by liji HP News | Feb 23, 2024 | Latest News, ദേശീയ വാർത്ത
മുംബൈ: വ്യാപാരത്തിനിടെ റെക്കോഡ് ഉയരത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഓഹരി വിപണിയില്‍ റിലയന്‍സിന്റെ ഓഹരി വില 3000ലേക്ക് അടുക്കുകയാണ്. വ്യാപാരത്തിനിടെ 2989 രൂപയായി ഉയര്‍ന്നാണ് റിലയന്‍സ് പുതിയ ഉയരം കുറിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 0.5 ശതമാനത്തിന്റെ വര്‍ധനയാണ് റിലയന്‍സ് ഓഹരിയിലുണ്ടായത്.
ഓഹരി വില ഉയര്‍ന്നതോടെ, റിലയന്‍സിന്റെ വിപണി മൂല്യവും ഉയര്‍ന്നു. നിലവില്‍ 20 ലക്ഷം കോടി രൂപ കടന്നിരിക്കുകയാണ് റിലയന്‍സിന്റെ വിപണി മൂല്യം.ടിസിഎസും എച്ച്ഡിഎഫ്‌സി ബാങ്കുമാണ് തൊട്ടുതാഴെ. യഥാക്രമം 14.78 ലക്ഷം കോടി, 10.78 ലക്ഷം കോടി എന്നിങ്ങനെയാണ് ടിസിഎസിന്റെയും എച്ച്ഡിഎഫ്‌സി ബാങ്കിന്റെയും വിപണി മൂല്യം.
വ്യാപാരത്തിനിടെ റിലയന്‍സിന്റെ കീഴില്‍ വരുന്ന ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡും നേട്ടം ഉണ്ടാക്കി. വിപണി മൂല്യം രണ്ടുലക്ഷം കോടി രൂപ കടന്നിരിക്കുകയാണ്. ഓഹരി വിലയില്‍ ഈ വര്‍ഷം മാത്രം 35 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. വ്യാപാരത്തിനിടെ കഴിഞ്ഞ ദിവസത്തേക്കാള്‍ എട്ടുശതമാനത്തിന്റെ വര്‍ധനയോടെ 326 രൂപയിലേക്കാണ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരി വില കുതിച്ചത്.
by liji HP News | Feb 23, 2024 | Latest News, കേരളം, ജില്ലാ വാർത്ത, ദേശീയ വാർത്ത
വാഷിങ്ടണ്‍: ചന്ദ്രോപരിതലത്തില്‍ പുതിയ ചരിത്രം രചിച്ച് ആദ്യ സ്വകാര്യ വിക്ഷേപണ വാഹനത്തിന്റെ ലാന്‍ഡിങ്. യുഎസ് കമ്പനിയായ ഇന്‍ടുറ്റിവ് മഷീന്‍സ് നിര്‍മിച്ച ഒഡീസിയസ് ഇന്നു രാവിലെ 6.23ന് ചന്ദ്രനില്‍ ഇറങ്ങി.
യുഎസ്, റഷ്യ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളുടെ പര്യവേക്ഷണ പേടകങ്ങള്‍ക്കു ശേഷം ചന്ദ്രനില്‍ വിജയകരമായി ലാന്‍ഡ് ചെയ്യുന്ന പേടകമാണ് ഒഡീസിയസ്. 1972ല്‍ അപ്പോളോ 17 ദൗത്യത്തിനു ശേഷം ചന്ദ്രനില്‍ ഇറങ്ങുന്ന ആദ്യ യുഎസ് പേടകവും ഒഡീസിയസാണ്.
by liji HP News | Feb 22, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: കേരള പദയാത്ര ഗാന വിവാദത്തില്‍ ന്യായീകരണവുമായി ബിജെപി നേതാവ് പ്രകാശ് ജാവഡേക്കര്‍. പ്രാദേശികമായി പറ്റിയ അബദ്ധം മാത്രമാണത്. ബിജെപി പ്രചരണഗാനത്തിലെ കേന്ദ്രസര്‍ക്കാര്‍ വിമര്‍ശനത്തില്‍ നടപടി വേണ്ടെന്നും കേരളത്തിന്റെ പ്രഭാരി കൂടിയായ ജാവഡേക്കര്‍ വ്യക്തമാക്കി. പാട്ടു വിവാദത്തില്‍ ബിജെപി സംസ്ഥാന ഐടി സെല്‍ ചെയര്‍മാനെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.
2013 ല്‍ യുപിഎ സര്‍ക്കാരിനെതിരെ തയ്യാറാക്കിയ ഗാനമാണത്. ഇത് അബദ്ധത്തില്‍ ഉപയോഗിക്കുകയായിരുന്നു. ചെറിയ പിഴവാണത്. തെറ്റായി ഉപയോഗിച്ചത് ഒരു അബദ്ധമായി മാത്രം കണ്ടാല്‍ മതി. ഇത്തരം അബദ്ധങ്ങള്‍ മാധ്യമങ്ങള്‍ക്കും ദിവസംപ്രതി സംഭവിക്കുന്നുണ്ട്. വാര്‍ത്ത നല്‍കും മുമ്പ് കേരളത്തിലെ മാധ്യമങ്ങള്‍ ഇതേക്കുറിച്ച് അന്വേഷിക്കണമായിരുന്നു എന്നും പ്രകാശ് ജാവഡേക്കര്‍ അഭിപ്രായപ്പെട്ടു.
