by Midhun HP News | Sep 30, 2024 | Latest News, കേരളം
ന്യൂഡൽഹി: 70 വയസ് കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ആയുഷ്മാൻ ഭാരത് ആരോഗ്യ പരിരക്ഷയ്ക്കുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. ആയുഷ്മാൻ ആപ്പിലൂടെയും beneficiary.nha.gov.in എന്ന വെബ് പോർട്ടലിലൂടെയുമാണ് രജിസ്ട്രേഷൻ നടത്താനാവും.
ആപ്പിലും വെബ്സൈറ്റിലും രജിസ്ട്രേഷനായി പ്രത്യേക മൊഡ്യൂൾ തയാറാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം അഡീഷനൽ സെക്രട്ടറി എൽ എസ് ചാങ്‌സാൻ സംസ്ഥാനങ്ങൾക്ക് കത്തിയച്ചു.

വർഷം മുഴുവൻ രജിസ്ട്രേഷനു സൗകര്യമുണ്ട്. അടുത്തമാസം പദ്ധതി പ്രാബല്യത്തിലാകും. ആധാറാണ് രജിസ്ട്രേഷനു വേണ്ട ഏക രേഖ. ഇതിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വയസ്സു നിശ്ചയിക്കുക. ഒരു കുടുംബത്തിലെ മുതിർന്ന ആളുകൾക്ക് 5 ലക്ഷം രൂപ വരെയാണു സൗജന്യ ചികിത്സയ്ക്ക് അർഹത.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മറ്റ് ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിലുള്ള ഗുണഭോക്താക്കൾക്ക് ഇരട്ടിപ്പു ഒഴിവാക്കാൻ അവരുടെ നിലവിലെ പദ്ധതിയോ ആയുഷ്മാൻ പരിരക്ഷയോ തെരഞ്ഞെടുക്കാൻ ഒറ്റത്തവണ ഓപ്ഷൻ നൽകും. സ്വകാര്യ ആരോഗ്യ പരിരക്ഷ, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് പദ്ധതി എന്നിവയുടെ ഭാഗമായവർക്ക് ആയുഷ്മാൻ ഭാരത് ആരോഗ്യപദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് അഡീഷനൽ സെക്രട്ടറി പറഞ്ഞു.
by Midhun HP News | Sep 30, 2024 | Latest News, കേരളം
കൊച്ചി: കൂത്തുപറമ്പ് വെടിവയ്പ്പിൽ പരിക്കേറ്റ് കിടപ്പിലായി കഴിഞ്ഞ ദിവസം അന്തരിച്ച പുഷ്പനെ വാട്സ്ആപ്പിലൂടെ അപകീർത്തിപ്പെടുത്തിയ ഗ്രേഡ് എസ്ഐയ്ക്ക് സംസ്പെൻഷൻ. കോതമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെഎസ് ഹരിപ്രസാദിനെയാണ് എറണാകുളം റേഞ്ച് ഡിഐജി സസ്പെൻഡ് ചെയ്തത്.

ചങ്ങാതിക്കൂട്ടം എന്ന വാട്സ്ആപ് കൂട്ടായ്മയിൽ ശനിയാഴ്ചയാണ് കമന്റിട്ടത്. ഇതിന്റെ സ്ക്രീൻ ഷോട്ട് പ്രചരിച്ചതോടെ പരാതി ഉയരുകയായിരുന്നു. റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിലാണ് നടപടി. എറണാകുളം നർക്കോട്ടിക് സെൽ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് അന്വേഷിച്ചു. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകി.
by liji HP News | Sep 30, 2024 | Latest News, കേരളം
കൊച്ചി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക. അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സംസ്ഥാനത്തിനായി ഹാജരാകും. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് സിദ്ദിഖിനായി ഹാജരാകുന്നത്.

