by Midhun HP News | Oct 14, 2024 | Latest News, കേരളം
കോഴിക്കോട്: നാടക- സിനിമ ഗായികയും അഭിനേത്രിയുമായ മച്ചാട്ട് വാസന്തി (81) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 13-ാം വയസില്‍ പാടിയ ‘പച്ചപ്പനംതത്തേ…’ എന്ന ഗാനത്തിലൂടെയാണ് ശ്രദ്ധേയയാകുന്നത്.
നിരവധി നടകങ്ങളിലും സിനിമകളിലും ഗാനമാലപിച്ച മച്ചാട്ട് വാസന്തി വിപ്ലവ ഗായിക കൂടിയാണ്. പാട്ട് പാടുന്നതിനോടൊപ്പം നിരവധി നാടകങ്ങളിലും വാസന്തി അഭിനയിച്ചിട്ടുണ്ട്. കെപിഎസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, നെല്ലിക്കോട് ഭാസ്‌കരന്റെ തിളയ്ക്കുന്ന കടല്‍, ദേശപോഷിണിയുടെ ഈഡിപ്പസ്, ബഹദൂര്‍ സംവിധാനം ചെയ്ത വല്ലാത്ത പഹയന്‍, പി ജെ ആന്റണിയുടെ ഉഴുവുചാല്‍, കുതിര വട്ടം പപ്പുവിനൊപ്പം രാജാ തീയേറ്റേഴ്‌സിന്റെ കറുത്ത പെണ്ണിലും തിക്കോടിയന്റെ നിരവധി നാടകങ്ങളിലും വാസന്തി അഭിനയിക്കുകയും ഗാനമാലപിക്കുകയും ചെയ്തു.
by Midhun HP News | Oct 14, 2024 | Latest News, കേരളം
തിരുവനന്തപുരം: സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള തൊഴില്‍ പരസ്യങ്ങള്‍ കണ്ട് സമീപിക്കുന്നവരെ ഓണ്‍ലൈന്‍ ജോലി നല്‍കി കുടുക്കാന്‍ തട്ടിപ്പുസംഘങ്ങള്‍ ഇറങ്ങുന്നതായി പൊലീസ് മുന്നറിയിപ്പ്. സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിള്‍ പേ അക്കൗണ്ടുമുള്ളവരെയാണ് തട്ടിപ്പിന് ഇരയാക്കുന്നത്.
തട്ടിപ്പുകാര്‍ കൈമാറുന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിനല്‍കിയാല്‍ നിശ്ചിതശതമാനം തുക ലഭിക്കുമെന്നതിനാല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ തട്ടിപ്പുകാരുടെ ഇടനിലക്കാരാകുന്നു. ഇത്തരത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ വാടകയ്ക്ക് നല്‍കുന്നവരും (മണി മ്യൂള്‍) കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകുന്നതായും പൊലീസ് പറയുന്നു.
ഡേറ്റാ എന്‍ട്രി ഒഴിവുകളുണ്ടെന്നതടക്കം പരസ്യം നല്‍കി ഓണ്‍ലൈന്‍ ജോലി നല്‍കും. ജോലിയുടെ ഭാഗമായി ബാങ്ക് അക്കൗണ്ട് നമ്പരും മറ്റ് വിവരങ്ങളും ശേഖരിക്കും. പിന്നീടാകും ജോലി എന്തെന്ന് പറയുക. നല്ല കമ്മീഷന്‍ കിട്ടുമെന്നതിനാല്‍ പലരും ഇതിന് തയാറാകും.
ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തി ലഭിക്കുന്ന പണം തട്ടിപ്പുകാര്‍ക്ക് നിക്ഷേപിക്കാനായി താത്കാലികമായി ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നല്‍കുകയാണ് രീതി. അക്കൗണ്ടിലെത്തുന്ന തുക ഒരു നിശ്ചിത അളവാകുമ്പോള്‍ തട്ടിപ്പുകാര്‍ പറയുന്ന ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം. ഉയര്‍ന്ന കമ്മിഷനാണ് വാഗ്ദാനം ചെയ്യുന്നത്. ‘ജോലി’യുടെ ഭാഗമായി വ്യക്തിഗതരേഖകള്‍ ഉള്‍പ്പെടെയുള്ളവ നേരത്തെതന്നെ തട്ടിപ്പുകാര്‍ക്ക് നല്‍കിയിട്ടുള്ളതിനാല്‍ ഇടയ്ക്കുവെച്ച് പിന്മാറലും ബുദ്ധിമുട്ടാകുന്നുവെന്ന് പൊലീസ് പറഞ്ഞു.
