by Midhun HP News | Jul 31, 2023 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: തങ്ങള്‍ക്കെതിരെ നടന്ന അതിക്രമത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐയ്ക്കു വിടുന്നതിനെ എതിര്‍ത്ത്, മണിപ്പൂരില്‍ നഗ്നപരേഡിനും കൂട്ട ബലാത്സംഗത്തിനും ഇരയായ രണ്ടു സ്ത്രീകള്‍ സുപ്രീം കോടതിയില്‍. വിചാരണ അസമിലേക്കു മാറ്റുന്നതിനെയും സ്ത്രീകള്‍ എതിര്‍ത്തു. മണിപ്പൂരില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുന്നതിനോട് എതിര്‍പ്പില്ലെന്നു കേന്ദ്ര സര്‍ക്കാരിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.
സിബിഐ അന്വേഷണത്തോടു യോജിക്കുന്നില്ലെന്ന്, അതിക്രമത്തിന് ഇരയായ സ്ത്രീകള്‍ക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ അറിയിച്ചു. വിചാരണ അസമിലേക്കു മാറ്റുന്നതിനെയും സിബല്‍ എതിര്‍ത്തു. സ്വതന്ത്ര അന്വേഷണമാണ് നടക്കേണ്ടതെന്ന് സിബല്‍ പറഞ്ഞു.
അതിക്രമം നടന്നത് രണ്ടു സ്ത്രീകള്‍ക്കെതിരെ മാത്രമല്ലെന്നും ഒട്ടേറെ പേര്‍ സമാനമായ ക്രൂരതയ്ക്ക് ഇരയായിട്ടുണ്ടെന്നും കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയവര്‍ക്കു വേണ്ടി ഇന്ദിര ജയ്‌സിങ് അറിയിച്ചു. ഈ ഘട്ടത്തില്‍, എത്ര എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കോടതി ആരാഞ്ഞു. കലാപം രൂക്ഷമായ സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക സംവിധാനം ഉണ്ടാവേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.
കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുന്നതിനോട് യോജിപ്പാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. കേസ് അസമിലേക്കു മാറ്റാന്‍ കേന്ദ്രം തീരുമാനിച്ചിട്ടില്ല. മണിപ്പൂരിനു പുറത്തേക്കു മാറ്റാമെന്നാണ് തീരുമാനമെന്ന് തുഷാര്‍ മേത്ത പറഞ്ഞു. കേസില്‍ വാദം കേള്‍ക്കല്‍ തുടരുകയാണ്.
by liji HP News | Jul 29, 2023 | Latest News, ദേശീയ വാർത്ത
കൃഷ്ണഗിരി: തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ പടക്കക്കടയ്ക്കു തീപിടിച്ച് അഞ്ചു പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്കു പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഴയപേട്ട മുരുകന്‍ ക്ഷേത്രത്തിനു സമീപമാണ് പൊട്ടിത്തെറിയുണ്ടായത്. പടക്കക്കടയ്ക്കു സമീപമുള്ള വീടുകള്‍ക്കും കടകള്‍ക്കും കേടുപാടു സംഭവിച്ചു.
by liji HP News | Jul 29, 2023 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ യാത്രയില്‍ വന്‍ സുരക്ഷാവീഴ്ച. ഗവര്‍ണര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിലേക്ക് രണ്ടുതവണ സ്‌കോര്‍പ്പിയോ ഇടിച്ചു കയറ്റാന്‍ ശ്രമിച്ചു. ഇന്നലെ രാത്രി നോയിഡയില്‍ വച്ചാണ് സംഭവം. രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. നോയിഡയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരുന്നതിനിടെ രാത്രി പത്തുമണിയോടെയാണ് സംഭവം ഉണ്ടായത്.
