by Midhun HP News | Jan 24, 2025 | Latest News, ദേശീയ വാർത്ത
ന്യൂയോർക്ക്: അമേരിക്കയിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിനു സ്റ്റേ. സിയാറ്റിലിലെ ഫെഡറൽ ജഡ്ജാണ് ഉത്തരവ് 14 ദിവസത്തേക്ക് സ്റ്റേ ചെയ്തത്. ഉത്തരവിന്റെ തുടർ നടപടികളാണ് മരവിപ്പിച്ചത്. ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നത് നഗ്നമായ ഭരണഘടനാ ലംഘനമാണെന്നു ജഡ്ജ് ജോൺ കോഗ്നർ അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച ഇതു സംബന്ധിച്ച കേസ് പരിഗണിക്കവേയാണ് കോടതിയുടെ താത്കാലിക സ്റ്റേ. ഇതിനെതിരെ അപ്പീൽ പോകുമെന്നാണ് ട്രംപിന്റെ നിലപാട്.
നിലവിൽ അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് ജന്മാവകാശമായി പൗരത്വം ലഭിക്കും. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായാണ് ജന്മാവകാശ പൗരത്വത്തിനു നിരോധനം ഏർപ്പെടുത്തിയത്. പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റതിനു പിന്നാലെ പൗരത്വം നിർത്തലാക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് ട്രംപ് പുറപ്പെടുവിച്ചിരുന്നു. ഇന്ത്യക്കാർ ഉൾപ്പെടെ യുഎസിലുള്ള വലിയ വിഭാഗ വിദേശികളെ ആശങ്കയിലാക്കുന്ന ഉത്തരവ് ഫെബ്രുവരി 20നു പ്രാബല്യത്തിൽ വരുമെന്നു ഉത്തരവിൽ പറഞ്ഞിരുന്നു.
ട്രംപിന്റെ ഉത്തരവനുസരിച്ച് അമേരിക്കൻ പൗരൻമാരുടേയും നിയമാനുസൃതം സ്ഥിര താമസ അനുമതി ലഭിച്ചവരുടേയും മക്കൾക്കു മാത്രമേ പൗരത്വം ലഭിക്കുകയുള്ളു. വർഷത്തിൽഏതാണ്ട് രണ്ടര ലക്ഷത്തോളം കുട്ടികളെ നിയമം ബാധിക്കുമെന്നാണ് കണക്ക്.
ട്രംപിന്റെ ഉത്തരവിനെതിരെ വിവിധ സംസ്ഥാനങ്ങൾ ഇതിനകം നിയമ നടപടികൾക്കു തുടക്കമിട്ടിരുന്നു. ഉത്തരവ് നിയമവിരുദ്ധമാണെന്നു കാണിച്ചു വിവിധ വ്യക്തികളും സംഘടനകളും കോടതികളെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.
by Midhun HP News | Jan 24, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 18 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. 86.26 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഓഹരി വിപണിയിലെ മുന്നേറ്റവും അമേരിക്കന്‍ ഡോളര്‍ അല്‍പ്പം താഴേക്കു പോയതുമാണ് രൂപയ്ക്ക് ഗുണമായത്.
വ്യാഴാഴ്ച 9 പൈസയുടെ നഷ്ടത്തോടെ 86.44 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. ഇന്ന് 86.31 എന്ന നിലയിലാണ് രൂപയുടെ വിനിമയം ആരംഭിച്ചത്. ഒരു ഘട്ടത്തില്‍ 86.26ലേക്ക് രൂപ തിരിച്ചുകയറുകയായിരുന്നു. അസംസ്‌കൃത എണ്ണവില കുറഞ്ഞതും രൂപയുടെ മൂല്യം ഉയരാന്‍ സഹായകമായി. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 78.12 ഡോളറാണ്.
അതിനിടെ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഓഹരി വിപണി പിന്നീട് നഷ്ടത്തിലായി. ബിഎസ്ഇ സെന്‍സെക്‌സ് 250 പോയിന്റ് ആണ് താഴ്ന്നത്. ചെറുകിട, ഇടത്തരം കമ്പനികളാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. ഫാര്‍മ, ക്യാപിറ്റല്‍ ഗുഡ്‌സ് മേഖലകളും നഷ്ടത്തിലാണ്. ഒരു ശതമാനത്തിന് മുകളിലാണ് ഈ സെക്ടറുകളുടെ നഷ്ടം.
