കാഴ്ചപരിമിതരായ കുട്ടികളുടെ വിദ്യാലയത്തിലേക്കുള്ള പ്രവേശനം ആരംഭിച്ചു

കാഴ്ചപരിമിതരായ കുട്ടികളുടെ വിദ്യാലയത്തിലേക്കുള്ള പ്രവേശനം ആരംഭിച്ചു

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ തിരുവനന്തപുരം വഴുതക്കാട് പ്രവർത്തിക്കുന്ന കാഴ്ചപരിമിതർക്കുവേണ്ടിയുള്ള സർക്കാർ വിദ്യാലയത്തിൽ 2022-23 അധ്യയന വർഷം ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. കുറഞ്ഞത് 40 ശതമാനമോ അതിനു മുകളിലോ കാഴ്ചക്കുറവുള്ളവർക്കാണ് പ്രവേശനം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യവും ഭക്ഷണവും കുട്ടികളെ പ്രത്യേകം പരിചരിക്കുവാൻ പ്രാപ്തരായ ജീവനക്കാരുടെ സേവനവും ലഭിക്കും. പൊതു വിഷയങ്ങൾക്കു പുറമേ ഉപകരണസംഗീതം, സംഗീതം ഇവർക്ക് അനുയോജ്യമായ ആധുനിക വിവരസാങ്കേതിക വിദ്യ, ദിനചര്യപരിശീലനം, കായികവിദ്യാഭ്യസം കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതിന് കലാ സാഹിത്യ പുസ്തകങ്ങളും, വിവിധ മതഗ്രന്ഥങ്ങൾ, പുരാണ ഇതിഹാസ ഗ്രന്ഥങ്ങൾ അടങ്ങിയ ബ്രയിൽ ശേഖരമടങ്ങിയ ബ്രയിൽ ലൈബ്രറിയും ലഭ്യമാണ്. കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും അവസരം നൽകും. ഈ സേവനങ്ങൾ തികച്ചും സൗജന്യമാണ്. പ്രവേശനത്തിന് ആഗ്രഹിക്കുന്ന വിദ്യാർഥിയുടെ രക്ഷിതാക്കൾ സ്‌കൂൾ മേൽവിലാസത്തിൽ കത്ത് മുഖേനയോ നേരിട്ടോ ഓഫീസുമായി ബന്ധപ്പെടണം. വിലാസം: ഹെഡ്മാസ്റ്റർ, കാഴ്ചപരിമിതർക്കുവേണ്ടിയുള്ള സർക്കാർ വിദ്യാലയം, വഴുതക്കാട്, തിരുവനന്തപുരം. ഫോൺ: 0471 2328184, 9809664484. വാട്ട്‌സ്ആപ്പ് നമ്പർ: 9809664484. ഇ-മെയിൽ: gbs.tvpm@gmail.com. വെബ്‌സൈറ്റ്: www.got.in.

ആറ്റിങ്ങൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ അഡ്മിഷൻ ആരംഭിച്ചു

ആറ്റിങ്ങൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ അഡ്മിഷൻ ആരംഭിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിലെ 2022-23 അധ്യയന വര്ഷത്തേയ്ക്കുള്ള 6 മുതൽ 10 വരെ ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ രജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിച്ചു. (11.04.2022)
ബന്ധപ്പെടേണ്ട നമ്പർ: 9846739447

ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്

ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്

കല്ലറ കേന്ദ്രമാക്കി പുതുതായി ആരംഭിക്കുന്ന മെഡിക്കൽ ഷോപ്പിലേക്ക് ലൈസൻസുള്ള ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്. കല്ലറ -കാരേറ്റ് ഭാഗത്തുള്ളവർക്ക് മുൻഗണന. താല്പര്യമുള്ളവർ കോണ്ടാക്ട് ചെയ്യുക.
ഫോൺ :7025084250

