by Midhun HP News | Nov 6, 2023 | Latest News, ദേശീയ വാർത്ത
ബെംഗളൂരു: കര്‍ണാടകയിലെ മൈന്‍ ആന്റ് ജിയോളജി വകുപ്പില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥ പ്രതിമയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുന്‍ കാര്‍ ഡ്രൈവര്‍ കിരണ്‍ അറസ്റ്റില്‍. സംഭവം നടന്ന വളരെ വേഗത്തില്‍ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതി മുന്‍ ഡ്രൈവറാണെന്ന് പൊലീസ് വ്യക്തമാക്കിയത്.
കഴുത്ത് ഞെരിച്ചും കഴുത്തില്‍ കുത്തിയുമാണ് കൊലപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന ഇയാളെ കഴിഞ്ഞയാഴ്ച പിരിച്ചുവിട്ടിരുന്നു. ഔദ്യോഗികമായ പല നിര്‍ണായക വിവരങ്ങളും മറ്റും ഇയാള്‍ ചോര്‍ത്തുന്നുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ പ്രതിമ ഇയാളെ ചോദ്യം ചെയ്തിരുന്നു. ഇത്തരം പ്രവൃത്തികള്‍ വീണ്ടും തുടര്‍ന്നപ്പോഴാണ് ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. ഇതിന്റെ പകയിലാണ് കൊലപാതകം നടത്തിയെന്നാണ് പൊലീസ് പറയുന്നത്.
ശനിയാഴ്ച രാത്രി പ്രതിമയുടെ സഹോദരന്‍ പ്രതീഷ് ഫോണില്‍ വിളിച്ചിരുന്നുവെങ്കിലും കിട്ടിയില്ല. രാവിലെ വീണ്ടും വിളിച്ചിട്ടും മറുപടി കിട്ടാതെ വന്നപ്പോള്‍ ഫ്‌ലാറ്റിലെത്തി. ഫോണ്‍ എടുക്കാതെ വന്നപ്പോള്‍ ജനലിലൂടെ നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കിടക്കുന്നത് ശ്രദ്ധിച്ചത്. കൊലപാതകത്തിന് ശേഷം കിരണിനെ കാണാതാവുകയും ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും പൊലീസ് കണ്ടെത്തി. തുടര്‍ന്നാണ് ഇയാളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. ജില്ല വിട്ടുപോകുന്നതിനിടയിലാണ് ഇയാള്‍ പൊലീസ് പിടിയിലാകുന്നത്.
by Midhun HP News | Nov 4, 2023 | Latest News, ദേശീയ വാർത്ത
കാഠ്മണ്ഡു: വെള്ളിയാഴ്ച രാത്രിയില്‍ നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 128 ആയി. നൂറിലേറെ പേര്‍ക്ക് പരിക്ക് പറ്റി. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു.
ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു.
. രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്നും പൊലീസ്‌മേധാവി വ്യക്തമാക്കി. മരണ സംഖ്യ ഉയര്‍ന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്തു.
by Midhun HP News | Nov 4, 2023 | Latest News, ദേശീയ വാർത്ത
ഗാസയിൽ സ്കൂളിനു നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 20 പേർ മരിച്ചു. നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. വടക്കൻ ഗാസയിലെ അഭയാർഥി ക്യാമ്പായി പ്രവർത്തിക്കുന്ന സ്കൂളിനു നേരെയാണ് ആക്രമണമെന്നു ഹമാസ് ആരോഗ്യ മന്ത്രി വ്യക്തമാക്കി.
വടക്കൻ ഗാസയിലെ അൽ സഫ്താവിയിലാണ് സ്കൂൾ. നിരവധി ടാങ്ക് മോർട്ടാർ ഷെല്ലുകളാണ് കെട്ടിടത്തിൽ പതിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇസ്രയേല്‍ സൈന്യം ഗാസയില്‍ എല്ലാവിധ ശക്തിയോടെയും ആക്രമണം നടത്തുകയാണെന്നും ഹമാസിനെ നശിപ്പിക്കുന്നതിലും ബന്ദികളാക്കിയവരെ തിരികെ നാട്ടിലെത്തിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) വക്താവ് ഡാനിയല്‍ ഹഗാരി നേരത്തെ വ്യക്തമാക്കിയിരുന്നു.
by Midhun HP News | Nov 3, 2023 | Latest News, ദേശീയ വാർത്ത
2024 ടി-20 ലോകകപ്പിലേക്ക് യോഗ്യത നേടി നേപ്പാൾ. ഏഷ്യാ ക്വാളിഫയർ സെമിഫൈനലിൽ യുഎഇയെ എട്ടുവിക്കറ്റിന് തകർത്താണ് നേപ്പാളിൻ്റെ നേട്ടം. വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായാണ് അടുത്ത വർഷം ടി-20 ലോകകപ്പ് നടക്കുക.
