by Midhun HP News | Feb 17, 2024 | Latest News, ദേശീയ വാർത്ത
ബെംഗളൂരു: മാസപ്പടി കേസില്‍ വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരായ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളികൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധിയുടെ പകര്‍പ്പ് പുറത്ത്. നേരത്തെ ഹര്‍ജി തള്ളുകയാണെന്ന ഒരു വരി വിധി പ്രസ്താവന മാത്രമായിരുന്നു ഹൈക്കോടതി നടത്തിയിരുന്നത്. ഇതിനുപിന്നാലെയാണ് 46 പേജുള്ള വിശദമായ വിധിപ്പകര്‍പ്പ് ഇപ്പോള്‍ പുറത്തുവന്നത്. വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരായ അന്വേഷണം തീർത്തും നിയമപരമാണെന്നാണ് കര്‍ണാടക ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എം നാഗപ്രസന്നയുടെ വിധിയില്‍ പറയുന്നത്.നിയമം പാലിച്ച് തന്നെയാണ് അന്വേഷണം നടക്കുന്നത്.
അതിൽ നിയമപരമായി യാതൊരു തടസ്സവും നിലവിൽ ഉന്നയിക്കാൻ കഴിയില്ല. അന്വേഷണം റദ്ദാക്കുകയോ തടയുകയോ ചെയ്യാൻ കഴിയില്ല. അന്വേഷണം തടയണം എന്ന് കാട്ടി എക്സാലോജിക്ക് ഉന്നയിച്ച ഒരു വാദങ്ങളും നിലനിൽക്കുന്നതല്ല. അന്വേഷണം ഏത് ഘട്ടത്തിൽ ആണ് എസ്എഫ്ഐഒയ്ക്ക് കൈമാറേണ്ടത് എന്നത് കൃത്യമായി നിയമം അനുശാസിക്കുന്നുണ്ട്. നിലവിൽ എക്സാലോജിക്കിനെതിരെ പ്രഖ്യാപിച്ച അന്വേഷണം നിയമപരം ആയതിനാൽ ഹർജി തള്ളുന്നു എന്നുമാണ് വിധിയിലുള്ളത്. അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളികൊണ്ടുള്ള ഹൈക്കോടതി വിധിയിലെ നിരീക്ഷണങ്ങള്‍ വീണ വിജയന് തിരിച്ചടിയായി മാറുകയാണ്.
by Midhun HP News | Feb 17, 2024 | Latest News, ദേശീയ വാർത്ത
നിങ്ങൾക്കീ ലോകം മുഴുവനും കാണാൻ ആഗ്രഹമുണ്ടോ? അതേ നിങ്ങളുദ്ദേശിക്കുന്ന ഏത് സ്ഥലവും ആയിക്കൊള്ളട്ടെ ഒരു ആപ്പ് ഉപയോഗിച്ചുകൊണ്ട് ഞൊടിയിടയിൽ നിങ്ങളിലേക്ക് എത്തുന്നു. ഏത് സ്ഥലത്തിന്റെയും ഉപഗ്രഹ ചിത്രങ്ങൾ കണ്ടെത്തുവാനും അതുപോലെ ആ സ്ഥലങ്ങളിലെ നഗരങ്ങളും പർവതങ്ങളും ഗ്രാമങ്ങളും കണ്ടെത്തുവാനും ഈ ആപ്പ് സഹായിക്കുന്നു. ഗൂഗിൾ എർത്ത് എന്നാണ് ഇതിന്റെ പേര്.
