by Midhun HP News | Sep 10, 2023 | Latest News, ദേശീയ വാർത്ത
യു.പി.ഐ എ. ടി .എം. മെഷീനുകൾ കേരളത്തിൽ പെട്ടെന്ന് തന്നെ വിതരണം ചെയ്യുമെന്ന് സഹകരണ സ്ഥാപനമായ മലബാർ കോപ് – ടെക് അധികൃതർ അറിയിച്ചു. എ. ടി.എമ്മിൽ നിന്ന് കാർഡ് ഉപയോഗിക്കാതെ തന്നെ പണമെടുക്കാവുന്ന ഇന്റർറോപ്പറബിൾ കാർഡ്ലെസ് ക്യാഷ് വിത്ഡ്രോവൽ (ഐ.സി.ഡബ്ല്യു) സേവനം യാഥാർഥ്യമായി.
യു.പി.ഐ വിവരങ്ങൾ നൽകിയാണ് പണം പിൻവലിക്കേണ്ടത്. മെഷീൻ ബുക്കിംങ് ആരംഭിച്ചതായി അധീകൃതർ അറിയിച്ചു. രാജ്യത്ത് രജിസ്റ്റർ ചെയ്ത യുപിഐ ആപ്പ് ഉള്ള ആർക്കും ഇത്തരത്തിൽ പണം പിൻവലിക്കാൻ സാധിക്കുന്നതാണ്. നിലവിൽ രാജ്യത്ത് മുംബൈയിൽ മാത്രമാണ് യുപിഐ -എടിഎം ഉള്ളത്. വരും മാസങ്ങളിൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കും.
അതേസമയം പുതിയ കൗണ്ടർ സ്ഥാപിക്കുന്നതിന് പകരം രാജ്യത്തുടനീളമുള്ള എടിഎം കൗണ്ടറുകളിൽ പുതിയ ഫീച്ചർ ഉൾപ്പെടുത്താൻ ആണ് കൂടുതൽ സാധ്യത. ഈ നൂതന പ്ലാറ്റ്ഫോം സുരക്ഷിതവും സൗകര്യപ്രദവുമായ കാർഡ്ലെസ് ക്യാഷ് പിൻവലിക്കലുകൾ വാഗ്ദാനം ചെയ്യുന്നു. രാജ്യത്തെ സാമ്പത്തിക സാങ്കേതിക മേഖലയിൽ അടുത്ത കാലത്ത് നടന്ന പ്രധാന ചുവടുവെയ്പുകളിൽ ഒന്നായി ഇത് മാറും എന്നാണ് പ്രതീക്ഷിക്കുന്നത്
by Midhun HP News | Sep 9, 2023 | Latest News, ദേശീയ വാർത്ത
ഡൽഹി: ജി 20 ഉച്ചകോടിയിൽ ഇന്ത്യ – ഗൾഫ് – യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽ തുടങ്ങി യൂറോപ്പിലേക്ക് നീളുന്ന സാമ്പത്തിക ഇടനാഴി പ്രഖ്യാപനത്തിൽ രാജ്യങ്ങളെ ബന്ധിപ്പിക്കുന്നത് ആണ് പ്രഥമ പരിഗണന എന്ന് മോദി വ്യക്തമാക്കി. ചൈനയുടെ വൺ ബെൽറ്റ് പദ്ധതിക്ക് ബദൽ ആയ പദ്ധതിയാണിത്.
പുതിയ അവസരങ്ങൾക്ക് വഴി തുറക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. അമേരിക്കയുടെ പങ്കാളികളോടൊപ്പം സാമ്പത്തിക ഇടനാഴിയിലെ നിക്ഷേപത്തിന് സഹകരിച്ച് പ്രവർത്തിക്കുമെന്ന് ബൈഡൻ വ്യക്തമാക്കി. സാമ്പത്തിക ഇടനാഴിയിലെ നിക്ഷേപത്തിന് പ്രതിജ്ഞാബദ്ധമെന്ന് ഫ്രാൻസ് പറഞ്ഞു. ഇടനാഴിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് ജർമ്മൻ ചാൻസലർ പിന്തുണ അറിയിച്ചു.
യുദ്ധമുണ്ടാക്കിയ വിശ്വാസരാഹിത്യം പരിഹരിക്കണമെന്ന നരേന്ദ്ര മോദിയുടെ നിർദ്ദേശത്തോടെയാണ് ജി 20 ഉച്ചകോടിക്ക് തുടക്കം കുറിച്ചത്. കൊവിഡ് ഭീഷണി മറികടന്നതു പോലെ പരസ്പര വിശ്വാസമില്ലായ്മയും കൂട്ടായി പരിഹരിക്കണമെന്ന് ഉച്ചകോടിയുടെ ആമുഖപ്രസംഗത്തിൽ മോദി നിർദ്ദേശിച്ചു. ആഫ്രിക്കൻ യൂണിയന് ജി 20യിൽ അംഗത്വം നല്കണമെന്ന ഇന്ത്യയുടെ നിർദ്ദേശം ഉച്ചകോടി അംഗീകരിച്ചു.
by Midhun HP News | Sep 9, 2023 | Latest News, ദേശീയ വാർത്ത
റാബത്ത്: മൊറോക്കോയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ ആയിരം കടന്നു. 1200 ഓളം പേര്‍ക്ക് പരിക്കേറ്റു. നിരവധി പേര്‍ ഇപ്പോഴും കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്
അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. 1037 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. 1204 പേര്‍ക്ക് പരിക്കേറ്റതായും 721 പേരുടെ പരിക്കുകള്‍ ഗുരുതരമാണെന്നും മൊറോക്ക ആഭ്യന്തരമന്ത്രാലയം അറിയിച്ചു
by Midhun HP News | Sep 9, 2023 | Latest News, ദേശീയ വാർത്ത
ഇന്ത്യയുടെ ചാന്ദ്രദൗത്യം വിജയക്കൊടി പാറിച്ചതിന് പിന്നാലെ ഐഎസ്ആർഒയുമായി പരസ്പര സഹകരണത്തിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെയ്‌ക്കാനൊരുങ്ങി സൗദി അറേബ്യ. നിയോം സിറ്റിയിൽ ഭരണാധികാരി സൽമാൻ രാജാവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ചാന്ദ്രദൗത്യം വിജയമായതിനെ തുടർന്നാണ് സൗദി ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള സുപ്രധാന നീക്കത്തിലേക്ക് കടന്നത്.
