by Midhun HP News | Nov 3, 2023 | Latest News, ദേശീയ വാർത്ത
ചെന്നൈ: തമിഴ്‌നാട്ടില്‍ നവദമ്പതികളെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. 23 കാരനായ മാരിശെല്‍വവും 21 വയസ്സുള്ള ഭാര്യ കാര്‍ത്തികയുമാണ് മരിച്ചത്.
വിവാഹം കഴിഞ്ഞതിന്റെ മൂന്നാം ദിവസമാണ് ഇവര്‍ കൊല്ലപ്പെടുന്നത്. ഒക്ടോബര്‍ 30 നാണ് സ്ഥലത്തെ ഒരു ക്ഷേത്രത്തില്‍ വെച്ച് ഇവര്‍ വിവാഹിതരാകുന്നത്. ഒരു ഷിപ്പിംഗ് കമ്പനിയിലെ ജോലിക്കാരനാണ് മാരിശെല്‍വം.
ഇവര്‍ ഇരുവരും ഒരേ സമുദായത്തില്‍പ്പെട്ടവരാണ്. എന്നാല്‍ ഇവരുടെ വിവാഹത്തെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം വൈകീട്ട് 6.45 ഓടെ ഒരു സംഘം ഇവര്‍ താമസിക്കുന്ന വാടകവീട്ടിലെത്തി ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
പെണ്‍കുട്ടിയുടെ വീട്ടുകാരാണ് ഇരട്ടക്കൊലപാതകത്തിന് പിന്നിലെന്നാണ് സംശയിക്കുന്നതെന്ന് പൊലീസ് സൂചിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും, പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.
by Midhun HP News | Nov 2, 2023 | Latest News, ദേശീയ വാർത്ത
ഡൽഹി മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കേജ്‌രിവാൾ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല. കേജ്‌രിവാളിന്റെ കത്ത് ഇത് വരെ ലഭിച്ചില്ല എന്ന് ഇഡി കേന്ദ്രങ്ങൾ അറിയിച്ചു. കേജ്‌രിവാൾ ഇന്ന് ഹാജരാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. കേജ്‌രിവാൾ ബനാറസിലേക്ക് തിരിച്ചേക്കുമെന്നാണ് സൂചന. അവിടെ നിന്ന് മധ്യപ്രദേശിലേക്ക് പോകും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് മധ്യപ്രദേശിലേക്ക് പോകുന്നത്. കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം മധ്യപ്രദേശ് പ്രചരണത്തിന് ഇറങ്ങുമെന്ന് ആം ആദ്മി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പം ഇന്ന് മധ്യപ്രദേശിലെ സിങ്ഗ്രൗലിയിൽ കേജ്‌രിവാൾ റോഡ് ഷോ നടത്തും.
കേജ്‌രിവാളിനെതിരായ ഇഡി നടപടിയിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തുവന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള ഗൂഢാലോചനയാണെന്ന് മമത ആരോപിച്ചു.കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഇതേ കേസിൽ സിബിഐ അരവിന്ദ് കേജ്‌രിവാളിനെ ചോദ്യം ചെയ്തിരുന്നു.
ഇതേ കേസിൽ ജയിലിൽ കഴിയുന്ന മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് കോടതി ജാമ്യം നിഷേധിച്ച് മണിക്കൂറുകൾക്കകമാണ് ഇഡി മുഖ്യമന്ത്രി കേജ്‌രിവാളിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത്. 2022 ഓഗസ്റ്റിലാണ് മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഇഡിയും സിബിഐയും കേസ് രജിസ്റ്റർ ചെയ്തത്.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്‌വിഎൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് മനീഷ് സിസോദിയയുടെ ഹർജി തള്ളിയത്. വിചാരണ മന്ദഗതിയിലായാൽ സിസോദിയയ്ക്ക് വീണ്ടും ജാമ്യത്തിന് അപേക്ഷിക്കാമെന്ന് രണ്ടംഗ ബെഞ്ച് പറഞ്ഞു. ഫെബ്രുവരി 26 നാണ് കേസിൽ സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. സിബിഐയുടെയും ഇഡിയുടെയും രണ്ട് കേസുകളാണ് അദ്ദേഹത്തിനെതിരെയുള്ളത്.
സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രിം കോടതി നിഷേധിച്ചത് എഎപി നേതൃത്വത്തിന് അഴിമതിയിൽ പങ്കുണ്ടെന്നാണ് വ്യക്തമാക്കുന്നതെന്ന് ബിജെപി എംപി മനോജ് തിവാരി പ്രതികരിച്ചു. എഎപി നേതൃത്വത്തിന് അഴിമതിയിൽ പങ്കുള്ളതിനാൽ അരവിന്ദ് കേജ്‌രിവാൾ ഉടൻ അറസ്റ്റിലാകുമെന്നും അദ്ദേഹം പറഞ്ഞു.