ഗൂഗിൾ എർത്തിന്റെ സഹായത്തോടെ, നിങ്ങൾക്ക് ലോകത്തിലെ ഏത് സ്ഥലവും തിരയാനും ഏത് സ്ഥലത്തിന്റെയും 3D ഇമേജ് കാണാനും കഴിയും. നിങ്ങൾക്ക് ഡൽഹി കോട്ട കാണാനോ അതിന്റെ സ്ഥാനം കണ്ടെത്താനോ താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങൾ ഈ ആപ്പ് ഉപയോഗിച്ച് സെർച്ച് ചെയ്താൽ മതി. നിങ്ങൾക്ക് അതിന്റെ സ്ഥാനവും 3D ചിത്രവും ലഭിക്കും. താജ്മഹൽ പോലുള്ള അങ്ങനെ എന്തും നിങ്ങൾക്ക് ഇതിലൂടെ കാണാം… ഇനി നിങ്ങളുടെ സ്വന്തം വീടും നാടും കാണാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതിൽ ജസ്റ്റ് നിങ്ങളുടെ സ്ഥലം ടൈപ്പ് ചെയ്താൽ മതി. ഇവൻ അതിന്റെ ത്രീഡി ചിത്രം കാണിച്ചു തരും. അത് വല്ലാത്ത ഒരു അനുഭൂതി നൽകുന്ന സന്ദർഭമാണ്.
ഗൂഗിൾ എർത്തിന്റെ സഹായത്തോടെ നിങ്ങൾക്ക് ഏത് സ്ഥലത്തേയും ദൂരം കണ്ടെത്താനാകും, കൂടാതെ ഏത് സ്ഥലത്തേക്കും പോകാനുള്ള വഴിയും നിങ്ങൾക്ക് കണ്ടെത്താനാകും. ലോകമെമ്പാടുമുള്ള നൂറുകണക്കിന് നഗരങ്ങളിലെ സാറ്റെലൈറ്റ് ഇമാജിനറിയും അവിടെയുള്ള സ്ഥലങ്ങൾ, കെട്ടിടങ്ങൾ, അതിനുള്ളിലെ മനുഷ്യർ തുടങ്ങിയ എല്ലാത്തിനെയും നിങ്ങൾക്ക് 3d അനുഭവത്തിൽ കാണുവാൻ കഴിയുന്ന ഒരു ആപ്പ് ആണിത്. വീട്, ജോലി സ്ഥലം, നിങ്ങളുടെ പ്രിയപ്പെട്ട പബ് അല്ലെങ്കിൽ പട്ടണത്തിലെ മികച്ച ബീച്ചുകൾ എന്നിങ്ങനെയുള്ള വ്യക്തിഗത സ്ഥലങ്ങൾക്കായി ഇഷ്‌ടാനുസൃത ഐക്കൺ ഉപയോഗിച്ച് നിങ്ങൾക്ക് സ്വന്തമായി പ്ലെയ്സ് മാർക്ക് സൃഷ്‌ടിക്കാം.
by Midhun HP News | Feb 16, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ദേശീയപാതകളിലെ ടോള്‍ നല്‍കുന്നതിനുള്ള ഫാസ്ടാഗ് പുറത്തിറക്കാന്‍ അധികാരമുള്ള ബാങ്കുകളുടെ പട്ടികയില്‍നിന്ന് പേടിഎം പേയ്‌മെന്റ് ബാങ്കിനെ ഒഴിവാക്കി. പേടിഎമ്മിനെതിരായ ആര്‍ബിഐ നടപടിയുടെ പശ്ചാത്തലത്തത്തിലാണ്, ഇന്ത്യന്‍ ഹൈവേയ്‌സ് മാനേജ്‌മെന്റ് കമ്പനിയുടെ (ഐഎച്ച്എംസിഎല്‍) നീക്കം.
സുഗമമായ ഹൈവേ യാത്രയ്ക്ക് 32 അംഗീകൃത ബാങ്കുകളില്‍നിന്നുള്ള ഫാസ്ടാഗ് വാങ്ങാന്‍ ഐഎച്ച്എംസിഎല്‍ ട്വിറ്റര്‍ പോസ്റ്റിലൂടെ യാത്രക്കാരോട് ആവശ്യപ്പെട്ടു. പട്ടികയില്‍ പേടിഎം പേയ്‌മെന്റ് ബാങ്ക് ഇല്ല.
by Midhun HP News | Feb 16, 2024 | Latest News, ദേശീയ വാർത്ത
ബംഗളൂരു: സ്വകാര്യ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലുമായിട്ടുള്ള സാമ്പത്തിക ഇടപാടില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) നടത്തുന്ന അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനിയായ എക്‌സാലോജിക് നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. അന്വേഷണത്തില്‍ ഇടപെടാന്‍ കാരണമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് നാഗപ്രസന്നയുടെ ഉത്തരവ്.
