by liji HP News | Feb 27, 2024 | Latest News, ദേശീയ വാർത്ത
നടനും സംവിധായകനുമായ മനോജ് രാജ്പുത് അറസ്റ്റിൽ. ബന്ധുവിനെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ഛത്തീസ്ഗഢിൽ കഴിഞ്ഞ 13 വർഷമായി മനോജ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നു. പിന്നാലെ 29 കാരിയായ പെൺകുട്ടി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകി 2011 മുതൽ 29 വയസുകാരിയായ പെൺകുട്ടിയെ മനോജ് പീഡിപ്പിക്കുകയായിരുന്നു. എന്നാൽ വിവാഹം കഴിക്കുന്നതിൽ നിന്ന് മനോജ് പിന്മാറിയതോടെ യുവതി പൊലീസിൽ പരാതി നൽകിയെന്ന് ഓൾഡ് ഭിലായ് റെയിൽവേ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ രാജ്കുമാർ ഭോർജ പറഞ്ഞു.
പീഡനം, ഭീഷണിപ്പെടുത്തൽ, പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് മനോജിനെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ പോക്‌സോ വകുപ്പ് കോടതി തള്ളി. 2011 ൽ പോക്‌സോ വകുപ്പ് നില നിന്നിരുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി.
by liji HP News | Feb 27, 2024 | Latest News, ദേശീയ വാർത്ത
തിരുവനന്തപുരം: ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ ‘ഗഗന്‍യാനി’ല്‍ പോകുന്ന നാല് യാത്രികരെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരം വിഎസ്എസ്സിയില്‍ വച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. മലയാളിയായ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, അംഗത് പ്രതാപ്, അജിത് കൃഷ്ണന്‍, ശുഭാന്‍ശു ശുക്ലഎന്നിവരാണ് ടെസ്റ്റ് പൈലറ്റുമാര്‍.
ടെസ്റ്റ് പൈലറ്റുമാര്‍ ഒന്നര വര്‍ഷം റഷ്യയില്‍ പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു. ബെംഗളൂരുവില്‍ ഐഎസ്ആര്‍ഒയ്ക്കു കീഴിലെ ഹ്യൂമന്‍ സ്‌പേസ് ഫ്‌ലൈറ്റ് സെന്ററിലും പരിശീലനം നടത്തി. ദുഷ്‌കര വെല്ലുവിളികള്‍ നേരിടാന്‍ സമര്‍ഥരെന്ന നിലയിലാണ് ദൗത്യത്തിനു യുദ്ധവിമാന പൈലറ്റുമാരെ തിരഞ്ഞെടുത്തത്. 2020ലാണ് ബഹിരാകാശ യാത്രയ്ക്കുവേണ്ടി നാലുപേരെയും തിരഞ്ഞെടുത്തത്.
by liji HP News | Feb 27, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വിദേശനാണയ വിനിമയചട്ട ലംഘനം നടത്തിയെന്ന് കാണിച്ച് ഇടപാടുകള്‍ നിര്‍ത്തിവയ്ക്കാനുള്ള ആര്‍ബിഐ നിര്‍ദേശത്തിന് പിന്നാലെ പേടിഎം(പിപിബിഎല്‍) സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ ബോര്‍ഡ് മെമ്പര്‍ സ്ഥാനം രാജിവച്ചു. നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍, ബോര്‍ഡ് മെമ്പര്‍ എന്നീ സ്ഥാനങ്ങളില്‍നിന്നാണ് വിജയ് ശര്‍മ പടിയിറങ്ങിയത്.