by Midhun HP News | Nov 1, 2023 | Latest News, ദേശീയ വാർത്ത
ബന്ദികളാക്കിയിട്ടുള്ള വിദേശീയരെ വരും ദിവസങ്ങളില്‍ വിട്ടയയ്ക്കുമെന്നും ഇല്ലെങ്കില്‍ ഗാസയെ ഇസ്രയേല്‍ സൈന്യത്തിന്റെ ശവപ്പറമ്പാക്കി മാറ്റുമെന്നും ഹമാസ് സായുധ വിഭാഗം. ഇക്കാര്യം മധ്യസ്ഥര്‍ വഴി അറിയിച്ചു കഴിഞ്ഞുവെന്നും ഹമാസ് സായുധവിഭാഗമായ ഇസദീന്‍ അല്‍ ഖാസം ബ്രിഗേഡ്സ് വക്താവ് അബു ഒബൈദ പറഞ്ഞു. വടക്കന്‍ ഗാസയിലും ഇന്നലെ ജബലിയ അഭയാര്‍ഥി ക്യാമ്പിലും ഇസ്രയേല്‍ കര-വ്യോമ ആക്രമണങ്ങള്‍ ശക്തമാക്കിയ സാഹചര്യത്തിലാണ് ബന്ദികളെ മോചിപ്പിക്കുമെന്ന് ഹമാസ് പ്രഖ്യാപിച്ചത്. ഗാസയിലുടനീളം ഇന്റര്‍നെറ്റ്, ഫോണ്‍ നെറ്റ്വര്‍ക്കുകള്‍ തകരാറിലായതായി പലസ്തീനിയന്‍ ടെലികമ്മ്യൂണിക്കേഷന്‍ ഏജന്‍സി വ്യക്തമാക്കി.
ഹമാസിന്റെ പിടിയില്‍ 240 ഇസ്രയേല്‍ ബന്ദികളുണ്ടെന്നാണ് കരുതുന്നത്. മധ്യസ്ഥ ചര്‍ച്ചകളുടെ ഭാഗമായി നാലു ബന്ദികളെയും ഇസ്രയേല്‍ സൈനിക നീക്കത്തിലൂടെ ഒരു ബന്ദിയെയും ഇതുവരെ മോചിപ്പിച്ചുവെന്നാണു റിപ്പോര്‍ട്ട്. എന്നാല്‍ സൈനിക നീക്കത്തിലൂടെ ഒരു ബന്ദിയേയും മോചിപ്പിച്ചിട്ടില്ലെന്ന് ഹമാസ് അറിയിച്ചു.
ഇസ്രയേലിന്റെ 22 സൈനിക വാഹനങ്ങള്‍ തകര്‍ത്തുവെന്നും നിരവധി സൈനികരെ കൊന്നുവെന്നും ഒബൈദ അവകാശപ്പെട്ടു.ഇസ്രയേലിന്റെ നിരവധി ടാങ്കുകള്‍ തകര്‍ത്തു. ഇസ്രയേല്‍ നാവികസേനയ്ക്കും കനത്ത തിരിച്ചടിയാണു നല്‍കുന്നത്. അതിര്‍ത്തിമേഖലകളില്‍ കടന്നുകയറി ഇസ്രയേല്‍ സൈന്യത്തിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്തുകയാണെന്നും ഹമാസ് സായുധ വിഭാഗം പറയുന്നു.
ഗാസയില്‍ നിന്നും പുറംലോകത്തേക്ക് ബന്ധപ്പെടാനുള്ള എല്ലാ വഴികളും അടഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്റര്‍നെറ്റ്, ഫോണ്‍ നെറ്റ്വര്‍ക്കുകള്‍ തകരാറിലായതായി പലസ്തീനിയന്‍ ടെലികമ്മ്യൂണിക്കേഷന്‍ ഏജന്‍സി വ്യക്തമാക്കി. പലസ്തീന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് കമ്പനി എക്സിലൂടെയാണ് അറിയിച്ചിരിക്കുന്നത്.
അതേസമയം ഹമാസിന്റെ നിയന്ത്രണത്തിലുള്ള 11,000 ലക്ഷ്യസ്ഥാനങ്ങള്‍ ആക്രമിച്ചതായാണ് ഇസ്രയേല്‍ വ്യക്തമാക്കുന്നത്. ഇസ്രയേലില്‍ ആദ്യ ആക്രണമണം നടത്തിയ സൈനിക തലവനെ വധിച്ചുവെന്ന അവകാശവാദത്തെയും ഹമാസ് നിഷേധിച്ചു. തങ്ങളുടെ നേതാക്കള്‍ ആരും ആ സമയത്ത് ദുരിതാശ്വാസ ക്യാമ്പില്‍ ഇല്ലെന്നായിരുന്നു ഹമാസ് വ്യക്തമാക്കിയത്.