ഉത്തര്‍പ്രദേശ് രജിസ്‌ട്രേഷനിലുള്ള കറുത്ത സ്‌കോര്‍പ്പിയോ ആണ് ഗവര്‍ണറുടെ വാഹനവ്യൂഹത്തിന് നേരെ ഇടിച്ചുകയറാന്‍ രണ്ടുതവണ ശ്രമിച്ചത്. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കാനായത്. വാഹനം ഓവര്‍ടേക്ക് ചെയ്തപ്പോള്‍ രണ്ടുതവണയും വാഹനം വലതുഭാഗത്തേക്ക് വെട്ടിച്ചുമാറ്റുകയായിരുന്നു. സംഭവസമയത്ത് യുവാക്കള്‍ മദ്യലഹരിയിലായിരുന്നെന്ന് സംശയിക്കുന്നതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
by Midhun HP News | Jul 28, 2023 | Latest News, ദേശീയ വാർത്ത
ഡൽഹി: ഡൽഹിയിൽ നിന്നു പാരിസിലേക്ക് സർവീസ് നടത്തുന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. പറന്നുയർന്നതിനു തൊട്ടുപിന്നാലെയാണ് വിമാനം തിരികെ ഇറക്കിയത്.
പറന്നുയർന്നതിനു പിന്നാലെ റൺവേയിൽ ടയറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. ഡൽഹി എടിസി, ഫ്ലൈറ്റ് ക്രൂ അംഗങ്ങൾക്കാണ് വിവരം നൽകിയത്. പിന്നാലെയാണ് നടപടി. മറ്റ് വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
by Midhun HP News | Jul 28, 2023 | Latest News, ദേശീയ വാർത്ത
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന സൗദി അറേബ്യന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലെ ആശുപത്രികളിലേക്ക് ബി.എസ്സി നഴ്‌സുമാരെ (സ്ത്രീ) തെരഞ്ഞെടുക്കുന്നു. നഴ്‌സിങ്ങില്‍ ബി.എസ്സി/പോസ്റ്റ് ബി.എസ്സി/എം.എസ്സിയും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും നിര്‍ബന്ധം. പ്രായപരിധി 35 വയസ്. ഓഗസ്റ്റ് ഏഴ് മുതല്‍ 10 വരെ കൊച്ചിയില്‍ അഭിമുഖം നടക്കും.
ശമ്പളം സൗദി അറേബ്യന്‍ ആരോഗ്യമന്ത്രാലയത്തിന്റെ ശമ്പള നിയമമനുസരിച്ച് ലഭിക്കും. താമസം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ളവര്‍ ഫോട്ടോ അടങ്ങിയ ബയോഡാറ്റ, ആധാര്‍കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ ഓഗസ്റ്റ് അഞ്ചിനകം gcc@odepc.in ലേക്ക് മെയില്‍ അയയ്ക്കുക. വിശദവിവരങ്ങള്‍ക്ക്: www.odepc.kerala.gov.in, 04712329440/41/42/6238514446.
by liji HP News | Jul 28, 2023 | Latest News, ദേശീയ വാർത്ത, മരണം
തൃശൂര്‍: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ വിയ്യൂരില്‍ കെഎസ്ഇബി കരാര്‍ തൊഴിലാളി കുത്തേറ്റ് മരിച്ചു. തമിഴ്‌നാട് സ്വദേശി മാരിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകനും തമിഴ്‌നാട്ടുകാരനുമായ മുത്തുവിനെ വിയ്യൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും കെഎസ്ഇബി വിയ്യൂരിലെ കരാര്‍ തൊഴിലാളികളാണെന്ന് പൊലീസ് പറഞ്ഞു.
ഇരുവരും തമ്മില്‍ മദ്യപിച്ചുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. വഴക്ക് സംഘര്‍ഷത്തിലേക്ക് മാറിയപ്പോള്‍ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് മുത്തു മാരിയെ കുത്തുകയായിരുന്നു.
മാരി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചതായും പൊലീസ് പറഞ്ഞു. കെഎസ്ഇബി ക്വാട്ടേഴ്‌സിന് സമീപത്തുവച്ചായിരുന്നു സംഭവം. അറസ്റ്റിലായ പ്രതിയെ കൂടുതല്‍ ചോദ്യം വരികയാണെന്നും വിയ്യൂര്‍ പൊലീസ് അറിയിച്ചു.
Recent Comments