by Midhun HP News | Oct 28, 2023 | Latest News, ദേശീയ വാർത്ത
വാഷിങ്ടണ്‍: അമേരിക്കയെ നടുക്കി 18 പേരെ കൂട്ടക്കൊല നടത്തിയ സംഭവത്തിലെ അക്രമിയെ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടിടങ്ങളിലായി ഇയാള്‍ നടത്തിയ വെടിവെയ്പ്പില്‍ 18 പേരാണ് മരിച്ചത്. സംഭവത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റിരുന്നു. റോബര്‍ട്ട് കാര്‍ഡ് എന്നാണ് ഇയാളുടെ പേര്. സ്വയം വെടിവെച്ച് മരിച്ച നിലയാലണ് കണ്ടെത്തിയത്. സംഭവം നടന്നതിനു പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു. 48 മണിക്കൂര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മെയ്നിലെ ലൂവിസ്റ്റന്‍ സിറ്റിയില്‍ ബുധനാഴ്ചയാണ് അക്രമം നടന്നത്. പ്രദേശത്തെ ഒരു ബാറിലും വാള്‍മാര്‍ട്ട് വിതരണ കേന്ദ്രത്തലുമാണ് വെടിവെയ്പ്പ് നടന്നത്. നേരത്തെ സിസിടിവിയില്‍ പതിഞ്ഞ റോബര്‍ട്ടിന്റെ ചിത്രങ്ങള്‍
പൊലീസ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു.
by Midhun HP News | Oct 28, 2023 | Latest News, ദേശീയ വാർത്ത
ഹൈദരാബാദ്: കാസർക്കോട് കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പ്രൊ. എച് വെങ്കിടേശ്വരലു അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സയിലായിരുന്നു. തെലങ്കാനയിലെ മേഡക്ക് സ്വദേശിയാണ് വെങ്കിടേശ്വരലു. ഉസ്മാനിയ കോളജിലെ കൊമേഴ്‌സ് വിഭാഗം പ്രൊഫസറായിരുന്നു. 2010ല്‍ ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ മികച്ച അധ്യാപകനുള്ള പുരസ്‌കാരം നേടി.
by Midhun HP News | Oct 27, 2023 | Latest News, ദേശീയ വാർത്ത
ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന്റെ വിവരങ്ങൾ പുറത്ത് വിട്ട് ഐ എസ് ആർ ഒ. സോഫ്റ്റ് ലാൻഡിങ്ങിനെ തുടർന്ന് ചന്ദ്രോപരിതലത്തിൽ ഗർത്തമുണ്ടായെന്നും ശിവശക്തി പോയിന്റിൽ 108.4 സ്ക്വയർ മീറ്റർ ചുറ്റളവിൽ പൊടി അകന്നുമാറിയെന്നും വിശദീകരിക്കുകയാണ് ഐ എസ് ആർ ഒ. 2.06 ടൺ പൊടി ഇങ്ങനെ അകന്നുമാറിയെന്നു റിസേർച്ച് പേപ്പറിൽ വെളിപ്പെടുത്തുന്നു. സോഫ്റ്റ് ലാൻഡിങിനു മുൻപും ശേഷവും ഓർബിറ്റർ ഹൈ റസലൂഷൻ ക്യാമറ പകർത്തിയ ദൃശ്യങ്ങളാണ് ഇതിനായി വിശകലനം ചെയ്തത്.
ജൂലൈ 14-നാണ് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ വിക്ഷേപണ കേന്ദ്രത്തിൽ നിന്നും ചന്ദ്രയാൻ 3 കുതിച്ചുയർന്നത്. അത് ഓഗസ്റ്റ് 23ന് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ‘ശിവശക്തി പോയിന്റിൽ’ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും സോഫ്റ്റ് ലാൻഡിങ് നടത്തിയതിന് പിന്നാലെ ചന്ദ്രന്റെ രഹസ്യങ്ങൾ അറിയാനുള്ള ആകാംഷയിലായിരുന്നു ശാസ്ത്ര സമൂഹവും ലോകവും. കൃത്യം 10 ഭൗമദിനങ്ങൾ പ്രവർത്തിച്ച് ലാൻഡറും റോവറും ഭൂമിയിലേക്ക് സന്ദേശങ്ങൾ കൈമാറുകയും ചെയ്തു. സെപ്റ്റംബർ 4ന് ലാൻഡറും റോവറും സ്ലീപ് മോഡിലേക്ക് പ്രവേശിക്കുകയും ചെയ്തു. എന്നാൽ ചന്ദ്രനിലെ അടുത്ത സൂര്യോദയത്തിൽ ലാൻഡറിനെയും റോവറിനെയും ഉണർത്താൻ ശ്രമിച്ചിരുന്നെങ്കിലും സിഗ്നലുകൾ ലഭിച്ചില്ല.
