ബംഗളൂരു എസ്എംവിടി സ്റ്റേഷനിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ (06219) അടുത്ത ദിവസം രാവിലെ 6.20നു കൊല്ലത്തെത്തും.
മടക്ക ട്രെയിൻ (06220) നാളെ, 12, 19 തീയതികളിൽ രാവിലെ 10.45നു കൊല്ലത്തു നിന്നു പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 3.30നു എസ്എംവിടിയിൽ എത്തും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിൽ കേരളത്തിൽ സ്റ്റോപ്പുണ്ട്.



by Midhun HP News | Oct 3, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ അഞ്ച് പാക് വിമാനങ്ങള്‍ തകര്‍ത്തെന്ന് ആവര്‍ത്തിച്ച് ഇന്ത്യന്‍ വ്യോമസേന. എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ് ആണ് ഇന്ത്യന്‍ അവകാശവാദങ്ങള്‍ വീണ്ടും ഉയര്‍ത്തുന്നത്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് എയര്‍ ചീഫ് മാര്‍ഷല്‍ ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കുന്നത്. 93-ാമത് വ്യോമ സേനാ ദിനാചരണത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ വലിയ പങ്കുവഹിച്ചു. പാകിസ്ഥാന്റെ 300 കിലോ മീറ്ററിന് ഉള്ളില്‍ പോലും അവരുടെ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ലെന്ന് തെളിയിച്ചു. പാകിസ്ഥാന്റെ എഫ് 16, ജെഎഫ് 17 വിമാനങ്ങള്‍ ഇന്ത്യ തകര്‍ത്തു. ജാക്കോബോബാദ് എയര്‍ബേസിലെ എഫ് 16 ഹാങ്കര്‍ അടക്കം തകര്‍ത്തു. ഹാങ്കറില്‍ ഉണ്ടായിരുന്നത് ഉള്‍പ്പടെ 10 വിമാനങ്ങള്‍ പാകിസ്ഥാന് നഷ്ടമായിട്ടുണ്ടെന്നും എയര്‍ ചീഫ് മാര്‍ഷല്‍ പറഞ്ഞു.
വളരെ വ്യക്തമായ ലക്ഷ്യത്തോടെ ആരംഭിച്ച ആക്രമണം വലിയ സംഘര്‍ഷത്തിലേക്ക് എത്തിക്കാതെ അവസാനിപ്പിക്കാനും സാധിച്ചു. ലോകത്ത് രണ്ട് യുദ്ധങ്ങള്‍ നടക്കുന്നു. അത് അവസാനിപ്പിക്കുന്നതിന് നടപടികളില്ല. ഇന്ത്യുടെ നടപടികള്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന നിലയിലേക്ക് എത്തിക്കാന്‍ സാധിച്ചു. നമ്മുടെ സ്വന്തം ലക്ഷ്യങ്ങള്‍ നിറവേറ്റപ്പെട്ടിരുന്നു എന്നും വ്യോമ സേനാ മേധാവി അവകാശപ്പെട്ടു.


by Midhun HP News | Oct 3, 2025 | Latest News, ദേശീയ വാർത്ത
അഹമ്മദാബാദ്: കെഎല്‍ രാഹുലിന്റെ സെഞ്ച്വറിക്കും ശുഭ്മാന്‍ ഗില്‍, ധ്രുവ് ജുറേല്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറിക്കും പിന്നാലെ രവീന്ദ്ര ജഡേജയ്ക്കും അര്‍ധ ശതകം. വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ മികച്ച സ്‌കോറിലേക്ക് നീങ്ങുകയാണ്. ചായയ്ക്കു പിരിയുമ്പോള്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സെന്ന നിലയില്‍. ഇന്ത്യക്ക് 164 റണ്‍സ് ലീഡ്. വിന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സ് 162 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയത്.

81 പന്തില്‍ 4 സിക്‌സും 3 ഫോറും സഹിതം ജഡേജ 50 റണ്‍സിലെത്തി. ടെസ്റ്റ് കരിയറില്‍ ജഡേജയുടെ 28ാം അര്‍ധ സെഞ്ച്വറിയാണിത്. കരിയറിലെ രണ്ടാം അര്‍ധ സെഞ്ച്വറിയാണ് ജുറേല്‍ അടിച്ചെടുത്തത്. നിലവില്‍ 94 പന്തില്‍ 7 ഫോറും 2 സിക്‌സും സഹിതം 68 റണ്‍സുമായി ജുറേല്‍ ക്രീസില്‍ തുടരുന്നു.
അഹമ്മദാബാദ്: കെഎല്‍ രാഹുലിന്റെ സെഞ്ച്വറിക്കും ശുഭ്മാന്‍ ഗില്‍, ധ്രുവ് ജുറേല്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറിക്കും പിന്നാലെ രവീന്ദ്ര ജഡേജയ്ക്കും അര്‍ധ ശതകം. വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ മികച്ച സ്‌കോറിലേക്ക് നീങ്ങുകയാണ്. ചായയ്ക്കു പിരിയുമ്പോള്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സെന്ന നിലയില്‍. ഇന്ത്യക്ക് 164 റണ്‍സ് ലീഡ്. വിന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സ് 162 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയത്.