ഇതിന് മുന്നോടിയായി ഐഎസ്ആർഒയുമായി ഒപ്പ് വെയ്‌ക്കുന്നതിനും പ്രത്യേക ചുമതലകൾ നൽകുന്നതിനും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. ബഹിരാകാശ മേഖലയിലെ സഹകരണത്തിനായി ഐഎസ്ആർഒയുമായി ചർച്ചകൾ നടത്തി ധാരണാപത്രം ഒപ്പുവെക്കുന്നതിനായി സൗദി കമ്മ്യൂണിക്കേഷൻ ആൻഡ് ഐടി മന്ത്രിയും സൗദി സ്‌പേസ് കമ്മീഷൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ അബ്ദുല്ല അൽസവാഹയെ മന്ത്രിസഭ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അക്കൗണ്ടിംഗ്, റെഗുലേറ്ററി, പ്രൊഫഷനൽ വർക്ക് മേഖലയിൽ പരസ്പര സഹകരണത്തിന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയും സൗദിയിലെ ജനറൽ കോർട്ട് ഓഫ് ഓഡിറ്റും തമ്മിൽ ധാരണാപത്രം ഒപ്പുവെക്കുന്നതിനായി ജനറൽ കോർട്ട് ഓഫ് ഓഡിറ്റ് പ്രസിഡന്റിനെയും മന്ത്രിസഭാ യോഗം നിയോഗിച്ചിട്ടുണ്ട്.
by Midhun HP News | Sep 9, 2023 | Latest News, ദേശീയ വാർത്ത
റാബത്ത് (മൊറോക്കോ): ഉത്തര ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലുണ്ടായ ഭൂചലനത്തില്‍ 296 പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍ ജനങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തലസ്ഥാനമായ റാബത്തിലും സമീപ പ്രദേശങ്ങളിലും കനത്ത നാശനഷ്ടമുണ്ടാക്കി. പ്രാദേശിക സമയം രാത്രി 11 മണിക്ക് ശേഷമാണ് ഭൂചലനമുണ്ടായത്. തുടര്‍ ചലനങ്ങള്‍ ഭയന്ന് നാട്ടുകാര്‍ തുറസ്സായ സ്ഥലങ്ങളിലാണ് രാത്രി ചെലവഴിച്ചത്.
by Midhun HP News | Sep 9, 2023 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പതിനെട്ടാമത് ജി 20 ഉച്ചകോടിക്ക് ഡല്‍ഹിയില്‍ ഇന്ന് തുടക്കമാകും. പ്രഗതി മൈതാനത്തെ പ്രത്യേകം സജ്ജമാക്കിയ ഭാരത് മണ്ഡപത്തില്‍ ഇരുപതോളം രാഷ്ട്രത്തലവന്മാരും യൂറോപ്യന്‍ യൂണിയന്‍, ആഫ്രിക്കന്‍ യൂണിയന്‍ തലവന്മാരും യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസും പങ്കെടുക്കും. ആദ്യമായാണ് ജി 20 ഉച്ചകോടി ഇന്ത്യയില്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി പ്രധാനവേദിക്ക് പുറമേ ഡല്‍ഹി നഗരഹൃദയത്തിലെ വന്‍ സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനവും പൂര്‍ത്തിയായി. പ്രധാന വേദിക്ക് മുന്നില്‍ നടരാജ വിഗ്രഹവും സ്ഥാപിച്ചിട്ടുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, യുകെ പ്രധാനമന്ത്രി ഋഷി സുനക്, ചൈനീസ് പ്രധാനമന്ത്രി ലി ചിയാങ് അടക്കമുള്ളവര്‍ ഡല്‍ഹിയിലെത്തി. രാത്രി ബൈഡനും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉഭയകക്ഷി ചര്‍ച്ച നടത്തി. രാവിലെ പത്തരയോടെ നേതാക്കള്‍ ഭാരത് മണ്ഡലത്തിലെത്തും. പത്തര മുതല്‍ പതിനൊന്നര വരെ ‘ഒരു ഭൂമി ‘ എന്ന സന്ദേശമുയര്‍ത്തിയുള്ള ആദ്യ സെഷന്‍ നടക്കും.
ഉച്ചഭക്ഷണത്തിന് പിരിയുന്ന നേതാക്കളുടെ അനൗദ്യോഗിക കൂടിക്കാഴ്ചകള്‍ മൂന്നരവരെ നടത്തും. മൂന്നുമുതല്‍ 4.45വരെ രണ്ടാം സെഷന്‍ നടക്കും. ഞായര്‍ രാവിലെ 8.15ന് നേതാക്കള്‍ ഗാന്ധി സമാധി സന്ദര്‍ശിക്കും. പത്തരയ്ക്കാണ് അവസാന സെഷന്‍ തുടങ്ങുക. സംയുക്ത പ്രസ്താവന സാധ്യമായാല്‍ അത് പാസാക്കി ഉച്ചകോടിക്ക് തിരശ്ശീല വീഴും.
Recent Comments