ആദ്യം ബാറ്റ് ചെയ്ത യുഎഇ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 134 റൺസ് നേടി. 64 റൺസ് നേടിയ വൃത്യ അരവിന്ദാണ് യുഎഇയുടെ ടോപ്പ് സ്കോറർ. നേപ്പാളിനായി കുശാൽ മല്ല 3 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിൽ 51 പന്തിൽ 64 റൺസ് നേടിയ ആസിഫ് ഷെയ്ഖും 20 പന്തിൽ 34 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് പൗഡലും ചേർന്ന് നേപ്പാളിനെ അനായാസ വിജയത്തിലെത്തിക്കുകയായിരുന്നു. ഇരുവരും നോട്ടൗട്ടാണ്.
by Midhun HP News | Nov 3, 2023 | Latest News, ദേശീയ വാർത്ത
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ ദലിത് യുവതിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി ശരീരം കഷണങ്ങളായി മുറിച്ചു. ബന്ദയില്‍ നാല്‍പ്പതുകാരിയാണ് ക്രൂരതയ്ക്കിരയായത്.
രാജ്കുമാര്‍ ശുക്ല എന്നയാളുടെ മില്ലില്‍ ജോലിക്കെത്തിയ യുവതിയെയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ചയാണ് സംഭവം. ഇരുപതുകാരിയായ മകള്‍ അന്വേഷിച്ചെത്തിയപ്പോള്‍ മുറിയില്‍നിന്ന് അമ്മയുടെ നിലവിളി കേട്ടു. മുറി അകത്തുനിന്നു പൂട്ടിയിരുന്നെന്ന് മകള്‍ പറഞ്ഞു. കുറച്ചുകഴിഞ്ഞ് മുറി തുറന്നപ്പോള്‍ അമ്മയുടെ ശരീരം മൂന്നു കഷണമായി മുറിച്ച നിലയിലായിരുന്നെന്ന് മകള്‍ പറഞ്ഞു. മകളാണ് പൊലീസിനെ വിവരം അറിയിച്ചത്.
രാജ്കുമാര്‍ ശുക്ല, സഹോദരന്‍ ബവുവ ശുക്ല, രാമകൃഷ്ണ ശുക്ല എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു. ഇവര്‍ ഒളിവിലാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ഇത്തരം സംഭവങ്ങള്‍ക്കു കാരണമെന്നു കുറ്റപ്പെടുത്തി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തുവന്നു. യുപിയില്‍ സ്ത്രീകള്‍ ഭയപ്പെട്ടാണ് കഴിയുന്നതെന്ന് അദ്ദേഹം എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
by Midhun HP News | Nov 3, 2023 | Latest News, ദേശീയ വാർത്ത
ഹമാസ്-ഇസ്രയേല്‍ യുദ്ധത്തില്‍ പലസ്തീനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 9,061 ആയി. മരണ സംഖ്യ ഉയരുമ്പോഴും ഇസ്രായേല്‍ ഗാസയില്‍ ശക്തമായ വ്യോമാക്രമണം തുടരുകയാണ്. ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 3,760 കുട്ടികളും ഇതുവരെ കൊല്ലപ്പെട്ടു. അതേസമയം 230 വിദേശികളെ ഹമാസ് ബന്ദികളാക്കിയിരിക്കുകയാണ്.
സൈന്യം ഗാസ സിറ്റിയെ വളഞ്ഞുവെന്നും യുദ്ധവുമായി മുന്നോട്ടു പോകുകയാണെന്നും വെടിനിര്‍ത്തലിനായുള്ള അന്താരാഷ്ട്ര സമ്മര്‍ദങ്ങള്‍ കണക്കിലെടുക്കുന്നില്ലെന്നും ഇസ്രയേല്‍ വ്യക്തമാക്കുന്നു. യുദ്ധത്തിന്റെ കൊടുമുടിയിലാണുള്ളതെന്നും വിജയങ്ങള്‍ നേടിയെന്നും ഗാസയിലെ ഉള്‍പ്രദേശങ്ങള്‍ കടന്ന് മുന്നേറുകയാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
അമേരിക്ക വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ ചെറുക്കുന്ന സാഹചര്യത്തിലും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്ന് ഇസ്രയേലിലേക്ക് പോകുമെന്നാണ് നേരത്തെ അറിയിച്ചിരിക്കുന്നത്. മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം ശക്തമാകുന്ന പശ്ചാത്തലത്തില്‍ ജോര്‍ദാന്‍, സൗദി അറേബ്യ, യുഎഇ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും ബ്ലിങ്കന്‍ സന്ദര്‍ശിച്ചിരുന്നു. ഇസ്രയേലിന് അടിയന്തര സഹായം നല്‍കുന്നതിനായി പ്രത്യേക ബില്‍ പാസാക്കണമെന്ന് ബ്ലിങ്കന്‍ നേരത്തെ തന്നെ അമേരിക്കന്‍ കോണ്‍ഗ്രസില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് റിപ്പബ്ലിക്കന്‍ നേതൃത്വത്തിലുള്ള യുഎസ് ജനപ്രതിനിധി സഭ ഇസ്രായേലിന് 14.3 ബില്യണ്‍ ഡോളര്‍ സഹായം നല്‍കുന്ന ബില്‍ പാസാക്കി ഒക്ടോബര്‍ 7 ന് ശേഷമുള്ള മൂന്നാമത്തെ ഇസ്രയേല്‍ സന്ദര്‍ശനമാണിത്.
ഒക്ടോബര്‍ 7-ന് ഹമാസ് ഗ്രൂപ്പ് നടത്തിയ ആക്രമണത്തില്‍ 1,400 പേര്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടു. 19 സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ഇസ്രയേല്‍ പറയുന്നു.
Recent Comments