81 പന്തില്‍ 4 സിക്‌സും 3 ഫോറും സഹിതം ജഡേജ 50 റണ്‍സിലെത്തി. ടെസ്റ്റ് കരിയറില്‍ ജഡേജയുടെ 28ാം അര്‍ധ സെഞ്ച്വറിയാണിത്. കരിയറിലെ രണ്ടാം അര്‍ധ സെഞ്ച്വറിയാണ് ജുറേല്‍ അടിച്ചെടുത്തത്. നിലവില്‍ 94 പന്തില്‍ 7 ഫോറും 2 സിക്‌സും സഹിതം 68 റണ്‍സുമായി ജുറേല്‍ ക്രീസില്‍ തുടരുന്നു.
യശസ്വി ജയ്സ്വാള്‍ (54 പന്തില്‍ 36), സായ് സുദര്‍ശന്‍ (19 പന്തില്‍ ഏഴ്) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്. 68 റണ്‍സെടുത്തു നില്‍ക്കെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് ആദ്യം പുറത്തായത്. ജെയ്ഡന്‍ സീല്‍സിന്റെ പന്തില്‍ ഷായ് ഹോപ് ക്യാച്ചെടുത്താണ് യശസ്വി മടങ്ങിയത്. സ്‌കോര്‍ 90ല്‍ എത്തിയപ്പോള്‍ ഇന്ത്യക്ക് രണ്ടാം വിക്കറ്റും നഷ്ടമായി. സായ് സുദര്‍ശനാണ് മടങ്ങിയത്. താരം 7 റണ്‍സ് മാത്രമാണ് കണ്ടെത്തിയത്. റോസ്റ്റന്‍ ചെയ്സിന്റെ പന്തില്‍ എല്‍ബിഡബ്ല്യു ആയാണ് സായ് മടങ്ങിയത്.
ടോസ് വിജയിച്ച് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 44.1 ഓവറില്‍ 162 റണ്‍സെടുത്ത് ഓള്‍ഔട്ടായി. 48 പന്തില്‍ 32 റണ്‍സെടുത്ത ജസ്റ്റിന്‍ ഗ്രീവ്സാണ് വെസ്റ്റിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍. ഷായ് ഹോപ് (36 പന്തില്‍ 26), റോസ്റ്റന്‍ ചെയ്സ് (43 പന്തില്‍ 24) എന്നിവരാണു വിന്‍ഡീസിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. പേസര്‍മാരായ മുഹമ്മദ് സിറാജിന്റെയും ജസ്പ്രിത് ബുംറയുടേയും തകര്‍പ്പന്‍ പ്രകടനമാണ് വിന്‍ഡീസിനെ തകര്‍ത്തെറിഞ്ഞത്. സിറാജ് നാലും ബുംറ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി.

by Midhun HP News | Oct 3, 2025 | Latest News, ദേശീയ വാർത്ത
ഭോപ്പാല്‍: നവജാത ശിശുവിനെ കാട്ടില്‍ കല്ലുകൾക്കിടയിൽ മൂടിയ സംഭവത്തില്‍ പിതാവായ സ്‌കൂള്‍ അധ്യാപകനും ഭാര്യയും അറസ്റ്റില്‍. മധ്യപ്രദേശിലെ ചിന്ദ് വാരയിലെ നന്ദന്‍വാടി ഗ്രാമത്തിലാണ് സംഭവം. സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകന്‍ ബബ്ലു ദണ്ഡോലിയ (38) യും അമ്മ രാജ്കുമാരി ദണ്ഡോലിയ (30)യുമാണ് അറസ്റ്റിലായത്. ദമ്പതികളുടെ നാലാമത്തെ കുട്ടിയാണിത്. ജോലി പോകുമെന്ന ഭയത്താലാണ് നവജാത ശിശുവിനെ ഉപേക്ഷിച്ചതെന്നാണ് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞത്.
72 മണിക്കൂര്‍ മാത്രം പ്രായമുള്ള കുഞ്ഞ് ഒടുവില്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒരു രാത്രി മുഴുവന്‍ തണുപ്പും പ്രാണികളുടെ കടിയുമേറ്റാണ് വനത്തില്‍ കല്ലുകള്‍ക്കിടയില്‍ കിടന്നത്. രാവിലെ പ്രഭാതസവാരിക്കിറങ്ങിയ നാട്ടുകാരാണ് കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തി, കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത്. ഒരു രാത്രി മുഴുവന്‍ തണുപ്പും പ്രാണികളുടെ കടിയുമേറ്റാണ് ആ കുഞ്ഞ് വനത്തില്‍ കല്ലുകള്‍ക്കിടയില്‍ കിടന്നത്.