എല്ലാ ഇടപാടുകളും മാര്‍ച്ച് 15നകം നിര്‍ത്തിവയ്ക്കണമെന്നായിരുന്നു ആര്‍ബിഐ പേടിഎമ്മിന് നല്‍കിയ നിര്‍ദേശം.ഇതിന് പിന്നാലെയാണ് വിജയ് ശേഖറിന്റെ രാജി. മാര്‍ച്ച് 15നു ശേഷം പേ്ടിഎം ബാങ്കിന്റെ സേവിങ്‌സ് / കറന്റ് അക്കൗണ്ടുകള്‍, വോലറ്റ്, ഫാസ്ടാഗ്, നാഷനല്‍ മൊബിലിറ്റി കാര്‍ഡ് എന്നിവയില്‍ പണം നിക്ഷേപിക്കുന്നതാണ് ആര്‍ബിഐ വിലക്കിയിരിക്കുന്നത്.
മുന്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ശ്രീനിവാസന്‍ ശ്രീധര്‍, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ ദേബേന്ദ്രനാഥ് സാരംഗി, ബാങ്ക് ഓഫ് ബറോഡ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അശോക് കുമാര്‍ ഗാര്‍ഗ്, മുന്‍ ഐഎഎസ് ഓഫീസര്‍ രജനി സെഖ്രി സിബല്‍, എന്നിവരെ ഉള്‍പ്പെടുത്തി പിപിബിഎല്‍ ഡയറക്ടര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു.
by liji HP News | Feb 27, 2024 | Latest News, ദേശീയ വാർത്ത
ഭോപ്പാല്‍: മധ്യപ്രദേശിലെ ധാര്‍ സ്വദേശികളായ ആദിവാസി കുട്ടികള്‍ കോടശേരി നദിയിലൂടെ നീന്തിക്കടന്ന് സ്‌കൂളില്‍ പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പാലം നിര്‍മിക്കാന്‍ ഉത്തരവിട്ട് മധ്യപ്രദേശ് ഹൈക്കോടതി. എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാക്കാന്‍ ജില്ലാ കലക്ടറോടും പഞ്ചായത്ത് അധികൃതരോടും കോടതി നിര്‍ദേശിച്ചു. ധാറിലെ ആദിവാസി കുട്ടികള്‍ തങ്ങളുടെ സ്‌കൂളിലെത്താന്‍ നദി നീന്തിക്കടക്കേണ്ടി വരുന്ന അവസ്ഥയെക്കുറിച്ച് പത്രവാര്‍ത്ത വന്നതോടെയാണ് വിഷയം ശ്രദ്ധിക്കപ്പെടുന്നത്.
ഋഷബ് ഗുപ്ത എന്നയാള്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ ജസ്റ്റിസുമാരായ വിവേക് റുസിയ, അനില്‍ വര്‍മ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. സ്ഥലം എംപിയുടെ വികസന ഫണ്ടില്‍ നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ചുകൊണ്ട് പൊതുമരാമത്ത് വകുപ്പിന്റെ സഹായത്തോടെ പാലം പണി എത്രയും വേഗം പൂര്‍ത്തിയാക്കാനാണ് കോടതി ഉത്തരവ്.
ഭീല്‍ സമുദായത്തില്‍പ്പെട്ട 30 സ്‌കൂള്‍ കുട്ടികളാണ് സ്‌കൂളില്‍ പോകുന്നതിനായി ദിവസവും നദി നീന്തിക്കടക്കുന്നത്. ഇല്ലെങ്കില്‍ 10-12 കിലോമീറ്റര്‍ ദൂരം റോഡിലൂടെ ദിവസം നടന്ന് വേണം സ്‌കൂളിലെത്താന്‍. 2011 ല്‍ ജില്ലാപഞ്ചായത്ത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നദിയില്‍ കലുങ്ക് നിര്‍മിക്കുന്നതിന് പഞ്ചായത്തിനും ഗ്രാമവികസന വകുപ്പിനും നിര്‍ദേശം അയച്ചിരുന്നു. എന്നാല്‍, പിന്നീട് നടപടികളൊന്നും ഉണ്ടായില്ല. തുക അനുവദിക്കുകയും ബന്ധപ്പെട്ട വകുപ്പിന് നിര്‍ദേശം നല്‍കുകയും ചെയ്യേണ്ടതും സര്‍ക്കാരാണെന്നും കോടതി ഉത്തരവില്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്.
