by liji HP News | Mar 20, 2024 | Latest News, കേരളം
കോഴിക്കോട്: കൊയിലാണ്ടി സ്റ്റേഡിയത്തില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. കുറുവങ്ങാട് സ്വദേശി അമല്‍ സൂര്യ (25) ആണ് മരിച്ചത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ലഹരിമരുന്ന് സിറിഞ്ചും കണ്ടെത്തി.
ഇന്ന് രാവിലെയാണ് സംഭവം. ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് യുവാക്കള്‍ ഇവിടെ സ്ഥിരമായി തമ്പടിക്കാറുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അത്തരത്തില്‍ ഒരു സംഘം ചേരല്‍ ഇന്നലെയും നടന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. അമല്‍ സൂര്യയോടൊപ്പം കൂട്ടുകാരും ഉണ്ടായിരുന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
by liji HP News | Mar 20, 2024 | Latest News, കേരളം
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും പ്രത്യേക സംഘത്തിന് രൂപം നല്‍കി. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേശ് സാഹിബ് ഇതു സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കി.
തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹികമാധ്യമ ഇടപെടലുകളുണ്ടായാല്‍ വാട്‌സ്ആപ്പിലൂടെ തന്നെ നിരീക്ഷണ സംഘങ്ങളായ പൊലീസുകാര്‍ക്ക് വിവരം നല്‍കാം. സൈബര്‍ പൊലീസ് ആസ്ഥാനം, റേഞ്ച് ഓഫീസുകള്‍, വിവിധ ജില്ലകള്‍ എന്നിവിടങ്ങളിലെ സോഷ്യല്‍ മീഡിയ നിരീക്ഷണ സംഘങ്ങള്‍ക്ക് പരാതികള്‍ സ്വീകരിക്കുന്നതിന് പ്രത്യേകം നമ്പറുകളും വാട്‌സ്ആപ്പും നല്‍കിയിട്ടുണ്ട്.
by liji HP News | Mar 20, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) വർധിപ്പിച്ചു. 2021 ജനുവരി ഒന്ന് മുതൽ പ്രാബല്യം നൽകിയാണ് വർധന.
പുതിയ ശബള നടപ്പാക്കിയ സംഘങ്ങളിലെ ജീവനക്കാർക്ക് അഞ്ച് ശതമാനവും (ഇനി 81 ശതമാനം) നടപ്പാക്കാത്ത സംഘങ്ങളിലെ ജീവനക്കാർക്ക് എട്ട് ശതമാനവും( ഇനി 163 ശതമാനം) ക്ഷാമബത്ത വർധിപ്പിച്ചു.നേരത്തെയുള്ളത് ഉൾപ്പെടെ രണ്ട് ശബള പരിഷ്കരണവും ലഭിക്കാത്തവർക്കും ഒരു ശബള പരിഷ്കരണവും ലഭിക്കാത്തവർക്കും ക്ഷാമബത്ത് 13 ശതമാനം വർധിപ്പിച്ചു. ഇനി യഥാക്രമം 182 ശതമാനം, 356 ശതമാനം കുടിശിക എങ്ങനെ നൽകുമെന്ന് ഉത്തരവിലില്ല.
by liji HP News | Mar 20, 2024 | Latest News, കേരളം
പത്തനംതിട്ട: ശബരിമലയിൽ അയ്യപ്പ സ്വാമിയുടെ വിളക്കെഴുന്നള്ളിപ്പ് ഇന്ന് തുടക്കമാകും. അഞ്ചാം ഉത്സവമായ ഇന്ന് രാത്രി ശ്രീഭൂതബലിയുടെ നാല് പ്രദക്ഷിണങ്ങൾക്ക് ശേഷമാണ് വിളക്ക് എഴുന്നള്ളിപ്പ് തുടങ്ങുക. ഉത്സവബലി, ശ്രൂഭൂതബലി എന്നിവയുടെ താന്ത്രിക കർമങ്ങളിലൂടെ ചൈതന്യമേറിയ അയ്യപ്പ സ്വാമിയെ ആഘോഷമായാണ് എഴുന്നള്ളിക്കുന്നത്.