കുഞ്ഞിന് ഉറുമ്പുകളുടെ കടിയേറ്റതായും ഹൈപ്പോതെര്‍മിയയുടെ ലക്ഷണങ്ങളുള്ളതായും ചിന്ദ്വാര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയുടെ അതിജീവനം ഒരു അത്ഭുതമാണെന്ന് പറഞ്ഞ ഡോക്ടര്‍മാര്‍, നവജാതശിശു ഇപ്പോള്‍ സുരക്ഷിതനും നിരീക്ഷണത്തിലുമാണെന്ന് വ്യക്തമാക്കി.കരച്ചില്‍ കേട്ടപ്പോള്‍ മൃഗങ്ങള്‍ വല്ലതുമായിരിക്കുമെന്നാണ് ആദ്യം കരുതിയിരുന്നതെന്നും, അടുത്ത് ചെന്നപ്പോഴാണ് ഒരു കല്ലിനിടയില്‍ നിന്ന് കുഞ്ഞിക്കൈകള്‍ പിടയുന്നത് കണ്ടതെന്നും കുട്ടിയെ രക്ഷപ്പെടുത്തിയ ഗ്രാമവാസികളിലൊരാള്‍ പറഞ്ഞു.
സെപ്റ്റംബര്‍ 23-ന് പുലര്‍ച്ചെയാണ് അധ്യാപകനായ ബബ്ലുവിന്റെ ഭാര്യ രാജ്കുമാരി വീട്ടില്‍ പ്രസവിച്ചത്. മണിക്കൂറുകള്‍ക്കകം കുഞ്ഞിനെ കാട്ടിലേക്ക് കൊണ്ടുപോയി കല്ലുകള്‍ക്കിടയില്‍ ഉപേക്ഷിക്കുകയായിരുന്നു. മധ്യപ്രദേശില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ നിയന്ത്രണമുണ്ട്. ജോലി നഷ്ടപ്പെടുമോ എന്ന് ഭയന്ന് നിലവില്‍ മൂന്ന് കുട്ടികളുള്ള ദമ്പതികള്‍ ഗര്‍ഭവിവരം രഹസ്യമാക്കി വെച്ചിരുന്നുവെന്നാണ് വിവരം. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി ധനോറ പൊലീസ് ഇന്‍സ്‌പെക്ടര്‍ ലഖന്‍ലാല്‍ അദിര്‍വാര്‍ അറിയിച്ചു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (NCRB) കണക്കുകള്‍ പ്രകാരം, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നവജാതശിശുക്കള്‍ ഉപേക്ഷിക്കപ്പെടുന്നത് മധ്യപ്രദേശിലാണ്.


by Midhun HP News | Oct 2, 2025 | Latest News, ദേശീയ വാർത്ത
റിയാദ്: സൗദി അറേബ്യയിലെ ഹെറിറ്റേജ് കമ്മീഷൻ, അൽ നഫുദ് മരുഭൂമിയിൽ 11,400 നും 12,800 നും വർഷങ്ങൾക്ക് ഇടയിൽ പഴക്കമുള്ള റോക്ക് ആർട്ട് (പാറകളിൽ മനുഷ്യർ നടത്തിയിട്ടുള്ള ചിത്രങ്ങളോ ലിഖിതങ്ങളോ കൊത്തുപണികളോ) കണ്ടെത്തി.
മനുഷ്യരുടെ വലുപ്പത്തിലുള്ള റോക്ക് ആർട്ടുകളുടെ അസാധരാണമായ ശേഖരമാണ് ഈ മരുഭൂമിയിൽ കണ്ടെത്തിയത്. ഇത് രേഖപ്പെടുത്തിയതായി ഔദ്യോഗികമായി അറിയിച്ചു.
ഈ കണ്ടെത്തലുകൾ നേച്ചർ കമ്മ്യൂണിക്കേഷൻസിൽ പ്രസിദ്ധീകരിച്ചു. സൗദിയിലെ ഈ കണ്ടെത്തൽ പുരാതന കാലത്തെ ശാസ്ത്രീയമായി അടയാളപ്പെടുത്തുന്ന ഒന്നാണ്.കലാപരമായ സർഗ്ഗാത്മകതയുടെ ആദ്യകാല കേന്ദ്രമെന്ന നിലയിൽ അറേബ്യൻ ഉപദ്വീപിന്റെ പങ്കിനെ ഇത് കൂടുതൽ വ്യക്തമാക്കുന്നു.