by Midhun HP News | Jan 23, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഏറ്റവും പുതിയ ഫിഡെ റാങ്കിങില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു ഇന്ത്യന്‍ യുവ താരവും ലോക ചാംപ്യനുമായ ഡി ഗുകേഷ്. ഏറ്റവും മികച്ച റാങ്കുള്ള ഇന്ത്യന്‍ താരങ്ങളില്‍ ഗുകേഷ് മുന്നിലെത്തി. മുന്‍ ലോക ചാംപ്യന്‍ നോര്‍വെയുടെ മാഗ്നസ് കാള്‍സന്‍ റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
ദീര്‍ഘ നാളായി മുന്നിലുണ്ടായിരുന്ന ഇന്ത്യന്‍ താരം അര്‍ജുന്‍ എരിഗസിയായിരുന്നു. താരത്തെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഗുകേഷ് നാലാം റാങ്കിലേക്ക് കയറിയത്. ഗുകേഷിനു 2784 റേറ്റിങ് പോയിന്റുകള്‍. എരിഗസിക്ക് 2779.5 പോയിന്റുകള്‍.
2832.5 റേറ്റിങ് പോയിന്റുകളുമായാണ് കാള്‍സന്‍ ഒന്നാം റാങ്കില്‍ തുടരുന്നത്. അമേരിക്കന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഹികരു നകാമുറ (2802) രണ്ടാം സ്ഥാനത്തും അമേരിക്കയുടെ തന്നെ ഫാബിയോ കരുവാന (2798) മൂന്നാം റാങ്കിലും നില്‍ക്കുന്നു.
ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തിയാണ് ഗുകേഷ് പുതിയ ലോക ചാംപ്യനായത്. ലോക ചാംപ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയാണ് 18കാരന്‍ ചരിത്രമെഴുതിയത്. റഷ്യന്‍ ഇതിഹാസം ഗാരി കാസ്പറോവിന്റെ റെക്കോര്‍ഡാണ് ഗുകേഷ് പഴങ്കഥയാക്കിയത്. ഇതിഹാസ താരം ആനന്ദിനു ശേഷം ലോക ചെസിന്റെ നെറുകയില്‍ എത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും ഗുകേഷ് സ്വന്തമാക്കിയിരുന്നു.
by Midhun HP News | Jan 23, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: മോഷണം അമ്മയുടെ ചികിത്സയ്ക്ക് പണം കണ്ടെത്തായിരുന്നുവെന്നും ആക്രമിക്കാൻ പദ്ധതിയില്ലായിരുന്നുവെന്നും ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതി മുഹമ്മദ് ഷെരിഫുൾ ഇസ്‌ലാം ഷെഹ്സാദയുടെ മൊഴി. പണവുമായി ബംഗ്ലദേശിലേക്ക് രക്ഷപ്പെടുകയായിരുന്നു ലക്ഷ്യമെന്നും വെളിപ്പെടുത്തി.
പ്രതിയിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോൺ, വസ്ത്രങ്ങൾ, നടന്റെ വസതിയിൽ നിന്ന് ലഭിച്ച പ്രതിയുടെ തൊപ്പി എന്നിവ അന്വേഷണസംഘം ഫൊറൻസിക് പരിശോധനയ്ക്ക് കൈമാറി. എന്നാൽ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ നടൻ സെയ്ഫ് അലി ഖാൻ വേഗം ആശുപത്രി വിട്ടതിൽ ശിവസേനാ നേതാവ് സഞ്ജയ് നിരുപം സംശയം പ്രകടിപ്പിച്ചു.
പ്രതിയിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോൺ, വസ്ത്രങ്ങൾ, നടന്റെ വസതിയിൽ നിന്ന് ലഭിച്ച പ്രതിയുടെ തൊപ്പി എന്നിവ അന്വേഷണസംഘം ഫൊറൻസിക് പരിശോധനയ്ക്ക് കൈമാറി. എന്നാൽ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ നടൻ സെയ്ഫ് അലി ഖാൻ വേഗം ആശുപത്രി വിട്ടതിൽ ശിവസേനാ നേതാവ് സഞ്ജയ് നിരുപം സംശയം പ്രകടിപ്പിച്ചു.
