by liji HP News | Jul 26, 2024 | Latest News, ദേശീയ വാർത്ത
സ്വീഡൻ: മീൻ പിടുത്ത കപ്പലിന്റെ അവശിഷ്ടം തിരഞ്ഞാണ് അവർ പോയത്. എന്നാൽ കണ്ടെത്തിയതോ 19ാം നൂറ്റാണ്ടിലെ മദ്യനിധിയും. വിലകൂടിയ മദ്യ ശേഖരം അടങ്ങിയ കപ്പൽ കണ്ടെത്തിയിരിക്കുകയാണ് പോളണ്ടിൽ നിന്നുള്ള മുങ്ങൽ വിദഗ്ധരുടെ സംഘമായ ബാൾടിടെക്ക്. സ്വീഡന് സമീപം ബാൾട്ടിക് സമുദ്രത്തിൽ നിന്നാണ് കപ്പൽ കണ്ടെത്തിയത്. സോണാർ യന്ത്രത്തിൽ പതിഞ്ഞത് മീൻപിടുത്തകപ്പലാണ് എന്ന് കരുതിയാണ് സംഘം തിരഞ്ഞുപോയത്. എന്നാൽ മുങ്ങൽ വിദഗ്ധർക്ക് ലഭിച്ചത് വിലകൂടിയ മദ്യകുപ്പികളും കുപ്പിയിലാക്കിയ വെള്ളവും ചീനപാത്രങ്ങളും നിറഞ്ഞ 19ാം നൂറ്റാണ്ടിലെ കപ്പലായിരുന്നു. 100ൽ അധികം ഷാംപെയ്നും വൈൻ കുപ്പികളുമാണ് കപ്പലിലുണ്ടായിരുന്നത്. കൂടാതെ ജർമൻ കമ്പനിയായ സെൽട്ടേഴ്സിന്റെ മുദ്രയുള്ള മിനറൽ വാട്ടറിന്റെ കുപ്പികളും ചീനപാത്രങ്ങളും കണ്ടെത്തി.
1850 നും 1867നും ഇടയിൽ റഷ്യൻ ചക്രവർത്തിയുടെ കൊട്ടാരത്തിലേക്ക് പുറപ്പെട്ട കപ്പലുകളിലൊന്നാണ് ഇത് എന്നാണ് വിലയിരുത്തുന്നത്. രാജകീയ തീൻമേശയിൽ മാത്രം കാണാൻ കഴിഞ്ഞിട്ടുള്ള വെള്ളക്കുപ്പികളാണ് കപ്പലിലുള്ളത്. കണ്ടെത്തിയ മദ്യവും ജലവും ഇപ്പോഴും സുരക്ഷിതമായി കുടിക്കാൻ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്.
by liji HP News | Jul 26, 2024 | Latest News, ദേശീയ വാർത്ത
ഇന്ന് കാർഗിൽ വിജയ് ദിവസ്. കാർഗിലിൽ നുഴഞ്ഞുകയറിയ പാക് സൈന്യത്തെ തുരത്തി ഇന്ത്യൻ സൈന്യം ചരിത്രവിജയം നേടിയിട്ട് 25 വർഷം. 1999 മെയ് മൂന്ന്. മലനിരകളാൽ ചുറ്റപ്പെട്ട തന്ത്രപ്രധാനമായ കാർഗിൽ പ്രദേശത്ത് ഭീകരരുടെ സഹായത്തോടെ പാക് സൈന്യം അതിർത്തിയിൽ നുഴഞ്ഞു കയറി. കാർഗിലിലെ ആട്ടിയൻമാരാണ് സൈന്യത്തെ വിവരം അറിയിച്ചത്. മെയ് അഞ്ചിന് വിവരം അന്വേഷിക്കാൻ പോയ അഞ്ച് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു. മെയ് പത്തിന് കാർഗിലിലും ദ്രാസിലും കക്സറിലും നുഴഞ്ഞുകയറ്റക്കാർ ഉണ്ടെന്ന സ്ഥിരീകരണമെത്തി.മെയ് 26ന് ഇന്ത്യ ശക്തമായ വ്യോമാക്രമണം നടത്തി.