by Midhun HP News | Feb 26, 2024 | Latest News, ദേശീയ വാർത്ത
മുംബൈ: ഇന്ത്യൻ ഗസൽ സംഗീതത്തെ ജനകീയനാക്കിയതിൽ പ്രധാനിയായ ഗായകൻ പങ്കജ് ഉധാസ് (72) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ‘ചിട്ടി ആയി ഹേ’ പോലുള്ള നിരവധി ഗാനങ്ങളിലൂടെ സംഗീത ആരാധകരുടെ ഹൃദയം കവർന്നു. രാജ്യം പദ്മശ്രീ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. ഫരീദയാണ് ഭാര്യ.
by Midhun HP News | Feb 26, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഗഗന്‍യാന്‍ ദൗത്യത്തിലെ നാലംഗ യുദ്ധവിമാനപൈലറ്റുമാരില്‍ ഒരു മലയാളിയും. സ്‌ക്വാഡ്രണ്‍ ലീഡര്‍ റാങ്കിലുള്ള മലയാളിയാണെന്നാണ് സൂചന. പേരുവിവരങ്ങള്‍ നാളെ തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കും. ബഹിരാകാശ യാത്രയ്ക്കു മുന്നോടിയായി ഇന്ത്യയില്‍ പരിശീലനം തുടരുന്ന നാലു പേരിലാണ് ഒരു മലയാളിയും ഉള്‍പ്പെട്ടിരിക്കുന്നത്.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമസേനയുടെ ടെക്‌നിക്കല്‍ ഏര്യയില്‍ രാവിലെ 10.30ന് എത്തുന്ന പ്രധാനമന്ത്രി അവിടെ നിന്ന് വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് പോകും. വിഎസ്എസ്‌സിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും.
തുടര്‍ന്ന് ഉച്ചയ്ക്ക് 12 മുതല്‍ ഒരു മണി വരെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 1.20ന് തിരുവനന്തപുരത്ത് നിന്ന് തമിഴ്‌നാട്ടിലേക്ക് യാത്രതിരിക്കും. 28ന് ഉച്ചയ്ക്ക് 1.10 ന് തിരുനെല്‍വേലിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ തിരുവനന്തപുരം വ്യോമസേന ടെക്‌നിക്കല്‍ ഏര്യയില്‍ തിരിച്ചെത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 1.15ന് മഹാരാഷ്ട്രയിലേക്ക് പോകും.
2025ല്‍ വിക്ഷേപിക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തില്‍ വ്യോമസേനയുടെ ഫൈറ്റര്‍ പൈലറ്റുമാരിലെ തിരഞ്ഞെടുക്കപ്പെട്ട 4 പേരില്‍ നിന്നാകും ബഹിരാകാശ യാത്രികരെ തീരുമാനിക്കുക. 3 ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികളെ 3 ദിവസത്തേക്ക് 400 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിച്ച്, ഭൂമിയില്‍ തിരിച്ചെത്തിക്കാനുള്ള ഗഗന്‍യാന്‍ ദൗത്യം അടുത്ത വര്‍ഷം വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്.
ദൗത്യത്തിനു മുന്നോടിയായി യന്ത്രവനിത ‘വ്യോമമിത്ര’യെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗന്‍യാന്‍ പരീക്ഷണ ദൗത്യം ഈവര്‍ഷം ജൂണില്‍ വിക്ഷേപിക്കും. ഭൂമിയില്‍ നിന്ന് 400 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ 3 ദിവസം സഞ്ചരിച്ച ശേഷം മടങ്ങിയെത്തും. തുടര്‍ന്ന് രണ്ടുഘട്ട പരീക്ഷണ വിക്ഷേപണങ്ങള്‍ കൂടി കഴിഞ്ഞ ശേഷമാകും ബഹിരാകാശ യാത്രികരുമായുള്ള ഗഗന്‍യാന്‍ ദൗത്യം.
Recent Comments