ചന്ദ്രയാൻ മൂന്നിന് ഒരു തിരിച്ചുവരവുണ്ടാകുമോ? ചന്ദ്രമണ്ണിലെ താപനില, പ്രകമ്പനങ്ങൾ, മൂലക സാന്നിധ്യം എന്നിങ്ങനെ പല വിലപ്പെട്ട വിവരങ്ങളും ദൗത്യം വിജയകരമായി കൈമാറിയിട്ടുണ്ട്. വീണ്ടും ലൻഡറും റോവറും സ്ലീപ് മോഡിൽ നിന്ന് ഉണർന്നാൽ ചന്ദ്രനിൽ ദൗത്യം തുടരാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര സമൂഹം. എന്നാൽ ചന്ദ്രനിലെ ദൗത്യങ്ങൾ തുടരാൻ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വീണ്ടും ഉണരുമോ എന്ന ആകാംഷ ഇനിയും തുടരുകയാണ്.
ഇക്കാര്യത്തെക്കുറിച്ച് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പ്രതികരിച്ചത് ഇപ്രകാരമാണ്. ഇപ്പോൾ ലാൻഡറും റോവറും സമാധാനമായി ഉറങ്ങുകയാണ്. അത് സുഖമായി ഉറങ്ങട്ടേ. അതിന് തനിയേ എഴുന്നേൽക്കാൻ ആഗ്രഹിക്കുമ്പോൾ അത് ഉണരും എന്നായിരുന്നു. എന്നാൽ ഉറക്കത്തിൽ തുടരുന്ന റോവറിനും ലാൻഡറിനും ഭാവിയിൽ എന്തു സംഭവിക്കുമെന്ന ആശങ്കയും ഇതിനിടെ ഉയരുന്നുണ്ട്. ഉയർന്ന റേഡിയേഷനും തണുപ്പും കാരണം ബാറ്ററി റീചാർജിങ് പ്രയാസകരമാണെന്നാണ് ഐഎസ്ആർഒ പറയുന്നത്.
ചന്ദ്രനിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന മൈക്രോമെറ്ററോയ്ഡ് പ്രതിഭാസവും ചന്ദ്രയാൻ 3ന് ഭീഷണിയാണെന്നാണ് റിപ്പോർട്ടുകൾ. ചാന്ദ്ര ഗുരുത്വാകർഷണത്തിന്റെ സ്വാധീനത്തിൽ ചന്ദ്രോപരിതലത്തിൽ ഇടിക്കുന്ന ചെറിയ ഉൽക്കശിലകളാണിവ. അമേരിക്കയുടെ അപ്പോളോ ഉൾപ്പെടെയുള്ള മുൻ ചാന്ദ്രദൗത്യങ്ങൾ മൈക്രോമെറ്ററോയ്ഡ് നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. എന്നാൽ ചന്ദ്രയാൻ ദൗത്യം തിരികെ എപ്പോൾ പ്രർത്തിച്ചുതുടങ്ങുമെന്നതിൽ കൃത്യമായി പറയാൻ കഴിയില്ല. ദൗത്യത്തിൽ പ്രതീക്ഷ നിലനിൽക്കുന്നുണ്ടെന്നും പുനുരുജ്ജീവനത്തിനുള്ള ശ്രമങ്ങൾ തുടരുമെന്നും ഐഎസ്ആർഒ വ്യക്തമാക്കി.
by Midhun HP News | Oct 27, 2023 | Latest News, ദേശീയ വാർത്ത
തമിഴ് സൂപ്പർ താരം വിജയ്‌യുടെ 67 ചിത്രങ്ങളിലെയും കഥാപാത്രങ്ങളെ ക്യാൻവാസിലാക്കി ആരാധകൻ. വിജയുടെ ആദ്യ ചിത്രമായ നാളയ തീർപ്പ് മുതൽ പ്രദർശനം തുടരുന്ന ലിയോ വരെയുണ്ട് ആരാധകനായ ബൈജുവിന്റെ ക്യാൻവാസിൽ. പെയിന്റിംഗ് തൊഴിലാളിയായ ബൈജു കഴിഞ്ഞ വർഷം വിജയുടെ പിറന്നാളിൽ തുടങ്ങിയതാണ് ഈ ശ്രമം. 16 മാസത്തിന് ശേഷം പൂർത്തീകരിച്ചു. കാസർകോഡ് ബേക്കൽ പള്ളിക്കര സ്വദേശിയാണ് ബൈജു.
