by liji HP News | Jul 25, 2023 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: സാങ്കേതിക തകാറിനെത്തുടര്‍ന്ന് റെയില്‍വേ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ തടസ്സപ്പെട്ടു. തകരാറു പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന് ഐആര്‍സിടിസി (ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍) അറിയിച്ചു. ഇന്നു രാവിലെ മുതലാണ് ടിക്കറ്റ് റിസര്‍വേഷന്‍ തടസ്സപ്പെട്ടത്. ഒട്ടേറെപ്പേര്‍ ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പണം നഷ്ടപ്പെട്ടതായും പരാതിയുണ്ട്.
by liji HP News | Jul 25, 2023 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ശബരിമലയിലെ യുവതി പ്രവേശനം കേസ്. സുപ്രിം കോടതിയുടെ രജിസ്ട്രാർ കോടതി ഇന്ന് പരിഗണിയ്ക്കും.9 അംഗ ബഞ്ച് കേസ് അന്തിമമായ് പരിഗണിയ്ക്കുന്നതിന് മുന്നോടിയായാണ് നടപടി.
ഒന്നാം നമ്പർ രജിസ്ട്രാർ കോടതിയിൽ 27 ഇനമായാണ് കേസ് പരിഗണിയ്ക്കുക. ശബരിമല യുവതീ പ്രവേശനവും മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശനവും ഉള്‍പ്പെടെ മതവുമായി ബന്ധപ്പെട്ട നിയമ പ്രശ്‌നങ്ങള്‍ ഒരുമിച്ചാണ് ഒന്‍പത് അംഗ ബെഞ്ച് കേൾക്കുക. മതവിശ്വാസവും ഭരണഘടനാ പ്രശ്‌നങ്ങളും ആയി ബന്ധപ്പെട്ട ഏഴു ചോദ്യങ്ങളാണ് ഒൻപത് അംഗ ഭരണഘടനാ ബഞ്ച് പരിശോധിയ്ക്കുക. ശബരിമല കേസിലെ പുനപ്പരിശോധനാ ഹര്‍ജികള്‍ ഒൻപതംഗ ബെഞ്ച് പരിഗണിക്കില്ല.
by Midhun HP News | Jul 23, 2023 | Latest News, ദേശീയ വാർത്ത
സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം – ദുബായ് വിമാനം തിരുവനന്തപുരം എയർ പോർട്ടിൽ തിരിച്ചിറക്കി. എയർഇന്ത്യ എക്സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്. 1.19 ന് പുറപ്പെട്ട വിമാനം 3.52ന് ആണ് തിരിച്ചിറക്കിയത്. അത്യാവശ്യ യാത്രക്കാരെ മറ്റുവിമാനങ്ങളിൽ കയറ്റി വിടാനാണ് അധികൃതർ ആലോചിക്കുന്നത്. ബാക്കിയുള്ളവരെ ഈ വിമാനത്തിൽ തന്നെ കൊണ്ടുപോകും. വിമാനത്തിന്റെ തകരാർ പരിഹരിക്കുന്ന പ്രവർത്തനം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
by Midhun HP News | Jul 23, 2023 | Latest News, ദേശീയ വാർത്ത
ഇംഫാൽ: മണിപ്പൂരിൽ രണ്ട് സ്ത്രീകളെ പൂർണ നഗ്നരാക്കി നടത്തുകയും കൂട്ട ബലാത്സംഗത്തിനു ഇരയാക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത ആളാണ് പിടിയിലായത്. ഇതോടെ സംഭവത്തിൽ ആറ് പേർ അറസ്റ്റിലായി. കഴിഞ്ഞ ദിവസം അഞ്ചാം പ്രതിയെ പൊലീസ് പിടികൂടിയിരുന്നു. യുംമ്ലെംബം യുങ്സിതോയ് (19) ആണ് പിടിയിലായത്.
നേരത്തെ പിടിയിലായ നാല് പോർക്കെതിരെ പീഡനത്തിനും കൊലക്കുറ്റത്തിനുമാണ് കേസെടുത്തത്. സംഭവത്തില്‍ പ്രധാന പ്രതി നേരത്തെ പിടിയിലായിരുന്നു. മുഖ്യസൂത്രധാരനായ ഹെര്‍ദാസ് (32) എന്നയാളാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി. മണിപ്പൂരിലെ തൗബാല്‍ ജില്ലയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. വീഡിയോയില്‍ പച്ച ടീഷര്‍ട്ട് ധരിച്ച ഇയാളുടെ ദൃശ്യം വ്യക്തമായിരുന്നു. മറ്റു പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. പ്രതികളെ കണ്ടെത്താനായി 12 പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. തട്ടിക്കൊണ്ടുപോകല്‍, കൂട്ട ബലാത്സംഗം, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
by liji HP News | Jul 22, 2023 | Latest News, ദേശീയ വാർത്ത
ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാലില്‍ സ്ത്രീകള്‍ റോഡ് ബ്ലോക്ക് ചെയ്ത് നടത്തിയ പ്രതിഷേധം അക്രമത്തില്‍ കലാശിച്ചു. ഗാരി മേഖലയിലാണ് സംഘര്‍ഷം രൂപപ്പെട്ടത്. റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ച സ്ത്രീകള്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തുകയായിരുന്നു. സംഘര്‍ഷം നിയന്ത്രണ വിധേയമാക്കാനായി സൈന്യവും രംഗത്തെത്തി.