മെയ് 27ന് ഇന്ത്യയുടെ മിഗ് 21പാകിസ്താൻ സൈന്യം വെടിവച്ചുവീഴ്ത്തി. മിഗ് 27 പാക് സൈന്യം പിടിച്ചെടുത്തു. ജൂൺ 9 ന് ഇന്ത്യൻ സൈന്യം പോസ്റ്റുകളും ജൂൺ 13 ന് ടൊളോലിംഗും ഇന്ത്യ തിരിച്ചു പിടിച്ചു. ജൂലൈ മൂന്നിനു പുലർച്ചെ 5.15നാണ് ഹിൽ പിടിക്കാനുള്ള പോരാട്ടത്തിന്റെ അവസാനഘട്ടം ആരംഭിച്ചത്. സേനയുടെ ഷെല്ലാക്രമണത്തിന്റെ മറവിൽ കാലാൾപ്പട മലമുകളിലേക്കു നീങ്ങി. പന്ത്രണ്ട് മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ ജൂലൈ നാലിനു പുലർച്ചെ 4 മണിയോടെ ഇന്ത്യൻ സൈന്യം ടൈഗർ ഹിൽ തിരിച്ചു പിടിച്ചു.
ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ വിജയ് രണ്ടരമാസം നീണ്ടു നിന്നു. പിടിച്ചെടുത്ത പ്രദേശങ്ങളെല്ലാം തിരിച്ചു പിടിച്ച് രാജ്യം വിജയം കൈവരിച്ചത് ജൂലൈ 26ന് ഔദ്യോഗികപ്രഖ്യാപനം എത്തി. ഓപ്പറേഷൻ വിജയ് വിജയിച്ചു. രണ്ട് മാസത്തിലേറെ നീണ്ടുനിന്ന ഏറ്റുമുടിലൂടെയാണ് ഇന്ത്യൻ സൈന്യം കാർഗിലിൽ ഐതിഹാസിക വിജയം നേടിയത്. വെല്ലുവിളികളെ അതിജീവിച്ച് രാജ്യം വിജയം കൈവരിച്ചത് ജീവൻ പണയം വച്ച് യുദ്ധമുഖത്തിറങ്ങി ധീരജവാൻമാരുടെ അതിസാഹസികമായ പോരാട്ടത്തിലൂടെയാണ്.
by liji HP News | Jul 25, 2024 | Latest News, ദേശീയ വാർത്ത
മുംബൈ: ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന് ആദരവുമായി ഫ്രാൻസിലെ പാരീസ് ഗ്രെവിൻ മ്യൂസിയം. താരത്തിന്റെ പേരിൽ മ്യൂസിയം സ്വർണ നാണയങ്ങൾ പുറത്തിറക്കി. ഓഗസ്റ്റ് 10ന് അദ്ദേഹത്തിന് നാണയം കൈമാറും. സോഷ്യൽ മീഡിയയായ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് നാണയത്തിന്റെ ചിത്രം പുറത്തിറക്കിയിരിക്കുന്നത്.
പാരീസിലെ സെയിൻ നദിയുടെ വലതുകരയിൽ ഗ്രാൻഡ്സ് ബൗൾവാർഡുകളിൽ സ്ഥിതിചെയ്യുന്ന മെഴുകു മ്യൂസിയമാണ് പാരീസ് ഗ്രെവിൻ മ്യൂസിയം. സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ‘കിങ്’ ആണ് ഷാറൂഖ് ഖാന്റെ പുതിയ ചിത്രം. മകൾ സുഹാന ഖാനും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അഭിഷേക് ബച്ചനാണ് ചിത്രത്തിൽ കിങ് ഖാന്റെ വില്ലനായി എത്തുന്നത്.
by Midhun HP News | Jul 22, 2024 | Latest News, ദേശീയ വാർത്ത
തൂങ്ങിമരിക്കുന്നതായുള്ള റീല്‍ ഷൂട്ട് ചെയ്യാന്‍ ശ്രമിച്ച ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം. മധ്യപ്രദേശിലെ മൊറേനയില്‍ ശനിയാഴ്ചയാണ് സംഭവം. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു.
കരണ്‍ പാര്‍മര്‍ എന്ന ഏഴാംക്ലാസുകാരാണ് റീല്‍ ചിത്രീകരിക്കുന്നതിനിടെ ദാരുണാന്ത്യമുണ്ടായത്. ശനിയാഴ്ച മൊറേനയിലെ അംബാ ടൌണില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കളിക്കുന്നതിനിടെയാണ് ആത്മഹത്യ ചെയ്യുന്നതായുള്ള വീഡിയോ തമാശയ്ക്ക് ചിത്രീകരിക്കാന്‍ കുട്ടികള്‍ തീരുമാനിക്കുന്നത്. മരത്തില്‍ കയര്‍ കെട്ടി ക. ഒപ്പമുണ്ടായിരുന്നവര്‍ അത് ചിത്രീകരിക്കുകയും ചെയ്തു. കയര്‍മുറുകി മരണത്തോട് മല്ലടിക്കുമ്പോഴും അതും അഭിനയമെന്ന് കരുതി കൂട്ടുകാര്‍ പ്രോത്സാഹിപ്പിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ബോധമറ്റ് വീണ കുട്ടിയെ വിവരമറിഞ്ഞെത്തിയ മുതിര്‍ന്നവരാണ് ആശുപത്രിയിലെത്തിച്ചത്. പക്ഷെ ജീവന്‍ രക്ഷിക്കാനായില്ല.