ഇതുവരെ 3,500 കുട്ടികള്‍ ഉള്‍പ്പെടെ 8,525 പേര്‍ മരിച്ചുവെന്നാണ് ഹമാസ് ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. അതിനിടെ വടക്കന്‍ ഗാസയിലെ ജബലിയ അഭയാര്‍ഥി ക്യാമ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
by Midhun HP News | Oct 31, 2023 | Latest News, ദേശീയ വാർത്ത
വാഷിംഗ്ടണ്‍: രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനില്‍ വര്‍ഷിച്ചതിനേക്കാള്‍ 24 മടങ്ങ് ശക്തിയുള്ള അണുബോംബ് വികസിപ്പിക്കാനൊരുങ്ങി അമേരിക്ക. ബി 61 ന്യൂക്ലിയര്‍ ഗ്രാവിറ്റി ബോംബിന്റെ ആധുനിക വകഭേദമായ ബി 61- 13 എന്ന ബോംബാണ് നിര്‍മിക്കുന്നതെന്ന് യുഎസ് പ്രതിരോധ വകുപ്പ് വ്യക്തമാക്കി. അണുബോംബ് വികസിപ്പിക്കലുമായി മുന്നോട്ടു പോകുന്നതിന് യുഎസ് കോണ്‍ഗ്രസ് അനുമതി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിരോധ വകുപ്പ് അറിയിച്ചു.
ബി 61-13, ബി 61-7ന് സമാനമായി 360 കിലോടണ്‍ പ്രഹരശേഷിയാണുള്ളത്. രണ്ടാം ലോകമഹായുദ്ധസമയത്ത് ജപ്പാനിലെ ഹിരോഷിമയില്‍ വര്‍ഷിച്ച അണുബോംബിന് ഏകദേശം 15 കിലോടണ്‍ പ്രഹരശേഷിയാണുള്ളത് . നാഗസാക്കിയില്‍ വര്‍ഷിച്ച 25 കിലോടണ്‍ ഭാരമുള്ള ബോംബിനെക്കാള്‍ 14 മടങ്ങ് വലുതാണ് ബി-61-13 എന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്.
ലോകത്തിലെ നിലവിലെ സുരക്ഷാ സാഹചര്യവും എതിരാളികളില്‍ നിന്നുള്ള ഭീഷണികളുടേയും ഫലമാണ് പുതിയ പ്രഖ്യാപനമെന്ന് ബഹിരാകാശ നയ പ്രതിരോധ അസിസ്റ്റന്റ് സെക്രട്ടറി ജോണ്‍ പ്ലംബ് പറഞ്ഞു. മാത്രമല്ല സഖ്യകക്ഷികള്‍ക്ക് ആവശ്യമായ സഹായം നല്‍കാനും ആക്രമണങ്ങളെ ചെറുക്കാനും അമേരിക്കക്ക് ഉത്തരവാദിത്തമുണ്ടെന്നും ജോണ്‍ പ്ലംബ് പറഞ്ഞു.
by Midhun HP News | Oct 31, 2023 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: പ്രതിപക്ഷമായ ഇന്ത്യ മുന്നണിയിലെ നേതാക്കളുടേയും മാധ്യമപ്രവര്‍ത്തകരുടേയും മൊബൈല്‍ ഫോണുകളും ഇ മെയിലുകളും കേന്ദ്രസര്‍ക്കാര്‍ വ്യാപകമായി ചോര്‍ത്തിയതായി ആരോപണം. ശശി തരൂര്‍, മഹുവ മൊയ്ത്ര, പ്രിയങ്ക ചതുര്‍വേദി തുടങ്ങിയവരാണ് പരാതിയുമായി രംഗത്തെത്തിയത്. ഹാക്കിങ് മുന്നറിയിപ്പ് നല്‍കി ആപ്പിള്‍ നല്‍കിയ സന്ദേശം നേതാക്കള്‍ പുറത്തു വിട്ടു.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂര്‍, പവന്‍ ഖേര, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര, എഎപി നേതാവ് രാഘവ് ഛദ്ദ തുടങ്ങിയവരുടെ ഫോണുകള്‍ ചോര്‍ത്തിയതായാണ് ആരോപണം.
by Midhun HP News | Oct 31, 2023 | Latest News, ദേശീയ വാർത്ത
അമരാവതി: അഴിമതി കേസില്‍ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് ഇടക്കാല ജാമ്യം. നാല് ആഴ്ചത്തേക്ക് ആന്ധ്രാ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ആരോഗ്യപരമായ കാരണങ്ങള്‍ പരിഗണിച്ചാണ് ജാമ്യം.
ഒക്ടോബര്‍ 18ന് നായിഡുവിന്റെ കുടുംബാംഗങ്ങളും ടിഡിപി നേതാക്കളും രാജമഹേന്ദ്രവാരത്തിലെ സെന്‍ട്രല്‍ ജയിലില്‍ അദ്ദേഹത്തെ കാണുകയും അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു. ഭാര്യ ഭുവനേശ്വരി, മകന്‍ ലോകേഷ്, മരുമകള്‍ ബ്രാഹ്മണി എന്നിവരും ജയിലില്‍ ചന്ദ്രബാബു നായിഡുവിനെ സന്ദര്‍ശിച്ചിരുന്നു. പാര്‍ട്ടി നേതാക്കളായ ചിന്നരാജപ്പ, രാംമോഹന്‍ നായിഡു, ബുച്ചയ്യ ചൗധരി, കലാ വെങ്കിട്ടറാവു തുടങ്ങിയവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
Recent Comments