by Midhun HP News | Sep 8, 2023 | Latest News, ദേശീയ വാർത്ത
ചെന്നൈ: ബെംഗളൂരു- ചെന്നൈ എക്സ്പ്രസ്‌വേ ജനുവരിയൊടെ ഗതാഗത സജ്ജമാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. അശോക് ലെയ്ലാൻഡ് ലിമിറ്റഡിന്റെ 75-ാം വാർഷികത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ചെന്നൈയിലെ ദേശീയപാതാ നിർമ്മാണ പുരോഗതി മന്ത്രി വിലയിരുത്തി.
ബെംഗളൂരു- ചെന്നൈ എക്സ്പ്രസ് ഹൈവേ ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യ മാസമോ ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. രാജ്യത്ത് 36 ഗ്രീൻ എക്സ്പ്രസ് ഹൈവേകളുടെ വികസനം പുരോഗമിക്കുകയാണ്. എക്‌സ്പ്രസ്‌വേകളിൽ ഇന്ധനച്ചെലവ് വളരെ കുറവാതിനാൽ ടിക്കറ്റ് നിരക്ക് 30 ശതമാനം കുറയ്‌ക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മണാലി മുതൽ ലഡാക്ക്, ലേ വരെ ആറ് തുരങ്കങ്ങളുടെയും റോഡുകളും നിർമ്മാണം നടക്കുകയാണ്. ഇതിന്റെ ഭാഗമായ സോജില ടണലിന്റെ 70 ശതമാനം ജോലികളും പൂർത്തിയായതായി മന്ത്രി അറിയിച്ചു. 11.8 കിമി ദൈർഘ്യമുള്ള സോജില ടണൽ ഏഷ്യയിലെ ഏറ്റവും നീളം കൂടിയ തുരങ്ക റോഡാണ്. ശ്രീനഗറിനെ ജമ്മുവുമായി ബന്ധിപ്പിക്കുന്ന 18 തുരങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതിൽ 14 ടണലുകൾ സമ്പൂർണ്ണമായി പൂർത്തിയായി.
2023-24 സാമ്പത്തിക വർഷത്തിൽ ഏകദേശം 13,800 കിലോമീറ്റർ ദേശീയ പാത നിർമ്മിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു. ഈ വർഷം ജൂൺ വരെ 2250 കി.മീ ദേശീയപാതയുടെ വികസനം പൂർത്തിയായി. റോഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന സാമഗ്രികൾ നേരത്തെ ഉപയോഗിച്ചിരുന്നതിനേക്കാൾ മികച്ച കരുത്തും ഗുണനിലവാരവുമുള്ളവയാണ്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഇന്ത്യയിലെ ദേശീയ പാതകളുടെ ആകെ ദൈർഘ്യം ഏകദേശം 59 ശതമാനം വർദ്ധിച്ചു. നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം രണ്ടാമത്തെ വലിയ റോഡ് ശൃംഖലയുള്ള രാജ്യമായി ഭാരതം മാറിയെന്നും മന്ത്രി പറഞ്ഞു.
by Midhun HP News | Sep 7, 2023 | Latest News, ദേശീയ വാർത്ത
അങ്കമാലി കുറുമശ്ശേരിയിൽ ഗൃഹനാഥനും, ഭാര്യയും, 36കാരനായ മകനുമടക്കം ഒരു വീട്ടിലെ മൂന്ന് പേർ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ. മകന്റെ വൻ സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം.