വെളിനല്ലൂർ മണികണ്ഠനാണ് ദേവന്റെ തിടമ്പേറ്റുക. ഇന്നലെ ശബരിമലയിൽ ഉത്സവബലി തൊഴാൻ തീർത്ഥാടകരുടെ തിരക്കുണ്ടായിരുന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനര് മൂലബിംബത്തിലെ ചൈത്യത്തെ ശ്രീബലി ബിംബത്തിലേക്ക് ആവാഹിച്ചു. മേൽശാന്തി പിഎൻ മഹേഷ് ശ്രീബലി വിഗ്രഹം എടുത്തു. മേളത്തിന്റെ അകമ്പടിയിൽ ഉത്സവബലി കർമങ്ങൾക്കായി ദേവനെ പുറത്തേക്ക് എഴുന്നള്ളിച്ചു. ഇന്ദ്രാദി ദേവതകൾക്കും ക്ഷേത്രപാലകനും ഹവിസ്സ് അർപ്പിച്ച് നാല് പ്രദക്ഷിണം പൂർത്തിയാക്കി. അഷ്ടദിക്പാലകർക്കും ബലിതൂകി. പിന്നീട് ദേവനെ പഴുക്കാ മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചു. സപ്ത മാതൃക്കൾക്ക് ഹവിസ്സ് അർപ്പിച്ചു. ഈ സമയത്തായിരുന്നു ഉത്സവബലി ദർശനം.
by Midhun HP News | Mar 19, 2024 | Latest News, കേരളം
സ്വർണവില സർവകാല റെക്കോഡിൽ. പവന് 360 രൂപ ഉയർന്ന് 48,640 രൂപയായി
ഗ്രാമിന് കൂടിയത് 45 രൂപ.ഗ്രാമിന് ഇന്നത്തെ വില 6080 രൂപ. ഈ മാസം പവന് കൂടിയത് 2,320 രൂപ. വിവാഹ സീസണായതോടെ വിവാഹ പാർട്ടിക ഞെട്ടിച്ചാണ് വിലക്കയറ്റം. മുൻപേ ബുക്കു ചെയ്തതിൻ്റെ പേരിലും ചില പദ്ധതികളുടെ പേരിലും വിലക്കുറവ് ലഭിച്ചാലായെന്നതാണ് സ്ഥിതി.
by Midhun HP News | Mar 19, 2024 | Latest News, കേരളം
പാരിസ്: ഫ്രാന്‍സിനു വേണ്ടി തുടര്‍ച്ചയായി 84 മത്സരങ്ങള്‍ കളിച്ച് റെക്കോര്‍ഡിട്ട അന്റോയിന്‍ ഗ്രിസ്മാന്‍ ഒടുവില്‍ പരിക്കേറ്റ് പുറത്ത്. 2017 മുതല്‍ ഫ്രാന്‍സ് കളിച്ച എല്ലാ മത്സരങ്ങളിലും ഇറങ്ങിയ ഗ്രിസ്മാന്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ടീമില്‍ നിന്നു പുറത്താകുന്നത്. കണങ്കാലിനേറ്റ പരിക്കാണ് താരത്തിനു വിനയായത്.
ജര്‍മനി, ചിലി ടീമുകള്‍ക്കെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങള്‍ താരത്തിനു നഷ്ടമാകും. പകരക്കാരനായി ലാസിയോ താരം മറ്റിയോ ഗ്വെന്‍ഡൗസിയെ കോച്ച് ദിദിയര്‍ ദെഷാംപ്‌സ് ടീമില്‍ ഉള്‍പ്പെടുത്തി. ജൂണില്‍ നടക്കുന്ന യൂറോ കപ്പിനു മുന്നോടിയായാണ് ടീമുകളുടെ സൗഹൃദ പോരാട്ടങ്ങള്‍.
അത്‌ലറ്റിക്കോ മാഡ്രിഡ് താരമായ ഗ്രിസ്മന്‍ കഴിഞ്ഞ ദിവസം ബാഴ്‌സലോണയ്‌ക്കെതിരായ പോരാട്ടത്തില്‍ പകരക്കാരനായാണ് കളിച്ചത്. ഫ്രാന്‍സിനായി 127 മത്സരങ്ങളാണ് 32കാരന്‍ കൡച്ചത്. ടീമിനായി 44 ഗോളുകളും നേടി.
Recent Comments