by Midhun HP News | Oct 14, 2024 | Latest News, കേരളം
തിരുവനന്തപുരം: മണ്ഡല- മകരവിളക്ക് തീര്‍ഥാടനകാലത്ത് നിലയ്ക്കലില്‍ പാര്‍ക്കിങ് ഫീസ് പിരിക്കുന്നത് ഫാസ്ടാഗ് സംവിധാനത്തിലൂടെ. ഫാസ്ടാഗ് ഇല്ലെങ്കില്‍ ഫീസിന്റെ 25 ശതമാനം അധികമായി ഈടാക്കും.
by Midhun HP News | Oct 14, 2024 | Latest News, കേരളം
തിരുവനന്തപുരം: മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് നടന്‍ ബൈജു അറസ്റ്റില്‍. തിരുവനന്തപരും വെള്ളയമ്പലത്തുവെച്ച് അപകടത്തില്‍പ്പെട്ട കാര്‍ സ്‌കൂട്ടറിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചു. ബൈജുവിനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ട പൊലീസ് കാര്‍ കസ്റ്റഡിയില്‍ എടുത്തു.
അമിത വേഗതയിൽ കാർ ഓടിച്ചതിന് ഇന്ത്യന് ശിക്ഷാ നിയമത്തിലെ 279 വകുപ്പ് പ്രകാരവും മദ്യപിച്ച വാഹനം ഓടിച്ചതിന് മോട്ടാർ വാഹന നിയമത്തിലെ വകുപ്പ് 185 പ്രകാരവുമാണ് ബൈജുവിനെതിരെ കേസെടുത്തിരിക്കുന്നത്.
അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. ഇന്നലെ അര്‍ധരാത്രി 12 മണിക്ക് ശേഷം കവടിയാറില്‍ നിന്ന് വെള്ളയമ്പലം മാനവീകം വീഥി ഭാഗത്തേക്കാണ് ബൈജു കാര്‍ ഓടിച്ച് വന്നത്. ബൈജു മദ്യലഹരിയില്‍ ആയിരുന്നു. അപടത്തില്‍ ബൈജുവിന്റെ വാഹനത്തിനും ഇടിച്ച സ്‌കൂട്ടറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
മ്യൂസിയം പൊലീസ് സംഭവ സ്ഥലത്തെത്തി ബൈജുവിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ത സാമ്പിളുകള്‍ എടുത്ത് പരിശോധിക്കാന്‍ ബൈജു തയാറായില്ല. ഡോക്ടറടെ പരിശോധനയില്‍ നടന്‍ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയയതായും പൊലീസ് പറഞ്ഞു.
by Midhun HP News | Oct 14, 2024 | Latest News, കേരളം
സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തില്‍ തന്നെ. ഇന്ന് വിലയില്‍ മാറ്റമില്ല. 56,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 7120 രൂപ നല്‍കണം.

ഈ മാസം നാലിന് ആണ് സ്വര്‍ണവില 56,960 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചത്. തുടര്‍ന്ന് ദിവസങ്ങളുടെ വ്യത്യാസത്തില്‍ വില 56,200 രൂപ വരെയായി താഴ്ന്നു. ഇതിന് പിന്നാലെ വില ഉയര്‍ന്ന് 56,960 രൂപയിലേക്ക് മടങ്ങി എത്തുകയായിരുന്നു.
by Midhun HP News | Oct 13, 2024 | Latest News, കേരളം
മൂന്നാർ: മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും പടയപ്പ എന്ന് വിളിപ്പേരുള്ള കാട്ടാന ഇറങ്ങി. ഇടുക്കി ദേവികുളം മുക്കത്ത് ജോർജിന്റെ വീട്ടുമുറ്റത്താണ് പടയപ്പയെത്തിയത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ആന വീടിന്റെ ഗേറ്റ് തുറന്ന് അകത്തു കയറുകയായിരുന്നു. ഇത് 13-ാം തവണയാണ് ആന ജോർജിന്റെ വീട്ടുമുറ്റത്തെത്തുന്നത്.
യാതൊരുവിധ നാശനഷ്ടങ്ങളും ആന ഉണ്ടാക്കിയിട്ടില്ല. കുറച്ചു നേരം വീട്ടുമുറ്റത്ത് നിലയുറപ്പിച്ച ശേഷം ആന തിരികെ പോകുകയും ചെയ്തു. ജനവാസ മേഖലയ്ക്ക് സമീപം തന്നെ ആന തുടരുകയാണെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു. തുടർച്ചയായി ജനവാസ മേഖലയിൽ ഇറങ്ങുന്ന ആന കൂടിയാണ് പടയപ്പ.
Recent Comments