മഴവെള്ള സംഭരണ സംവിധാനങ്ങൾക്ക് പഞ്ചായത്തുകൾക്ക് അപേക്ഷിക്കാം

മഴവെള്ള സംഭരണ സംവിധാനങ്ങൾക്ക് പഞ്ചായത്തുകൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കെ.ആർ.ഡബ്ല്യൂ.എസ്.എ നടപ്പിലാക്കുന്ന ‘മഴവെള്ളസംഭരണം- ഭൂജലപരിപോഷണം’ പരിപാടിയിലൂടെ വിവിധ പ്രവൃത്തികൾ പങ്കാളിത്താധിഷ്ടിത മാതൃകയിൽ നടപ്പാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
വ്യക്തിഗത കുടുംബങ്ങൾക്ക് 10,000 ലിറ്റർ സംഭരണ ശേഷിയുള്ള മഴവെള്ള സംഭരണികളുടെ നിർമ്മാണം, കിണർ റീ ചാർജിങും അറ്റകുറ്റപ്പണികളും നടത്തി കിണറുകൾ ശുചിത്വമുള്ളതും സുരക്ഷിതവുമാക്കുന്ന പദ്ധതി, പട്ടികവർഗ/ പട്ടികജാതി/ പിന്നാക്ക കോളനികളിൽ പൊതുമഴവെള്ള സംഭരണികളുടെ നിർമ്മാണം എന്നിവയാണ് നടത്തുന്നത്.

പദ്ധതിയുടെ ആനുകൂല്യം ലഭിക്കുവാൻ താൽപര്യമുള്ള ഗ്രാമപഞ്ചായത്തുകൾ അപേക്ഷ സമർപ്പിക്കണം.
എക്‌സിക്യൂട്ടീവ് ഡയറക്ടർ, കെ.ആർ.ഡബ്ല്യൂ.എസ്.എ, പി.ടിസി ടവർ, മൂന്നാംനില, എസ്.എസ്.കോവിൽ റോഡ്, തമ്പാനൂർ, തിരുവനന്തപുരം-1 എന്ന വിലാസത്തിലോ rwhcentre@gmail.com എന്ന ഇ-മെയിലിലേക്കോ അപേക്ഷകൾ അയക്കാം. അപേക്ഷകൾ ഏപ്രിൽ 13 വരെ നൽകാം.

കൂടുതൽ വിവരങ്ങൾക്ക്: 0471-2320848, 2337003.

വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ അവതാരകർക്കുള്ള അപേക്ഷ  ക്ഷണിക്കുന്നു

വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ അവതാരകർക്കുള്ള അപേക്ഷ ക്ഷണിക്കുന്നു

തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തിനകത്തും പുറത്തും സംഘടിപ്പിക്കുന്ന വിവിധ സാംസ്‌കാരിക പരിപാടികൾക്ക് അവതാരകരാകാൻ താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി ഇല്ല. മലയാളം, ഇംഗ്ലീഷ് ഭാഷകൾ അക്ഷരസ്ഫുടതയോടെയും വ്യക്തതയോടെയും കൈകാര്യം ചെയ്യാൻ കഴിവുള്ളവർക്ക് അപേക്ഷിക്കാം.

വിശദമായ ബയോഡേറ്റ, ഫോട്ടോ, പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ സഹിതം മാർച്ച് 25നകം സെക്രട്ടറി, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, നളന്ദ, നന്തൻകോട്, തിരുവനന്തപുരം-3 എന്ന വിലാസത്തിലോ directormpcc@gmail.com ലോ അപേക്ഷ ലഭിക്കണം.

സര്‍വകലാശാലകള്‍ക്ക് കിഫ്ബിയില്‍ നിന്ന് 200 കോടി; തലസ്ഥാന നഗരിയിൽ മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്ക്

സര്‍വകലാശാലകള്‍ക്ക് കിഫ്ബിയില്‍ നിന്ന് 200 കോടി; തലസ്ഥാന നഗരിയിൽ മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്ക്

തിരുവനന്തപുരം: വിദ്യാഭ്യാസമേഖലയ്ക്ക് നിര്‍ണായക വിഹിതം നീക്കിവെച്ച് സംസ്ഥാന ബജറ്റ്. സര്‍വകലാശാലകള്‍ക്ക് കിഫ്ബിയില്‍ നിന്ന് 200 കോടി അനുവദിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രഖ്യാപിച്ചു.

ഓരോ സര്‍വകലാശാലയ്ക്കും 20 കോടി വീതം നല്‍കും. മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്കിനായി കിഫ്ബിയില്‍ നിന്ന് 100 കോടി അനുവദിക്കും. തിരുവനന്തപുരത്തായിരിക്കും ഈ പാര്‍ക്ക് നിലവില്‍ വരികയെന്നും അദ്ദേഹം പറഞ്ഞു.

മൈക്രോ-ബയോ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമൂലം മാറ്റം ലക്ഷ്യമിടുന്നുണ്ട്. ഇതിനായി സര്‍വകലാശാല ക്യാമ്പസുകളില്‍ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കും.