ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു. വൈക്കത്ത് വിറ്റ PO 384654 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ എറണാകുളത്ത് വിറ്റ PT 566485 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. അഞ്ചു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം മാനന്തവാടിയില്‍ വിറ്റ PP 163187 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize ₹5,000/-

PN 384654

PP 384654

PR 384654

PS 384654

PT 384654

PU 384654

PV 384654

PW 384654

PX 384654

PY 384654

PZ 384654

4th Prize ₹5,000/-

0461 0831 1260 3179 4305 4589 4709 5381 5737 6269 6789 7691 8181 8670 8678 8710 8781 9254 9874

5th Prize ₹2,000/-

0750 1143 1433 4272 5656 7616

6th Prize ₹1,000/-

2192 4627 5570 4712 6144 8200 2896 2598 7451 3696 2366 6697 2351 9500 3457 5770 0336 1409 4066 9330 6045 0660 0778 1315 3886…

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

തൃശൂര്‍ പൂരത്തിന് വെടിക്കെട്ടില്ല; 15 ആനപ്പുറത്ത് എഴുന്നള്ളിപ്പ്, കുടമാറ്റം പേരിന് മാത്രം, പൊലിമ കുറച്ച് ആഘോഷം

തൃശൂര്‍ പൂരത്തിന് വെടിക്കെട്ടില്ല; 15 ആനപ്പുറത്ത് എഴുന്നള്ളിപ്പ്, കുടമാറ്റം പേരിന് മാത്രം, പൊലിമ കുറച്ച് ആഘോഷം

തൃശൂര്‍: മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് ഒഴിവാക്കി ആഘോഷങ്ങള്‍ കുറച്ച് തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം. കുടമാറ്റവും എഴുന്നള്ളിപ്പും മേളവും അടക്കമുള്ള മറ്റു ആചാരങ്ങളില്‍ മാറ്റം ഉണ്ടാവില്ല. എന്നാല്‍ കുടകളുടെ എണ്ണം കുറയ്ക്കാനും തൃശൂര്‍ കലക്ടറേറ്റില്‍ മന്ത്രിമാരും തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്ര ഭാരവാഹികളും അടക്കമുള്ളവര്‍ പങ്കെടുത്ത ഉന്നതതല യോഗം തീരുമാനിച്ചു.

മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പിള്‍ വെടിക്കെട്ടും മെയിന്‍ വെടിക്കെട്ടും ഉപചാരം ചൊല്ലി പിരിഞ്ഞ ശേഷമുള്ള വെടിക്കെട്ടും പകല്‍ വെടിക്കെട്ടും ഒഴിവാക്കാനാണ് യോഗം തീരുമാനിച്ചത്. വെടിക്കെട്ടിന് പകരം ആചാരത്തിന്റെ ഭാഗമായി കതിന മാത്രമേ പൊട്ടിക്കൂ. എന്നാല്‍ ആനകളുടെ എണ്ണം കുറയ്ക്കില്ല. 15 ആനകളെ തന്നെയാണ് എഴുന്നള്ളിക്കുക. ക്ഷേത്ര ഭാരവാഹികള്‍ അടക്കമുള്ളവരുടെ അഭിപ്രായം തേടിയ ശേഷമാണ് മന്ത്രിമാര്‍ അടക്കം പങ്കെടുത്ത ഉന്നതതല യോഗം അന്തിമ തീരുമാനമെടുത്തത്.

കുടമാറ്റം ഉണ്ടാവുമെങ്കിലും കുടകളുടെ എണ്ണം കുറയ്ക്കാനും തീരുമാനിച്ചു. പേരിന് മാത്രം കുടമാറ്റം നടത്താനാണ് തീരുമാനം. കുടമാറ്റം 15 മിനിറ്റ് മാത്രമേ ഉണ്ടാവൂ. പൂരം ചടങ്ങുകളുടെ ഭാഗമായുള്ള ഇലിഞ്ഞറ മേളം, മഠത്തില്‍ വരവ് ഉള്‍പ്പെടെയുള്ള മേളങ്ങളില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു.

സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശനം മെയ് രണ്ടുമുതല്‍; ജൂണ്‍ ഒന്നിന് പ്രവേശനോത്സവം

സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശനം മെയ് രണ്ടുമുതല്‍; ജൂണ്‍ ഒന്നിന് പ്രവേശനോത്സവം

തിരുവനന്തപുരം : സംസ്ഥാന സിലബസുള്ള സ്‌കൂളുകളില്‍ 2026-27 അധ്യയനവര്‍ഷം എല്ലാ ക്ലാസിലേക്കുമുള്ള പ്രവേശനം മെയ് രണ്ടിന് ആരംഭിക്കും. ജൂണ്‍ ഒന്നിന് പ്രവേശനോത്സവത്തോടെ ക്ലാസ് തുടങ്ങും. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നാം ക്ലാസ് പ്രവേശനത്തിന് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞ പ്രായപരിധി ആറ് വയസ്സാണ്. എന്നാല്‍, സംസ്ഥാനത്ത് കേരള വിദ്യാഭ്യാസ ചട്ടം (കെഇആര്‍) പ്രകാരം പ്രായപരിധി അഞ്ച് വയസ്സായി 2026-27 അധ്യയനവര്‍ഷത്തേക്കുകൂടി തുടരുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