കെ സുരേന്ദ്രന്റെ കേരളപദയാത്രയോട് അനുബന്ധിച്ച് തയ്യാറാക്കിയ പാട്ടിലുണ്ടായ അമളിയാണ് വിവാദമായത്. ഗാനത്തില്‍ കേരള സര്‍ക്കാരിനു പകരം കേന്ദ്രസര്‍ക്കാര്‍ ഇടംപിടിച്ചതാണ് അമളിയായത്. ‘അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്ക കൂട്ടരേ,”എന്ന് ആഹ്വാനം ചെയ്യുന്ന പാട്ട് ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറുകയും ചെയ്തിരുന്നു.
by liji HP News | Feb 22, 2024 | Latest News, ദേശീയ വാർത്ത
മുംബൈ: ഫ്‌ലാറ്റിലെ എസി പൊട്ടിത്തെറിച്ച് 45 വയസ്സുകാരി മരിച്ചു. ഉറക്കത്തിനിടെ മുറിയിലെ എസി പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് എസി പൊട്ടിത്തെറിച്ചതെന്നാണ് സംശയിക്കുന്നത്.
മുംബൈ വിലെപാര്‍ലെ ഈസ്റ്റിലെ അമിത് പരിവാര്‍ സൊസൈറ്റിയിലാണ് സംഭവം. ഫ്‌ലാറ്റില്‍ തനിച്ചു താമസിച്ചിരുന്ന സ്വരൂപ ഷാ ആണ് മരിച്ചത്. ഫ്‌ലാറ്റില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ വാതില്‍ തകര്‍ത്ത് അകത്തു പ്രവേശിച്ചപ്പോഴാണ് അബോധാവസ്ഥയില്‍ കിടക്കുന്ന സ്വരൂപയെ കണ്ടെത്തിയത്.ഉടന്‍ തന്നെ കൂപ്പര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ ഉണ്ട്. അപകടമരണത്തിനു കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
by liji HP News | Feb 21, 2024 | Latest News, ദേശീയ വാർത്ത
ഡൽഹി: കർഷകരുടെ ഡൽഹി ചലോ മാർച്ച് ആരംഭിക്കാനിരിക്കെ ശംഭു അതിർത്തിയിൽ കർഷകർക്ക് നേരെ ടിയർ ഗ്യാസ് പ്രയോഗിച്ച് പോലീസ്. സംഘർഷമുണ്ടായാൽ ഉത്തരവാദിത്തം സർക്കാരുകൾക്ക് ആയിരിക്കുമെന്ന് കർഷക നേതാക്കളും മുന്നറിയിപ്പ് നൽകി.
ചലോ ഡൽഹി മാർച്ച് നവംബർ ഏഴിന് തീരുമാനിച്ചതാണെന്നും സംഘർഷത്തിന് താത്പര്യമില്ലെന്നും നേതാക്കൾ പറഞ്ഞു. ബാരിക്കേഡുകൾ ഇട്ട് പാത തടയുന്നത് അവകാശങ്ങൾ നിഷേധിക്കലാണ്. കേന്ദ്രസർക്കാർ സഹകരിച്ചാൽ സമാധാനപരമായി മാർച്ച് നടത്തുമെന്നും കർഷക നേതാക്കൾ അറിയിച്ചു. കേന്ദ്രസർക്കാരും വീണ്ടും ചർച്ചക്ക് താത്പര്യമുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. അവതരിപ്പിച്ച പദ്ധതിയിൽ നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും ചർച്ച നടന്നാൽ മാത്രമേ പരിഹാരമുണ്ടാകൂവെന്നും കേന്ദ്രം വ്യക്തമാക്കി.
by liji HP News | Feb 21, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍(95) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം.
ഇന്ത്യന്‍ നീതിന്യായ രംഗത്തെ അതികായനായ ഫാലി എസ് നരിമാന്റെ സംഭാവനകളെ മാനിച്ച് രാജ്യം പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നിവ നല്‍കി അദരിച്ചിട്ടുണ്ട്. 1999 മുതല്‍ 2005 വരെ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായിരുന്നു. സുപ്രീം കോടതി മുന്‍ ജഡ്ജ് റോഹിങ്ടന്‍ നരിമാന്‍ മകനാണ്.
1950 നവംബറില്‍ ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. 1961-ല്‍ മുതിര്‍ന്ന അഭിഭാഷകനായി നിയമിതനായി. അഭിഭാഷകനായി 70 വര്‍ഷത്തിലേറെ കാലമാണ് പ്രാക്ടീസ് ചെയ്തത്. തുടക്കത്തില്‍ ബോംബെ ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ച ഫാലി എസ് നരിമാന്‍ 1972 മുതലാണ് സുപ്രീം കോടതിയില്‍ അഭിഭാഷകവൃത്തി ആരംഭിച്ചത്. 1972 മെയ് മാസത്തില്‍ അദ്ദേഹം ബോംബെയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറിയപ്പോള്‍ ഇന്ത്യയുടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി നിയമിതനായി.
Recent Comments