by Midhun HP News | Jul 1, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മറ്റ് ജില്ലകളില്‍ മുന്നറിയിപ്പുകളൊന്നും ഇല്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യതുണ്ട്.
അടുത്ത മണിക്കൂറുകളില്‍ തൃശ്ശൂര്‍ ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ജൂലൈ 04 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
\
by Midhun HP News | Jun 30, 2024 | Latest News, കേരളം
മുതലപ്പൊഴി മാസ്റ്റർപ്ലാനിന് ഒരുകോടി രൂപ അനുവദിച്ച് സർക്കാർ. മുതലപ്പൊഴി വിഷയം നിയമസഭയിലുൾപ്പെടെ പ്രതിപക്ഷം ഉയർത്തിയ പശ്ചാത്തലത്തിലാണ് ഒരുകോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത്.കഴിഞ്ഞ ആഴ്ചയിലും മുതലപ്പൊഴിയിൽ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. തുടർന്ന് കേരള ലാറ്റിൻ കത്തോലിക് അസോസിയേഷൻ നിയമസഭാ മാർച്ചും നടത്തിയിരുന്നു.
വിഷയത്തിൽ അടിയന്തര ഇടപെടലുണ്ടായില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപതയും പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് സർക്കാർ തുക അനുവദിച്ചത്.
by Midhun HP News | Jun 30, 2024 | Latest News, കേരളം
കണ്ണൂര്‍: കുളത്തില്‍ മുങ്ങി മരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. അഞ്ചരക്കണ്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഇരുവരുടെയും ചേതനയറ്റ ശരീരം സ്‌കൂള്‍ അങ്കണത്തില്‍ പൊതു ദര്‍ശനത്തിന് വെച്ചപ്പോള്‍ ഒരു നോക്ക് കാണാനാവാതെ സഹപാഠികളും അധ്യാപികമാരും ഒരുപോലെ വിതുമ്പുകയായിരുന്നു.
ശനിയാഴ്ച്ചയാണ് ഏച്ചൂര്‍ നമ്പ്യാര്‍ പീടികയ്ക്ക് സമീപം കുളത്തില്‍ മുങ്ങി രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചത്. മാച്ചേരി അയ്യപ്പന്‍ മല റോഡില്‍ അനുഗ്രഹില്‍ ആദില്‍ ബിന്‍ മുഹമ്മദ് (12) മാച്ചേരിയിലെ നഫീസ മന്‍സിലില്‍ മുഹമ്മദ് മിസ്ബാഹുള്‍ അമീര്‍ (12) എന്നിവരാണ് അതി ദാരുണമായി മരിച്ചത്. ഞായറാഴ്ച്ച രാവിലെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റു മോര്‍ട്ടത്തിന് ശേഷം ഭൗതിക ശരീരങ്ങള്‍ മൗവ്വഞ്ചേരി മദ്‌റസാ കോംപൗണ്ടിലും ഇരുവരുടെയും വീടുകളിലും പൊതുദര്‍ശനത്തിന് വെച്ചു.
മറ്റൊരു കുട്ടിയോടൊത്ത് കുളിക്കാനിറങ്ങിയതായിരുന്നു ഇവര്‍. ചെളി നിറഞ്ഞ കുളത്തില്‍ രണ്ടു പേരും പുതഞ്ഞു പോവുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടിയുടെ നിലവിളി കേട്ട് അടുത്ത വീട്ടില്‍ നിര്‍മാണ തൊഴില്‍ ചെയ്തിരുന്ന ബിജേഷ്, ജിനീഷ്, സാജു എന്നിവരെത്തി മുങ്ങിയെടുത്ത് നാട്ടുകാരുടെ സഹായത്തോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല വര്‍ഷങ്ങളായി ഉപയോഗിക്കതെ കിടന്ന കുളമാണിതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
by Midhun HP News | Jun 30, 2024 | Latest News, കേരളം
തൃശൂര്‍: ചാവക്കാട് റോഡില്‍ നാടന്‍ ബോംബ് പൊട്ടി. ഒരുമനയൂരില്‍ ആറാം വാര്‍ഡില്‍ ശാഖ റോഡിലാണ് തുണിയില്‍ പൊതിഞ്ഞ നിലയിലുള്ള വസ്തു പൊട്ടിത്തെറിച്ചത്. ഫൊറന്‍സിക് സംഘവും ചാവക്കാട് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
സംഭവത്തില്‍ ഓട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഗുണ്ടില്‍ കുപ്പിച്ചില്ല് നിറച്ചാണ് ഇയാള്‍ നാടന്‍ ബോംബ് നിര്‍മ്മിച്ചതെന്ന് പൊലീസ് പറഞ്ഞു.
by Midhun HP News | Jun 30, 2024 | Latest News, കേരളം
അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് ഇവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെ എസ് ഇ ബി നിർത്തലാക്കി. ഉപഭോക്താക്കൾ അടയ്ക്കുന്ന തുക കെ എസ് ഇ ബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യത്തിലാണ് തീരുമാനം. വൈദ്യുതിബിൽ തുക കെ എസ് ഇ ബിയുടെ അക്കൗണ്ടിലെത്താൻ കാലതാമസമുണ്ടാകുന്നതു കാരണം ഉപഭോക്താക്കൾ നേരിട്ടുവന്ന ബുദ്ധിമുട്ടുകളും അതു സംബന്ധിച്ച പരാതികളും കണക്കിലെടുത്തതാണ് ഈ നടപടി.
നിലവിൽ 70 ശതമാനത്തോളം ഉപഭോക്താക്കളും ഓൺലൈൻ മാർഗ്ഗങ്ങളിലൂടെയാണ് വൈദ്യുതി ബില്ലടയ്ക്കുന്നത്. അധികച്ചെലവേതുമില്ലാതെ തികച്ചും അനായാസം വൈദ്യുതി ബിൽ അടയ്ക്കാനുള്ള നിരവധി ഓൺലൈൻ മാർഗ്ഗങ്ങൾ കെ എസ് ഇ ബി ഒരുക്കിയിട്ടുണ്ട്. സെക്ഷൻ ഓഫീസിലെ ക്യാഷ് കൗണ്ടർ വഴിയും പണമടയ്ക്കാവുന്നതാണ്. ഉപഭോക്താക്കളുടെ സഹകരണം അഭ്യർത്ഥിക്കുന്നു.
by Midhun HP News | Jun 30, 2024 | Latest News, കേരളം
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റ് ജില്ലാ ഭാരവാഹികളെ ആദരിക്കൽ ചടങ്ങും, വ്യാപാരികളുടെ മക്കളിൽ ഉന്നത വിജയം നേടിയ എസ്.എസ്.എൽ.സി. പ്ലസ് ടു ക്ലാസിലെ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങും നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റ് ജനറൽ സെക്രട്ടറിയായ കണ്ണൻ ചന്ദ്രപ്രസ്സ് നെ സംസ്ഥാന കൗൺസിൽ അംഗമായി തെരഞ്ഞെടുക്കുകയും ചെയ്തു.
Recent Comments