by Midhun HP News | Jan 23, 2025 | Latest News, ദേശീയ വാർത്ത
കൃത്രിമ സൂര്യനെ നിര്‍മിച്ച് ചൈനീസ് ശാസ്ത്രജ്ഞര്‍. ഏകദേശം 100 ദശലക്ഷം ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ 18 മിനിറ്റ് നേരമാണ് കൃത്രിമ സൂര്യനെ ജ്വലിപ്പിച്ച് വിജയകരമായി പരീക്ഷണം പൂര്‍ത്തിയാക്കിയത്. കിഴക്കന്‍ ചൈനീസ് നഗരമായ ഹെഫീയിലെ എക്‌സ്പിരിമെന്റല്‍ അഡ്വാന്‍സ്ഡ് സൂപ്പര്‍കണ്ടക്റ്റിങ് ടോകാമാക് എന്ന പരീക്ഷണശാലയിലാണ് കൃത്രിമ സൂര്യനെ സൃഷ്ടിച്ചത്. ഹൈഡ്രജന്‍, ഡ്യുട്ടീരിയം ഗ്യാസ് എന്നിവയാണ് ഇതില്‍ ഇന്ധനമായി ഉപയോഗിച്ചത്.
സൂര്യന്റെ കേന്ദ്രത്തിലെ താപനിലയായ 15 ദശലക്ഷം ഡിഗ്രി സെല്‍ഷ്യസിനേക്കാള്‍ ഏഴ് മടങ്ങ് കൂടുതല്‍ താപത്തിലാണ് ചൈനയുടെ കൃത്രിമ സൂര്യന്‍ ജ്വലിച്ചതെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. ന്യൂക്ലിയാര്‍ ഫ്യൂഷന്‍ വഴിയാണ് കൃത്രിമ സൂര്യനെ വന്‍തോതിലുള്ള ഊര്‍ജ്ജനിലയിലെത്തിച്ചത്. യഥാര്‍ഥ സൂര്യനിലും അണുസംയോജന പ്രക്രിയയിലൂടെയാണ് താപം ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. ഭാവിയില്‍ പരിധിയില്ലാത്ത ഊര്‍ജ ഉറവിടമാക്കി കൃത്രിമ സൂര്യനെ മാറ്റാനുള്ള ശ്രമത്തിലാണ് ചൈന.
by Midhun HP News | Jan 23, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഇന്ത്യയിലെ വോട്ടര്‍മാരുടെ എണ്ണം നൂറ് കോടിയിലേക്കെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ 96.88 കോടിയായിരുന്നു വോട്ടര്‍മാരുടെ എണ്ണം. ഇപ്പോഴിത് 99.1 കോടിയായി ഉയര്‍ന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ദേശീയ വോട്ടര്‍ ദിനത്തിന് മുന്നോടിയായി പുറത്തിറക്കിയ പ്രസ്താവനയിലാണ് കമ്മീഷന്‍ കണക്കുകള്‍ പുറത്തുവിട്ടത്.
രാജ്യത്തെ യുവ വോട്ടര്‍മാരുടെ എണ്ണം വര്‍ധിക്കുകയാണെന്നും 18-29 പ്രായപരിധിയിലുള്ള 21.7 കോടി വോട്ടര്‍മാരാണ് വോട്ടര്‍ പട്ടികയിലുള്ളത്. പുതിയ കണക്കുകള്‍ പ്രകാരം വോട്ടര്‍ പട്ടികയില്‍ സ്ത്രീ-പുരുഷ അനുപാതം വര്‍ധിച്ചിട്ടുണ്ട്. 2024-ല്‍ 948 ആയിരുന്നത് 2025-ല്‍ 954 ആയി ഉയര്‍ന്നു. 100 കോടിയിലധികം വോട്ടര്‍മാര്‍ എന്ന ഒരു പുതിയ ലോക റെക്കോഡ് ഇന്ത്യ ഉടന്‍ തന്നെ സൃഷ്ടിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ (സിഇസി) രാജീവ് കുമാര്‍ പറഞ്ഞിരുന്നു.
1950 ല്‍ സ്ഥാപിതമായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്ഥാപക ദിനമായ ജനുവരി 25 ന് എല്ലാ വര്‍ഷവും ദേശീയ വോട്ടര്‍ ദിനം ആഘോഷിക്കുന്നു. ഇതിനു മുന്നോടിയായാണ് തെരഞ്ഞെടുുപ്പ് കമ്മീഷന്‍ പുതിയ കണക്കുകള്‍ വ്യക്തമാക്കിയത്. യുഎന്‍ ജനസംഖ്യാ വിഭാഗത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യ, അമേരിക്ക, ഇന്തോനേഷ്യ, ബ്രസീല്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ലോകത്തിലെ ഏറ്റവും വലിയ അഞ്ച് ജനാധിപത്യ രാജ്യങ്ങള്‍.
Recent Comments