ആഗ്രഹിക്കുന്ന എല്ലാ കുട്ടികള്‍ക്കും പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം ഉറപ്പാക്കണം. രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തവര്‍ക്ക് താല്‍ക്കാലിക പ്രവേശനം നല്‍കാം. പ്രവേശനത്തിന് പരീക്ഷ നടത്തരുത്. ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് പുസ്തകം, യൂണിഫോം എന്നിവ പൂര്‍ണമായും സൗജന്യമാണ്. സ്‌കൂള്‍ അറ്റകുറ്റപ്പണികള്‍ മെയ് 30നകം പൂര്‍ത്തിയാക്കി തദ്ദേശസ്ഥാപനത്തില്‍നിന്ന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങണം. പഠനപിന്തുണ പരിപാടിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രമോഷന്‍ ലിസ്റ്റ് മെയ് രണ്ടിന് പ്രസിദ്ധീകരിക്കണമെന്നും

മുണ്ടത്തിക്കോട് ദുരന്തം: മരിച്ചവരിൽ ‘തുടക്കം’ മേക്കപ്പ് ആർട്ടിസ്റ്റും; ‘ഹൃദയഭേ​ദക’മെന്ന് ജൂഡ്

മുണ്ടത്തിക്കോട് ദുരന്തം: മരിച്ചവരിൽ ‘തുടക്കം’ മേക്കപ്പ് ആർട്ടിസ്റ്റും; ‘ഹൃദയഭേ​ദക’മെന്ന് ജൂഡ്

തൃശൂർ: മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തിൽ മരണമടഞ്ഞവരിൽ സിനിമാ പ്രവർത്തകനും. സിനിമയിലെ മേക്കപ്പ് ആർട്ടിസ്റ്റ് ആയ ബിജീഷ് ബാലനാണ് മരിച്ചത്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തുടക്കത്തിലും മേക്കപ്പ് ആർട്ടിസ്റ്റായി ബിജീഷ് പ്രവർത്തിച്ചിരുന്നു.

ബിജീഷിന്റെ വേർപാടിൽ ജൂഡ് ആന്തണിയും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ഹൃദയഭേ​ദകം എന്നാണ് ജൂഡ് ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഫെഫ്ക ഓൾ കേരള മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിസ്റ്റ് യൂണിയൻ അംഗം കൂടിയായിരുന്നു ബിജീഷ്. മാർഗം കളി, ഷീ ടാക്സി തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ആണ് ചിത്രത്തിലെ നായികയായെത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്.

‘കനത്ത ചൂട് അപകട കാരണമല്ല’, പെസോ വിലയിരുത്തല്‍; ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് റിപ്പോര്‍ട്ട് നിര്‍ണായകം

‘കനത്ത ചൂട് അപകട കാരണമല്ല’, പെസോ വിലയിരുത്തല്‍; ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് റിപ്പോര്‍ട്ട് നിര്‍ണായകം

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ സ്‌ഫോടനം കനത്ത ചൂട് കാരണമല്ലെന്ന് കേന്ദ്ര ഏജന്‍സിയായ പെസോയുടെ പ്രാഥമിക വിലയിരുത്തല്‍. കേരളത്തേക്കാള്‍ കൂടിയ ചൂടുള്ള ഉത്തരേന്ത്യയിലും ചൂടുകാലത്തും കരിമരുന്ന് നിര്‍മ്മാണം നടക്കുന്നുണ്ട്. അതിനാല്‍ ചൂട് സ്‌ഫോടനത്തിന് പ്രധാന കാരണമായിട്ടില്ലെന്നാണ് പെട്രോളിയം ആന്റ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ വിലയിരുത്തല്‍. രാവിലെ മുതല്‍ പെസോ സംഘം സ്‌ഫോടനമുണ്ടായ സ്ഥലത്ത് പരിശോധനകള്‍ നടത്തിയിരുന്നു.

ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് സംഘവും ദുരന്ത സ്ഥലത്ത് പരിശോധനകള്‍ നടത്തുന്നുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് സ്‌ഫോടനത്തിന് വഴിവെച്ചോയെന്നാണ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് പരിശോധിക്കുന്നത്. സംഭവസ്ഥലത്തു നിന്നും ഫോറന്‍സിക് പരിശോധനയ്ക്കുള്ള തെളിവുകള്‍ ശേഖരിച്ചു. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് റിപ്പോര്‍ട്ട് സംഭവത്തില്‍ നിര്‍ണായകമാണ്. എങ്ങനെ ദുരന്തം ഉണ്ടായി എന്നതാണ് മജിസ്റ്റീരിയല്‍ എന്‍ക്വയറിയില്‍ പ്രധാനമായും അന്വേഷിക്കുന്നത്.

മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ ഭാഗമായി എഡിഎം സംഭവ സ്ഥലത്ത് പരിശോധനയും തെളിവുശേഖരണവും നടത്തിയിട്ടുണ്ട്. അളവില്‍ കൂടുതല്‍ വെടിമരുന്ന് ശേഖരം ഉണ്ടായിരുന്നോ, എന്തൊക്കെ സാധനങ്ങളാണ് സൂക്ഷിച്ചിരുന്നത്, മതിയായ വൈദഗ്ധ്യമുള്ളവരാണോ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നത്, ഉപയോഗിക്കുന്നതിനിടെ എന്തെങ്കിലും അബദ്ധങ്ങള്‍ സംഭവിച്ചതാണോ ദുരന്തത്തിന് കാരണമായത് തുടങ്ങിയ കാര്യങ്ങളാണ് മജിസ്റ്റീരിയല്‍ അന്വേഷണത്തില്‍ നടക്കുന്നത്. കഡാവര്‍ നായകളെ അടക്കം കൊണ്ടുവന്നാണ് പ്രദേശത്ത് തിരച്ചില്‍ നടക്കുന്നത്.

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ സംസ്ഥാന സർക്കാർ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ജസ്റ്റിസ് സി എൻ രാമചന്ദ്രനായിരിക്കും അന്വേഷണം നടത്തുക. സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് മന്ത്രിസഭായോഗം നിര്‍ദ്ദേശം നല്‍കി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

‘സ്ത്രീകളുടെ പ്രസവത്തെ സങ്കീര്‍ണമാക്കിയത് ആശുപത്രികള്‍’; അഖില്‍ മാരാരുടെ പരാമര്‍ശത്തില്‍ പരാതി നല്‍കി വനിതാ ഡോക്ടര്‍

‘സ്ത്രീകളുടെ പ്രസവത്തെ സങ്കീര്‍ണമാക്കിയത് ആശുപത്രികള്‍’; അഖില്‍ മാരാരുടെ പരാമര്‍ശത്തില്‍ പരാതി നല്‍കി വനിതാ ഡോക്ടര്‍

കൊച്ചി: സ്ത്രീകളുടെ പ്രസവത്തെക്കുറിച്ച് റിയാലിറ്റി ഷോ താരവും ട്വന്റി 20 സ്ഥാനാര്‍ഥിയുമായിരുന്ന അഖില്‍ മാരാരുടെ പരാമര്‍ശത്തില്‍ പരാതി നല്‍കി വനിതാ ഡോക്ടര്‍. സ്ത്രീകളുടെ പ്രസവം സങ്കീര്‍ണ്ണമാക്കിയത് ആശുപത്രികളാണെന്ന വസ്തുതാ വിരുദ്ധ പരാമര്‍ശം സമൂഹത്തില്‍ പ്രചരിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ നടത്തിയ പ്രസ്താവനയില്‍ നടപടി എടുക്കണമെന്നാണ് ആവശ്യം. ആരോഗ്യ വകുപ്പിലെ മെഡിക്കല്‍ ഓഫീസറായ ഡോ. കെ. പ്രതിഭ ചീഫ് സെക്രട്ടറിക്കാണ് പരാതി നല്‍കിയത്.

നിലവിലുള്ള ആരോഗ്യ സംരക്ഷണ സംവിധാനത്തിന് മേല്‍ പൊതു സമൂഹത്തില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുവാന്‍ ശ്രമം നടത്തിയ അഖില്‍ മാരാര്‍ക്ക് എതിരെ കേരള പൊതു ജനാരോഗ്യ നിയമത്തിലെ വകുപ്പ് ഉള്‍പ്പെടുത്തി നടപടി സ്വീകരിക്കണമെന്ന് ഡോ. കെ. പ്രതിഭ പരാതിയില്‍ ആവശ്യപ്പെട്ടു.

സ്ത്രീകളുടെ പ്രസവം സങ്കീര്‍ണ്ണമാക്കിയത് ആശുപത്രികളും രക്ഷിതാക്കളുമെന്ന് സംവിധായകനും തൃക്കാക്കര എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ അഖില്‍ മാരാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സ്ത്രീകള്‍ വളരെ കൂളായും ഈസിയായിട്ടും ചെയ്തിരുന്ന പരിപാടിയായിരുന്നു പ്രസവമെന്നും ആശുപത്രികളും രക്ഷിതാക്കളും സങ്കീര്‍ണ്ണമാക്കിയെന്നുമായിരുന്നു അഖില്‍ മാരാര്‍ പറഞ്ഞത്.