മെയ് മൂന്നു മുതല്‍ ആരംഭിച്ച വംശീയ കലാപത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ട ബലാത്സംഗം ചെയ്തതടക്കമുള്ള ക്രൂര സംഭവങ്ങള്‍, ഇന്റര്‍നെറ്റ് വിലക്ക് ഭാഗികമായി പിന്‍വലിച്ചതിന് പിന്നാലെയാണ് പുറംലോകമറിഞ്ഞത്. സ്ത്രീകളെ നഗ്നപരേഡ് ചെയ്യിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. യുംമ്ലെംബം യുങ്സിതോയ് (19) ആണ് പിടിയിലായത്.നാലുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
അതിനിടെ, മെയ് നാലിന് രണ്ട് യുവതികളെ കൂട്ട ബലാത്സംഗം ചെയ്തു കൊന്നു എന്ന വിവരം കൂടി പുറത്തുവന്നു. കുക്കി വിഭാഗത്തില്‍പ്പെട്ട 21ഉം 24ഉം വയസുള്ള യുവതികളാണ് കൊല്ലപ്പെട്ടത്. ഇംഫാലിലെ കാര്‍ വാഷ് കേന്ദ്രത്തില്‍ ജോലി ചെയ്തിരുന്ന യുവതികളെ ഇവിടെ നിന്നു വിളിച്ചിറക്കിയാണ് കലാപകാരികള്‍ ആക്രമിച്ചത്. കാങ്‌പൊക്പിയില്‍ നിന്നുള്ള യുവതികളാണ് മരിച്ചത്.
by liji HP News | Jul 22, 2023 | Latest News, ദേശീയ വാർത്ത
തുടർച്ചയായ നാലാം തവണയും ഭൂമിക്ക് മുകളിലായുള്ള ഭ്രമണപഥം വിജയകരമായി ഉയർത്തി ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3. ഭ്രമണപഥം ഉയർത്തുന്നതിൽ ഇനി ഒരു ഘട്ടം മാത്രമാണ് അവശേഷിക്കുന്നത്. ഈ ഘട്ടം ജൂലൈ 25ന് ഉച്ചയ്ക്ക് 2:00 മണിക്കും 3:00 മണിക്കും ഇടയിൽ പൂർത്തിയാക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു. 25ന് വീണ്ടും ഭ്രമണപഥം ഉയർത്തുന്നതോടെ, ചന്ദ്രയാൻ ഭൂമിയുടെ കാന്തികവലയം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള കുതിപ്പിന് തുടക്കമിടും. ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചാലും, നിലവിലുള്ളത് പോലെ ഘട്ടം ഘട്ടമായാണ് അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുക.
പേടകം ചന്ദ്രനിലേക്ക് എത്തുന്നതിനു മുൻപ് പേടകത്തിന്റെ ഭ്രമണപഥം ക്രമേണ വലുതാക്കുക എന്നതാണ് ലക്ഷ്യം. പ്രത്യേക സർക്യൂട്ട് റൂട്ട് പിന്തുടർന്നതിനു ശേഷമാണ് ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് നടത്തുക. ചന്ദ്രയാൻ 2-ലെ കാര്യങ്ങൾ വിലയിരുത്തിയതിനുശേഷം, നിരവധി മാറ്റങ്ങളാണ് ചന്ദ്രയാൻ 3-ൽ വരുത്തിയിട്ടുള്ളത്. പേടകത്തിന്റെ പ്രധാന ഘടകമായ ലാൻഡറിന്റെ കാലുകൾ ഇത്തവണ കൂടുതൽ ബലപ്പെടുത്തിയിട്ടുണ്ട്. ഓർബിറ്റിന് പകരം, പ്രൊപ്പൽഷൻ മോഡ്യൂളാണ് ഇത്തവണ ലാൻഡറിനെയും റോവറിനെയും തൊട്ടടുത്ത് എത്തിക്കുന്നത്. ലാൻഡർ ചന്ദ്രനിൽ ഇറങ്ങുന്നതോടെ റോവർ ഇതിൽ നിന്നും വേർപെടുന്നതാണ്.
Recent Comments