പ്രാദേശിക, വിദേശ സർവകലാശാലകളിൽ നിന്നും ഗവേഷണ കേന്ദ്രങ്ങളിൽ നിന്നുമുള്ള ഒരു അന്താരാഷ്ട്ര ഗവേഷക സംഘവുമായി സഹകരിച്ചായിരുന്നു ഗവേഷണം, “ഗ്രീൻ അറേബ്യ പ്രോജക്റ്റ്” എന്ന ഗവേഷണ പദ്ധതിയുടെ കീഴിൽ, അൽ നഫുദ് അൽ കബീർ മരുഭൂമിയുടെ തെക്ക് ഭാഗത്താണ് റോക്ക് ആർട്ട് കണ്ടെത്തിയത്.
ഒട്ടകങ്ങൾ, കാട്ടാടുകൾ, കുതിരകൾ, ഗസലുകൾ (മാൻ), വംശനാശം സംഭവിച്ച കാട്ടുകാളകൾ എന്നിവയുടെ 130 ചിത്രങ്ങൾ കണ്ടെത്തി. ഇതിന് പുറമെ മറ്റ് 46 ശിലാരചനകൾ ഉൾപ്പടെ 176 എണ്ണമാണ് അൽ നഫുദ് മരൂഭൂമിയിൽ നിന്നും പഠനം രേഖപ്പെടുത്തി.
ചില ചിത്രങ്ങൾക്ക് മൂന്ന് മീറ്റർ വരെ നീളമുള്ളതാണ്. ഉയർന്നതും എത്തിച്ചേരാൻ പ്രയാസമുള്ളതുമായ പ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്, അക്കാലത്തെ കലാകാരന്മാരുടെ ശ്രദ്ധേയമായ വൈദഗ്ധ്യവും പരിശ്രമവും അടയാളപ്പെടുത്തുന്നതാണ് ഈ ചിത്രങ്ങൾ.
ഈർപ്പമുള്ള കാലാവസ്ഥയുള്ള ഒരു ഘട്ടത്തിലാണ് ഈ കല സൃഷ്ടിക്കപ്പെട്ടതെന്ന് ഗവേഷകർ പറഞ്ഞു, ഏകദേശം 13,000 നും 16,000 നും ഇടയിൽ വർഷങ്ങൾ പഴക്കമുണ്ടാകാം, ഇന്ന് വരണ്ട പ്രദേശങ്ങളിൽ മനുഷ്യർ അധിവസിച്ചിരുന്ന ഒരു കാലഘട്ടമായിരുന്നു അത്.
റോക്ക് ആർട്ടിന്റെ വികസനം, ആ കാലത്തെ ജീവിതശൈലി, വടക്കൻ അറേബ്യൻ ഉപദ്വീപിനെ അയൽ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന സാംസ്കാരികവും സാമ്പത്തികവുമായ ബന്ധങ്ങൾ എന്നിവയിലേക്ക് ഈ കണ്ടെത്തൽ വെളിച്ചം വീശുന്നു.

by Midhun HP News | Oct 2, 2025 | കേരളം, ദേശീയ വാർത്ത
സമത്വം റെസിഡൻസ് അസോസിയേഷൻ, ആക്കോട്ടുവിള (എസ് ആർ എ) യുടെ നേതൃത്വത്തിൽ ഒക്ടോബർ 01-അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് എസ് ആർ എ) അംഗങ്ങളായ മുതിർന്ന പൗരന്മാർക്ക് പൊന്നാട അണിയിച്ച്, സമ്മാനങ്ങൾ നൽകി ആദരിച്ചു.
SRA എക്സിക്യൂട്ടീവ് അംഗങ്ങളായ മായാസന്തോഷ്‌കുമാർ, പ്രീത,ലീലാമ്മ, ലതാബായി, വിജയകുമാരി, രാധ, അനിൽകുമാർ. കെ. എസ്, എസ്. ശ്രീജിത്ത്, വിജയകുമാരൻ നായർ, അബ്ദുൽ റഹീം, അബ്ദുൽ അസീസ് എന്നിവർ പങ്കെടുത്തു



Recent Comments