തനിക്കെതിരായ കേസിൽ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദിഖിന്‍റെ വാദം. സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ പ്രത്യേക അന്വേഷണസംഘത്തിന് മുന്നില്‍ സിദ്ദിഖ് കീഴടങ്ങുമെന്നാണ് സൂചന.
സിദ്ദിഖിനെ ഒളിവിൽ പോകാൻ സഹായിച്ചെന്ന സംശയത്തിൽ മകൻ ഷഹീന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് അന്വേഷണസംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു.
by liji HP News | Sep 30, 2024 | Latest News, കേരളം
കൊല്ലം: പരവൂരിൽ ഷവർമ്മയെ ചൊല്ലി തർക്കം ഹോട്ടലുടമയായ സ്ത്രീയെ മർദിക്കുകയും ജീവനക്കാരനെ കുത്തിപരുക്കേൽപ്പിക്കുകയും ചെയ്തു. പ്രതി പരവൂർ കോങ്ങാൽ കുളച്ചേരിവീട്ടിൽ സഹീർ (23) നെ പൊലീസ് അറസ്റ്റ് ചെയ്തു. പരവൂർ ഇൻസ്പെക്‌ടർ ദീപുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച്ച രാത്രിയാണ് സംഭവം. തെക്കുംഭാഗം റോഡിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ പ്രതികളും സുഹ‍്യത്തുക്കളുമെത്തി ഷവർമ ആവശ‍്യപ്പെട്ടു . ചോദിച്ച അത്രയും ഷവർമ്മ ഇല്ലെന്ന് അറിയിച്ച ഹോട്ടലുടമയെ മർദിക്കുകയും പിടിച്ചുമാറ്റാനെത്തിയ ജീവനക്കാരനെ ഷവർമാ കത്തി ഉപയോഗിച്ച് കുത്തുകയും കട തല്ലിത്തകർക്കുകയും ചെയ്തെന്നുമാണ് പരാതി.
by liji HP News | Sep 30, 2024 | Latest News, കേരളം
കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച സ്വര്‍ണവില താഴേക്ക്. പവന് 120 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 56,640ല്‍ എത്തി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7080 രൂപയാണ്.

മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തി വില 56,800 എത്തിയെങ്കിലും പിന്നീടങ്ങോട് വില ഇടിയുന്ന ട്രെന്‍ഡാണ് ദൃശ്യമായത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. 25 ദിവസത്തിനിടെ ഏകദേശം 3500 രൂപയാണ് വര്‍ധിച്ചിരുന്നു.
by Midhun HP News | Sep 29, 2024 | Latest News, കേരളം
തിരുവനന്തപുരം : കേന്ദ്രസർക്കാരിന്റെ ആസൂത്രണ കമ്മീഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരമായ ഭാരത് സേവക് ഹോണർ പുരസ്കാരം ദീപിക & രാഷ്ട്ര ദീപിക തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ടർ എം. സുരേഷ് ബാബുവിനു സമ്മാനിച്ചു.
രാജ്യത്ത് വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്ക് നൽകുന്ന പുരസ്കാരമാണ് ഭാരത് സേവക് ഹോണർ പുരസ്‌കാരം.
രാഷ്ട്ര ദീപികയിൽ പ്രസിദ്ധീകരിച്ച പരമ്പരകളും അനേഷണാത്മകമായ വിവിധ വാർത്ത റിപ്പോർട്ടുകളുടെ മികവും പരിഗണിച്ചായിരുന്നു അവാർഡ്.
കവടിയാർ സദ്ഭാവന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ഡോ. ബി എസ് ബാലചന്ദ്രനാണ് സുരേഷ് ബാബുവിന് അവാർഡ് നൽകിയത്.
രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു 1952ല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ആസൂത്രണ കമ്മീഷന്റെ കീഴില്‍ സ്ഥാപിച്ച ദേശീയ വികസന ഏജന്‍സിയാണ് ഭാരത് സേവക് സമാജ്.
ഇന്ത്യൻ ഫെഡറേഷൻ ഓഫ് സ്‌മോൾ ആന്റ് മീഡിയം ന്യൂസ് പേപ്പേഴ്സിന്റെ പൂവച്ചൽ സദാശിവൻ സ്മാരക മാധ്യമ പുരസ്‌കാരവും ഭാരത രത്നം ഡോ. കാമരാജ് സ്മാരക മാധ്യമ പുരസ്‌കാരവും
പ്രേംനസീർ സുഹൃത് സമിതിയുടെ പ്രേംനസീർ മാധ്യമ പുരസ്‌കാരവും എം സുരേഷ് ബാബുവിന് ലഭിച്ചിരുന്നു.
Recent Comments