വരച്ച ചിത്രങ്ങളെല്ലാം വിജയ്ക്ക് സമ്മാനിക്കണമെന്നാണ് ബൈജുവിന്റെ ആഗ്രഹം. ചെറുപ്പത്തിൽ വീടിന് തൊട്ടടുത്തുള്ള ആഞ്ജനേയ തീയറ്ററിലെ സ്‌ക്രീനിൽ കണ്ടുതുടങ്ങിയതാണ് ബൈജു വിജയെ. ആ തിയേറ്റർ ഇന്നില്ലെങ്കിലും വിജയ്‌യോടുള്ള ആരാധനയ്ക്കും സ്നേഹത്തിനും ഒരു മാറ്റവുമില്ല.
by Midhun HP News | Oct 27, 2023 | Latest News, ദേശീയ വാർത്ത
ന്യൂയോര്‍ക്ക്: ഇസ്രയേലും ഹമാസും താൽക്കാലികമായി ആക്രമണം നിർത്തണമെന്ന് യൂറോപ്യന്‍ യൂണിയന്‍. ഗാസയിലേക്ക് അതിവേഗം സഹായം എത്തിക്കണമെന്നും വ്യാഴാഴ്ച ബ്രസ്സല്‍സില്‍ നടന്ന
യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ യോഗത്തില്‍ ആവശ്യപ്പെട്ടു.
ഗാസയിലെ ജനങ്ങളുടെ അവസ്ഥയില്‍ യോഗം കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഒക്ടോബര്‍ ഏഴിന് ശേഷം ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 7000 കടന്നു. ഗാസയിലെ ആരോഗ്യ സംവിധാനം പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണെന്ന് പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസയിലെ ആശുപത്രികളില്‍ അടിയന്തര ചികിത്സ മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 1400 പേരെ കൊലപ്പെടുത്തുകയും 220-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഇസ്രയേല്‍ തിരിച്ചടിക്കുകയായിരുന്നു. അതേസമയം ഹമാസ് ബന്ദികളാക്കിയ അമ്പതിലധികം ആളുകള്‍ കൊല്ലപ്പെട്ടാതായി ഹമാസ് വെളിപ്പെടുത്തി. ടെലിഗ്രാം ചാനലിലൂടെയാണ് ഹമാസ് ഇക്കാര്യം വെളിപ്പെടുത്തിയത്.
by Midhun HP News | Oct 27, 2023 | Latest News, ദേശീയ വാർത്ത
കൊച്ചി: ഐഎസ്എല്‍ മത്സരം നടക്കുന്നത് കണക്കിലെടുത്ത് കൊച്ചിയില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. വാഹനങ്ങള്‍ പരമാവധി നഗരത്തിലേക്ക് പ്രവേശിപ്പിക്കാതെ മെട്രോ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ പൊലീസ് നിര്‍ദേശിച്ചു. പശ്ചിമ കൊച്ചി, വൈപ്പിന്‍ ഭാഗങ്ങളില്‍നിന്ന് കളി കാണാനായി വരുന്നവരുടെ വാഹനങ്ങള്‍ ചാത്യാത്ത് റോഡില്‍ പാര്‍ക്ക് ചെയ്യണം. പറവൂര്‍, തൃശ്ശൂര്‍, മലപ്പുറം എന്നീ മേഖലകളില്‍നിന്നു വരുന്നവരുടെ വാഹനങ്ങള്‍ ആലുവ ഭാഗത്തും കണ്ടെയ്നര്‍ റോഡിലും പാര്‍ക്ക് ചെയ്യണം.
വൈകീട്ട് 5-നു ശേഷം എറണാകുളം ഭാഗത്തുനിന്ന് ഇടപ്പള്ളി, ചേരാനല്ലൂര്‍, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്കുള്ള വാഹനങ്ങള്‍ കലൂര്‍ ജങ്ഷനില്‍ നിന്ന് ഇടത്തേക്കു തിരിഞ്ഞ് പൊറ്റക്കുഴി- മാമംഗലം റോഡ് വഴി പോകണം. ചേരാനല്ലൂര്‍, ഇടപ്പള്ളി, ആലുവ, കാക്കനാട്, പാലാരിവട്ടം ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ വൈറ്റില ജങ്ഷന്‍, എസ് എ റോഡ് വഴി യാത്ര ചെയ്യണം.
Recent Comments