by Midhun HP News | Jul 21, 2024 | Latest News, ദേശീയ വാർത്ത
പൊതുരംഗത്തെ പ്രവർത്തന മികവിനു യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരം മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിന്. രണ്ടു ലക്ഷം രൂപയാണ് പുരസ്കാരത്തുക. അനാരോഗ്യത്തെ തുടർന്നു കേളത്തിലെത്താൻ കഴിയില്ലെന്നതിനാൽ ഡോ.മൻമോഹൻ സിങ്ങിനു ഡൽഹിയിലെ വസതിയിലെത്തി പുരസ്കാരം സമർപ്പിക്കും.
സാമ്പത്തിക ഉദാരവൽകരണ നയങ്ങളിലൂടെ രാജ്യത്തെ പുരോഗതിയുടെ പാതയിൽ മുന്നേറാൻ ധനമന്ത്രിയെന്ന നിലയിൽ നൽകിയ സേവനങ്ങളും പ്രധാനമന്ത്രിയെന്ന നിലയിൽ നടത്തിയ മികവുറ്റ പ്രവർത്തനങ്ങളും പരിഗണിച്ചാണു പുരസ്കാരം നൽകുന്നതെന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു.
by Midhun HP News | Jul 21, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വാഹനപ്രേമികള്‍ ഏറെ നാളായി കാത്തിരിക്കുന്ന, പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ഥാര്‍ മോഡലിന്റെ പരിഷ്‌കരിച്ച പതിപ്പ് ഓഗസ്റ്റ് 15ന് ലോഞ്ച് ചെയ്യും. അഞ്ച് ഡോറുള്ള മോഡലിന് ഥാര്‍ റോക്‌സ് എന്നാണ് പേരിട്ടിരിക്കുന്നത്. അത്യാധുനിന ഫീച്ചറുകളോടെയാണ് എസ് യുവി വിപണിയിലെത്തുക എന്ന് കമ്പനി അറിയിച്ചു.
മുന്‍വശത്ത്, വ്യത്യസ്തമായ ഗ്രില്ലും ഹെഡ്ലാമ്പുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ലൈറ്റുകള്‍ക്ക് ഒരേ വൃത്താകൃതിയിലുള്ള ഡിസൈന്‍ ആണെങ്കിലും ഉള്ളില്‍ എല്‍ഇഡി ഡിആര്‍എല്‍ ഉള്‍പ്പെടെ എല്ലാസംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. എല്‍ഇഡി ഫോഗ് ലാമ്പുകള്‍ ഉള്‍ക്കൊള്ളുന്ന പുതിയ ബമ്പറുകളാണ് താഴെ. അലോയ് വീലുകള്‍ക്ക് ഒരു പുതിയ ഡിസൈനാണ് നല്‍കിയിരിക്കുന്നത്. പിന്‍ഭാഗത്ത്, ചെറുതും ലംബവുമായ ടെയില്‍ ലാമ്പുകള്‍ ആണ് ഒരുക്കിയിരിക്കുന്നത്. ഇന്റീരിയര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, XUV700ലെ പോലെയുള്ള സ്റ്റിയറിംഗ് വീല്‍ എന്നി പുതിയ സവിശേഷതകള്‍ ഇതില്‍ സജ്ജീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പനോരമിക് സണ്‍റൂഫ്, ലെവല്‍-2 ADAS, 360ഡിഗ്രി കാമറ സജ്ജീകരണം എന്നിവയും ഇതില്‍ ഫീച്ചറുകളായി വരാന്‍ സാധ്യതയുണ്ട്.
ScorpioNല്‍ നിന്നുള്ള 2.2-ലിറ്റര്‍ ഡീസല്‍, 2.0-ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുകളാണ് പുതിയ എസ് യുവിക്ക് കരുത്ത് പകരുക. ഈ എന്‍ജിനുകള്‍ റോക്സിന്റെ 4X4 വേരിയന്റുകളോടൊപ്പം വാഗ്ദാനം ചെയ്‌തേക്കാം. 17 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.
Recent Comments