പാറക്കടവ് എൻ.എസ്.എസ് സ്കൂളിന് സമീപം കുറുമശ്ശേരി അമ്പാട്ടുപറമ്പിൽ വീട്ടിൽ ഗോപി, ഭാര്യ ഷീല, മകൻ ഷിബിൻ എന്നിവരാണ് മരിച്ചത്. വിദേശത്ത് ജോലിക്ക് കൊണ്ടുപോകാൻ പലരിൽ നിന്നായി ഷിബിൻ വാങ്ങിയ പണം ഏജന്റിനു കൈമാറിയെങ്കിലും ജോലിക്ക് പോകാൻ സാധിക്കാത്തതിനാൽ കടബാധ്യത വന്നിരുന്നു. പണം തിരിച്ചുനൽകാമെന്ന് പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും നൽകാൻ സാധിക്കാതെ വന്നതോടെ ആളുകൾ ശല്യം ചെയ്യാനും, വീട്ടിൽ കുത്തിയിരിക്കാനും തുടങ്ങി.
by Midhun HP News | Sep 7, 2023 | കേരളം, ദേശീയ വാർത്ത
മലയാളത്തിന്റെ അഭിമാനം മമ്മൂട്ടിക്ക് ഇന്ന് 72-ാം പിറന്നാൾ. 1951 സെപ്റ്റംബര്‍ 7-ന് ആലപ്പുഴ ജില്ലയിലെ ചന്തിരൂര്‍ എന്ന സ്ഥലത്താണ് മമ്മൂട്ടിയുടെ ജനനം. ഇസ്മയില്‍- ഫാത്തിമ ദമ്ബതികളുടെ മൂത്തമകനായി ഒരു സാധാരണ മുസ്ലീം കുടുംബത്തിലാണ് മമ്മൂട്ടി ജനിച്ചത്. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹം വളര്‍ന്നത്.
മലയാളി പ്രേക്ഷകരുടെ വികാരമാണ് മമ്മൂക്ക. പ്രായം വെറും നമ്പര്‍ മാത്രമാണ് ഈ താരത്തിന്. മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്കയുടെ മുഖം വെള്ളിത്തിരയില്‍ പതിഞ്ഞിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. ഇത്രയും കാലത്തിനിടയ്ക്ക് അദ്ദേഹം അവതരിപ്പിക്കാത്ത ഒരു കഥാപാത്രം, അദ്ദേഹം പകര്‍ത്താത്ത ഒരു ഭാവം, അദ്ദേഹം ജീവിക്കാത്ത ഒരു ജീവിതം, ലഭിക്കാത്ത പുരസ്കാരങ്ങൾ ഇതൊക്കെ കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണ്. തീരാമോഹത്തോടെ സിനിമയെ പ്രണയിച്ച ഒരു കൗമാരക്കാരനില്‍ നിന്നും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായി മാറിയ കഥയാണ് മെഗാസ്റ്റാറിന് പറയാനുള്ളത്. മമ്മൂക്കയ്ക്ക് എസിവിന്യസിന്റെ പിറന്നാൾ ആശംസകൾ
by Midhun HP News | Sep 6, 2023 | Latest News, ദേശീയ വാർത്ത
കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി യുവതിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തി. കുവൈത്തില്‍ നഴ്‌സായിരുന്ന തിരുവല്ല സ്വദേശി ഷീബയാണ് (42) മരിച്ചത്.
അബ്ബാസിയയിലെ അപ്‌സര ബസാറിനു സമീപത്തെ കെട്ടിടത്തിലാണ് ഇവര്‍ കുടുംബസമേതം താമസിച്ചിരുന്നത്. സ്വകാര്യ ക്ലിനിക്കില്‍ നഴ്‌സായിരുന്നു. 3 മാസമായി ജോലി ഇല്ലാത്തതിന്റെ വിഷമത്തിലായിരുന്നുവെന്ന് സൂചനയുണ്ട്.
by Midhun HP News | Sep 4, 2023 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പുനഃസംഘടിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയുടെ ആദ്യ യോഗം ഈ മാസം 16 ന് ഹൈദരാബാദില്‍ ചേരും. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് യോഗം വിളിച്ചത്. സെപ്റ്റംബര്‍ 17 ന് വൈകീട്ട് കൂറ്റന്‍ റാലിയും സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു.
തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിലാണ് പ്രവര്‍ത്തകസമിതി യോഗവും റാലിയും ഹൈദരാബാദില്‍ സംഘടിപ്പിക്കുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചുമതലയേറ്റ് 10 മാസത്തിന് ശേഷമാണ് പ്രവര്‍ത്തക സമിതി പുനഃസംഘടിപ്പിച്ചത്. പ്രവര്‍ത്തക സമിതിയില്‍ 39 സ്ഥിരം അംഗങ്ങളും 32 സ്ഥിരം ക്ഷണിതാക്കളും 13 പ്രത്യേക ക്ഷണിതാക്കളുമാണുള്ളത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കെതിരെ മത്സരിച്ച ശശി തരൂരും, ഹൈക്കമാന്‍ഡിനെതിരെ നേരത്തെ കത്തെഴുതിയ ജി 23 ഗ്രൂപ്പില്‍പ്പെട്ട ആനന്ദ് ശര്‍മ്മ, മുകുള്‍ വാസ്‌നിക് തുടങ്ങിയവര്‍ 84 അംഗ പാര്‍ട്ടി ഉന്നതാധികാര സമിതിയില്‍ ഉള്‍പ്പെടുന്നു. പ്രവര്‍ത്തക സമിതി യോഗത്തിലേക്ക് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്മാരെയും സംസ്ഥാന നിയമസഭാ കക്ഷി നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്.
പ്രവര്‍ത്തകസമിതി അംഗങ്ങളുടെ സംഘടനാ ചുമതലകള്‍ അടക്കം യോഗത്തില്‍ തീരുമാനിച്ചേക്കും. പ്രവര്‍ത്തകസമിതി യോഗത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് ഹൈദരാബാദില്‍ നടക്കുന്ന റാലി തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം കുറിക്കല്‍ കൂടിയാകും. കര്‍ണാടക മാതൃകയില്‍, അഞ്ചിന ക്ഷേമ പദ്ധതികള്‍ റാലിയില്‍ കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
by Midhun HP News | Sep 4, 2023 | Latest News, ദേശീയ വാർത്ത
മുംബൈ: ട്രെയിനിയായ എയര്‍ ഹോസ്റ്റസിനെ ഫ്‌ലാറ്റില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഛത്തീസ്ഗഡ് സ്വദേശിയായ രൂപേല്‍ ഓഗ്രേയാണ് മരിച്ചത്. 25 വയസായിരുന്നു. മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിന് രണ്ട് കിലോമീറ്റര്‍ അകലെയാണ് സംഭവം. അന്ധേരിയിലെ ഫ്‌ലാറ്റില്‍ സഹോദരിക്കും കാമുകനുമൊപ്പമായിരുന്നു യുവതിയുടെ താമസം. ഇവര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് നാട്ടിലേക്ക് പോയിരുന്നു.
സംഭവത്തില്‍ കേസ് എടുത്തതായും കൊലയാളിയെ കണ്ടെത്താന്‍ പന്ത്രണ്ടംഗഘം രൂപീകരിച്ചതായും പൊലീസ് പറഞ്ഞു. വീട്ടുജോലിക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്‌ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.
ഇന്നലെ രൂപേല്‍ വീട്ടിലേക്ക് വിളിക്കാത്തതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ മുംബൈയിലുള്ള സുഹൃത്തുക്കളോട് ഫ്‌ലാറ്റില്‍ ചെന്നുനോക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അവിടെയെത്തിയ സുഹൃത്തുക്കള്‍ ഫ്‌ലാറ്റ് ഉള്ളില്‍ നിന്ന് പൂട്ടിയിരിക്കുന്നതായി കണ്ടെത്തി. വിളിച്ചിട്ടും വാതില്‍ തുറക്കാതെ വന്നതോടെ ഇവര്‍ വിവരം പൊലീസില്‍ അറിയിച്ചു. പൊലീസ് എത്തി വാതില്‍ തകര്‍ത്ത് അകത്തുകടന്നപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
Recent Comments