ഹര്‍ജിയില്‍ തീരുമാനമാവുന്നതുവരെ അറസ്റ്റുപോലുള്ള കടുത്ത നടപടികളുണ്ടാകരുതെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്നും, ആവശ്യമായ രേഖകള്‍ എക്സാലോജിക് സൊലൂഷന്‍സ് എസ്എഫ്‌ഐഒയ്ക്ക് കൈമാറണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
by Midhun HP News | Feb 16, 2024 | Latest News, ദേശീയ വാർത്ത
തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലെ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കിൽ സിംഹത്തിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. വ്യാഴാഴ്ചയാണ് സംഭവം. രാജസ്ഥാന്‍ ആല്‍വാര്‍ ബന്‍സൂര്‍ സ്വദേശിയായ പ്രഹ്ലാദ് ഗുജ്ജാര്‍ (34) ആണ് സിംഹത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
സിംഹങ്ങളുടെ കൂടുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെത്തിയ ഇയാള്‍ സെല്‍ഫിയെടുക്കാന്‍ വേണ്ടി ചുറ്റുമതില്‍ ചാടിയിറങ്ങുകയായിരുന്നുവെന്ന് മൃഗശാല അധികൃതര്‍ പറയുന്നു. സുരക്ഷ ജീവനക്കാരന്‍ പ്രഹ്ലാദിനെ വിളിച്ച് മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇയാള്‍ കൂടിന് സമീപത്തേക്ക് ഓടി ചെല്ലുകയായിരുന്നു. ഇതിനിടെ ചാടിവീണ ആണ്‍ സിംഹം പ്രഹ്ലാദിന്റെ കഴുത്തിന് പിടിച്ച് വലിച്ചു കീറുകയായിരുന്നു.
സിംഹത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇയാള്‍ സമീപത്തെ മരത്തില്‍ കയറാന്‍ നോക്കിയെങ്കിലും സിംഹം പ്രഹ്ലാദിനെ വലിച്ചിഴച്ചു കൊണ്ടുപോയി. ഓടിയെത്തിയ സുരക്ഷ ജീവനക്കാര്‍ സിംഹത്തെ കൂട്ടിലേക്ക് ഓടിച്ചുകയറ്റിയശേഷം യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. മദ്യലഹരിയിലാണ് ഇയാള്‍ സിംഹത്തിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ചതെന്ന് കരുതുന്നതായി മൃഗശാല അധികൃതര്‍ അറിയിച്ചു.
by Midhun HP News | Feb 16, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് ഇന്ന് രാവിലെ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകീട്ട് നാലു വരെയാണ് ബന്ദ്. സംയുക്ത കിസാന്‍ മോര്‍ച്ചയും വിവിധ യൂണിയനുകളുമാണ് ബന്ദിന് ആഹ്വാനം നല്‍കിയിട്ടുള്ളത്.
തൊഴിലാളി യൂണിയനുകളും വിവിധ വ്യാപാരി സംഘടനകളും വിള കയറ്റുമതി ചെയ്യുന്നവരും അടക്കം ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ കടയുടമകളും സ്ഥാപനങ്ങള്‍ അടച്ചിടണമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് അഭ്യര്‍ത്ഥിച്ചു.
രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഉച്ചയ്ക്കു 12 മുതല്‍ 4 വരെ റോഡ് തടയലും ആഹ്വാനം ചെയ്തിട്ടുണ്ട്. റെയില്‍ ഉപരോധിക്കുമെന്നും ജയില്‍ നിറക്കല്‍ സമരം നടത്തുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ചയും സംയുക്ത ട്രേഡ് യൂണിയനും പ്രഖ്യാപിച്ചിട്ടുണ്ട്.
Recent Comments